ഇന്നത്തെ ചന്ദ്രന്റെ സ്വാധീനം അടുത്ത ഏതാനും രാത്രികളില്‍ നമ്മുടെ മേലുണ്ടാകും. ഈ മാസത്തിന്റെ ഈ സമയങ്ങളില്‍ നമ്മളെല്ലാം സാഹസികരായി മാറാറുണ്ടെന്ന് അനേകം സംഭവങ്ങള്‍ പറയുന്നു. അപടകങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നതും ഈ സമയങ്ങളില്‍ തങ്ങള്‍ക്ക് തിരക്ക് കൂടുതലായിരിക്കും എന്നാണ്. എന്റെ ഉപദേശം ഇതാണ്, വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക.

Read Here: Horoscope of the Week (July 12 – July 18, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ചര്‍ച്ചകളേയും സംവാദങ്ങളേയുമാണ് ഇന്ന്‌ത്തെ നക്ഷത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍, നിങ്ങള്‍ ആശയങ്ങളെ ലളിതമാക്കുക. തൊഴിലില്‍ ദീര്‍ഘകാല സാധ്യതകള്‍ പരിഗണിക്കുന്നത് പ്രധാനമാണ്. കൂടാതെ, ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള ആഗ്രഹങ്ങളാല്‍ തളരാതിരിക്കുക. പ്രണയാര്‍ദ്രമായ സ്വപ്‌നങ്ങള്‍ക്കും ഇടമുണ്ട്. അതിനാല്‍ അവയെ സംബന്ധിച്ച് നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുവെന്നതിലും കാര്യമുണ്ട്.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

നിങ്ങളുടെ ഗ്രഹനിലയില്‍ രണ്ട് കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന് ബിസിനസിനെ സംബന്ധിച്ചതും മറ്റൊന്ന് ആത്മീയതയെ സംബന്ധിച്ചും. ദാനധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമെന്നതാണ് യുക്തിപരമായതും സാധ്യതയുള്ളതുമായ ഫലം. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് എന്തു ചെയ്യുമെന്ന് ചിന്തിക്കുന്നതിന് പകരം മറ്റുള്ളവര്‍ക്കു വേണ്ടി എന്ത് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് നോക്കുകയെങ്കിലും വേണം.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

നിങ്ങളുടെ പ്രൊഫഷണലും വ്യക്തിപരവുമായ കാര്യങ്ങളെ അവയുടെ സ്വന്തം വഴിയിലൂടെ വിടുന്നതാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. സാമ്പത്തികമായി, ഭാവനാത്മകമായ നിര്‍ദ്ദേശങ്ങളും വാങ്ങലുകളും പരിഗണിക്കുക. എന്നാല്‍, നിങ്ങള്‍ ശ്രദ്ധിച്ചു വേണം വാഗ്ദാനം നല്‍കാന്‍.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങള്‍ക്ക് വേണ്ടത് സാധിക്കണമെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ നിങ്ങളില്‍ തന്നെ സൂക്ഷിക്കുക. ആഴ്ചയുടെ അവസാനത്തോടെ നിങ്ങള്‍ക്ക് വ്യക്തത കൈവരും. നിങ്ങളുടെ നിലപാട് മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നതിന് ഒരു നിയമ കാര്യത്തിലേക്കോ, ധാര്‍മ്മികമായ ചോദ്യത്തിലേക്കോ നിങ്ങളുടെ ശ്രദ്ധ തിരിക്കണം. ഒരു പരിഹാരം ഉടന്‍ ഉണ്ടാകും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

കഴിഞ്ഞ ആറ് മാസത്തിനിടയില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തുണ്ടായിയെന്ന് ഓര്‍ത്തു നോക്കുകയും ഇപ്പോഴത്തെ നിങ്ങളുടെ അവസ്ഥയിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്നും മനസ്സിലാക്കുക. മറ്റുള്ളവര്‍ എന്തുകൊണ്ട് നിങ്ങളെ ആശ്രയിക്കുന്നുവെന്ന് നിങ്ങള്‍ തിരിച്ചറിയും.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

നിങ്ങളുടെ ജീവിതത്തിലെ ഓരോ വളവിലും തിരിവിലും തീരുമാനം എടുക്കും മുമ്പ് മറ്റുള്ളവരുമായി സംസാരിക്കുകയും സഹകരിക്കുകയും വേണമെന്ന് ഇന്നത്തെ സജീവമായ സാമൂഹിക നക്ഷത്രങ്ങള്‍ പറയുന്നു. ഈ നിമിഷത്തില്‍ നിങ്ങളുടെ ദൗത്യം കാര്യങ്ങളെ ലളിതമാക്കാനുള്ളതാണെങ്കിലും അത് അനാവശ്യമായി സങ്കീര്‍ണമാതും. മുതിര്‍ന്നവും ജ്ഞാനികളുമായവരോട് ഉപദേശം ചോദിക്കുക.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

മറ്റുള്ളവരില്‍ നിന്നും നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നില്‍ നിങ്ങളുടെ മനസ്സ് അത്ഭുതകരമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പ്രണയത്തിലാകേണ്ട നിമിഷമാണോ അതോ നിങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കണോ അതോ രണ്ടിലും മാറി മാറി നില്‍ക്കണോയെന്ന് ചിന്തിക്കുക. നിങ്ങള്‍ ആശയക്കുഴപ്പത്തിലാണെങ്കില്‍ മറ്റുള്ളവര്‍ എങ്ങനെയാകും ചിന്തിക്കുകയെന്ന് ഭാവനയില്‍ കാണുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

യഥാര്‍ത്ഥത്തില്‍ നിങ്ങളൊരു മത്സരമനസ്സുള്ള വ്യക്തിയാണ്. നിങ്ങള്‍ എപ്പോഴും ഒരു പോരാട്ടത്തിന് തയ്യാറാണ്. ഇപ്പോള്‍, തൊഴിലിടത്തിലാണ് പോരാട്ടം നടക്കുന്നത്. മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്നതിലല്ല അവര്‍ എന്ത് ചിന്തിക്കുന്നുവെന്നതിലാകും നിങ്ങളുടെ മനസ്സ്. അനാവശ്യ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ തോളിലേക്ക് മാറ്റി നല്‍കണം.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

നിങ്ങള്‍ ചൂതാട്ടത്തിനൊരുങ്ങുന്നുവെന്ന് നക്ഷത്രങ്ങള്‍ പറയുന്നു. നിങ്ങള്‍ ജയിക്കുമോയ ഇല്ലയോ എന്നത് നിങ്ങളുടെ കൈയിലല്ലെന്ന് മറ്റൊരു കൂട്ടം നക്ഷത്രങ്ങള്‍ പറയുന്നു. വീഴ്ചകളെ മുന്‍കൂട്ടി കാണക്കുകൂട്ടാന്‍ ഒരു വഴിയുമില്ലെന്ന് നിങ്ങള്‍ തിരിച്ചറിയണം. അതിനാല്‍, എന്താണ് ഉത്തരം. പിന്‍മാറണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം ലഭിക്കുമെന്ന് നിങ്ങള്‍ ഉറപ്പു വരുത്തുക.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

അധികാരത്തിലുളഅള വ്യക്തികളുടെ നിലപാട് മാറ്റുന്നതിന് അവരെ പ്രേരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് വരില്ല. അതിനാല്‍, നിങ്ങളുടെ നിലപാട് മാറ്റണമോയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങളുടെ വഴക്കത്തിന്റെ സൂചനകള്‍ മറ്റുള്ളവരെ അനുരഞ്ജനത്തിന് പ്രേരിപ്പിക്കും. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ഏതൊരു നീക്കവും നല്ലതാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പണത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതില്ല. അവ ഒരു പ്രധാന ഘടകം ആകില്ല. മറ്റുള്ളവരെ നവീന ആശയങ്ങള്‍ ഉള്ളവരാക്കുക എന്നതാണ് പ്രധാനം. അല്ലെങ്കില്‍ അവര്‍ കരുതും നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന്.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

നിങ്ങള്‍ സ്വാഭാവികമായൊരു വിശ്വസ്തനായ ആത്മാവാണ്. പക്ഷേ, അടുത്തിടെയുള്ള അനുഭവങ്ങള്‍ മറ്റുള്ളവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ നിങ്ങളെ പഠിപ്പിച്ചു. പതിവായി നിങ്ങള്‍ പറ്റിക്കപ്പെടാറുണ്ട്. അത് ഇനിയൊരിക്കലും നടക്കുകയില്ലെന്ന് നിങ്ങള്‍ തീരുമാനിക്കണം. നിങ്ങള്‍ അതൊരിക്കല്‍ പഠിച്ചു കഴിഞ്ഞാല്‍ എല്ലാം ശരിയാകം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook