പേരുപോലെ തന്നെ തിങ്കൾ എന്നത് ചന്ദ്രന്റെ ദിവസമാണ്. മറ്റെല്ലാം നിർത്തി വീട്ടുകാര്യങ്ങളിലും കുടുംബകാര്യങ്ങളിലും ശ്രദ്ധ നൽകേണ്ട സമയം. നിങ്ങൾക്ക് ചന്ദ്ര നിറങ്ങളിൽ വസ്ത്രം ധരിക്കണമെങ്കിൽ വെള്ളയാണ് പട്ടികയിൽ ഒന്നാമത്. നിങ്ങൾ ഒരു ചാന്ദ്ര ഭക്ഷണം ഇഷ്ടപ്പെടുന്നെങ്കിൽ സൂപ്പുകളും സോഫ്റ്റ് ഫ്രൂട്ടും പോലുള്ള ജലാംശമുളള ഭക്ഷണങ്ങൾ കഴിക്കുക. പാരമ്പര്യമനുസരിച്ച് പ്രപഞ്ചവുമായി പൊരുത്തപ്പെടാനുള്ള മാർഗമാണിത്.

Read Here: Horoscope of the Week (July 12 – July 18, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇന്ന് എല്ലാ സാമ്പത്തിക ബാധ്യതകളും സങ്കീർണതകളും പരിഹരിക്കാൻ നിങ്ങൾക്ക് കഴിയുന്നുവെങ്കിൽ, ഈ ആഴ്ചയിലെ ബാക്കി ദിവസങ്ങൾ സുഗമമായി മുന്നോട്ട് പോകും. കാൽപ്പനികമായി, ഇത് ഒരു സുപ്രധാന നിമിഷമാകാം, അടുത്ത കുറച്ച് ദിവസങ്ങളിൽ ചില രഹസ്യങ്ങൾ നിങ്ങൾക്ക് മുന്നിൽ തുറക്കും.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

നിങ്ങളുടെ ഗ്രഹനിലയുടെ പ്രധാന പ്രദേശങ്ങളിൽ ചന്ദ്രന്റെ സ്വാധീനം വലുതാണ്. നിങ്ങളാണ് ഇന്നത്തെ ശ്രദ്ധാ കേന്ദ്രം എന്നതിന്റെ സൂചനയാണത്. അതിനാൽ വേഗത നിർണ്ണയിക്കാൻ അവർക്ക് കഴിയും. റൊമാന്റിക് ആയ ഇടവ രാശിക്കാർക്ക് ഇത് വളരെ അനുകൂലമായ സമയമാണ്, അതിനാൽ‌ നിങ്ങളുടെ ഭാവനയെ സ്വതന്ത്രമായി വിടൂ.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

വസ്തുതകളെ ആശ്രയിക്കുന്നതിലൂടെ നിങ്ങൾ പ്രശസ്തനാണ്, എന്നാൽ നിങ്ങളുടെ ഐതിഹാസിക വസ്തുനിഷ്ഠത പോലും വഴുതിപ്പോകുന്ന സന്ദർഭങ്ങളുണ്ട്. സൂക്ഷ്മവും അവബോധജന്യവുമായ വഴികളിൽ നല്ല മതിപ്പ് സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിങ്ങൾക്ക് നന്നായി ചെയ്യാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങൾ ജോലിയിലാണെങ്കിൽ പോലും പങ്കാളികളുടെ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും നിങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശക്തമായ സാമൂഹിക നക്ഷത്രങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ കൂടുതൽ വ്യക്തിപരമായ സ്വഭാവമുള്ള കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധാലുവാണെങ്കിൽ ഒരു പ്രത്യേക ഇടപഴകൽ റദ്ദാക്കുന്നത് പരിഗണിക്കാം. തിടുക്കപ്പെടരുത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ധനകാര്യം വ്യക്തമായും ഒരു തർക്കവിഷയമാണ്, പക്ഷേ നിങ്ങൾക്ക് അവസരം ലഭിച്ചാൽ മാത്രമേ നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയൂ എന്ന് നിങ്ങൾക്കറിയാം. സ്വപ്നം കാണുകയും നിങ്ങളുടെ അവബോധത്തിന് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ ഏറ്റവും മികച്ച ഉപദേശം. വസ്തുതകൾക്കെതിരെയുള്ള നിങ്ങളുടെ ഫാന്റസികൾ പരിശോധിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

ആഴ്ചയുടെ ആദ്യം ഗ്രഹങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പ്രതീക്ഷ നൽകുന്നതും ശുഭപ്രതീക്ഷയുള്ളതും, സ്വാധീനമുള്ളതുമാണ്. നിങ്ങളൊരു വിശാലവും ആകർഷണീയവുമായ മനോഭാവത്തിലുമായിരിക്കും. സുഹൃത്തുക്കൾ നിങ്ങളോട് പുതിയ സംരംഭങ്ങളിൽ പരീക്ഷണം നടത്താൻ ആവശ്യപ്പെടും. ബുധൻ, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാമിരിക്കുന്നത്, ഇവർ രണ്ടും തന്നെ നിങ്ങളുടെ സർഗാത്മകതയെ വളരെയധികം വർധിപ്പിക്കുന്നു.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

ഈയാഴ്ചയുടെ പ്രധാന ആശയം ഒത്തുതീർപ്പാണ്, പ്രത്യേകിച്ചും നിങ്ങൾ അർഹിക്കാത്ത വിമർശനങ്ങൾക്ക് പത്രമാകേണ്ടി വന്നുവെന്ന് സ്വയം കരുതുന്നവർക്ക്. വിമർശനങ്ങൾക്ക് പ്രതികരിക്കാതെ മുന്നേറുന്നതാണ് കൂടുതൽ ധൈര്യമുള്ള പ്രവൃത്തി, അതിനാൽ സാഹചര്യങ്ങളുടെ സമ്മർദത്തിൽ പെട്ട് നിങ്ങൾക്ക് തെറ്റാണെന്നു അറിയാവുന്ന കാര്യങ്ങൾ ചെയ്യരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ ജീവിതം സ്വതവേ സങ്കീർണമാണ്, അതുകൊണ്ടു തന്നെ നിങ്ങളുടെ ഗ്രഹനില ഇപ്പോൾ പ്രവചിക്കുന്നതും ബുദ്ധിമുട്ടേറിയ പ്രവൃത്തിയാണ്. കാര്യമെന്തെന്നാൽ, നിങ്ങളോട് ഇപ്പോൾ ഒരു സാഹസികത കാണിക്കാൻ പറയുമെങ്കിലും, നിങ്ങളുടെ വിജയത്തിനെ കുറിച്ച് ആർക്കും ഉറപ്പ് തരാൻ സാധിക്കില്ല.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

നിങ്ങളുടെ ഏറ്റവുമടുത്ത പരിസ്ഥിതിയിലാണ് നിങ്ങളിപ്പോൾ പ്രവർത്തിക്കേണ്ടത്, ഇത് നിങ്ങളുടെ കുടുംബപരമായ കാര്യങ്ങളും ഗാർഹിക ഒരുക്കങ്ങളും മാത്രമല്ല സൂചിപ്പിക്കുന്നത്. നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെടും. ഒരുപക്ഷേ ഈ വലിയ ലോകത്തെ നിങ്ങളുടെ കുടുംബത്തിന്റെ തന്നെ വിസ്തൃതമായി കിടക്കുന്ന ഭാഗമായി കാണാൻ നിങ്ങൾ പഠിക്കും.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

ചന്ദ്രന്റെ വേഗതയേറിയ ചലനമാണ് ദിവസേനയുള്ള കാര്യങ്ങൾ നിശ്ചയിക്കുന്നത്. ഇന്ന് വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നിങ്ങളുടെ കൂടുതൽ ചിന്തിപ്പിക്കുന്നത്. ഈ സാഹചര്യത്തെ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നതിലേക്ക് നിങ്ങളെ നയിക്കുന്നത് പ്ലൂട്ടോ എന്ന ഗ്രഹമാണ്. പ്ലൂട്ടോ നിങ്ങളെ യാഥാർത്ഥമായത് മാത്രം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു. അനുകരണങ്ങൾ ഒന്നും തന്നെ അനുവദിക്കില്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പണം സൂക്ഷിച്ചു വയ്ക്കുന്നതിനേക്കാൾ പ്രധാനം ഇപ്പോൾ ചിലവാക്കുന്നതാണ്. ഇതെങ്ങനെയാണ്? നിങ്ങളുടെ ജീവിതരീതിയെ നാടകീയമായി മാറ്റാൻ പറ്റുന്നതോ നിങ്ങളുടെ ജീവിത നിലവാരം കൂട്ടാൻ പറ്റുന്നതോ ആയ വസ്തുക്കളുണ്ടോ? ആവശ്യങ്ങളേക്കാൾ ആഡംബരത്തിനാണ് ഇപ്പോൾ കൂടുതൽ ആവശ്യം. അതിനാൽ വിശ്രമിക്കുക.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

ആത്മീയമായ യാത്ര തുടരുന്നവർക്ക് ഇപ്പോഴത്തെ ഗ്രഹങ്ങളുടെ നിര വളരെ ഉപകാരപ്രദമാണ്. എന്നാൽ പ്രായോഗികമായ ആവശ്യങ്ങളിലും, ദൈനംദിന പ്രവർത്തികളിലും മുഴുകി ഇരിക്കുന്നവർക്ക് ഇതധികം ഉപകാരപ്രദമാകില്ല. ഒരു ഉപദേശം മാത്രം- നിങ്ങൾ കഴിയുന്നത്ര ഒഴിവ് സമയം കണ്ടെത്താൻ ശ്രമിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook