Latest News

Horoscope Today July 10, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 10, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction: ജ്യോതിഷം ഭൂമിയിലുള്ള ജീവജാലങ്ങളിൽ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമുള്ള സ്വാധീനത്തെക്കുറിച്ചുള്ളതാണെന്നാണ് ചിലർ കരുതുന്നത്. അതല്ല സത്യം! എന്നാൽ പുരാതന സിദ്ധാന്തങ്ങൾ അനുസരിച്ച്, പ്രപഞ്ചത്തിലുള്ള എല്ലാം പരസ്പരാശ്രിതമായ ഒന്നിന്റെ ഭാഗമാണ്, അതിനാൽ പ്രപഞ്ചത്തിന്റെ എല്ലാ ഭാഗങ്ങളും മറ്റെല്ലാ ഭാഗങ്ങളുമായി മനോഹരമായ രീതിയിൽ എപ്പോഴും സംവദിക്കുന്നു.

Read More: Horoscope of the Week (July 04 – July 10, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അടുത്തിടെ ഒരു ബന്ധത്തിൽ പ്രേശ്നങ്ങളിലൂടെ നിങ്ങൾ കടന്നു പോയിട്ടുണ്ടാകും, പക്ഷേ നിങ്ങൾക്ക് ലഭിക്കുന്നത്ര നല്ലത് തിരിച്ചു നല്കാൻ നിങ്ങൾക്ക് കഴിയുമെന്നതിൽ സംശയമില്ല. വ്യക്തിപരമായ പ്രേശ്നങ്ങൾ ഒരു വശത്തേക്ക് മാറ്റിവെച്ച്, അതിജീവനത്തിന് ആവശ്യമായ ദൈന്യംദിന കാര്യങ്ങളുമായി മുന്നോട്ട് പോകുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇന്നത്തെ ചന്ദ്രഗ്രഹ രീതികൾ സജീവമായി തുടരുന്നതിനൊപ്പം വിശ്രമത്തിനുള്ള ആവശ്യകതയെയും കൂട്ടിച്ചേർക്കുന്നു. അതിനാൽ നിങ്ങൾക്ക് ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ പ്രിയപ്പെട്ട താല്പര്യങ്ങളും ഹോബികളും പിന്തുടരുക എന്നതാണ്. എല്ലാത്തിനുമുപരി നിങ്ങൾ ഇഷ്ടപ്പെടുന്നതെന്തോ അത് അല്പമെങ്കിലും നിങ്ങൾക്ക് ഗുണം ചെയ്യും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇത് വീട്ടിലെ ചെറിയ കാര്യങ്ങൾക്കായി സമയം ചിലവഴിക്കാവുന്ന ദിവസമാണ്, വലിയ പ്രാധാന്യമില്ലാത്ത ജോലികൾ പൂർത്തിയാക്കാനുള്ള ദിവസം. ഞാൻ ഇതും പറയേണ്ടതുണ്ട്, ഇത് വലിയ രസമില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടി വരുന്ന ദിവസം കൂടിയാകാം. നിങ്ങൾക്ക് പിന്നീട് ആസ്വദിക്കാൻ കഴിയും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഞണ്ടിന്റെ ചിഹ്നത്തിൽ ജനിച്ചവർക്കെല്ലാം ജീവിതത്തിൽ ചില വസ്തുതകൾ അനിവാര്യമാണ്. ഉദാഹരണത്തിന് നിങ്ങൾക്ക് പലപ്പോഴും വൈകാരിക ബുദ്ധിമുട്ടുകളും അരക്ഷിതാവസ്ഥയും അനുഭവപ്പെടും, അതിനെ കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. ഇത് ഇപ്പോൾ അത്തരത്തിൽ ആഴത്തിലുള്ള വികാരങ്ങളെ തുറന്നു കാട്ടാനുള്ള സമയമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ തല മണ്ണിൽ പൂഴ്ത്തിവെക്കാനും അപകടമുന്നറിയിപ്പുകളെ അവഗണിക്കാനുമുള്ള ഒരു പ്രവണത ഇപ്പോൾ നിങ്ങൾക്കുണ്ട്. നിങ്ങളുടെ അന്തർജ്ഞാനത്തെ പിന്തുടരുകയും നിങ്ങളുടെ സ്വപ്നങ്ങൾക്ക് കാതോർക്കുകയും ചെയ്യുക. സന്ദേശങ്ങൾ ചിലപ്പോൾ നിഗൂഢമായിരിക്കും പക്ഷേ നിങ്ങൾ വളരെയധികം ശ്രദ്ധനൽകുകയാണെങ്കിൽ സംഭവിക്കുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് വളരെ വ്യത്യസ്തമായൊരു വശം ലഭിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇത് വളരെ ഭാരമുള്ള മുന്നോട്ട് പോക്കാണ്, എനിക്കറിയാം. പക്ഷേ നിങ്ങളുടെ നക്ഷത്രങ്ങൾ അനുസരിച്ചു വീട്ടിൽ നിങ്ങൾ നിയന്ത്രണത്തിൽ ആണ്. കുടുംബാംഗങ്ങളും നിങ്ങൾക്കൊപ്പം താമസിക്കുന്ന മറ്റാരുമാവട്ടെ അവർ പറഞ്ഞതനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് നിങ്ങളുടെ നക്ഷത്രങ്ങൾ കാണിക്കുന്ന സാധ്യതകളെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയും. സാമ്പത്തിക സമ്മർദ്ദങ്ങൾ കൂടുതലാണ്, പക്ഷേ കുടുംബ, സ്വത്ത് ഇടപാടുകൾ അടുത്ത ആഴ്ച വരെ ഉപേക്ഷിക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിരവധി ഗ്രഹങ്ങൾ പൊതുവെ പോസിറ്റീവ് രീതിയിലാണ് അണിനിരന്നിരിക്കുന്നത്, ഏറ്റവും സുന്ദരവും ആകർഷകവുമായ ആകാശഗോളമായ ശുക്രൻ ഇപ്പോൾ നിങ്ങളുടെ സഹായത്തിനായി വരുന്നു, അത് നിങ്ങളുടെ ദൈനംദിന കാര്യങ്ങളെ കൂടുതൽ മനോഹരമാക്കുന്നു. എന്തായാലും സൗഹൃദങ്ങൾ കൂട്ടുന്നതിനാണെങ്കിൽ അതിനു ആദ്യ നീക്കം നിങ്ങൾ നടത്തണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പ്രായോഗിക ജോലികളിൽ ഏർപ്പെടുന്നതിന് നല്ല സമയമാണിത്, പ്രത്യേകിച്ച് നിങ്ങൾ മറ്റു ആളുകളുമായി ചേർന്നാണ് ചെയ്യുന്നതെങ്കിൽ. സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾക്കും, സാധാരണ ചെറിയ ഒത്തുചേരലുകൾക്കും പറ്റിയ സമയമാണ്. ഒപ്പം പങ്കാളികളെ അവരുടെ ആശയങ്ങൾ നേടാൻ നിങ്ങൾ സജീവമായി സഹായിക്കുന്നുണ്ടെന്നും എനിക്ക് തോന്നുന്നു.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചെറിയ കാര്യങ്ങൾ നിങ്ങളെ വിഷമത്തിലാക്കാൻ അനുവദിക്കരുത്. രഹസ്യമായ പ്രശ്നങ്ങളിൽ തൂങ്ങി നിൽക്കാതെ കഴിവും അനുഭവവും വെച്ച് അവയെ കീഴ്പെടുത്താൻ ശ്രമിക്കണം. ആവശ്യമുള്ളപ്പോൾ വിദക്തരുടെ സഹായം വാങ്ങണം, എല്ലാം നിങ്ങൾക്ക് തനിയെ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വളർച്ചക്കും പുരോഗതിക്കുമുള്ള അവസരങ്ങൾ പലപ്പോഴും വെല്ലുവിളികളായി കരുതപ്പെടുന്നു, ഇവ ആദ്യം ചെറിയ ബുദ്ധിമുട്ടുകളോ പ്രേശ്നങ്ങളോ അല്ലാതെ മറ്റൊന്നുമല്ല. എന്തായാലൂം, അത്തരം സാഹചര്യങ്ങളെ മുത്തുച്ചിപ്പിക്കുള്ളിൽ മുത്ത് ഉല്പാദിപ്പിക്കുന്ന മണലായി കണ്ടാൽ മതി.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

