Latest News

Horoscope Today July 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 12 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ഞാൻ ജ്യോതിഷത്തെ അവസരത്തിന്റെ അടിസ്ഥാനത്തിൽ കാണുന്നു. അതിനാൽ ഇന്നത്തെ ഗ്രഹങ്ങൾ നമുക്കെല്ലാവർക്കും നമ്മുടെ വികാരങ്ങൾ നന്നായി മനസ്സിലാക്കാനുള്ള അവസരം നൽകുന്നു എന്ന പ്രത്യേകതയുള്ളതാണ്; നമ്മേക്കാൾ മോശമായവരോട് കൂടുതൽ കൃപയും ഔദാര്യവും പുലർത്താനും – ഒപ്പം മെച്ചപ്പെട്ടവരോട് അസൂയയും നീരസവും പുലർത്തുന്നത് കുറയ്ക്കാനും അവ ഉപദേശിക്കുന്നു.

Read More: Horoscope of the Week (July 11 – July 17, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ സാമ്പത്തിക നിലയെയോ വരുമാനത്തെയോ കാര്യമായി പരിഗണിക്കുന്നില്ലെന്ന് തോന്നുന്ന ഒരാളുടെ പെരുമാറ്റത്തിൽ നിങ്ങൾക്ക് അൽപ്പം അസ്വസ്ഥതയുണ്ടാകാം. എന്നിട്ടും നിങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെടുന്ന സമയം അതിവേഗം അടുക്കുന്നുവെന്ന് നിങ്ങളുടെ അടയാളത്തിൽ ചൊവ്വയുടെ തുടർച്ചയായ സാന്നിദ്ധ്യം വെളിപ്പെടുത്തുന്നു.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ വൈകാരിക ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണം നിങ്ങളുടെ രഹസ്യമായ ആശങ്കകളാവാം. നിലവിലെ ഗ്രഹ സ്വാധീനത്തിൽ, നിലനിൽക്കുന്ന ഏത് പ്രശ്‌നങ്ങളെയും നേരിടാനും വരും മാസങ്ങളിലേക്കുള്ള പദ്ധതി രൂപീകരിക്കാനുമുള്ള ഒരു സുവർണ്ണാവസരമാണ് ഇത്. നിങ്ങൾക്ക് ഏറ്റവും പ്രിയങ്കരമായ ഗ്രഹമായ ശുക്രൻ ധാരാളം പിന്തുണ നൽകുന്നു, അതിനാൽ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലെത്തണം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ചിഹ്നത്തോടുള്ള ചില ഗ്രഹങ്ങളുടെ നിരന്തരമായ വെല്ലുവിളി ശരിക്കും അനുഭവപ്പെടാം. ഇപ്പോൾ, നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നതിനാൽ ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയുടെ ആവശ്യകതയെക്കുറിച്ച് ചെറിയ സംശയമുണ്ട്. നിങ്ങൾക്ക് ജയിക്കാൻ ഔദാര്യത്തിന്റെ പ്രകടനം വേണ്ടി വരാം. പങ്കാളികൾക്ക് മികച്ച ആശയങ്ങൾ ഉണ്ട്, അതിനാൽ, അവർക്ക് പറയാനുള്ളത് ശ്രദ്ധിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പരമ്പരാഗതമായി കർക്കടകത്തെ ക്യാൻസറിനെ ഒരു കലാപരമായ ചിഹ്നമായി കണക്കാക്കുന്നു. എങ്കിലും പലപ്പോഴും പ്രകടിപ്പിക്കേണ്ട സൃഷ്ടിപരമായ അഭിലാഷങ്ങളും വികസിപ്പിക്കേണ്ട കഴിവുകളും നിങ്ങൾ അവഗണിച്ചിട്ടുണ്ടാവാം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ, നഷ്ടപ്പെട്ട എല്ലാ അവസരവും പരിഹരിക്കാനുള്ള വഴികൾ നിങ്ങൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്ന ചോദ്യം മുന്നിലുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ജീവിതം എല്ലായ്പ്പോഴും എളുപ്പമല്ലെന്ന് നിങ്ങൾ വർഷങ്ങൾക്കുമുമ്പ് പഠിച്ചിട്ടുണ്ടാവും. പക്ഷേ ചിലപ്പോൾ അത് സമ്മർദ്ദത്തിന്റെ കാലഘട്ടങ്ങളാവും. അത് ഏറ്റവും വലിയ വിജയത്തിലേക്ക് നയിക്കുകയും ആത്യന്തികമായി വ്യക്തിപരമായ സംതൃപ്തിക്കും സന്തോഷത്തിനും കാരണമാവുകയും ചെയ്യുന്നു. അതിനാൽ നിലവിലുള്ള പ്രശ്നങ്ങൾ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ നിങ്ങളെ ശല്യപ്പെടുത്താൻ അനുവദിക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ പലപ്പോഴും ഉയർന്ന ധാർമ്മിക നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും, പ്രായോഗികമായി നിങ്ങൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളിലേക്കോ അല്ലെങ്കിൽ മറ്റ് ആളുകളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന കാര്യങ്ങൾക്കോ വശംവദരാവും. കൂടുതൽ തുറന്നതും സത്യസന്ധവുമായിരിക്കാൻ ശ്രമിക്കുക, എതിരാളികളെ നിങ്ങളെ നിയന്ത്രിക്കാനാവുന്ന വിധത്തിലേക്ക് കാര്യങ്ങളെ നയിക്കാൻ അനുവദിക്കരുത്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഇപ്പോൾ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ഒരു കുഴപ്പത്തിലായിരിക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ നിങ്ങൾ അനിശ്ചിതാവസ്ഥയിലാണെങ്കിൽ നിങ്ങൾക്ക് മുൻപിൽ നിരവധി വ്യത്യസ്ത ഓപ്ഷനുകൾ ഉണ്ട് എന്ന വസ്തുതയും പ്രതിഫലിക്കുന്നു. തൊഴിൽ രംഗത്തെ ക്രമീകരണങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന മേഖലയെങ്കിലും മാറ്റത്തിന്റെ കാറ്റ് വീശുന്നു. ഇതെല്ലാം എവിടെ അവസാനിക്കുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. നിലവിലെ മാറ്റങ്ങളും ക്രമീകരണങ്ങളും ഒരു മാസത്തിനുള്ളിൽ അവസാനിക്കും എന്നതാണ് സത്യം. അത് സംഭവിച്ചാലുടൻ, നിങ്ങളുടെ അടുത്ത ഘട്ടം ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് കഴിയും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today July 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചില സംഭവങ്ങൾ‌ അവയുടെ സ്വാഭാവിക രീതിയിൽ സംഭവിക്കാൻ അനുവദിക്കുകയാണെങ്കിൽ‌, തിരശ്ശീലയ്‌ക്ക് പിന്നിൽ‌ നടക്കുന്ന കാര്യങ്ങളിൽ‌ ഭൂരിഭാഗവും നിങ്ങളുടെ നേട്ടത്തിന് കാരണമാകും. നിരവധി കാലതാമസങ്ങളുണ്ടാകാം, പക്ഷേ നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാം കൈകാര്യം ചെയ്യാൻ കഴിയും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമൂഹിക സ്വാധീനങ്ങൾ‌ തീർച്ചയായും നിങ്ങൾ‌ക്ക് അനുകൂലമായി പ്രവർ‌ത്തിക്കുന്നു.നിങ്ങൾ‌ക്കൊപ്പം അടുത്തിടപഴകുന്ന ഒരാളുടെ മനോഭാവത്തിലോ പെരുമാറ്റത്തിലോ നിങ്ങൾ‌ക്ക് അതൃപ്തിയുണ്ടൊകാം. പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും. പിരിമുറുക്കങ്ങൾ‌ ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ പ്രായോഗികവും കഠിനവുമായ തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് ഒന്നോ രണ്ടോ വ്യതിചലനങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും, നിങ്ങളുടെ യഥാർത്ഥ പദ്ധതികൾക്കൊപ്പം മുന്നോട്ട് പോകണം. നിയന്ത്രണാതീതമാകുന്നതിനുമുമ്പ് സാമ്പത്തിക ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ദയാലുവായ ഭരണ ഗ്രഹമായ വ്യാഴത്തിന് നിങ്ങളുടെ നിലവിലെ പദ്ധതികളെ സഹായിക്കണോ അതോ മറ്റൊരു ഗതി സ്വീകരിക്കാൻ പ്രേരിപ്പിക്കണോ എന്ന് അറിയില്ല. എല്ലാ ബദലുകളും നിങ്ങൾ മനസ്സിൽ സൂക്ഷിക്കണം എന്നതാണ് സത്യം. അതൊരു വലിയ കാര്യമാണെന്ന് അറിയാം. എന്നാൽ അത് ചെ നിങ്ങൾക്ക് കഴിയും എന്നും എനിക്കറിയാം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 12 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope of the Week (July 11 – July 17, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (April 18- April 24, 2021), astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com