Latest News

Horoscope Today July 09, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 09, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today July 09, 2021: ഇന്നത്തെ ഗ്രഹനില ഭാവനകളില്‍ സ്വയം നഷ്ടമാകുന്നവര്‍ക്ക് ഉത്തമമാണ്. പ്രായോഗിക ചുമതലകള്‍ നിര്‍വഹിക്കാനുള്ളവര്‍ക്ക് അത്ര അനുയോജ്യമല്ല. ഒരു സമയത്ത് അപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തുക. അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സങ്കീര്‍ണമായ വൈകാരിക നിമിഷങ്ങള്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകണം. നിങ്ങളുടെ അറിവിനേയും പക്വതേയും പങ്കാളികള്‍ അഭിനന്ദിക്കും. അത് മാത്രമല്ല, നിങ്ങള്‍ ശെരിയാണെന്നുള്ള ബോധ്യവും അവര്‍ക്കുണ്ടാകും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സ്വപ്നങ്ങളെ ആസ്വദിക്കുകയും മറ്റ് ചിന്തകള്‍ ഒഴിവാക്കുകയും ചെയ്യുക. അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ട സമയമാണിത്. സമാധാനമാണ് ഇപ്പോള്‍ ആവശ്യമായ ഘടകം. നിങ്ങളുടെ സംശയങ്ങളില്‍ സത്യസന്ധത പുലര്‍ത്തുക, പങ്കാളികളുമായി ചര്‍ച്ച ചെയ്ത് ഉറപ്പ് വരുത്തുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഈ രാശിയില്‍ ജനിച്ചവര്‍ വ്യക്തിഗതമായ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. ഇതിനർത്ഥം, നിങ്ങൾക്കറിയാവുന്നവരെക്കാൾ കുറഞ്ഞത് നിങ്ങൾക്കറിയാമെന്നതാണ്, അല്ലെങ്കിൽ കൂടുതൽ. നിങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ തയാറായിരിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മറ്റുള്ളവർ ഇതുവരെ തങ്ങളുടെ പരമാവധി ചെയ്തിട്ടില്ലെന്ന് തോന്നാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. നിങ്ങൾ ബുദ്ധിമാനായ ആളാണ്. നിങ്ങളായിരിക്കണം സൗഹൃദങ്ങളെ പിടിച്ചുയര്‍ത്തേണ്ടയാള്‍. കുറഞ്ഞത് ഇപ്പോഴെങ്കിലും സാമ്പത്തിക ചോദ്യങ്ങൾക്ക് മറുപടി നല്‍കേണ്ടതായിരുന്നു. പ്രതിസന്ധി മാറിയാലുടൻ തിരികെ ലഭിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധാകേന്ദ്രമാകാന്‍ പോവുകയാണ്. നാടകീയമായ അര്‍ത്ഥതലങ്ങള്‍ ഇതിനില്ല. ചില കാര്യങ്ങള്‍ മോശമാകുന്നതിന് മുന്‍പ് പരിഹരിക്കുന്നതാണ് നല്ലത്. ബില്ലുകളിലും ലോണുകളിലുമൊക്കെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നിങ്ങള്‍ ഓര്‍മിക്കാത്ത കടബാധ്യതകള്‍ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ ശ്രമിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്ന് ശുക്രന്റെ ചലനം പെട്ടെന്നുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കില്ല. എന്നിരുന്നാലും നിങ്ങളുടെ പുതിയ വികാരങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഒരു റൊമാന്റിക് സ്വഭാവത്തെക്കുറിച്ച് ബോധവാന്മാരാകണം. ഒരിക്കൽ നിങ്ങളെ ശല്യപ്പെടുത്തിയ പ്രിയപ്പെട്ടവരുടെ ഗുണങ്ങളെ വിലമതിക്കാൻ നിങ്ങൾ പഠിക്കും. നിങ്ങൾ എങ്ങനെ മാറിയെന്നത് അതിശയകരമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ജീവിതത്തിലെ ശീലങ്ങള്‍ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഗുക്രനും വ്യാഴവും തമ്മിലുള്ള തിളക്കമാര്‍ന്ന ബന്ധം ചില കാര്യങ്ങളെ സൂചിപ്പിക്കുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തവര്‍ക്ക് സന്തോഷകരമായ സമയമായിരിക്കും. നിങ്ങള്‍ക്കിപ്പോഴും പൊതുവായ ചിന്തകളുണ്ടോ എന്ന ചോദ്യം മാത്രമാണ് നിലവിലുള്ളത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ പദ്ധതികളില്‍ സഹപ്രവര്‍ത്തകരേയും സഹായികളേയും ഉള്‍പ്പെടുത്തണം. കൂട്ടായ പരിശ്രമം നിങ്ങളുടെ ദൃഢനിശ്ചയത്തേയും സമാനതകളില്ലാതെ നയിക്കാനുള്ള കഴിവിനേയും ഉപയോഗിക്കാന്‍ സഹായിക്കും. അതൊരു മോശമായ കാര്യമല്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സമയം മുന്നോട്ട് പോകും തോറും നിങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യപരമായ ഭക്ഷണങ്ങള്‍ കഴിക്കുക. കൂടുതല്‍ വ്യായാമം ചെയ്യുക. പുതിയൊരു ജീവിതശൈലി സൃഷ്ടിക്കാന്‍ ബുധന്‍ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വളരെ നേരത്തെ ഒരു തീരുമാനം എടുക്കാന്‍ നിങ്ങളില്‍ ആരോ സമ്മര്‍ദം ചെലുത്തുന്നതായി തോന്നുന്നു. അവരുടെ പ്രകോപനങ്ങളെ പുഞ്ചിരികൊണ്ട് ഒഴിവാക്കുക. ചര്‍ച്ചകളിലും, മീറ്റിങ്ങുകളിലും നിങ്ങളായിരിക്കും ഒന്നാമതെത്തുക. നിങ്ങളുടെ മുന്‍വിധികളാലാണ് നിങ്ങള്‍ക്ക് ശക്തമായൊരു നിലപാട് സ്വീകരിക്കാനായത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വിചാരിക്കാത്ത ചില സംഭവങ്ങള്‍ നിങ്ങളുടെ പദ്ധതികള്‍ക്ക് മാറ്റം വരുത്തിയേക്കാം. ചിലപ്പോള്‍ ജീവതത്തിന്റെ ദിശ തന്നെ വ്യതിചലിക്കാനിടയുണ്ട്. വിധി നിങ്ങളുടെ തീരുമാനങ്ങളെ മാറ്റി മറിച്ചു എന്ന് വിചാരിക്കരുത്. നിങ്ങള്‍ സ്വയം തിരിച്ചറിയുക, ചിന്തിക്കുക മുന്‍കൈ എടുക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ ഇപ്പോൾ പൂർണ്ണമായും ശുക്രന്റെ മഹത്വത്തിന്റെ കീഴിലാണ് വരുന്നത്, തീർച്ചയായും നിങ്ങളുടെ സാമൂഹിക ജീവിതവും വൈകാരിക മനോവീര്യവും മെച്ചപ്പെടാൻ പോകുന്നു എന്നതിന്റെ സൂചനയാണിത്. ആനന്ദത്തിനും സംതൃപ്തിക്കും സ്വയം ആഹ്ളാദത്തിനും കൂടുതൽ സമയം അനുവദിക്കുക. ഇത് അടുത്ത വാരത്തിലും തുടരും.

Read More: Horoscope of the Week (July 04 – July 10, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 09 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 08, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com