Latest News
ഹോം ഐസൊലേഷനിലെ വീഴ്ച കേരളത്തിലെ രോഗവ്യാപനത്തിന് കാരണമായി: കേന്ദ്ര സംഘം

Horoscope Today July 13, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 13 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

പല ആളുകളും ഇത് തിരിച്ചറിയുന്നില്ല, പക്ഷേ പകൽ സമയത്തും ഗ്രഹങ്ങളെ കാണാൻ കഴിയും. കുറച്ചു വർഷങ്ങൾക്ക് മുൻപ്, എനിക്ക് അറിയുന്ന ഒരു ജ്യോതിശാസ്ത്രജ്നന് പകൽ വെളിച്ചത്തിൽ ശുക്രനെയും, വ്യാഴത്തെയും നിരീക്ഷിക്കാൻ സാധിച്ചു. നിങ്ങൾക്ക് അതിനു സാധിക്കും, പക്ഷേ രാത്രിയിൽ ആണ് കൂടുതൽ എളുപ്പം. എവിടെയാണ് നോക്കേണ്ടത് എന്ന അറിവും, നല്ല ബൈനോക്കുലറുകളും നന്നായി നിരീക്ഷിക്കാനുള്ള കഴിവും മാത്രമാണ് വേണ്ടത്.

Read More: Horoscope of the Week (July 11 – July 17, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ സാമ്പത്തിക പ്രതിബന്ധതകൾ എല്ലാം തന്നെ അലോസരപ്പെടുത്താൻ മാത്രം ഉള്ളതാണോ എന്ന് നിങ്ങൾ സംശയിക്കാൻ തുടങ്ങിയിട്ടുണ്ടാകും. എന്ത് തന്നെ ആയാലും ബില്ലുകളും നിങ്ങൾ പേടിക്കുന്നതിനേക്കാൾ വിലയേറിയ ബാധ്യതകളും വേഗം തീർപ്പാക്കേണ്ടതുണ്ട്. ഓർക്കുക പങ്കാളികൾക്കാണ് നേട്ടമുണ്ടാകുക, നിങ്ങൾക്ക് ജയിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഗ്രഹങ്ങൾ ഇന്ന് പിരിമുറുക്കമുള്ള ഗ്രഹവിന്യാസത്തിൽ തുടരുകയാണ്, രസകരമായ ഒരു വശവുമായി സൂര്യൻ മുതൽ ചന്ദ്രൻ വരെ ആശയക്കുഴപ്പം വർധിപ്പിക്കുന്നു. എല്ലാത്തിനും മുകളിലായി, നിങ്ങൾ ആ പഴയ നിയമം പാലിക്കണം, നിങ്ങളുടെ സമീപനം എത്ര യുക്തിസഹമാകുന്നോ, അത്രയും സന്തോഷകരമായ ഫലം ആയിരിക്കും ലഭിക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ശുക്രന്റെ സഹായകരമായ സാന്നിധ്യം നിങ്ങളുടെ മനോവീര്യം വർധിപ്പിക്കുന്നു, ഇന്ന് മറ്റെന്തുതന്നെ സംഭവിച്ചാലും, അത് നിങ്ങളുടെ പദവിക്ക് അനുസരിച്ചായിരിക്കും, നിങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും വളരെ ആവശ്യമായ ഉത്തരവാദിത്തം കൂടിയായിരിക്കും. ഒരു സഹപ്രവർത്തകൻ വിയോജിക്കാൻ തന്നെ നിശ്ചയിച്ചിരിക്കുകയാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അനിശ്ചിതമായ സമയങ്ങൾ ഉണ്ടാകും, സാമ്പത്തിക പരിപാലനം ആവശ്യമുള്ള വ്യക്തി നിങ്ങൾ മാത്രമല്ല, അതുകൊണ്ട് വല്ലാതെ ആഗ്രഹങ്ങൾക്ക് കീഴ്പെടാതെയിരിക്കുക.ഒരു മാറ്റത്തിന് ഒന്ന് വിശ്രമിച്ചൂടെ? നിങ്ങൾ കഷ്ടപ്പെട്ട് സാമ്പത്തിച്ച പണത്തിൽ നിന്നും നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുകൾക്കും ഒരു ട്രീറ്റ് നൽകിക്കൂടെ? ജോലി ഇപ്പോഴും പതിയെ നീങ്ങുന്നതായി തോന്നുന്നു, അതുകൊണ്ട് കഴിയുമെങ്കിൽ അതിനെ നിസ്സാരമായി തന്നെ എടുക്കുക.

Horoscope Today July 13, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുക, ഒരു കുടുംബപ്രശ്നത്തിനു കാരണമായേക്കാവുന്ന എല്ലാത്തിനും കൂടുതൽ ശ്രദ്ധ നൽകുക. ഇപ്പോൾ എടുക്കേണ്ട ചില തീരുമാനങ്ങൾ വിഷമകരമായി തോന്നിയേക്കാം പക്ഷേ കുറച്ചു കാലം കഴിയുമ്പോൾ അവ മൂല്യവത്താകും. നിങ്ങളുടെ ചിലവുകൾ വർധിക്കുന്നതായി തോന്നുന്നു, അതിനാൽ അനാവശ്യ ചിലവാക്കലുകൾ ശ്രദ്ധിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ആരോ നിങ്ങളെ മികച്ചതാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തോന്നുന്നു, ചിലപ്പോൾ അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാകുന്നുണ്ടാകില്ല. ഏത് സാഹചര്യത്തിലായാലും, നിങ്ങളുടെ മുൻകാല പെരുമാറ്റങ്ങളിൽ നിങ്ങൾ ശരിയായിരുന്നെന്ന് സുഹൃത്തുകൾക്ക് ഉറപ്പാക്കും. കുടുംബാംഗങ്ങൾക്ക് ചിലപ്പോൾ ബോധ്യമാകില്ല.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

തിരക്കുള്ളതും ബുദ്ധിമുട്ടുള്ളതുമായ ഒരു ദിവസത്തിനായി നിങ്ങൾ സ്വയം തയ്യാറാകണം, എന്നാൽ ആത്മാഭിമാനത്തിലും ആത്മവിശ്വാസത്തിലും വളരെയധികം നേട്ടമുണ്ടാക്കിയിട്ടുള്ള നിങ്ങൾ വിജയത്തിലൂടെ കടന്നുപോകാതിരിക്കാൻ യാതൊരു കാരണവുമില്ല. നിങ്ങളുടെ ശുഭാപ്തിവിശ്വാസം അവസാനം വരെ തിളങ്ങി നിൽക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ബുധൻ ഇപ്പോഴും സൂര്യനെ ശല്യം ചെയ്യുന്നതിനാൽ, നിങ്ങൾക്ക് ഒരു നേരായ ചോദ്യത്തിന് നേരായ ഉത്തരം നൽകാൻ കഴിയുമോ എന്നത് സംശയമാണ്, എന്നാൽ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുന്നിടത്തോളം കാലം ഇത് പ്രശ്നമല്ല, മറ്റ് ആളുകൾ ആശയക്കുഴപ്പത്തിലാകില്ല. അമൂല്യമായ ഒരു ബന്ധത്തിൽ ഇനിയും വളരെയധികം കാര്യങ്ങൾ പറയാനുണ്ട്, പക്ഷേ അത് ഇതുവരെ പറയാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടാകില്ല.

Horoscope Today July 13, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരു കാരണവശാലും നിങ്ങൾ മറ്റുള്ളവരെ നിങ്ങളുടെ സ്വന്തം ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ധാരണ നൽകരുത്, പിന്നീട് നിങ്ങളുടെ ബന്ധത്തിൽ ഒരു ചൂഷണത്തിന്റെ സൂചന ലഭിച്ചാൽ പോലും. കൊടുക്കാനും വാങ്ങാനുമുള്ള ഒരു ഇടമുണ്ടാകണം. സത്യത്തിൽ, നിങ്ങൾ എത്ര അധികം നൽകുന്നോ അത്രയും അധികം നിങ്ങൾക്ക് ലഭിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ ശുക്രൻ അനുഗ്രഹം നൽകുന്നത് തുടരുന്നു, ഇത് പുതിയ അഭിവൃദ്ധിക്കുള്ള സാധ്യതകൾ ഉയർത്തുന്നു. ഭൂതകാലത്തിൽ സംഭവിച്ചിട്ടുള്ള വൈകാരികമായ ആഘാതങ്ങൾ ഇപ്പോൾ വെറും വിദൂര ഓർമ്മകൾ മാത്രമായിട്ടുണ്ടാകും. നിലവിലെ ബന്ധങ്ങളിൽ നിന്നും പഴയ ബന്ധങ്ങൾ വേർതിരിച്ചു കാണേണ്ടത് പ്രധാനമാണെന്ന് മനസിലാക്കുക, ആവശ്യമില്ലാത്തപ്പോൾ വായ തുറക്കാതിരിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ഭരണ ഗ്രഹങ്ങളായ ശനിയും യുറാനസും നിലവിൽ പരസ്പരം വളരെ ശക്തമായ ഒരു വശം സൃഷ്ടിച്ചിരിക്കുന്നു, നിങ്ങൾ ചിലപ്പോൾ വളരെയധികം സമ്മർദ്ദത്തിലായിരിക്കാം. എന്നാൽ എല്ലാ മേഘത്തിലും ഒരു വെള്ളി വരയുണ്ട്, പ്രത്യക്ഷത്തിൽ വലിയ പ്രതിസന്ധികളായവ പോലും നിങ്ങൾക്ക് സ്വാഗതാർഹമായ നേട്ടങ്ങൾ നൽകും

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഗ്രഹങ്ങളുടെ സ്ഥാനം പൊതുവെ അനുകൂലമാണ്, പ്രതേകിച്ച് ഇപ്പോൾ ശുക്രനും വ്യാഴവും നിങ്ങളെ സഹായിക്കാൻ തയ്യാറായിക്കഴിഞ്ഞു, കൂടാതെ നിങ്ങൾ നിലവിൽ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ നിങ്ങളുടെ സ്വന്തം മോശം നടത്തിപ്പിന്റെ ഫലമാണ്. അതുകൊണ്ട് അതിന്റെ പരിഹാരം നിങ്ങളിൽ തന്നെയാണ്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 13 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express