Daily Horoscope July 11, 2022: ‘പ്രതികരണാത്മക പ്രപഞ്ചം’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ജ്യോതിഷം പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ ആശയമാണിത്. പ്രപഞ്ചം പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഞങ്ങൾ സൃഷ്ടിക്കുന്നു, തുടർന്നു പ്രപഞ്ചം പ്രതികരിക്കുന്നു എന്നതാണു സിദ്ധാന്തം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവിതം മനസിലാക്കാൻ ഞങ്ങൾ ജ്യോതിഷം സൃഷ്ടിക്കുന്നു, പ്രപഞ്ചം അതിനോടു സഹകരിക്കുന്നു. നിങ്ങള്‍ക്ക് ഇത് വിചിത്രമായി തോന്നിയേക്കാം, പക്ഷേ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും വിചിത്രമായ കാര്യമല്ല ഇത്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ആവശ്യങ്ങള്‍ ഒരുപാടുള്ള ഘട്ടമാണിത്. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് പഴയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. അതിനാല്‍ ധൈര്യത്തോടെ മുന്നോട്ട് പോവുക. നിങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് ഏറ്റവും വലിയ കരുത്ത്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് നിങ്ങളെ മറികടക്കുന്നത് എളുപ്പമാകില്ല.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളിന്ന് നല്ല മാനസികാവസ്ഥയിലായിരിക്കണം. രാവിലെ വലിയ ആവേശത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും. ഉച്ചയ്ക്ക് ശേഷം ഗൗരവമായ കാര്യങ്ങളിലേക്ക് കടക്കുക. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ട സമയമാണിത്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇപ്പോഴത്തെ സാഹചര്യം നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടോ. നിങ്ങള്‍ക്കില്ലായിരിക്കാം, പക്ഷെ ചുറ്റുമുള്ളവര്‍ക്ക് അത് അനുഭവപ്പെടും. നിങ്ങളുടെ ജീവിതത്തിലെ പ്രധാന ഗ്രഹം ചൊവ്വയല്ല. അത് ശുക്രനാണ്. അതിനാല്‍ ഏറ്റുമുട്ടലിനേക്കാള്‍ സഹകരിച്ചുള്ള പ്രവര്‍ത്തനത്തിനുള്ള സമയമാണിത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
മനസില്‍ തീരുമാനമെടുത്തെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ ഇന്നത്തെ സംഭവവികാസങ്ങള്‍ നിങ്ങളെ വീണ്ടും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളില്‍. വലിയൊരു ഓഫര്‍ നിങ്ങളെ കാത്തിരിക്കുന്നു. അത് മനോവീര്യം വര്‍ധിപ്പിക്കുകയും ഭാവിയിലേക്ക് നിങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വ്യാഴം ശനിയുമായി യുദ്ധം ചെയ്യുകയാണ്. ഈ രണ്ട് യുദ്ധശക്തികള്‍ക്കിടയില്‍ ശുക്രന്‍ മധ്യസ്ഥത വഹിക്കാന്‍ പോകുന്നു. നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വളരെ വേഗം ലഭിക്കും. നിങ്ങളെ തടഞ്ഞു നിര്‍ത്തുന്നയാളുമായി മധ്യസ്ഥത വഹിക്കാന്‍ ഒരുപക്ഷെ ഒരു സ്ത്രീ മുന്നോട്ട് വന്നേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
യാത്രാപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി നിങ്ങള്‍ക്ക് അല്‍പ്പം സമയം മാറ്റിവയ്ക്കാം. അവധിക്കാല പദ്ധതികള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയേക്കാം. വിദേശത്തുള്ളവരുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുക. സന്തോഷത്തിന് പകരം തൊഴിലുമായി ബന്ധപ്പെട്ട് ഒരു യാത്ര നടത്താം. ഉച്ചയ്ക്ക് ശേഷം നിയമപരമായ സങ്കീര്‍ണതകള്‍ പരിഹരിക്കാനായി ശ്രമിക്കുക.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ, പ്രധാനമായും അടുത്ത പങ്കാളികൾ, തെറ്റായ രീതിയിൽ പ്രവർത്തിക്കുകയും മുന്നറിയിപ്പില്ലാതെ അവരുടെ തീരുമാനങ്ങള്‍ മാറ്റുകയും ചെയ്യും. നിങ്ങൾ സഹിഷ്ണുതയും എന്തിനേയും നേരിടാനുള്ള കരുത്തും വളർത്തിയെടുക്കണം, സമാധാനം പാലിക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ജീവിതത്തില്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും കഴിയില്ല എന്ന് പലരും പറയുന്നുണ്ടാകാം. അവര്‍ക്കൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ഉയരത്തിലാണ് നിങ്ങള്‍. മികച്ചതെന്താണെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍ വിശ്വസിക്കുന്ന പങ്കാളികളെ ഒപ്പം കൂട്ടുക. നിങ്ങള്‍ക്ക് ബഹുമാനം തരാത്തവരുമായി ചുറ്റിക്കറങ്ങുന്നതില്‍ അര്‍ത്ഥമില്ല.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഭാഗ്യം നിങ്ങളെ തേടിയെത്തുക വിചിത്രമായ രൂപത്തിലായിരിക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങല്‍ക്ക് വിചാരിച്ചതിനേക്കാള്‍ ഫലം ലഭിക്കുകയാണെങ്കില്‍ സംതൃപ്തിയുണ്ടാകും. അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ നിങ്ങൾ എത്രത്തോളം നേട്ടങ്ങൾ കൈവരിക്കുന്നുവോ, അതിന് ശേഷമുള്ള സാമൂഹിക സംഭവവികാസങ്ങളെ ഉള്‍ക്കൊള്ളാനും നിങ്ങൾക്ക് കഴിയും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ ജീവിതത്തിലെ പലകാര്യങ്ങളിലും വ്യക്തതയുണ്ടായേക്കും. നിസാരമെന്ന് തോന്നുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ആഴത്തിലുള്ള എന്തെങ്കിലുമുണ്ടാകും. ഒന്നിനേയും അവഗണിക്കാതിരിക്കുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
മാറ്റത്തോടുള്ള നിങ്ങളുടെ സഹജമായ പ്രതിരോധം ശക്തമാണ്. ഇതിൽ തെറ്റൊന്നുമില്ല. വാസ്തവത്തിൽ, നിങ്ങളുടെ ലക്ഷ്യം പ്രണയമോ ആനന്ദമോ ആണെങ്കിൽ, നിങ്ങൾക്ക് വളരെ നന്നായി ചെയ്യാൻ കഴിയും. ഏറ്റവും പ്രായോഗികമായ കുടുംബകാര്യങ്ങളിൽ മാത്രമേ ഇടപെടേണ്ടതായി വരികയുള്ളു.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വിജയകരമായ ജീവിതത്തിന് വേണ്ടത് നല്ല ആശയവിനിമയമാണ്. ഇന്ന് രാവിലെ നിങ്ങൾ ചിലകാര്യങ്ങള്‍ അല്‍പ്പം പെരുപ്പിച്ച് കാണിക്കേണ്ടതായി വന്നേക്കാം. എന്നാൽ ഇന്ന് ഉച്ചതിരിഞ്ഞ് നിങ്ങൾ വസ്തുതകളിൽ ഉറച്ചുനിൽക്കണം. പങ്കാളികളുടെ വാക്കുകളിലെ പൊരുത്തക്കേടുകൾ ശ്രദ്ധിക്കുക.