കൂടുതൽ ആളുകൾ ബഹിരാകാശത്ത് പോകുന്നത് കാരണം, മറ്റ് ഗ്രഹങ്ങളിൽ ജാതകം രേഖപ്പെടുത്തുന്നതിൽ ജ്യോതിഷികൾക്ക് താമസിക്കാതെ തന്നെ പ്രശ്നമുണ്ടാകും. ശരിക്കും പറഞ്ഞാൽ അൻപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ ഞങ്ങളിതു ചെയ്തിരുന്നു. ഭാവിയിലെ ജ്യോതിഷികൾ മറ്റ് ഗ്രഹങ്ങളിൽ ജനിക്കുന്ന ഒരാളുടെ ജാതകത്തിൽ ഭൂമിയുടെ സ്ഥാനം അവരുടെ വീടിനെ പ്രതിനിധീകരിക്കുമെന്ന് പറയേണ്ടിവരുമെന്ന് ഞാൻ സംശയിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നത്തെ ഗ്രഹങ്ങളുടെ നിരയെ കുറിച്ചോരു നിഗൂഢമായ വികാരമാണുള്ളത്. എന്നാൽ നിങ്ങളെ സംബന്ധിച്ചടത്തോളം ഇത് നിങ്ങൾക്ക് സ്വസ്ഥതയും സമാധാനവും നൽകും. വാരാന്ത്യത്തിലെ നിങ്ങളുടെ തളർന്നുപോകുന്ന ധാർമികതയെ വീണ്ടെടുക്കാൻ അത്യാവശ്യം വേണ്ടതുമാണിത്. ഒരുപാട് നാളുകൾക്ക് മുൻപ് മറന്നുപോയൊരു ഭൂതകാല ഓർമയുടെ തിരിച്ചുവരവാണോ ഇത്? എനിക്ക് അങ്ങനെയാണ് തോന്നുന്നത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ജീവിതത്തിന്റെ ഒരു വലിയ ഭാഗത്തെ ഉപേക്ഷിച്ച് നിങ്ങളൊരു വഴിത്തിരിവിലേക്ക് എത്തിയതിനാൽ, നിങ്ങളെന്താണ് ചെയ്യുന്നത്, എന്തിനാണ് ചെയ്യുന്നത്, എവിടേക്കാണ് ഇത് നിങ്ങളെ എത്തിക്കാൻ പോകുന്നത് എന്നിവയെക്കുറിച്ച് നിങ്ങൾക്കൊരു ധാരണ ലഭിക്കും. പൊതുവായി പറഞ്ഞാൽ ഇന്നത്തെ അത്യാവേശവും തന്‍മയത്വവും നിങ്ങൾക്ക് യോജിക്കും, അതിനാൽ എന്തുകൊണ്ട് ബുദ്ധിമുട്ടുന്നത് മതിയാക്കി ലോകം നിങ്ങളുടെ ഭാഗത്താണ് എന്നത് അംഗീകരിച്ചുകൂടാ?

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നക്ഷത്രങ്ങളുടെ സൂക്ഷ്‌മ നിരീക്ഷണത്തിനൊടുവിൽ മനസിലാകുന്നത്, ഭീഷണി, ഏറ്റുമുട്ടൽ, പ്രതിസന്ധികൾ എന്നിവയെ ഓർത്ത് നിങ്ങൾക്ക് ഒന്നുംതന്നെ പേടിക്കാനില്ല, മറിച്ച് വിശ്രമം , സമാധാനം നിങ്ങളുടെ തീർന്നുപോയ ഊർജ്ജം തിരികെ നേടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധ നൽകേണ്ടത്. ഇതിനെല്ലാം അവസാനം നിങ്ങൾ ഇതിലും ശക്തരായി തിരികെയെത്തുമെന്ന് ഉറപ്പാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മറ്റുള്ളവരെ ഗൗരവപൂർവം കണക്കാക്കേണ്ടതുണ്ട് എന്ന പ്രതീക്ഷയിലും പേടിയിലും നിങ്ങൾ മുഴുകിയിരിക്കുമ്പോഴും, ദിവസത്തിലുടനീളം ചന്ദ്രനിൽ നിന്നും ലഭിക്കുന്ന സഹാനുഭൂതിയോടെ സൂചനകൾ സുഹൃത്തുക്കളെ കൂടുതൽ സെൻസിറ്റീവായി പരിഗണിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. അതുകൂടാതെ ഈ സൂചനകൾ നിങ്ങളെ കൂടുതൽ പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

എല്ലാ ഗ്രഹങ്ങളിലും ഏറ്റവും ഉർജ്ജസ്വലനായ ചൊവ്വ നിങ്ങൾക്ക് ചുറ്റുമുള്ള സംഭവങ്ങൾക്ക് ഒരു ഉത്തേജനം നൽകുന്നു, അത് ഉത്തേജിപ്പിക്കുന്നതോടൊപ്പം തന്നെ വൈകാരികമായി അപകടകരവുമാണ്. ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടേതായ വഴിയിലൂടെ സഞ്ചരിക്കാൻ സാധിക്കും, പ്രത്യേകിച്ച് നിങ്ങൾ കുടുംബകാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ കടന്നുപോയ എല്ലാ സാഹചര്യങ്ങൾക്കുമൊടുവിൽ ജീവിതം ഇനിയെങ്കിലും നിങ്ങളെ വിശ്രമവേളയിലേക്ക് എത്തിക്കുമെന്ന് നിങ്ങൾ കരുതുന്നു. തോൽവിയുടെ ഒരു ഭാഗം നിങ്ങൾക്ക് നിങ്ങളുടെ കാര്യങ്ങൾ ശരിയായ രീതി ക്രമീകരിക്കാൻ കഴിയാത്തതിലാണ്. ഈ പ്രശ്നം ശരിക്കും ഒരു വർഷത്തിന് മുൻപ് തുടങ്ങിയതാണ്, സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്ന സമയത്ത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഒടുവിൽ നിങ്ങൾ നിങ്ങൾക്കായി ഉറച്ച് നിൽക്കുകയാണ്, കൂടാതെ കുടുംബത്തിൽ ചെറിയ തോതിൽ വ്യാകുലത സൃഷ്ടിച്ച പ്രശ്നത്തിന് പരിഹാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സുഖപ്പെടുത്തുന്ന പ്രക്രിയയെ നിങ്ങൾക്ക് എത്രത്തോളം സഹായിക്കാൻ സാധിക്കുമോ അത്രയും ചെയ്യുക, ഇതുവഴി നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളുടെ സ്നേഹവും ആദരവും ലഭിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ പുരോഗതിയിൽ നിങ്ങൾക്ക് സന്തോഷിക്കാം. എന്നാൽ പ്രത്യേകമായി ഒരു കാരണവുമില്ലാതെ മറ്റുള്ളവർ നിങ്ങളെ അനുമോദിക്കണമെന്ന് വിചാരിക്കരുത്. നിങ്ങൾ ചെയ്ത കാര്യത്തിനോടും, അത് ചെയ്ത രീതിയോടും വളരെയധികം എതിർപ്പുള്ളവരുണ്ട്. സമാധാനപരമായ പ്രേരണ അക്രമാസക്തമായ വാഗ്‌വാദങ്ങളെക്കാൾ നല്ലതാണെന്നു നിങ്ങൾക്കിപ്പോൾ മനസിലായി കാണും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഭാവി സകാരാത്മകമായ രീതിയിൽ മുന്നോട്ട് പോവണമെങ്കിൽ, കാര്യം പൂർണമായും നിങ്ങളുടെ കൈകളിലാണ്. നിങ്ങളുടെ രാശിയിലെ ഒരാളും ഒരേ രീതിയിൽ ആയിരിക്കില്ല അവരവരുടെ പാടവവും അവസരവും അനുഭവവും ഉപയോഗിച്ചിട്ടുണ്ടാവുക. ജീവിതം നിങ്ങൾക്ക് അനുകൂലമായി വരാൻ ഇനി അധികകാലം എടുക്കില്ല, എന്നാൽ നിങ്ങൾ കാത്തിരുന്ന് മടുത്തുവോ എന്നു ഞാൻ സംശയിക്കുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വൈകാരിക ബന്ധങ്ങളുടെ ഭരണകർത്താവാണ് ശുക്രൻ, ഈയടുത്ത ആഴ്ചകളിലായി നിങ്ങളുടെ ചാർട്ടിലെ ശുക്രന്റെ സ്ഥാനം, ഈ മേഖലയിൽ വളരെ രഹസ്യകരമായി തുടരുകയാണ്. ഒരു പങ്കാളി അറിയേണ്ട എന്തോ കാര്യമുണ്ട്. എന്നാൽ നിങ്ങൾ അവരോടത് പറയണോ? ഒരുപക്ഷേ കുറച്ച് മധുരരൂപേണ പറയാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ഔദ്യോഗിക പദവിയെ സംബന്ധിച്ച് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്, എന്നാലതുപോലെ തന്നെ തെരെഞ്ഞെടുപ്പ് നടത്തപ്പെടേണ്ട മറ്റ് ആഗ്രഹങ്ങളുമുണ്ടാകും. നിങ്ങൾക്ക് ഇഷ്ടപെടാത്ത വിധ൦ വേഗത്തിലൊരു പങ്കാളി സഞ്ചരിക്കുന്നുണ്ടാകും. എന്നാൽ മറ്റൊരു വശത്ത് നിങ്ങളും വെറുതെ ഇരിക്കുകയല്ല.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ആത്മീയ താല്പര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാനുള്ള സമയമാണ്. നിങ്ങൾ പ്രസംഗിക്കാനോ മതപരിവർത്തനം നടത്താനോ ഉള്ള ആളല്ല, കൂടാതെ നിങ്ങളുടെ അന്വേഷണങ്ങൾ അധികം ശ്രദ്ധ ആകർഷിക്കാതെ തിരശീലയുടെ പിന്നിലേക്കും പോകുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതുമൂലം ഉപകാരമുണ്ടാകും. പ്രബുദ്ധത ശരിക്കും അകലെയല്ല! പ്രണയത്തിൽ. നിങ്ങളുടെ ഭ്രമങ്ങൾ ആസ്വദിക്കൂ.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook