സ്വാതന്ത്ര്യം- അതിനെക്കുറിച്ചാണ് ഈ ദിവസം. പല ചെറിയ വഴികളിലൂടെയായി നിങ്ങൾ പതിവ് പ്രതിബദ്ധതകൾ ഇറക്കിവച്ച്, നിങ്ങൾക്കും നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങൾക്കുമായി കുറച്ച് സമയം കൂടി ചെലവഴിക്കാൻ ശ്രമിക്കുന്നു. മറ്റ് ആളുകൾ അത് ആദ്യം ശ്രദ്ധിക്കാനിടയില്ല, പക്ഷേ അവർ അത് കണ്ടെത്തുമ്പോഴേക്കും വളരെ വൈകിയേക്കാം-ഒപ്പം അവർ അത് സ്വീകരിക്കേണ്ടിവരുകയും ചെയ്യും!
Horoscope of the Week (July 05- July 11, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ ജീവിതം ഇപ്പോൾ കുറച്ച് സമയത്തിന് മുമ്പുള്ളതിനേക്കാൾ അല്പം ശാന്തമാണ്. എന്തെങ്കിലും പ്രത്യേക കാര്യമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ടാണ് ഈ മാറ്റം. നിങ്ങൾക്ക് സംഭവിക്കുന്നതിനേക്കാൾ, നിങ്ങൾ സ്വയം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചാണ് ജ്യോതിഷം എന്ന് ഓർമിക്കുന്നു. സ്വയം ആശ്വസിപ്പിക്കാനും വേണ്ടത് കൃത്യമായി ചെയ്യാനും കഴിയുന്ന എല്ലാ വഴികളും നിങ്ങൾ കണ്ടെത്തിയേക്കാം.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
പങ്കാളിത്തം ഇപ്പോഴും വിജയകരമായ ഒരു ദിവസത്തിലെ പ്രാധാന്യമേറിയ കാര്യമായി തുടരുന്നു. പ്രത്യേക ആളുകളുമായി ബന്ധപ്പെടുന്നതിൽ നിങ്ങൾക്ക് ആശയക്കുഴപ്പങ്ങളുണ്ടാവാം, പക്ഷേ അതിനായി ശ്രിമിക്കാം. നിങ്ങൾക്കറിയാവുന്നതുപോലെ രണ്ട് പേരുണ്ടെങ്കിൽ എല്ലാം കൂടുതൽ സജീവമാവും. യഥാർത്ഥത്തിൽ, നിങ്ങൾക്ക് മികച്ച ഉപദേശം നൽകാൻ കഴിയുന്ന വ്യക്തിയെക്കുറിച്ചോർത്ത് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
നിങ്ങളുടെ ശാരീരിക സ്വാസ്ഥ്യത്തിനുവേണ്ടി നിങ്ങൾക്ക് കുറച്ച് സമയം ചിലവഴിക്കാം. വൈകാരിക സമ്മർദ്ദത്തിന്റെ തോത് കുറച്ചുകൊണ്ട് നിങ്ങൾക്കായി സ്വയം ഒരു സഹായം ചെയ്യുക. പിരിമുറുക്കങ്ങൾ സാധാരണയേക്കാൾ വലുതായിരിക്കണമെന്നില്ല, ഇത് നിങ്ങളുടെ മനോവീര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഉപയോഗപ്രദമായ സമയമാണ്.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
സ്വമേധയാ ഉള്ള ദൗത്യങ്ങളിലുൾപ്പെടെ, ജോലിയിൽ നിങ്ങൾ എത്രമാത്രം സാഹസികരാണെന്ന് മനസ്സിലാക്കുന്നതിൽ ജ്യോതിഷികൾ പലപ്പോഴും പരാജയപ്പെടുന്നു. ഒപ്പം, സഹപ്രവർത്തകർ പോലും ഊഹിക്കാത്ത ആഴങ്ങളും കഴിവുകളും നിങ്ങൾക്ക് മറഞ്ഞിരിക്കുന്നുവെന്ന് കാണിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തേണ്ട സമയം കൂടിയാണ് ഇത്. നിങ്ങളുടെ നേട്ടത്തെക്കുറിച്ച് എന്തെങ്കിലും കേൾക്കാനാവും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ഇന്നത്തെ സൗര വിന്യാസങ്ങൾ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ടവയാണ്. നിങ്ങൾക്ക് തടസ്സങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ സാധ്യതയുണ്ട്, പക്ഷേ അതിന്റെ ഫലം നിങ്ങളെ കൂടുതൽ മൂല്യവത്തായ ഒരു ജീവിതത്തിലേക്ക് കടത്തിവിടും. കൂടാതെ തികച്ചും ആകർഷകമായ രീതിയിൽ നേരിട്ടാൽ നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തതായ കാര്യങ്ങളുമുണ്ടാവില്ല.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
ശുക്രൻ അതിന്റെ സ്വാധീനം ഉടൻ തന്നെ വർദ്ധിപ്പിക്കും, വ്യാഴം ഉൾപ്പെടെ നിരവധി ഗ്രഹങ്ങളുമായി ബന്ധം നിലനിർത്തിക്കൊണ്ട്. ഇത് സുഹൃത്തുക്കളെ നേടാനും നിങ്ങളുടെ ഹൃദ്യതക്ക് ഒരിക്കലും വിധേയരാകാത്ത ആളുകളെ സ്വാധീനിക്കാനും സഹായിക്കും. അതിനാൽ ഭാവിക്കുവേണ്ടി തയ്യാറാവുന്നതിന് പ്രോത്സാഹിപ്പിക്കപ്പെട്ടതായി അനുഭവിക്കാൻ നിങ്ങൾക്ക് കഴിയും!
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
തുലാംസാമൂഹികവും കാൽപനികവുമായ കാര്യങ്ങളിൽ നിങ്ങൾക്ക് ഇത് ഒരു വഴിത്തിരിവാണ്, എന്നിരുന്നാലും അതിന്റെ ഫലങ്ങൾ നിങ്ങൾ ഇതുവരെ കണ്ടില്ലായിരിക്കാം. സുരക്ഷയുടെ ആവശ്യകതയാൽ ഉടലെടുത്ത പ്രതിബദ്ധത പ്രധാനമെന്ന് തോന്നുന്നു. നിങ്ങൾക്ക് ഇത് നേടാനും നിങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്താനും കഴിയുമോ? നിങ്ങൾക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വരാനിരിക്കുന്ന അഭിലാഷങ്ങൾക്കിടയിലുള്ള ചേർച്ചയില്ലായ്മകളുണ്ട്. അതിൽ ഒരു വശം നിങ്ങളുടെ സ്വകാര്യ മോഹങ്ങളുമായും മറുവശം ലോകം നിങ്ങളെ എങ്ങനെ കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. കുടുംബ സമ്മർദ്ദങ്ങളെ തൊഴിലുമായും പൊതു അഭിലാഷങ്ങളുമായും പൊരുത്തപ്പെടുത്തുന്ന ഒരു മധ്യമാർഗം കണ്ടെത്താൻ ശ്രമിക്കുക. നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ എളുപ്പമായിരിക്കും ഇത് .
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
ഇത് ഒരു ഗൗരവമേറിയ തരം ദിവസമാണ്. മാത്രമല്ല നിങ്ങൾ ദീർഘകാല പ്രതിബദ്ധത പുലർത്തുന്ന തരം മാനസികാവസ്ഥയിലായിരിക്കും. നിലവിലെ ബാധ്യതകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമെന്നത് ഇത് അർത്ഥമാക്കുന്നു. നിങ്ങളുടെമേലുള്ള ഭാരങ്ങൾ കുറയ്ക്കുന്നില്ലെന്ന് നിങ്ങൾ തീരുമാനിച്ചേക്കാം. ആനന്ദത്തിന്റേതായ കാര്യങ്ങൾ ശക്തമായി തുടരുന്നുവെന്ന് മനസിലാക്കുക, അത് ആസ്വദിക്കുക!
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
നിങ്ങൾക്ക് ഇപ്പോൾ പകൽ സ്വപ്നങ്ങൾ കാണാനും നിങ്ങളുടെ ഹൃദയത്തിന്റെ ഉൾക്കാഴ്ചകളെ അതിശയിപ്പിക്കാനും കഴിയും. നിങ്ങളുടെ ഭാവന ഗൗരവമായി പ്രയോഗിച്ചുതുടങ്ങിയാൽ ചില കാര്യങ്ങളിലേക്കുള്ള മുന്നോട്ടുള്ള വഴി നിങ്ങൾ കാണാൻ തുടങ്ങും എന്നതാണ് വ്യക്തമായ വസ്തുത, ഒരു സാമ്പത്തിക സംരംഭത്തിന്റെ അടുത്ത ഘട്ടം പോലെ തികച്ചും അടിസ്ഥാനപരമായ കാര്യങ്ങളാവാം അവ.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ജീവിതം എല്ലായ്പ്പോഴും എളുപ്പമല്ല, അങ്ങനെ ആവുമെന്ന് ആരും വാഗ്ദാനം ചെയ്തിട്ടുമില്ല! വളരെ നീളമുള്ള ഒരു തുരങ്കത്തിന്റെ അവസാനത്തിൽ ഇപ്പോൾ ഒരു വെളിച്ചമുണ്ട്. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ഇത് കാണും. അത് വീണ്ടും അപ്രത്യക്ഷമാകുമെങ്കിലും, വിജയകരമായ ഒരു നിഗമനത്തിലേക്കും സുരക്ഷിതമായ ലക്ഷ്യസ്ഥാനത്തേക്കും നിങ്ങളെ നയിക്കാൻ സഹായിക്കും.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
ശുക്രന്റെ വർദ്ധിച്ചുവരുന്ന വൈകാരിക നില, തനിച്ചായിരിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ ശക്തിപ്പെടുത്തും. എന്നിരുന്നാലും, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ പുറംതോടിൽ നിന്ന് പുറത്തുവരാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ മാറ്റമുണ്ടാവും, പുതിയതായി കണ്ടെത്തിയ ആത്മവിശ്വാസത്തിൽ നിങ്ങൾ സ്വയം ആശ്ചര്യപ്പെടും. നിങ്ങൾക്കറിയില്ല: കൃത്യമായ വ്യക്തിയിൽ ശരിയായ മതിപ്പ് അത് സൃഷ്ടിച്ചേക്കാം!