ഇന്നത്തെ ദിവസം

വൃശ്ചികം, ഇടവം, കുംഭം എന്നീ രാശികളിന്മേലുള്ള വൈകാരിക സമ്മർദം വർധിപ്പിച്ച് മീനം ചിങ്ങം എന്നീ രാശികൾക്ക് കുറച്ചധികം ഊർജ്ജം നൽകി ശുക്രൻ അടുത്ത കുറച്ച് ദിവസങ്ങക്കകം അതിന്റെ സ്ഥാനം മാറ്റും. എന്നാൽ കുറച്ച് പേർക്ക് ഊർജ്ജത്തിന്റെ നിലയിൽ വലിയ വെത്യാസം അനുഭവപ്പെടില്ല. ഒരുപക്ഷേ അവരായിരിക്കും ഭാഗ്യം ചെയ്തവർ, അവരുടേതായ രീതിയിൽ കാര്യങ്ങൾ നടപ്പാക്കാനും, തിരിക്കുന്ന ഒരു കാര്യങ്ങളും ബാധിക്കാതെ മുന്നേറാനും അവർക്ക് സുഗമമായി സാധിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ശുക്രൻ നിങ്ങളുടെ ചിഹ്നത്തിലേക്ക് ശക്തമായ സൂചനകൾ നൽകുന്നതിനാൽ ഈയടുത്തുണ്ടായ സംഭവങ്ങളുടെ മികച്ച പരിണിതഫലങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാൻ സാധിച്ചു. നിങ്ങളുടെ പ്രയത്നം പ്രശംസനാർഹമാണ്. എന്നാൽ മറ്റുള്ളവർ അതേ രീതിയിൽ ഇത് കാണാനായി നിങ്ങൾ കാത്തിരിക്കേണ്ടി വരും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ബിസിനസ് കാര്യങ്ങളിൽ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്, നിങ്ങളുടെ ലാഭം ഇരട്ടിക്കാനായി നിങ്ങളുടെ പങ്കാളികളും സഹപ്രവർത്തകരും നടപ്പാക്കുന്ന ചില പദ്ധതികൾ വഴിയെങ്കിലും. താമസിക്കാതെ തന്നെ തൊഴിലിടത്തിൽ നിങ്ങൾക്ക് മികച്ച ലാഭം നേടാനാകുമെന്ന് മനസിലാകും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഔദ്യോഗിക സംഭവങ്ങൾ ഇപ്പോഴൊരു മുൻഗണന നേടിയിട്ടുണ്ട്, ദൈനംദിന ഗാർഹിക കാര്യങ്ങൾ പോലും ഇപ്പോൾ അധികം പ്രാധാന്യം അർഹിക്കുന്നില്ല. ഗ്രഹങ്ങളുടെ സ്വാധീനത്തെ മൂലധനമായി സ്വീകരിച്ച് നിങ്ങൾക്ക് ലഭിക്കാവുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി നിങ്ങളുടെ സർഗാത്മകമായ കഴിവിനെ ഉപയോഗപ്പെടുത്തി മുന്നേറുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ആഴ്ച മുഴുവൻ നിങ്ങൾ അനുഭവിച്ച ഉയർച്ച താഴ്ചകളിൽ ഒരു കാര്യം മാത്രം സമമായി നിലനിന്നിട്ടുണ്ട്. അതെന്താണെന്നാൽ നിലവിലെ പുരോഗതികൾക്ക് പിന്നിലായി കുറച്ചുകൂടെ സമ്പൂര്‍ണ്ണമാകാവുന്ന ജീവിതത്തിന്റെ ഒഴുക്ക് ഒളിഞ്ഞു കിടക്കുന്നു. ഇത് നിങ്ങളുടെ യഥാർത്ഥ കഴിവുകളെ പ്രദർശിപ്പിക്കാനുള്ള അവസരം നൽകും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇന്നത്തെ ദിവസം ബുധൻ ഒരുപാട് പ്രധാനപ്പെട്ട സൂചനകൾ നൽകുന്നത് ഈയടുത്തായിട്ടുണ്ടായ വാക്ക് തർക്കങ്ങളിൽ നിന്നും, ആശയക്കുഴപ്പങ്ങളിൽ നിന്നും വിരാമം നൽകും. അടുത്ത രണ്ടാഴ്ചക്കാലം കരാറുകളെ പിന്നെയും ഉറപ്പിക്കാനായി എല്ലാ വഴികളിലൂടെയും ശ്രമിക്കുക. പക്ഷേ ആദ്യം നിങ്ങൾക്ക് കുറച്ച് വിശദാംശങ്ങൾ അന്വേഷിക്കേണ്ടി വരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ നിലനിൽപ്പിനു തന്നെ പ്രധാനമായ കാര്യങ്ങളിലേക്ക് നിങ്ങളുടെ ചിന്ത താമസിക്കാതെ തന്നെ തിരിയും. ചില മെച്ചപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടെന്നും അതിനായിട്ടുള്ള ശരിയായ തുടക്കം നിങ്ങളക്ക് മാത്രമേ നടത്താൻ സാധിക്കുകയുള്ളുവെന്നും നിങ്ങൾക്ക് അറിയാം. നിങ്ങളെന്തായാലും അതിന്റെ പിന്നാലെ പോകുമ്പോൾ ഒരുപാട് ചിലവുകൾ വരുത്തിവയ്ക്കാതെ നോക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ബുദ്ധിപരമായി അന്വേഷണാത്മകമായൊരു ഘട്ടത്തിലേക്ക് നിങ്ങൾ കടക്കുകയാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ ഒരുപാട് വായിക്കാനും, കത്തെഴുതാനും, ആശയങ്ങൾ പങ്കുവയ്ക്കാനും, ഒരു കോഴ്സിന് ചേരാൻ വരെ തീരുമാനിക്കും. വീടുമായിട്ട് അടുപ്പമുള്ള വ്യക്തിപരമായ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചില ലൗകികമായ ബുദ്ധിമുട്ടുകളെ നേരിട്ട സ്ഥിതിക്ക്, നിങ്ങൾ മനസിലാക്കേണ്ട കാര്യമെന്തെന്നാൽ ചെറിയ കാലത്തേക്ക് നിങ്ങൾക്ക് ലഭിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാംതന്നെ ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങൾക്ക് സന്തോഷം പകരുന്ന കാര്യങ്ങളായിരിക്കും. കൂടാതെ നിങ്ങൾ വസ്തുതകളിൽ ഉറച്ച് നിന്ന് കഴിഞ്ഞാൽ കോൺഫെറെൻസുകളിലും ചർച്ചകളിലും അഭിമുഖങ്ങളിലും നിങ്ങൾ ശോഭിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സ്വാഭാവികമായി കാര്യങ്ങൾ നിങ്ങളുടെ ദിശയിലേക്ക് സഞ്ചരിക്കേണ്ടതാണ്, എന്നിരുന്നാലും നിങ്ങൾ വഴക്കമുള്ളതും ബോധയമുള്ളതും ആയിരിക്കണം. ചുരുക്കി പറഞ്ഞാൽ നിങ്ങൾ നിങ്ങളുടെ നിലയിൽ നിന്നുകൊണ്ട് തന്നെ, മറ്റുളവരുടെ ആഗ്രഹങ്ങൾ കൂടെ പരിഗണിക്കണം, സുഗമമായ കാര്യമല്ലായെന്ന് എനിക്കറിയാം. നിങ്ങൾക്ക് ഒരു ഉപകാരമെന്നവണ്ണം സാമൂഹിക ക്രമീകരണങ്ങളിൽ കൂടുതൽ ഊർജ്ജം ചെലുത്തുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റുള്ളവരുടെ ആവശ്യങ്ങളെ കുറിച്ച് നിങ്ങളക്ക് വലിയ ശ്രദ്ധാലുവാണ്, അടുത്ത ഒരു മാസക്കാലം നിങ്ങൾക്ക് സ്വാധീനം ചെലുത്തപ്പെടാവുന്ന നല്ല അളവിനേക്കാൾ കൂടുതലായി നിങ്ങളുടെ പങ്കാളിയുടെ പരാതികളും മുറുമുറുപ്പും നിങ്ങളെ സ്വാധീനിക്കും. എന്നാൽ നിങ്ങൾ എല്ലാ സാഹചര്യങ്ങളെയും നല്ലതാക്കി മാറ്റുമെന്നൊരു വിശ്വാസം എനിക്കുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമൂഹികപരമായ കാഴ്ചപ്പാടിൽ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമായൊരു ഘട്ടത്തിലേക്കാണ് നിങ്ങൾ കടക്കാൻ പോകുന്നത്. കഴിഞ്ഞ കാലങ്ങളെക്കാൾ കൂടുതൽ പ്രഭാവത്തോടെ നിങ്ങൾ നിങ്ങളുടെ ആശയങ്ങളെ അവതരിപ്പിക്കും, കൂടാതെ പ്രശ്നഭരിതമായൊരു നിയമ ചോദ്യത്തിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിങ്ങളെത്തും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ഔദ്യോഗികമായതും അല്ലാതെ മറ്റ് ആഗ്രഹങ്ങൾക്കും ശ്രദ്ധ നൽകുന്നത് വഴി നിങ്ങൾ സംഭവങ്ങളുടെ മുന്നിലേക്ക് എത്തിച്ചേരും. അഭിമുഖങ്ങൾ ക്രമീകരിക്കാനും നിങ്ങൾ സ്വയം മുന്നിലേക്ക് ചലിക്കാനുമുള്ള കൃത്യമായ സമയമാണിത്. നല്ല വാർത്ത വരുന്നുണ്ട്, എന്നാൽ എത്താൻ ഇനിയും സമയമായിട്ടില്ല. അങ്ങനെ അല്ലെ എപ്പോഴും സംഭവിക്കാറ്?

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook