Daily Horoscope July 09, 2022: മീനം രാശിയെക്കുറിച്ച് അവസാനമായി ഒരു കാര്യം കൂടി. കഴിഞ്ഞ ദിവസം 300 വര്‍ഷം പഴക്കമുള്ള ഒര പുസ്തകത്തില്‍ മീനം രാശിക്കാരുടെ ശരീര പ്രകൃതിയെപ്പറ്റി പറയുന്നത് വായിച്ചിരുന്നു. പ്രസ്തുത രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും വലിയ മുഖമുള്ളവരുമായിരിക്കും. ഇതു കൂടാതെ വലിയ ശരീരവുമായിരിക്കും. ഇതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. ഇനി ഇത് സത്യമാണെങ്കില്‍ പോലും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഊർജ്ജസ്വലമായ നിരവധി ഗ്രഹങ്ങൾ ഒരേസമയം സാർവത്രിക പ്രാധാന്യമുള്ള പ്രതിമാസ ചക്രത്തിന്റെ പാരമ്യത്തിലെത്തുകയും നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ വാർഷിക ക്രമം പൂർത്തിയാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കുള്ള ഉപദേശമെന്തെന്നാല് ബന്ധങ്ങള്‍ നഷ്ടപ്പെടാതെ നോക്കണം. ഇതിനായി നിങ്ങള്‍ തന്നെ പ്രവര്‍ത്തിക്കണം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഇപ്പോള്‍ മുന്നോട്ട് കുതിക്കാനുള്ള സമയമാണ്. കഠിനമായി പരിശ്രമിക്കുക. ജോലി നേടാനും ആശ്വാസം കണ്ടെത്താനും കഴിയും. എന്നാല്‍ തടസങ്ങളുണ്ടാകാനുള്ള സാധ്യത നിലനില്ക്കുന്നു. മറികടക്കണമെങ്കില്‍ നിങ്ങള്‍ തന്നെ വിചാരിക്കണം. നിങ്ങള്‍ ക്ഷീണിതനാണെങ്കില്‍ ആര്‍ക്കും ഉപകാരമുണ്ടാകില്ല.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
മറ്റുള്ളവരോടുള്ള പേരുമാറ്റവും വൃക്തിത്വവുമാണ് നിങ്ങളുടെ മുതല്‍ക്കൂട്ട്. നിങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ സമയം ചിലവഴിക്കാനാഗ്രഹിക്കുക പ്രണയ പങ്കാളിയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പമായിരിക്കും. തൊഴില്‍മേഖലയിലുള്ളവരുമായി സമയം ചിലവിടാനുള്ള ഘട്ടം താമസിക്കാതെ ഉണ്ടാകും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഇന്ന് ഒരു വൈകാരിക ദിവസമാണ്. യുക്തിസഹമായ ചിന്തകൾക്ക് കുറച്ച് സമയം മാത്രമേ ഉണ്ടാകൂ. അതിനാൽ നിങ്ങളുടെ വാക്കുകള്‍ക്ക് അര്ത്ഥമില്ലാതായിപ്പോയെന്ന് കണ്ടെത്തും. പണത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് അൽപ്പം കൂടി കാത്തിരിക്കാം, ഒരുപക്ഷേ മൂന്ന് മാസം കൂടി.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങള്‍ക്കിനി നിശബ്ദത പാലിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ കാര്യങ്ങള്‍ പറയുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. പക്ഷെ മറ്റുള്ളവര്‍ അത് കേള്‍ക്കാന്‍ തയാറാകും എന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. പദ്ധതികളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുക. മറഞ്ഞിരിക്കുന്ന കഴിവുകള്‍ നിങ്ങള്‍ കണ്ടെത്തിയേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുമ്പോഴായിരിക്കാം കൂടുതല്‍ തിരിച്ചടികളുണ്ടാകുക. ഇന്നത്തെ ഗ്രഹനില നിങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാനുണ്ട് എന്നാണ് കാണിക്കുന്നത്. നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ കാര്യങ്ങള്‍ ചെയ്യാം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
വർഷങ്ങളായി അധ്വാനിച്ചും കലഹിച്ചും കെട്ടിപ്പടുത്ത കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്. ജോലിസ്ഥലത്തോ വീട്ടിലോ ഉള്ള സംഘർഷമോ പിരിമുറുക്കമോ മൂലം അധികം വിഷമിക്കരുത്. അടുത്ത പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ ഒരു പ്രത്യേക അഭിലാഷം കൈവരിക്കുമെന്ന് തീരുമാനമെടുത്തിരിക്കുന്നതിനാല്‍ മുന്നില്‍ വരുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തണം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നീങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കുക. അതിനുള്ള സമയവും ഇതാണ്. സ്വന്തം കാലിൽ നിൽക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ശരിയും ഉചിതവുമാണെന്ന് നിങ്ങൾ കരുതിയേക്കാം. നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുക. നിങ്ങളോട് ചേര്‍ന്ന് നില്ക്കുന്നവര് അത് അര്‍ഹിക്കുന്നു.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ കാര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയണം. നിങ്ങളുടെ സുഹൃത്തുക്കളെ മറക്കുന്ന വ്യക്തികള്‍ക്കായി അധികം സമയം കളയരുത്. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസിലാക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
വിശ്രമിക്കാനും ആശ്വാസം കണ്ടെത്താനും അനുയോജ്യമായ സമയമാണ്. പിരിമുറുക്കങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗം നര്‍മ്മബോധമാണ്. ലോകാവസാനം പോലെ തോന്നിക്കുന്ന സംഭവങ്ങള്‍ വളരെ നിസാരമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങള്‍ മുന്നോട്ടു വരേണ്ട സമയമാണ്. ആദര്ശവാദിയാകുന്നതില് ലജ്ജിക്കേണ്ടതില്ല. നിങ്ങള്‍ പ്രയോഗികമായല്ല ചിന്തിക്കുന്നതെന്ന് മറ്റുള്ളവര്‍ എപ്പോഴെങ്കിലും കുറ്റപ്പെടുത്തുകയാണെങ്കില്‍, നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ അവരോട് പൂര്‍ത്തിയാക്കാന്‍ പറയുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഇന്ന് രസകരമായതും വിചിത്രവുമായ ദിവസമായിരിക്കും. മറ്റുള്ളവര്‍ ചെയ്യുന്നത് നിങ്ങളെ സന്തോഷപ്പെടുത്തണമെന്നില്ല. എന്നാല്‍ അവരെ കാര്യമായി കണക്കാക്കേണ്ടതുണ്ടോ. ചിലപ്പോള്‍ നാളെ അവരുടെ മനസ് മാറിയേക്കാം. നിങ്ങളെ അന്യായമായി മറ്റുള്ളവര്‍ കുറ്റപ്പെടുത്തിയേക്കാം. ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടതില്ല.
