അടുത്തതായി വരുന്ന ചൊവ്വ നെപ്ട്യൂൺ മാതൃക, അവരവരുടെ വിശ്വാസങ്ങൾക്ക് വേണ്ടി പോരാടുന്ന എല്ലാമനുഷ്യരെയും വര്‍ണ്ണിക്കുന്നു. സാധാരണയായി മനുഷ്യരെ എല്ലാരും ബഹുമാനിക്കുന്നതാണ്, കാരണം അവർ സത്യസന്ധരാണ്. എനിക്ക് പക്ഷേ അത്ര ഉറപ്പില്ല. ഞാൻ കൂടുതൽ ശ്രദ്ധ നൽകുന്നത് വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്ന വ്യക്തികളിലേക്കാണ്, ഇനനത്തെ ദിവസം നമുക്കാവശ്യവും അവരെപോലുള്ളവരെയാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ വിലയേയും, കഴിവിനെയും നിങ്ങൾ വിലമതിക്കുന്നതും, കൂടാതെ വ്യത്യസ്തമായ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ നൽകുന്നതും, ധ്വനി ഈയടുത്തുണ്ടായ സംഭവങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്. നിങ്ങൾ മറികടന്ന ചില പഴയകാല ശീലങ്ങളിൽ നിന്നും പൂർണമായ മുക്തി നേടാൻ നിങ്ങൾ ശ്രമിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഒടുവിൽ നിങ്ങളുടെ ഹൃദയത്തിനു മേൽ തലച്ചോർ നിങ്ങളെ നിയന്ത്രിച്ചു തുടങ്ങുന്നു. വ്യക്തിപരമായ കാര്യങ്ങൾ ബിസിനസ് കാര്യങ്ങളെ ബാധിക്കാതിരിക്കണമെങ്കിൽ അത് തുടരുക തന്നെ ചെയ്യണം. വൈകാരിക സങ്കീർണതകൾ നിങ്ങളെ പിടിച്ചുലയ്ക്കാൻ ഇടയുണ്ട്, പക്ഷെ അത് ആരോഗ്യത്തെ ബാധിക്കാൻ അനുവദിക്കരുത്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളോട് നിര്‍ദ്ദേശിക്കപ്പെട്ട ക്രമീകരണങ്ങളിലെ ഗുണങ്ങൾ കണ്ടെത്താൻ ശ്രമിക്കുക, പ്രത്യേകിച്ചും ഈ ക്രമീകരണം നിർദേശിച്ച വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ ദുര്‍ബ്ബലരെന്നോ അയോഗ്യരെന്നോ പറഞ്ഞു തള്ളിക്കളയാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ.വിവേകമുള്ള ഉപദേഷ്‌ടാവ്‌ പറയുന്ന വാക്കുകൾ കേൾക്കേണ്ട സമയമാണിത്. നിങ്ങൾ അത് ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ വഴിയിലൂടെ സഞ്ചരിക്കാൻ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തയാറാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ പല അടിസ്ഥാനപരമായ പ്രശ്നങ്ങളുടെയും കാരണക്കാരനായ ചൊവ്വ പഴയതുപോലെ അത്രത്തോളം പ്രാധാന്യം ഇപ്പോൾ അർഹിക്കുന്നില്ല എന്നുള്ളതാണ് നിങ്ങളുടെ തൊഴിലിനെ സംബന്ധിച്ചുള്ള ശുഭ വാർത്ത. നിങ്ങളുടെ സഹപ്രവർത്തകരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു സമയം പാഴാക്കരുത്. സാമ്പത്തിക പ്രകടമായിട്ട് ഒന്നും ചെയ്യരുത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് അറിയുന്ന ആരെയും പോലെത്തന്നെ നിങ്ങൾക്കും കഴിവുകളും പടവാങ്ങലുമുണ്ടെന്ന കാര്യം നിങ്ങളെന്തിന് അവഗണിക്കുന്നു?ദൈനംദിനമുള്ള നിസാരമായ കാര്യങ്ങൾ നിങ്ങളുടെ പ്രയത്നങ്ങളെ അപകരിച്ച് നിങ്ങളുടെ മികച്ച ഗുണങ്ങൾ പരിപോഷിപ്പിക്കാനുള്ള അവസരം നഷ്ടമാക്കരുത്. ജോലിയും പതിവ് പ്രവർത്തികളും കൂടിക്കൂടി വന്നാൽ നിങ്ങൾ അതെല്ലാം സഹിക്കേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഭാഗത്ത് നിൽക്കേണ്ടിവരിൽ നിന്നും കിട്ടാത്ത പിന്തുണയെക്കുറിച്ച് നിങ്ങൾ വളരെ ഉത്സാഹത്തോടെ പരാതിപറയരുത്. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് അവരോട് പറഞ്ഞില്ലെങ്കിൽ അവർക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കില്ല. നിങ്ങളുടെ ജോലിയിലെ പ്രതിബദ്ധതകൾ കൂടിക്കൂടി വന്നാൽ എടുത്തുചാടി ചെയ്യാൻ സാധ്യതയുണ്ട്, അതിനാൽ പരിണിതഫലങ്ങളെ കുറിച്ചുകൂടെ ഓർക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഈ സമയത്തെ സ്ഥിതി ക്രമാനുഗതമായി മെച്ചപ്പെടുന്നതായി തോന്നുന്നുണ്ടെങ്കിലും, അമിത ജാഗ്രത, ഉത്കണ്ഠ, അല്ലെങ്കിൽ മുൻപുണ്ടായ പ്രശ്നങ്ങൾ തിരികെ വരുമോയെന്ന ഭയം എന്നിവ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മറ്റൊരു വശത്ത് ആരെങ്കിലും നിങ്ങളെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നത് എനിക്ക് കാണാൻ സാധിക്കുന്നില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ നിങ്ങൾക്കായി നേടിയെടുത്ത വിജയം അല്ലെങ്കിൽ സൗഭാഗ്യം എന്നിവയുടെ ഗുണഭോക്താവ് അവരാകുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിങ്ങളെ ഭീഷണിപ്പെടുത്താൻ അനുവദിക്കേണ്ടതിനും മാത്രം ഒന്നുമില്ല. പങ്കാളികൾ എന്തിനായിട്ടുള്ള പുറപ്പാടാണെന്ന് നിങ്ങൾക്ക് മനസിലാകാത്തത് കാരണം, ഏറ്റവും നികൃഷ്‌ടമായ കാര്യം മാത്രമേ നിങ്ങൾ ചിന്തിക്കുകയുള്ളു. സമാധാനപ്പെടുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്കിപ്പോൾ ലഭിച്ചൊരു നിര്‍ദ്ദേശത്തിനു നിങ്ങൾ സൂക്ഷ്മമായ പ്രാധാന്യം നൽകുക,കാരണം നിങ്ങളൊരു പുതിയ പദ്ധതിയുടെ ഭാഗമാകാമെന്ന് ചിന്തിക്കുന്ന ആ നിമിഷം മുതൽ മുൻപുണ്ടായിരുന്ന പല തടസങ്ങളും മാറിക്കിട്ടി, പുതിയ സാദ്ധ്യതകൾ നിങ്ങൾക്ക് ലഭിക്കും. അതൊരു നല്ല വർത്തയല്ലേ?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പ്രതികൂലമോ വെല്ലുവിളി നിറഞ്ഞതോ ആയ ഗ്രഹവശങ്ങൾ അരക്ഷിതാവസ്ഥയുടെ അടുത്തകാലത്തെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നിട്ടും ഇപ്പോൾ ജ്യോതിഷപരമായ വിന്യാസങ്ങൾ വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു, മുൻകാല ആശയങ്ങളും ആശങ്കകളും ഒഴിവാക്കേണ്ടത് പ്രധാനമാണ്. പതിവുപോലെ മികച്ച ആശയങ്ങളെല്ലാം നിങ്ങളുടെ പക്കലുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഈ വർഷത്തിലെ നിങ്ങളുടെയൊരു പരീക്ഷണ കാലഘട്ടമാണിതെങ്കിലും മാറ്റത്തിനായും, അഭിവൃദ്ധികയുമുള്ള അവസരങ്ങളും അതുപോലെതന്നെ അധികമാണ്. ഒരൗദ്യോഗിക ഫലപ്രാപ്‌തി കൊണ്ടുവരാനുള്ള നിങ്ങളുടെ കഴിവിൽ നിങ്ങൾക്കൊരു വിശ്വാസം ഉണ്ടാകണം. മറ്റൊരാളുടെ ഹൃദയത്തെയും നിങ്ങൾക്ക് ജയിക്കാനാകുമെന്ന കാര്യവും നിങ്ങൾ ഓർക്കണം,

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

അടുത്ത രണ്ട് ആഴ്ചകളിലെ നിർണ്ണായക വശങ്ങൾ അന്തിമ തീരുമാനങ്ങളിൽ എത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്നു, അത് വരും വർഷങ്ങളിൽ നിങ്ങളുടെ ജോലിയെ ബാധിക്കും. നിങ്ങളെക്കാൾ അനുഭവസമ്പത്തുള്ളവരിൽ നിന്നും ലഭിക്കുന്ന ഉൾക്കൊള്ളാൻ ശ്രമിക്കുക. എന്തൊക്കെ ആണെങ്കിലും പഠിക്കാനായി ഒരിക്കലും പ്രായപരിധിയില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook