ഇന്ന് ആകാശത്തിന്റെ അധിപനായ ഗ്രഹം ബുധനാണ്. ഈ ഗ്രഹം എന്തുകൊണ്ട് പ്രധാനിയാകുന്നുവെന്ന് ഞാന്‍ പറയാം. ജ്ഞാനത്തിന്റേയും വെളിച്ചത്തിന്റേയും ബോധോദയത്തിന്റേയും ദൈവങ്ങളായ ഹെര്‍മസ്, തോത്ത്, ബഡ് എന്നിവരുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ഇന്ന് എല്ലാറ്റിനുമുപരി ജ്ഞാനത്തിന്റെ ദിവസമാണ്. ഇന്ന് കാര്യങ്ങള്‍ ചെയ്യുന്നതിലല്ല അവ ആസൂത്രണം ചെയ്യുന്നതിനുള്ള ദിവസമാണെന്ന് പഴമക്കാര്‍ പറയുന്നു.
Horoscope of the Week (July 05- July 11, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
വ്യാപാര സംബന്ധമായ കാര്യങ്ങള്‍ തരംതിരിക്കാനുള്ള ദിവസമാണിന്ന്. എന്നാല്‍, പണം ചലിപ്പോള്‍ വൈകാരികമായ അസന്തുഷ്‌ടിയുടെ ചിഹ്നമായി പ്രവര്‍ത്തിക്കാറുണ്ടെന്ന് തിരിച്ചറിയണം. അതിനാല്‍ വ്യക്തി ജീവിതത്തില്‍ കാര്യങ്ങള്‍ തരംതിരിക്കുന്നതിന് വേണം മുന്‍ഗണന നല്‍കാന്‍. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന നിലയില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞു.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
നിങ്ങള്‍ ഉയര്‍ന്ന നിലവാരം തീരുമാനിച്ചാല്‍ പോലും പങ്കാളികള്‍ നിങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്തും. എല്ലാവര്‍ക്കും ഒരു കഥ പറയാനുണ്ടെന്നും അത് ക്ഷമയോടെ കേള്‍ക്കുന്നതിലൂടെ നിങ്ങള്‍ സ്വന്തം ജീവിതത്തെ കുറിച്ച് കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തുകയും അടുത്ത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്യാന്‍ നിങ്ങള്‍ക്ക് മറ്റേതൊരു വ്യക്തിയേക്കാളും നന്നായി അറിയാം.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
പതിവ് ദിനചര്യകള്‍ നിങ്ങളെ മാടിവിളിക്കുകയാണെങ്കില്‍ ഇന്നും പതിവുപോലൊരു ദിവസമായിരിക്കും. അടുത്ത 48 മണിക്കൂറില്‍ നിങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ നേടിയാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഒഴിവ് സമയം കണ്ടെത്താം. ഇന്നത്തെ വേദന നാളത്തെ സന്തോഷമാണ്.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ സ്വകാര്യ കാര്യങ്ങളോടുള്ള ഉത്സാഹം വര്‍ധിക്കുന്നത് നല്ലൊരു കാര്യമാണ്. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നാണക്കേട് കരുതേണ്ടതില്ല. നിങ്ങളെ മനസ്സിലാക്കാത്ത ആളുകളില്‍ നിന്നുള്ള പ്രതികരണങ്ങളെ മറന്നു കളയുക. സത്യം പറഞ്ഞാല്‍ അതെല്ലാം അവരുടെ കാര്യം…
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ആകാശത്തിലെ കാലാവസ്ഥ മാറുന്ന അവസ്ഥയിലാണ്. അവസാനത്തെ ചാന്ദ്രക്കാറ്റിന്റെ അസ്ഥിരതയാര്‍ന്ന പ്രഭാവത്തില്‍ നിന്നും നിങ്ങള്‍ ഇപ്പോഴും കരകയറി വരുന്നതേയുള്ളൂ. നിങ്ങളൊരിക്കല്‍ എത്രമാത്രം വിഷമം അനുഭവിച്ചിരുന്നുവെന്ന് ഇന്നത്തെ വൈകാരിക സ്വാധീനം ഓര്‍മ്മിപ്പിക്കും. താമസിയാതെ തന്നെ നിങ്ങള്‍ക്ക് വ്യക്തിബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ അവസരം ലഭിക്കും.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
നിങ്ങളുടെ പ്രതീക്ഷകളും നിങ്ങളുടെ വിഷമങ്ങളും പങ്കുവയ്ക്കാന്‍ നിങ്ങളുടെ അടുത്ത പങ്കാളിയുമായി സംസാരിക്കാവുന്നതാണ്. പങ്കുവയ്ക്കപ്പെടുന്ന പ്രശ്‌നം ഇരട്ടിക്കുമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍, ആ റിസ്‌ക് നിങ്ങള്‍ക്ക് ഏറ്റെടുക്കാം.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
നിങ്ങളുടെ കീശയിലെ കാശുമായി ബന്ധപ്പെട്ടിരിക്കുകയാണ് എല്ലാമെന്ന് നമുക്ക് ഉപരിപ്ലവമായി പറയാം. വ്യക്തി ബന്ധങ്ങളിലെ എതിര്‍പ്പുകളുടെ ലക്ഷ്ണമായി സാമ്പത്തിക ആശങ്കകളെ കാണാന്‍ കഴിയണം. നിങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങളേയും ആഗ്രഹങ്ങളേയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ചന്ദ്രന്‍ ഇപ്പോഴും നിങ്ങളുടെ ചിഹ്നവുമായി ഏറെ അടുത്ത് നില്‍ക്കുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി നിങ്ങളുടെ തോന്നലുകള്‍ ശക്തമായിരിക്കും. മനസ്സിലുള്ളത് കാണാന്‍ കഴിയുന്ന എക്‌സ് റേ കണ്ണടകള്‍ ധരിച്ചിരിച്ചിട്ടുണ്ടോയെന്ന് തോന്നിപ്പിക്കും വിധം നിങ്ങള്‍ക്ക് സത്യത്തെ കണ്ടെത്താന്‍ കഴിയും.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
നിങ്ങള്‍ നിങ്ങളിലേക്കൊതുങ്ങാന്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കും. നിങ്ങള്‍ ഒരു വാഗ്ദാനം പാലിക്കാതെ പോയതില്‍ പങ്കാളി അത്ഭുതപ്പെടും. മാറാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ മാറുക തന്നെ വേണം. നിങ്ങള്‍ നിങ്ങളായി തന്നെ തുടരണമെന്ന് പങ്കാളികള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ തീര്‍ച്ചയായും നിരാശരാകും.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
നിങ്ങളുടെ പഴയ സുഹൃത്തുക്കളോടുള്ള വിശ്വസ്തതയാണ് നിങ്ങളുടെ പ്രകീര്‍ത്തിക്കപ്പെടാത്ത ഗുണം. നിങ്ങള്‍ പഴയ പ്രണയിനിയോട് വീണ്ടും ബന്ധപ്പെടാന്‍ തീരുമാനിച്ചേക്കും. അല്ലെങ്കില്‍ പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ബന്ധത്തെ പുനുരജ്ജീവിപ്പിക്കും. തീര്‍ച്ചയായും അത് സന്തോഷകരമായ ഫലങ്ങള്‍ ഉണ്ടാകും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങള്‍ നിങ്ങളെ കാണുന്നതിലും മറ്റുള്ളവര്‍ നിങ്ങളെ കാണുന്നതിലും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങളുടെ ആന്തരിക സംശയങ്ങളേയും സുരക്ഷിതത്വമില്ലായ്മയേയും കുറിച്ച് അവര്‍ക്ക് പൂര്‍ണമായും അറിവില്ലായിരിക്കും. നിങ്ങളുടെ മനസ്സ് പങ്കാളിക്ക് വായിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
ഇന്ന് നിങ്ങള്‍ ധാര്‍മ്മികമായി ഉന്നത നില സ്വീകരിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കണമെന്ന് വാശിപിടിക്കുകയും ചെയ്യും. പ്രസംഗിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രവര്‍ത്തി കൊണ്ട് നല്ലൊരു ഉദാഹരണമായി മാറുകയാണ് വേണ്ടത്.