കർക്കിടകരാശിയാണ് ഇന്നത്തെ എന്റെ ചിഹ്നം. ഇതർത്ഥമാക്കുന്നത് സെന്സിറ്റിവിറ്റിയാണ് എല്ലാമെന്നാണ്. മറ്റുള്ളവരെ വകഞ്ഞുമാറ്റിക്കൊണ്ടു എല്ലാം നേടുന്നവർ താമസിക്കാതെ തന്നെ കുപ്രസിദ്ധരാകും. മറ്റുള്ളവരുടെ വികാരങ്ങളോട് സഹാനുഭൂതി ഉണ്ടാവുക വളരെ നല്ല സ്വഭാവമാണെന്നും അത് ലോകത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും തിരിച്ചറിയുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സുഹൃത്തുക്കൾ പതിയ ബന്ധമില്ലാതെയാകുമ്പോൾ നിങ്ങളാണ് പൊതുവെ അസ്വസ്ഥനാകുന്നത്. നിങ്ങളുടെ ഗ്രഹങ്ങളുടെ സ്വാധീനം കുറച്ചുകൂടെ ദയവുള്ളതാകുക വഴി നിങ്ങൾക്ക് മാനുഷികതയിലുള്ള വിശ്വാസം വർധിക്കും. സാമൂഹിക മാറ്റങ്ങൾ നിങ്ങൾ താമസിക്കാതെ തന്നെ അനുഭവിക്കുകയും, വളരെ പ്രധാനപ്പെട്ടൊരു കാര്യത്തിൽ തെറ്റായി തെളിയിക്കപെടുമ്പോൾ നിങ്ങൾ അതിശയിക്കുകയും ചെയ്യും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

പങ്കാളിയുടെ സ്വഭാവം നിങ്ങൾക്ക് മൊത്തമായി മനസിലാക്കണമെങ്കിൽ ഇനിയുമൊരു ആഴ്ച കൂടെ വേണ്ടിവരും. അതുവരെയ്ക്കും നിങ്ങൾ നിങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ, ഏതൊരു ഗൗരവം നിറഞ്ഞ എന്നാലാണ്, മറ്റുള്ളവരെ ബലിയാടാക്കിക്കൊണ്ട് നിങ്ങളൊന്നും നേടരുത്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും നിങ്ങളഇൽ നിന്നും മറച്ചുവെച്ചുകൊണ്ടാണ് നടക്കുന്നത്, സാഹചര്യത്തിനുമേൽ ഒരു പ്രഭാവം ചെലുത്താൻ സാധിക്കുന്നില്ലെങ്കിൽ അതിൽ തെറ്റ് പറയാൻ കഴിയില്ല. എന്നാൽ ഒരു സുഹൃത്ത് സത്യം വിളിച്ചുപറയുന്നതിലേക്കായി തയ്യാറായി ഇരിക്കുക. അങ്ങനെ അയാൾ ചെയ്തുകഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ കഥയുമായി തയ്യാറായിട്ടിരിക്കുക, ഇപ്പോഴും ചിരിച്ചുകൊണ്ടും ഇരിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഈയടുത്തായി നടന്ന സംഭവങ്ങളെ കാഴ്ചപ്പാടിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് ശാന്തമായ ചിന്തയും ഏകാന്തതയും ആവശ്യമാണെന്ന് ഉപദേശിക്കുകയാണ്. ഒരുപാട് പ്രതിബദ്ധതകൾ ഏറ്റെടുക്കാതിരിക്കുക, കാരണം താമസിക്കാതെ തന്നെ നിങ്ങൾ എന്തെങ്കിലും നൽകേണ്ടി വരും

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

കഴിയുമെങ്കിൽ ഔദ്യോഗിക പ്രശ്നങ്ങൾക്ക് ഒരവധി നൽകി കിട്ടിയ അവസരമുപയോഗിച്ച് ഗാർഹിക കുടുംബാന്തരീക്ഷവും നന്നാക്കാൻ ശ്രമിക്കുക. വീട് മാറുകയോ ഗാർഹിക പുനർനിർമാണം നടത്തുകയോ ചെയ്താൽ മികച്ച സാഹചര്യങ്ങൾ നിങ്ങളെത്തേടിയെത്തും. ഒരുപാട് വിവരം കാരണം പരവശനാകാതിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളൊരു സെൻസിറ്റീവ് ചിഹ്നത്തിന് കീഴിലാണ് ജനിച്ചത്, ഗ്രഹങ്ങൾ നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും ബുദ്ധിമുട്ടിക്കുന്നതിൽ നിന്നും പിൻവാങ്ങി എന്നറിയുമ്പോൾ നിങ്ങൾക്ക് സന്തോഷമാകും. തൊഴിലിടത്തിൽ നിങ്ങളുടെ പ്രതിബദ്ധത ദിവസം കഴിയുംതോറും ഇരട്ടിയായിക്കൊണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കുക, ഒരുപാട് കടമകൾ ഏറ്റെടുക്കാതെ കാര്യങ്ങൾ വ്യക്തമാകുമ്പോൾ മാത്രം മുന്നോട് പോകുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഒരു ബന്ധത്തെ പഴയപടി ആക്കാൻ ചന്ദ്രന്റെ സഹായകമായ സ്വാധീനം നിങ്ങൾക്ക് തുണയാകും. നിങ്ങൾ ആദ്യപടി എടുക്കുക. വാരാന്ത്യത്തിലും നിങ്ങൾക്ക് സമമർദം അനുഭവപ്പെടുന്നെങ്കിൽ നിങ്ങൾ സ്വയം സമാധാനിക്കാൻ അനുവദിക്കാത്തത് കൊണ്ടാണ്. എപ്പോഴൊക്കെ സാധിക്കുമോ അപ്പോഴൊക്കെ സമാധാനിക്കാൻ ശ്രമിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്, ഈയടുത്തായി നടന്ന കുടുംബകാര്യങ്ങളൊക്കെ കെട്ടടങ്ങുകയാണ്. ഒരു പങ്കാളി നിങൾ പറഞ്ഞ കാര്യം പൂർണമായും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും നിങ്ങൾ ദേഷ്യപ്പെടരുത്. കാരണം, അധികകാലം മുൻപെയല്ലാതെ നിങ്ങളും ഒരു തെറ്റിദ്ധാരണയ്ക്ക് പാത്രമായിട്ടുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ തീർച്ചയായും എന്തോ ഒന്ന് അലട്ടുന്നുണ്ട്, എന്താണ് കാര്യമെന്ന് നിങ്ങൾക്ക് മനസിലാകുന്നില്ലെങ്കിൽ കൂടെ. നിഗൂഢത നിറഞ്ഞൊരു അന്തരീക്ഷം നിലനിൽക്കുകയും കുറേകാലമായി ഒളിഞ്ഞുകിടന്ന പല രഹസ്യങ്ങളും തലപൊക്കുന്നുമുണ്ട്. അങ്ങനെ സംഭവിച്ചാൽ നിങ്ങൾ രക്ഷനേടാൻ എത്രയും വേഗം വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ദൈനംദിന പ്രവർത്തികൾ കുമിഞ്ഞുകൂടുന്നുണ്ട്, അത് എത്രയും വേഗം തീർക്കുകയും വേണം. നിങ്ങൾക്ക് നിങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഉണ്ടെങ്കിൽ ഈ ഒരു പ്രക്രിയ നിങ്ങൾ ശീലമാക്കേണ്ടിയിരിക്കുന്നു. പ്രസക്തമല്ലാത്ത ഒന്നും കാരണം നിങ്ങളുടെ ശ്രദ്ധ തിരിയരുത്. ഔദ്യോഗിക വെല്ലുവിളികൾ നിറയുകയാണെങ്കിലും നിങ്ങളക്ക് വേഗം തന്നെ രക്ഷപെടാൻ സാധിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വേഗം താനെ തീരുമാനം എടുക്കേണ്ട ചില കാര്യങ്ങളിൽ നിങ്ങൾക്ക് ഉപദേശം നല്കാൻ മാത്രമുള്ളൊരു സ്ഥാനത്തുള്ളവരെ കേൾക്കുക. നിങ്ങളുടെ ഒരു കുടുംബാംഗമാണ് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയുടെ കരണമെന്നത് വ്യക്തമാണ്. അവർക്ക് തന്നെ ഒരുപക്ഷേ പുറത്തേക്കുള്ള വഴി നിങ്ങൾക്ക് കാണിച്ചുതരാൻ സാധിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഈയടുത്തുണ്ടായ ചില പ്രശ്നങ്ങളും കാലതാമസങ്ങളും കാരണവും നിങ്ങൾ ഒരുപാട് ആഗ്രഹിച്ചൊരു കാര്യത്തിന് ഒരുപാട് അടുത്തായി നിങ്ങളെത്തി എന്ന കാര്യം നിങ്ങൾ മനസിലാക്കി കാണില്ല, നിങ്ങൾ കാത്തിരുന്ന വാർത്ത താമസിക്കാതെ തന്നെ നിങ്ങളെ തേടിയെത്തും, അതിനാൽ കാത്തിരിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook