Latest News

Horoscope Today July 15, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 15 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today July 15, 2021: മനുഷ്യൻ ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്ത് അമ്പത് വർഷത്തിലേറെയായി എന്ന് ഓർക്കുമ്പോൾ വിചിത്രമായി തോന്നുന്നു. ബഹിരാകാശ പര്യവേഷണത്തിന് തുടക്കം കുറിച്ച അമേരിക്കക്കാരും റഷ്യക്കാരും പണം തീർന്നുപോയതിനാലോ ബജറ്റ് വെട്ടിക്കുറച്ചതിനാലോ ബഹിരാകാശ പദ്ധതികൾ കാര്യമായി മുന്നോട്ട് പോയില്ല. അതുകൊണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മറ്റ് ഗ്രഹങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകാനുള്ള രാഷ്ട്രമായി ഞാൻ ഇന്ത്യയെ നോക്കുന്നത്!

Read More: Horoscope of the Week (July 11 – July 17, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഉപരിതല ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. എന്നാൽ ആഴത്തിലുള്ള തലത്തിൽ, അടുത്തിടെ നടന്ന കാര്യങ്ങളിൽ ഭൂരിഭാഗവും നിങ്ങളെ എത്രമാത്രം വിലമതിക്കുന്നുവെന്ന് മനസ്സിലാക്കിത്തരുന്നു. നിങ്ങളുടെ ചുറ്റുപാടുകൾക്ക് സംഭാവന നൽകാൻ നിങ്ങൾ എത്രത്തോളം പ്രാപ്തരാണെന്ന് നിങ്ങൾക്കറിയാമെന്നും നിങ്ങൾ അറിയുന്നു. നിങ്ങൾ ഇതിനകം ആത്മവിശ്വാസം നേടിയിട്ടുണ്ടെന്ന് പ്രതീക്ഷിക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾക്ക് പാകമെത്താത്ത ഒരു ഇടപാടിലേക്ക് പോകാനുണ്ടെന്ന സംശയമുണ്ടാവും. ആ സംശയത്തിൽ കാര്യമുണ്ടാവും. എന്നിട്ടും നിങ്ങൾക്ക് ആവശ്യമുള്ളത് എന്താണെന്ന് ഒരിക്കലും വ്യക്തമാകാതിരിക്കുന്നതിനാൽ ഇത് അനിവാര്യമാണെന്ന് നിങ്ങൾ സമ്മതിക്കണം. നിങ്ങളുടെ ആഗ്രഹങ്ങളെ കുറിച്ച് കൂടുതൽ തുറന്നുപറയേണ്ട സമയമാണിത്. ആഴ്ചാവസാനത്തോടെ നിങ്ങൾക്ക് ഒരു രഹസ്യ സ്വപ്നവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താനുണ്ടാവും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധത പുലർത്തുകയാണെങ്കിൽ ചില പ്രശ്നങ്ങളിലെ നിങ്ങളുടെ പങ്ക് നിങ്ങൾ അംഗീകരിക്കും. നിങ്ങളുടെ സന്തോഷത്തിന് അത്യന്താപേക്ഷിതമായ ഒരു ബന്ധത്തെ ദുർബലപ്പെടുത്തിയതിലുള്ള നിങ്ങളുടെ സ്വന്തം പങ്ക് നിങ്ങൾ സമ്മതിക്കും. നിങ്ങളുടെ യഥാർത്ഥ പ്രചോദനങ്ങളെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ ബോധമുണ്ടായിരിക്കണം. ജോലിസ്ഥലത്ത്, സഹപ്രവർത്തകർ രഹസ്യങ്ങൾ സൂക്ഷിക്കുന്നതായി തോന്നുന്നു, പക്ഷേ നിങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സമീപകാല ചെലവുകളെക്കുറിച്ചോ അല്ലെങ്കിൽ നിങ്ങളുടെ വരുമാനവും സമ്പാദ്യവും വിനിയോഗിച്ച മറ്റേതെങ്കിലും രീതിയെക്കുറിച്ചോ ഓർത്ത് നിങ്ങൾ ഖേദിക്കുന്നുണ്ടാകാം. എന്നിരുന്നാലും, നിങ്ങൾ ഇപ്പോൾ ഉള്ളതുപോലെ തുടരുകയാണെങ്കിൽ, ഭേദപ്പെട്ട ലാഭമുണ്ടാക്കാനുള്ള വഴിയിലാണ് നിങ്ങൾ. നിങ്ങൾ പശ്ചാത്തപിക്കാൻ തോന്നുന്നതൊന്നും പറയരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 15, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ‌ ഒരിക്കലും കുടുംബകാര്യങ്ങളെ അന‌ മുമ്പ്‌ ഉണ്ടായിരുന്ന സ്ഥാനത്തേക്ക്‌ തരംതാഴ്ത്തരുത്. പ്രതികൂല കാര്യങ്ങളാണ് സംഭവിക്കുന്നതെങ്കിലും, നിങ്ങൾ വിചാരിച്ചതിലും കൂടുതൽ വിശാലവും സൗകര്യപ്രദവും ആഢംബരവുമായ ഒരു അവസ്ഥയിലേക്ക് നിങ്ങൾക്ക് ഇപ്പോഴത്തെ ഘട്ടത്തിൽ നിന്ന് പുറത്തുവരാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഗ്രഹ സമ്മർദ്ദങ്ങൾ‌ ഇപ്പോൾ‌ ലഘൂകരിക്കപ്പെടുന്നുണ്ടെങ്കിലും, ബുദ്ധിമുട്ടുള്ളതും സമ്മർദ്ദപൂരിതവുമായ അവസ്ഥകൾ‌ കൈകാര്യം ചെയ്യുന്നതിനായി നിങ്ങൾ മുൻപ് വരുത്തിവച്ച കുഴപ്പങ്ങൾ‌ പരിഹരിക്കുന്നതിന് നിങ്ങൾ‌ ഇപ്പോഴും ബാധ്യസ്ഥരാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കേണ്ടത് പ്രധാനമാണ്, അല്ലാത്തപക്ഷം നിങ്ങൾക്ക് പ്രതികൂല സാഹചര്യങ്ങളുണ്ടാവും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അടുത്തിടെ പരമ്പരയായി വരുന്ന സംഭവങ്ങളിൽ നിയന്ത്രണം നേടുന്നതിന് നിങ്ങൾ ഇപ്പോഴും കഠിന ശ്രമങ്ങൾ നടത്തുന്നു. ഇപ്പോൾ നിങ്ങളുടെ ചാർട്ടിലെ പണവുമായി ബന്ധപ്പെട്ട ഒരു ഭാഗത്തെ ചന്ദ്രൻ പ്രോത്സാഹിപ്പിക്കുകയാണ്. ബിസിനസ്സ് കാര്യങ്ങൾ സുപ്രധാനമായിരിക്കും. നിങ്ങളുടെ ആശ്വാസത്തിനായി വളരെയധികം ചെയ്യാാനവും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലെ നാടകീയമായ ഉയർച്ചയ്ക്ക് കാരണമായ നിരവധി തടസ്സങ്ങളുടെയും അവസരങ്ങളുടെയും പൂർണ്ണമായ അർത്ഥം നിങ്ങൾ മനസ്സിലാക്കുന്നതിന് കുറച്ച് സമയമെടുക്കും. പഴയ തെറ്റിനോട് പ്രതികാരം ചെയ്യാനുള്ള ഏറ്റവും നല്ല സമയമായിരിക്കില്ല ഇത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 15, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒന്നല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ നിങ്ങൾക്ക് ഇപ്പോൾ വെളിച്ചത്തിലേക്ക് വരുന്ന നിരവധി സംഭവങ്ങളെക്കുറിച്ച് ഒരു പുതിയ വീക്ഷണം നേടാൻ കഴിയും. ഒരു പ്രത്യേക വ്യക്തിക്ക് ഉത്തരം നൽകാൻ ധാരാളം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നാം. എന്നിരുന്നാലും, ആഴത്തിലുള്ള സത്യം കണ്ടെത്താൻ വളരെക്കാലം എടുത്തേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വളരെ നിസ്സാരമായ മൺകൂനകളിൽ‌ നിന്നും പർ‌വ്വതങ്ങൾ‌ നിർമ്മിക്കാൻ‌ ആവേശകരമായ മനോഭവാവമുള്ള ചങ്ങാതിമാർ‌ ബാധ്യസ്ഥരാണെങ്കിൽ‌, ശാന്തമായ സമയങ്ങൾ‌ മടങ്ങിവരാൻ‌ നിർദ്ദേശിക്കുന്നതിന് ഇനിയും സമയമെടുക്കും. നിങ്ങളുടെ വിവിധ പ്രതിബദ്ധതകൾ നിങ്ങൾ ഇപ്പോഴും പുനരവലോകനം ചെയ്യേണ്ടതുണ്ട്. മാത്രമല്ല നിങ്ങൾ ഉടൻ തന്നെ ഒരു മോഹിപ്പിക്കുന്ന ഓഫർ നിരസിക്കേണ്ടിവരാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ നിങ്ങളുടെ അനുകമ്പയുള്ള സ്വഭാവത്തിന് പേരുകേട്ടവരാണ്. മാത്രമല്ല സുഹൃത്തുക്കൾ അവരുടെ വേവലാതികളും ഭയങ്ങളും നിങ്ങളോട് പങ്കുവയ്ക്കും. ഒപ്പം അവർ നിങ്ങളുടെ അടുക്കൽ വരും. നിങ്ങളുടെ സ്വന്തം സുപ്രധാന ആശങ്കകൾ മറക്കരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വ്യാഴം എന്ന നിങ്ങളുടെ ബുദ്ധിയുള്ള ഉദാരതയുള്ള ഭരണ ഗ്രഹം അടുത്തിടെ സുരക്ഷിതമല്ലാത്ത ഗ്രഹ വശങ്ങളെ അതിജീവിച്ചു. ഇത് നിങ്ങളെ കുറച്ചുകൂടി പക്വമതിയും തീർച്ചയായും കൂടുതൽ ബുദ്ധിശാലിയും ആക്കുന്നു. ചില അസ്വസ്ഥതകൾക്ക് പുതിയ ചങ്ങാതിമാർ ഉത്തരവാദികളായിരിക്കാം, പക്ഷേ പലപ്പോഴും നിങ്ങൾക്ക് അത്ര അറിയാത്തവർ വഴിയാവും അത് സംഭവിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 15 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 14, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com