Daily Horoscope July 12, 2022: ഇത് കുംഭരാശി ദിനമാണ്. ലളിതമായി പറഞ്ഞാൽ, നമ്മുടെ വ്യക്തിഗത അടയാളങ്ങൾ എന്തുതന്നെയായാലും, നമ്മൾ പുതിയ രീതിയിൽ ചിന്തിക്കുകയും മുമ്പ് പ്രവർത്തിച്ചിട്ടില്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും ലോകത്തെ മികച്ച സ്ഥലമാക്കാൻ ശ്രമിക്കുകയും വേണം. ഭൂമിയെ രക്ഷിക്കാൻ നമ്മുടെ ഏറ്റവും മികച്ചത് ചെയ്യേണ്ട സമയമാണിത്.
Read Here: Kandaka Shani 2022: കണ്ടകശനിദോഷം ബാധിക്കുക ഏതൊക്കെ കൂറുകളെ, നക്ഷത്രങ്ങളെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ പ്രൊഫഷണൽ കാര്യങ്ങളെക്കുറിച്ച് ഒരു കാര്യം പറയേണ്ടത് അത്യവശ്യമാണ്. അപ്രതീക്ഷിതമായ മാറ്റങ്ങളൊന്നും ഞാൻ മുൻകൂട്ടി കാണുന്നില്ല, എന്നാൽ ചെറിയ രീതിയിൽ ഒന്ന് തിരിഞ്ഞു നോക്കേണ്ടത് നല്ലതാണ്, ചിലപ്പോൾ അത് താൽകാലിക നിരാശ സമ്മാനിച്ചേക്കാം. എന്നാലും എല്ലാം വിലമതിക്കുന്നതാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ സോളാർ ചാർട്ടിൽ ചന്ദ്രൻ ശക്തമായി തുടരുന്നതിനാൽ, നിങ്ങൾ പങ്കാളികളുടെ ആവശ്യങ്ങളിൽ യഥാർത്ഥത്തിൽ എത്രമാത്രം ബോധവാന്മാരാണെന്നും അവ അംഗീകരിക്കാം എത്ര തയ്യാറാണെന്നും തെളിയിക്കാൻ ഏറ്റവും നല്ല അവസരമുണ്ട്. നിങ്ങളുടെ മാതൃ ഗുണങ്ങൾ ഏറ്റവും മികച്ചതായി നിൽക്കുന്നു, അതിനാൽ നിങ്ങളുടെ വീട്ടിലെ നിയന്ത്രണങ്ങൾ ഏറ്റെടുക്കുകയും പുതിയ പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾ സ്വീകരിക്കുകയോ ചെയ്യാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ പ്രകൃതിക്ക് വിരുദ്ധമാണെങ്കിലും, മറ്റുള്ളവർ എന്ത് പറഞ്ഞാലും ചെയ്താലും നിങ്ങൾ അതിന് മധുരമായി പുഞ്ചിരിക്കേണ്ടിവരും. മറ്റുള്ളവർ പ്രതികാരം ചെയ്യാനായി ഇറങ്ങിപ്പുറപ്പെട്ടാൽ പോലും, ക്ഷമ കാണിക്കേണ്ട സമയമാണ്. ആശ്വാസകരമായ കാര്യം നിങ്ങൾക്ക് അവരുടെ ആത്മവിശ്വാസം കുറയ്ക്കാൻ സാധിക്കും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വൈകാരികമോ കുടുംബപരമോ ആയ ഒരു ചോദ്യം നിങ്ങളിൽ ദേഷ്യമുണ്ടാക്കുന്നതായി തോന്നുന്നു, എന്നാൽ നിങ്ങൾക്ക് അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നത് മറ്റൊരു കാര്യമാണ്. നിങ്ങൾക്ക് ഒരു അനീതി ശരിപ്പെടുത്താൻ കഴിഞ്ഞേക്കും, എന്നാൽ ഇപ്പോൾ എവിടെ തുടങ്ങണം എന്നതാണ് ചോദ്യം? നിങ്ങൾക്ക് ചിലപ്പോൾ അവസാനത്തിൽ നിന്ന് തുടങ്ങി പ്രവർത്തിക്കേണ്ടി വന്നേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
കഴിഞ്ഞ കുറച്ച് മാസങ്ങളായി പരീക്ഷിച്ചു തെളിഞ്ഞ രീതികളിൽ ഉറച്ചുനിൽക്കുന്നതാണ് തീർച്ചയായും നല്ലത്. പങ്കാളികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ബഹുമാനം നേടിയെടുക്കുക എന്നതാണ് ഇപ്പോൾ ചെയ്യാനുള്ളത്, നിങ്ങൾ വാക്ക് പാലിക്കാൻ തയ്യാറാണെങ്കിൽ ഇത് തനിയെ വരും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ധാർമികമായ പരിഗണനകൾ നൽകൽ പ്രധാനമാണ്, അതിനായി ശരിയായ കാര്യങ്ങൾ ചെയ്യേണ്ടതും പ്രധാനമാണ്. നിങ്ങൾ കുലീനരും നിസ്വാർത്ഥരുമായിരുന്നാൽ നിങ്ങൾക്ക് ഭൗതികമായ ഒരു നേട്ടവുമുണ്ടാവില്ല, എന്നാൽ നിങ്ങൾ നിങ്ങളുടെ ജീവിത ഗുണനിലവാരം ഉയർത്തും. ശുഭാപ്തിവിശ്വാസമാണ് അടുത്ത ഇരുപത്തിനാല് മണിക്കൂറിൽ പ്രധാനം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഏതാനും ദിവസങ്ങൾക്കുള്ളിൽ സൂര്യൻ അതിന്റെ സ്ഥാനം മാറ്റും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുമേൽ എത്തും. സംയുക്ത ക്രമീകരണങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്, അതിനാൽ പ്രധാനപ്പെട്ട എല്ലാ ബന്ധങ്ങളും സംരക്ഷിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുക. ആദ്യ നീക്കം നടത്താൻ ആരോ കാത്തിരിക്കുന്നുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സ്വകാര്യ ജീവിതമാണോ പൊതുജീവിതമാണോ കൂടുതൽ പ്രധാനമെന്ന് നിങ്ങൾക്ക് കൃത്യമായ ഒരു ഉറപ്പില്ല. ഒരുപക്ഷേ മറ്റുള്ളവർക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും, അതുകൊണ്ട് എന്തുകൊണ്ട് മറ്റുള്ളവരോട് ചോദിച്ചു കൂടാ? പങ്കാളികൾ ഒരു സഹായ ഹസ്തം വാഗ്ദാനം ചെയ്യാൻ പറ്റിയ നിലയിലാണ്, നിങ്ങൾക്ക് ഒരേ സമയം വ്യത്യസ്ത ഓപ്ഷനുകൾ പിന്തുടരാനാകുമെന്ന് വ്യക്തമായേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളിലെ ആവേശം ഉയർത്താൻ അത്ഭുതകരമാംവിധം അനുകൂലമായ ഇന്നത്തെ ഗ്രഹ വശങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. കാര്യങ്ങളിൽ നിങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകുന്നിടത്തോളം നിങ്ങളുടെ ജീവിതം എളുപ്പമാണോ ബുദ്ധിമുട്ടാണോ എന്നത് പ്രശ്നമല്ല. കൂടാതെ, നിങ്ങൾക്ക് ഉറച്ചു നിൽക്കാൻ കഴിയുന്ന പ്രതിബദ്ധതകൾ മാത്രം ഏറ്റെടുക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ വീട്ടിലെ കാര്യങ്ങൾ പുനസംഘടിപ്പിക്കാൻ പോകുന്നതായി തോന്നുന്നു, നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ മാറ്റമുണ്ടാകാനും പോകുന്നു. കുടുംബബന്ധങ്ങൾ നന്നായി കൈകാര്യം ചെയ്യാനുള്ള ഒരേയൊരു മാർഗ്ഗം ഭൂതകാലത്തിൽ നിന്ന് ആർക്കും രക്ഷപെടാൻ കഴിയില്ലെന്നതാണ്. നിങ്ങൾക്ക് പൂർണ്ണമായും സ്വതന്ത്രനാകാനും അതേസമയം നിങ്ങളുടെ കടമകൾ നിറവേറ്റാനും കഴിയും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ ചാർട്ടിലെ സെൻസിറ്റീവ് പ്രദേശങ്ങളിലെ അസാധാരണമായ ഗ്രഹപ്രവർത്തനങ്ങൾ വീട്ടിലെ ചില വ്യവഹാരങ്ങളിലേക്കും ചോദ്യങ്ങളിലേക്കും നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു. പ്രശ്നപരിഹാരം ഇപ്പോൾ അജണ്ടയിലുണ്ട്, അതിനാൽ ശോഭനമായ ഭാവിയുണ്ടാക്കുന്നത് തുടരുക. കഴിഞ്ഞ കാലം ഒരു സുവർണ്ണ കാലഘട്ടമായി തോന്നിയേക്കാം, എന്നാൽ നിങ്ങളുടെ ഓർമ്മ നിങ്ങളെ തന്ത്രപരമായി കളിപ്പിക്കുന്നുണ്ടാകാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ ഇപ്പോഴത്തെ വിഷാദഘട്ടത്തിൽ നിന്ന് പുറത്തുകടക്കണം. ശുക്രൻ സൗഹാർദ്ദപരമായ ഗ്രഹങ്ങളുമായി അണിനിരക്കുന്നു, അത് ലോകം ഒരു അദ്ഭുതകരമായ സ്ഥലമാണെന്ന ബോധം സൃഷ്ടിക്കുന്നു, അതുകൊണ്ട് കാര്യങ്ങളെ യാഥാസ്ഥിതികമായി കാണാൻ ശ്രമിക്കുക. സന്തോഷവാനായിരിക്കുക.
