ഇന്നത്തെ ദിവസം

വർഷത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സമയമാണിത്. എന്താണ് കാരണമെന്നത് എനിക്ക് വ്യക്തമല്ല, പക്ഷേ എന്റെ ജനന ചാർട്ടുമായി അതിനു ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നു. നമുക്കെല്ലാവർക്കും ഇഷ്ടമുള്ള മാസങ്ങൾ ഉണ്ടാകുമല്ലോ, സാധാരണയായി നമുക്കിഷ്ടപ്പെട്ട മാസം നമ്മൾ ജനിച്ച മാസമായിരിക്കും. ചില വിചിത്രമായ രീതിയിൽ, നമ്മൾ ലോകത്തിലേക്ക് വരുന്ന ദിവസം തന്നെ നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിർണയിക്കപ്പെടുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എപ്പോഴാണോ നിങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നത് കുറയ്ക്കുന്നത് അപ്പോൾ നിങ്ങൾക്ക് നഷ്ടങ്ങൾ സംഭവിക്കാം. ഇതൊരു ചെറിയ നഷ്ടം ആയിരിക്കാം (ചരക്കുകൾക്ക് നിങ്ങളിൽ അമിതപണം ഈടാക്കുന്നപോലെ എന്തെങ്കിലും) പക്ഷെ ലളിതമായി ഒഴിവാക്കാവുന്നവയുമാണ്. പങ്കാളികൾ ക്ലേശം അനുഭവിക്കുന്നെങ്കിൽ അവരെ ആശ്വസിപ്പിക്കാൻ തക്ക കാര്യങ്ങൾ ചെയുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

വ്യക്‌തിപരമായ ആഗ്രഹങ്ങളിൽ ഈ ആഴ്ചത്തെ നിർമാണപരമായ അന്തരീക്ഷം വഴിത്തിരിവുകൾ സൃഷ്ടിക്കും. മാറ്റം അത്ര ലളിതമായിരിക്കില്ല എങ്കിൽ കൂടെ നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ വലിയ ശ്രദ്ധയോടെ കൈകാര്യം ചെയ്യും. അതുപോലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് എപ്പോഴും നല്ലതെന്ന് ഓർക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഒരു പ്രതിസന്ധിയിൽ നിന്നും പുറത്തുകടക്കാൻ രണ്ട വഴികളുടെ പെട്ട് ഏതാണ് നല്ലതെന്ന് കണ്ടെത്താനുള്ള ദുരവസ്ഥയിൽ ആയിരിക്കും നിങ്ങൾ. ഉത്തരം നിങ്ങളുടെ കയ്യിൽ തന്നെയുണ്ട്, അഗാധമായ ഉൾപ്രേരണ കണ്ടെത്താൻ ശ്രമിക്കുക. നിങ്ങളക്കെന്താണ് വേണ്ടതെന്ന് നിങ്ങൾക്ക് മനസ്സിലായാൽ നിങ്ങൾക്കത് ലഭിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ സുഹൃത്തുക്കളും പങ്കാളികളും ഇപ്പോൾ നിങ്ങളെക്കാൾ സമ്മർദം അനുഭവിക്കുന്നുണ്ടാകും, അതൊരു വെത്യാസം തന്നെയാണ്. എന്തുകൊണ്ട് ഈ അവസരം ഉപയോഗിച്ച് നിങ്ങളെ പണ്ട് സഹായിച്ചവരെ സഹായിച്ചുകൂടാ? ഈ സമയത്തിന്റെ പൊതുവായ ഇമ്പം സജീവവും നല്ലതുമാണ്, അതിനാൽ പഴയ രീതികൾ തിരഞ്ഞെടുക്കാതെ പുതിയ കാര്യങ്ങളിൽ ശ്രദ്ധ നൽകുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ നിങ്ങളുടെ വ്യക്തിപരവും ഔദ്യോഗികവുമായ ജീവിതങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും വൈരുധ്യങ്ങളും എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും, കൂടാതെ മോശം തിരഞ്ഞെടുപ്പുകൾ കൈകാര്യം ചെയ്യുന്നതിലൂടെയും കഠിനമായ വസ്തുതകളെ അഭിമുഖീകരിക്കുന്നതിലൂടെയും നിങ്ങൾക്ക് സ്വയം നല്ലത് ചെയ്യാൻ കഴിയും.നിങ്ങൾ പൂർണമായും സത്യസന്ധരാണെങ്കിൽ പങ്കാളികൾ നല്ല രീതിയിൽ നിങ്ങളോട് പെരുമാറണം

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സഹാനുഭൂതി നിറഞ്ഞതും കരുണാര്‍ദ്രമായതുമായ സ്വഭാവം കാരണം സുഹൃത്തുക്കൾ അവരുടെ പ്രശ്നങ്ങളുമായി നിങ്ങളുടെ വീടിനു മുന്നിൽ തടിച്ചുകൂടും. നിങ്ങളുടെ സ്വാഭാവികമായ ക്ഷമയുള്ള സ്വഭാവത്തിൽ തന്നെ തുടരുക. തൊഴിലിടത്തിൽ ചില മാറ്റങ്ങൾ വരുന്നുണ്ട് അതിനാൽ താല്പര്യമുണർത്തുന്ന ഓപ്ഷനുകൾക്ക് വേണ്ടി കാത്തിരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

എല്ലാ ചിഹ്നങ്ങളും സൂചിപ്പിക്കുന്നത് നിങ്ങൾക്ക് ഇപ്പോൾ അല്ലെങ്കിൽ അധികം താമസിക്കകത്തെ തന്നെ സാമ്പത്തിക അവസരങ്ങൾ ലഭിക്കുമെന്നാണ്. അന്തിമമായ വിശകലനം വഴി നിങ്ങൾക്ക് മനസിലാകും നിങ്ങൾക്കുണ്ടായ ലാഭത്തിനും നഷ്ടത്തിനും കാരണക്കാരൻ നിങ്ങളാണെന്ന്. ലളിതമായ ഒരു ഉപദേശം എന്തെന്നാൽ നിങ്ങൾക്ക് തെറ്റായ വാഗ്ദാനങ്ങളുമായി വരുന്ന അപരിചിതരിൽ നിന്നും ദൂരം പാലിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈയടുത്തായി നടന്ന ചില സംഭവങ്ങൾ നിങ്ങളുടെ ധർമ്മത്തിന് നല്ലതായി ഭവിക്കും. വൈകാരികമായി നിങ്ങൾക്കെന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി നിങ്ങൾ ചിന്തിക്കുകയാകും, ഇത്തരമൊരു പെരുമാറ്റത്തിനു നിങ്ങൾ എന്തുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു എന്നും തോന്നാം. നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ പ്രശ്നം ആണെന്ന് തോന്നിയാലും സമാധാനം കൈവെടിയരുത്, നിങ്ങളുടെ രഹസ്യങ്ങളെ സൂക്ഷിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളക്ക് ചുറ്റിനുമുള്ള ഒരുപാട്‌പേരെ ബാധിക്കുന്നൊരു ജ്യോതിശാസ്ത്രപരമായ നിരപോലെ മറ്റൊരു നിര ഈയടുത്തെങ്ങും ഉണ്ടായതായി ചിന്തിക്കാൻ സാധിക്കില്ല. പഴയ വിശ്വാസ്യത തിരികെയെത്താൻ കുറച്ചുകൂടെ സമയമെടുക്കും. ഇത് ചിലപ്പോൾ കുറച്ച് ആഴ്ചകളാകാനും സാധ്യതയുണ്ട്, അതിനാൽ നിങ്ങളുടെ പദ്ധതികളെ നല്ലതും ഇണങ്ങുന്നതുമാക്കി വയ്ക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്ഗ്ല പ്രതീക്ഷിച്ചത് പോലെത്തന്നെ കാര്യങ്ങൾ വരുമെന്ന് വിശ്വസിച്ച് നിങ്ങൾ ഇരിക്കുമ്പോൾ സുഹൃത്തുക്കൾ വ്യത്യസ്തമായ സന്ദേശങ്ങൾ നൽകുകയും, നിങ്ങളിൽ സംശയത്തിന്റെ ഒരു ലാഞ്ചന ഉണ്ടാവുകയും ചെയ്യും. ഇന്നത്തെ ദിവസം കഴിഞ്ഞ ഗ്രഹങ്ങളുടെ നിര നിങ്ങളിൽ കൂടുതൽ സമ്മർദം ചെലുത്തും, ഒരുപക്ഷേ നിങ്ങളുടെ മടിപിടിച്ച അവസ്ഥയിൽ നിന്നും നിങ്ങളെ ഈ സമ്മർദം പുറത്ത് എത്തിക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിലവിലെ നക്ഷത്രങ്ങൾ ആശയക്കുഴപ്പത്തിലാണ് എന്നുപറയുന്നത് ന്യൂനോക്തിയായിപ്പോകും. എന്നാൽ ചില സമയങ്ങളിൽ നിങ്ങളുടെ ഓപ്ഷനുകൾ കൂടിക്കുഴയുന്നത് ചില സമയത്ത് നല്ലതാണു. നിങ്ങൾക്കെതിരായി ഉയർന്നുവരുന്ന സാഹചര്യങ്ങളിൽ നിങ്ങൾ ഒരു ചെറിയ വിജയം നേടിയാൽത്തന്നെ നിങ്ങൾ ആത്മാർത്ഥമായ പ്രശംസ അർഹിക്കുന്നു. നിങ്ങൾ മാറ്റത്തെ ആസ്വദിക്കുന്നുണ്ടെങ്കിൽ അത്രയും നല്ലത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പ്രധാനപ്പെട്ട ചർച്ചകൾ നടത്താനുള്ള സമയമാണിത്, കുറഞ്ഞത് പങ്കാളികൾക്ക് നിങ്ങളുടെ നില്പ്പാടുകൾ കേൾക്കാനുള്ളൊരു മനസ്സുണ്ടാകും. പ്രശ്നമെന്തെന്നാൽ കുടുംബാംഗങ്ങൾ നിങ്ങളെന്തുതന്നെ പറഞ്ഞാലും അത് വ്യക്തിപരമായ വെല്ലുവിളിയായി കണക്കാക്കും. മര്യാദയുള്ളവനും നയതന്ത്രജ്ഞനും പരിഗണനയുള്ളവനുമായി നിന്നുകൊണ്ട് നിങ്ങൾ സ്വയം സഹായിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook