ചന്ദ്രന്റെ ഈ ഘട്ടത്തില്‍ ചെറിയൊരു ഇടവേളയെടുത്താലോയെന്ന് നിങ്ങള്‍ ചിന്തിച്ചു തുടങ്ങിയേക്കാം. എല്ലാവര്‍ക്കും വിശ്രമം ആവശ്യമാണ്. 21-ാം നൂറ്റാണ്ടിലെ അതിസമ്മര്‍ദ്ദ ലോകത്തില്‍ എല്ലാവരും മറന്നു പോകുന്നൊരു കാര്യമാണ്.

Read Here: Horoscope of the Week (July 12 – July 18, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

സൂര്യനും നെപ്ട്യൂണും തമ്മില്‍ ഒരു അതിമൃദുലമായൊരു ബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ക്രിയാത്മകവും ഭാവനാത്മകവും പ്രണയാര്‍ദ്രവുമാകുന്നതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ് അത്. നിങ്ങളുടെ മനസിൽ പ്രൊഫഷണല്‍ കാര്യങ്ങള്‍ ആണുള്ളതെങ്കില്‍ നിങ്ങള്‍ സംസാരിക്കണം. കാരണം, നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് മറ്റുള്ളവര്‍ അറിയണം.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

യാത്രാ പദ്ധതികള്‍ ഉണ്ടാകണം. മറ്റൊന്നിനും നിങ്ങളുടെ ആത്മവീര്യം ഉയര്‍ത്തുകയില്ല. തൊഴില്‍പരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള പൂച്ചെണ്ടുകളെ ആശ്രയിക്കാം. പക്ഷേ, അസാധാരണമായ ആവശ്യങ്ങള്‍ ഉയരുന്നത് വരെ മാത്രമേ അത് തുടരാനാകൂ.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

നിങ്ങളുടെ ആഗ്രഹങ്ങളാണ് ഏറ്റവും വലുതെന്ന് വ്യക്തമാക്കുന്നതാണ് നിങ്ങളുടെ ചിഹ്നം ആവര്‍ത്തിച്ചുറപ്പിക്കുന്ന വസ്‌തുതകൾ. പുതിയ ഉത്തരവാദിത്വങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാമെന്ന് നിങ്ങളുടെ ചാന്ദ്ര നില അര്‍ത്ഥമാക്കുന്നു. എങ്കിലും സമയം കടന്നു പോകുന്നു. ഒരു ഡെഡ്‌ലൈന്‍ നിങ്ങള്‍ വിചാരിക്കുന്നതിലും വേഗത്തില്‍ ഇങ്ങെത്തും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സമ്മര്‍ദ്ദമേറുന്നുണ്ടെങ്കിലും നിങ്ങളുടെ കൈയിലെ തുറുപ്പ് ചീട്ടുകള്‍ ഇറക്കാനുള്ള സമയമല്ലിത്.രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് നിര്‍ണായകമായ വലിയ നീക്കങ്ങള്‍ നടത്താനാകും. അതിനുവേണ്ടി ഊര്‍ജ്ജം കരുതിവയ്ക്കുക. വീട്ടിലെ കാര്യങ്ങളില്‍ എന്താണ് തെറ്റിപ്പോയതെന്ന് ആലോചിച്ച് വിഷമിക്കുന്നതിന് പകരം എങ്ങനെ കാര്യങ്ങള്‍ ശരിയാക്കാം എന്നുവേണ്ടി ചിന്തിക്കാന്‍.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങളുടെ നിലം കൃത്യമായി ഒരുക്കുകയെന്നതിനെ കുറിച്ച് ധാരാളം പറയാനുണ്ട്. എങ്കിലും അതേക്കുറിച്ച് പറയാന്‍ കുറച്ച് സമയമേയുള്ളൂ. ഭൗതികമായ സുരക്ഷയല്ല യഥാര്‍ത്ഥ വിഷയമെന്ന് നിങ്ങള്‍ താമസിയാതെ തിരിച്ചറിയും. ഭാവിയില്‍ പലരില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കാന്‍ നിങ്ങള്‍ കൂടുതല്‍ തയ്യാറെടുത്തിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

കുറച്ചു കാലം മുമ്പ് നിങ്ങളുടെ ഗതിമാറ്റാന്‍ നിങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നിങ്ങളുടെ പ്രവര്‍ത്തികളുടെ ഫലം കെട്ടടങ്ങാന്‍ കുറച്ചു സമയമെടുക്കും. പങ്കാളികള്‍ മനസ്സു മാറ്റുന്നുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. അതിനായി അവര്‍ നിങ്ങളുടെ വഴി സ്വീകരിക്കുന്നു. അവരോട് ദയ കാണിക്കണം.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

സമയമിപ്പോഴും തിരക്കേറിയതാണ്. ഓരോ ദിവസം കഴിയുന്തോറും തിരക്ക് കൂടുകയും ചെയ്യുന്നു. തൊഴിലില്‍ ആരംഭിച്ച സ്ഥലത്തേക്ക് തിരിച്ചെത്താന്‍ പോകുന്നുവെന്ന് കുറച്ചു കാലമായി നിങ്ങള്‍ കരുതുന്നുണ്ടാകും. പക്ഷേ, അതിപ്പോഴുണ്ടാകില്ല. എല്ലാം ലഭ്യമാണ്. ക്ഷീണിതനാണെന്ന് നിങ്ങളില്‍ പലര്‍ക്കും തോന്നുന്നുണ്ടാകും. പക്ഷേ, ഒരു പ്രധാന പാഠം നിങ്ങള്‍ പഠിച്ചു. സ്വയം സമാധാനം കണ്ടെത്തുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

സംയുക്ത സാമ്പത്തിക കരാറുകളിലേര്‍പ്പെടാന്‍പറ്റിയ ദിവസമാണിന്ന്. മറ്റുള്ളവരുടെ പണം നിങ്ങള്‍ ചെലവഴിക്കാന്‍ അവസരം ലഭിക്കുന്നതും നല്ലകാര്യമാണ്. ഒരു രഹസ്യവിവരം താമസംവിനാ പുറത്തുവരും. അതിനാല്‍, നിങ്ങളുടെ ഭാഗം പറയുന്നൊരു കഥ തയ്യാറാക്കി വയ്ക്കണം.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

നിങ്ങളുടെ പങ്കാളികള്‍ അവരുടെ ധാരണകളെ മാറ്റിവച്ചെങ്കിലെന്ന് നിങ്ങള്‍ സ്വപ്‌നം കണ്ടിട്ടുണ്ടാകും. നിങ്ങള്‍ ശരിയാണ്. പക്ഷേ, അവരുടെ ആവശ്യങ്ങള്‍ യുക്തിയില്ലാത്തവയും പ്രചനാത്മകമല്ലാത്തവയും ആകണം. നിങ്ങളുടെ പങ്കാളിയുടെ കണ്ണുകളിലൂടെ ലോകത്തെ കണ്ടാല്‍ നിങ്ങളുടെ സ്വന്തം ചക്രവാളങ്ങള്‍ വികസിക്കും.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

എല്ലാ പതിവ് ജോലികളും ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഓരോ ചെറിയ വിശദാംശങ്ങളിലും ശ്രദ്ധ വേണം. നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഒരു സമയം വരുമ്പോള്‍ എല്ലാ ശ്രദ്ധയും സങ്കീര്‍ണതകളും സുരക്ഷിതമായി പരിഹരിക്കപ്പെടുകയുള്ളൂ. ഇന്നിന്റെ ആനന്ദം അനുഭവിക്കുന്നതില്‍ നിന്നും ഭൂതകാലം നിങ്ങളെ തടയരുത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ശനിയുടെ വ്യവഹാരം ഒരു നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുന്നു. ഒരു സമതലത്തിലാണ് നിങ്ങള്‍ എത്തുന്നത്. അതിനാല്‍, ആശ്വസിക്കാന്‍ സമയം കിട്ടും. എങ്കിലും പങ്കാളികള്‍ കുറച്ച് കഷ്ടപ്പെടാന്‍ അനുവദിക്കണം. നിങ്ങളെ ആവശ്യമുണ്ടെന്ന് തോന്നുമ്പോള്‍ അവരെ സഹായിക്കുക.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

കുറച്ച് കഠിനമായ ആലോചനകള്‍ക്കുള്ള സമയമാണിത്. നിര്‍ണായകമായ പ്രശ്‌നങ്ങള്‍ നിങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങിയാല്‍ പങ്കാളികളും സഹപ്രവര്‍ത്തകരും നന്ദിയുള്ളവരാകും. നിങ്ങള്‍ക്കുള്ള ആനുകൂല്യം നഷ്ടമാകും മുമ്പ് എത്രയും വേഗം പ്രവര്‍ത്തിക്കുക. ഭാവിയില്‍ രണ്ടാമത്തെ സാധ്യത കിട്ടുമായിരിക്കും. പക്ഷേ, അന്ന് സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടാകും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook