പ്രാചീന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ശുക്രൻ പ്രഭാത നക്ഷത്രമായി ഉദിച്ചാൽ, ദിവസത്തിന്റെ ദൂതൻ എന്നാണ് അറിയപ്പെടുന്നത്. നല്ല രീതിയിൽ പെരുമാറുന്നവർ കൂടുതൽ സ്വാധീനം ഉണ്ടാക്കുകയും, ധാര്‍ഷ്‌ട്യത്തോടെ പെരുമാറുന്നവർ കൂടുതൽ മര്യാദയോടെ പെരുമാറുകയും ചെയ്യും. എനിക്കത് നല്ലതായിട്ടാണ് തോന്നുന്നത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമ്പത്തികാതെ സംബന്ധിച്ചൊരു വലിയ യുദ്ധം തന്നെ നടക്കാൻ സാധ്യതയുണ്ട്, നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഈ പ്രശ്നം ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കപ്പെടുകയും നിങ്ങൾക്ക് കാര്യങ്ങൾ ശരിയാക്കാൻ സമയം ലഭിക്കുകയും ചെയ്യും. കുടുതലയിട്ടുള്ള ചിലവുകളും അയഥാർഥ്യമായ ആഗ്രഹങ്ങളുമാകാം കുറ്റക്കാർ, നിങ്ങൾ ഒരുപാട് ആഗ്രഹിക്കാതെ നിങ്ങൾ ഒരിടത്തും എത്തിപ്പെടില്ല.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

തത്വങ്ങളോട് ചേർന്ന് നല്ലതാണു, എന്നാൽ അതുമാത്രം ആയിപ്പോകാതെ ശ്രമിക്കുക. ഈയടുത്തായി നടന്ന കാര്യങ്ങൾ നിങ്ങളെ അയവിനെപ്പറ്റിയും വിട്ടുവീഴ്ചയെപ്പറ്റിയും പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളെ ഒന്നും തന്നെ അത് പഠിപ്പിക്കില്ല. വീടില്ലാതെ കാര്യമെടുത്താൽ, നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ പരിപൂർണമായ മാറ്റത്തിന് വഴിയൊരുക്കുക. അറിയുന്നവരിൽ നിന്നുമായിരിക്കും മികച്ച ഉപദേശം ലഭിക്കുക,എ തിനാൽ അവരോട് ആവശ്യപ്പെടുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

കുറെ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ നിങ്ങൾ അല്ല ആരുടെയും ശ്രദ്ധകേന്ദ്രമെന്ന വസ്തുതയോട് നിങ്ങളിപ്പോഴും സമരസപ്പെട്ട് വരികയാണ്.പല രീതിയിലും ഈ മാറ്റമെന്നത്, നിങ്ങളുടെ സാഹചര്യങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കാൾ, നിങ്ങളുടെ സ്വന്തം പ്രതിച്ഛായയിൽ മാറ്റം വരുത്തും. അതുകാരണം നിങ്ങൾക്ക് കൂടുതൽ നന്നായി കാര്യങ്ങളെ നേരിടാൻ സാധിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കർക്കിടകം രാശിക്കാരുടെ പ്രസിദ്ധമായ അവാചാലത്വം ഉണ്ടാകുന്നത്, വികാരങ്ങളുടെ അഭാവം മൂലമല്ല, മറിച്ച് നിങ്ങളുടെ ഉപബോധമനസിലെ അതെ വികാരങ്ങളെ ശരിയായി പ്രകടിപ്പിക്കാൻ സാധിക്കാത്തതിൽ നിന്നുമാണ്. ഭാവിയിൽ കുറച്ചുകൂടെ നേരായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുക. കാരണം, നിങ്ങൾ കാര്യങ്ങൾ പ്രകടിപ്പിക്കുന്നിലെങ്കിലും മറ്റുള്ളവർ അതുചെയ്യും. അതുറപ്പാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ശുക്രൻ, ബുധൻ, നെപ്ട്യൂൺ എന്നീ മൂന്ന് ഗ്രഹങ്ങൾ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ തുടരുന്നു. ഭാഗ്യമുണ്ടെങ്കിൽ, ഈ ഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സമ്മർദവും അനിശ്ചിതത്വവും ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ടാകണം. താമസിക്കാതെ തന്നെ നിങ്ങൾ പിന്നെയും ആരോഗ്യവാനാകുമെന്ന് പ്രതീക്ഷിക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഭരണ ഗ്രഹമായ ബുധനുമായുള്ള ബന്ധം സൂര്യൻ നിർണ്ണായകമായി മാറ്റുന്നു, പക്ഷേ പല കാര്യങ്ങളിലും ചൂട് ഇപ്പോഴും നിലനിൽക്കുന്നു. പ്രത്യേകമായി എടുത്തുപറയേണ്ടത്, നിങ്ങളുടെ പരിചയക്കാർ അല്ലെങ്കിൽ സഹപ്രവർത്തകർ നിങ്ങളായി നിന്നും കേൾക്കാനായി പ്രതീക്ഷയോടെ കാത്തുനിൽക്കുന്നു, അവരോടോപ്പം ഇരുന്ന് കാര്യങ്ങൾ കേൾക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ജോലിയിൽ അവസാനനിമിഷത്തെ പരിഭ്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാണുന്നു, നിങ്ങൾ കാരണമോ അല്ലാതെയോ ഉണ്ടായ കാര്യങ്ങളുടെ ബാക്കിയാകാമത്. എന്തുതന്നെയാണെങ്കിലും അതിന്റെ പരിണിതഫലങ്ങൾ നിങ്ങളുടെ അതുല്യമായ സ്വാധീനസ്വഭാവം ഉപയോഗിച്ച് കൈകാര്യം ചെയുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സൗഭാഗ്യവുമായി ഒത്തുപോകുക എന്നത് പലപ്പോഴും ഒരു ബുദ്ധിമുട്ടായി തോന്നാം, പ്രധാനമായും പുതിയൊരു കാര്യക്രമവുമായി ഒത്തുപോകേണ്ടതിന്റെ ബുദ്ധിമുട്ടായിരിക്കാമത്. എന്നാൽ ഇവയൊന്നും നിങ്ങളുടെ നിലവിലെ അവസരങ്ങളെ പാഴാക്കനും അടുത്ത ബന്ധത്തിലുള്ളൊരു വ്യക്തി വെച്ചുനീട്ടിയ അവസരത്തെ ഇല്ലാതാക്കാനും കാരണമാകരുത്

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ സൗര ചാർട്ടിന്റെ യഥാർത്ഥമായ മേഖലയിൽ നിലനിൽക്കുന്ന ബുധൻ നിങ്ങൾക്ക് സംരക്ഷണം നൽകുന്നു, അതിനെ ഗൗനിക്കാതിരിക്കുകയാണെങ്കിൽ നിങ്ങൾ മഠയാരാണെന്ന് കരുത്തുമെന്ന കാര്യം അമിതമായി ഊന്നിപ്പറയാൻ സാധിക്കില്ല. നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഇതുകാരണം ഉപകാരമുണ്ടാകും, അങ്ങനെതന്നെ വിശ്വസിക്കുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങളുടെ നിലവിലെ ഗ്രഹങ്ങളുടെ നിര ചില അസ്വസ്ഥതകളെ ഇരട്ടിപ്പിക്കാൻ സാധ്യതയുണ്ട്, എന്നാൽ ഇതേ സമയം തന്നെയാണ് സാധാരണയായി ഒരുപാട് നാളുകൾ നടപ്പിലാക്കാൻ എടക്കുമായിരുന്ന, നിങ്ങളുടെ ബന്ധങ്ങളിലെയും സാഹചര്യങ്ങളിലെയും അഭിവൃദ്ധി നിങ്ങൾ നടപ്പാക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിരവധി ഉയർച്ചതതാഴ്ചകൾക്ക് ശേഷം, കലഹത്തിനും ശത്രുതയ്ക്കും പകരം ശാന്തമായ അന്തരീക്ഷത്തിൽ നിങ്ങളുടെ മുൻകാല നേട്ടങ്ങളെ വിലമതിക്കാൻ കഴിയുന്ന ഒരു കാലഘട്ടത്തിനായി നിങ്ങൾ ഇപ്പോൾ കാത്തിരിക്കാം.എന്നാൽ മറ്റൊരു വശത്ത്, പുതിയതെന്തും പുറകേകളഞ്ഞുപോന്ന കാര്യങ്ങളേക്കാൾ നല്ലതാണെന്നു നിങ്ങൾക്ക് അംഗീകരിക്കാൻ സാധിച്ചാൽ നിങ്ങൾക്ക് ഒരുപാട് നല്ലത് ലഭിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

മുമ്പ് നിങ്ങൾ നേടിയ എല്ലാ സമ്മാനങ്ങളിലും പ്രതിഫലങ്ങളിലും നിങ്ങൾക്ക് ആത്മാർഥമായി സന്തോഷിക്കാൻ കഴിയും, നിങ്ങൾ സ്വയം നീതി പുലർത്തുന്നുവെങ്കിൽ, ഇവ ഗണ്യമായതാണെന്ന് നിങ്ങൾ സമ്മതിക്കണം. നിങ്ങളുടെ പ്രശസ്തിയിൽ വിശ്രമിക്കാനും പങ്കാളികൾ സൃഷ്ടിച്ച പ്രശ്‌നങ്ങളിൽ ചേരാതിരിക്കാനുമുള്ള എല്ലാ കരണവും അതിലുണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook