Daily Horoscope July 15, 2022: മീനം രാശിയാണ് ഇന്നത്തെ ദിവസത്തെ അടയാളം. മീനം രാശി ശക്തമാകുമ്പോള്‍ പ്രചൊദനമുണ്ടാകും. ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. പദ്ധതികള്‍ എന്തെങ്കിലും തെറ്റിയാല്‍ നമുക്ക് നക്ഷത്രങ്ങളെ കുറ്റപ്പെടുത്താം. ആവശ്യമായ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടു വേണം തീരുമാനങ്ങള്‍ എടുക്കാന്‍.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
പഴയ കാര്യങ്ങളിലേക്ക് തിരിച്ചു പോകുന്നതിലൂടെ വീട്ടില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. മൂർച്ചയുള്ളതും നിശിതവുമായ ചിന്തകളുടെ ഗ്രഹമായ ചൊവ്വയുടെ സ്ഥാനം, അടിസ്ഥാന കാരണങ്ങൾ അന്വേഷിക്കണമെന്ന് സൂചിപ്പിക്കുന്നു. നിങ്ങള്‍ കണ്ടെത്തുന്ന കാര്യങ്ങളെ അനുകമ്പയോടെ നേരിടുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ രാശിയില്‍ കര്‍ക്കിടകം എന്ന വികാരചിഹ്നത്തിന്റെ സ്ഥാനം കാരണം യാത്ര എപ്പോഴും ഒരു വൈകാരിക അനുഭവമായി നിലനില്‍ക്കുന്നു. അതിനാൽ, നിങ്ങൾ സജീവമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, ഗൃഹാതുരത്വമുണർത്തുന്ന യാത്രകളാണ് ഏറ്റവും സംതൃപ്തി നൽകുന്നതെന്ന് അനുമാനിച്ചേക്കാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
എല്ലാ അര്‍ത്ഥത്തിലും ഉറച്ച തീരുമാനത്തോടെ മുന്നോട്ട് പോവുക. പ്രത്യേകിച്ചും പണം കൈമാറുന്ന കാര്യത്തില്‍. നിങ്ങള്‍ എന്തു ചെയ്യുന്നു എന്നത് പ്രശ്നമല്ല. എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് കൃത്യമായി അറിയുക. മറ്റുള്ളവര്‍ നിങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അവര്‍ക്കാണ് നഷ്ടം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ രാശിക്ക് രണ്ട് തരത്തിലുള്ള സവിശേഷതയുണ്ട്. ഒരു നിമിഷം വളരെ വൈകാരികമായിരിക്കും. മറ്റൊരു നിമിഷം വിഷമത്തിലും. ഇന്ന് ഈ രണ്ട് ഘടകങ്ങളും ഒന്നാകാന്‍ പോകുന്നു. നിങ്ങളുടെ ലക്ഷ്യം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയോ അനന്തരഫലങ്ങൾ മറികടക്കുകയോ ചെയ്യേണ്ടിവരും. നിങ്ങള്‍ തെറ്റിദ്ധരിച്ച് ഒരാളെ കുറ്റപ്പെടുത്തിയാല്‍ തിരിച്ചടിയാകും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ മനസില്‍ ദേഷ്യമുണ്ട്. ഇപ്പോള്‍ നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഒഴിവാക്കിയ കാര്യങ്ങള്‍ പോലും നിങ്ങളുടെ ദൈനംദിന പെരുമാറ്റത്തെ ബാധിച്ചേക്കും. തെറ്റൊന്നും ചെയ്യാത്ത ആളുകളോട് അനാവശ്യ നീരസം പ്രകടിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ രാശിയിലെ മുഴുവന്‍ ശ്രദ്ധയും സാമൂഹികവും തൊഴില്‍പരവുമായ പൊതുകാര്യങ്ങളിലാണ്. നിങ്ങള്‍ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്യുകയാണെങ്കില്‍ പരമാവധി ശ്രമം നടത്തേണ്ടതായി വരും. നിങ്ങള്‍ പിന്നോട്ട് നിന്നതുകൊണ്ട് ഒന്നും നേടാനില്ല.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
വീട്ടില്‍ നിങ്ങള്‍ക്ക് തിരിച്ചടികള്‍ നേരിട്ടേക്കാമെന്ന് തോന്നിയേക്കാം. നിങ്ങൾ ഭൂതകാലത്തിലേക്ക് മടങ്ങിപ്പോവുകയാണെന്ന് തോന്നുകയാണെങ്കില്‍ അനാവശ്യമായി ഉത്കണ്ഠപ്പെടരുത്. കാരണം പിന്നോട്ടുള്ള ചുവടുവയ്പ്പിന്റെ പ്രയോജനങ്ങള്‍ പിന്നീട് മനസിലാകും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിയമപരമായ കാര്യങ്ങള്‍ സത്യസന്ധമായാണ് നേരിടുന്നതെന്ന് ഉറപ്പാക്കുക. കൂടാതെ, ദൂരെയോ വിദേശത്തോ ഉള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടുക. യാത്രാ പദ്ധതികൾ അന്തിമമാക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് വഴിതെറ്റിയതായി കണ്ടെത്തിയേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിരവധി വ്യക്തിഗതമായ മാറ്റങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമൂഹികമായ ഇടപെടലുകള്‍ പുനക്രമീകരിക്കേണ്ടി വന്നേക്കും. പണത്തിന്റെ കാര്യങ്ങളില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ കടങ്ങള്‍ തീര്‍ക്കാനും ജീവിതം സന്തുലിതമാക്കാനുമുള്ള സമയമാണിത്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സാമ്പത്തിക സ്ഥിത മെച്ചപ്പെടും. ശുക്രനും ശനിയുമായുള്ള ബന്ധമാണ് ഇതിന് കാരണം. നിങ്ങളുടെ സ്വന്തം മുൻകാല പരിശ്രമങ്ങളുടെ ഫലമായി വരുമാനത്തിൽ സ്ഥിരമായ വർധനവ് ഉണ്ടായേക്കും. വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാനും ഇത് നിങ്ങളെ പ്രോത്സാഹിപ്പിക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വിധിയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ശനി. ഇതിന്റെ ഇച്ഛാശക്തിയെ സൂചിപ്പിക്കുന്ന ഒരു വശം നിങ്ങളുടെ രാശിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാൽ നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങൾ ജീവിതത്തിന്റെ ലക്ഷ്യവുമായി യോജിപ്പിച്ചിരിക്കുന്നുവെന്ന് മനസിലാക്കുന്ന നിമിഷമാണിത്. നിങ്ങളുടെ പെരുമാറ്റ രീതിയെ ആശ്രയിച്ചായിരിക്കും ഇന്നത്തെ ദിവസം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഒരു സാമ്പത്തിക ഇടപാട് പ്രതീക്ഷിച്ചതുപോലെ നടന്നില്ലെങ്കിലും, വരുന്ന നാലാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് നഷ്ടം നികത്താനുള്ള അവസരം ലഭിച്ചേക്കാം. അതിനിടയിൽ ജീവിതം ആസ്വാദിക്കുന്നതിനായി കൂടുതൽ പരിശ്രമിക്കുക. നിങ്ങള്‍ക്കായി പരിശ്രമിക്കേണ്ടതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്ക് മാത്രമാണ്.