എത്ര ചെറുതായാലും, അപ്രധാനമാണെന്ന് തോന്നിയാലും കുറച്ചു സമയവും ഊർജവും ചെലവുകൾക്കും നിക്ഷേപങ്ങൾക്കുമായി മാറ്റിവെക്കുക. അല്പം പരമ്പരാഗതവും സാധാരണവുമായ സാമൂഹിക ഇടപെടലുകൾ ഏറ്റവും ആസ്വാദ്യകരമാകും. സാഹസിക പ്രവർത്തനങ്ങൾ അജണ്ടക്ക് പുറത്താണ് എന്നതാണ് ഇതിനർത്ഥം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സാമൂഹിക ഒത്തുചേരലുകൾ ചെറുതും അടുപ്പമുള്ളവരോടൊപ്പവും ആകുന്നതിന് പകരം വലതും വ്യക്തിപരമല്ലാത്തതുമാക്കി മാറ്റണം. പ്രധാന സാമ്പത്തിക തീരുമാനങ്ങൾ ഇപ്പോൾ എടുത്തിരിക്കണം. എല്ലാ വ്യക്തിപരമായ ചർച്ചകളിലും വളരെ താഴ്ന്നതും തിടുക്കമില്ലാത്തതുമായ സമീപനം സ്വീകരിക്കണം. നിങ്ങൾ എത്രമാത്രം വ്യക്തതയുണ്ടോ പങ്കാളികൾ അത്രമാത്രം സന്തോഷത്തിലായിരിക്കും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 10 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 09, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express