Daily Horoscope July 07, 2022: ഈ സമയത്തെ എന്റെ പ്രത്യേക ചിഹ്നമായ മീനരാശിയിൽ നമുക്ക് തുടരാം. ബാബിലോണിയൻ, ഇന്ത്യൻ, ഗ്രീക്ക്, റോമൻ, പേർഷ്യൻ, ടർക്കിഷ് എന്നിങ്ങനെ പല സംസ്കാരങ്ങളും ഈ നക്ഷത്രക്കൂട്ടത്തെ മത്സ്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. പരസ്പരം അടുത്തിടപഴകിയിരുന്ന സംസ്കാരങ്ങൾക്ക് ഇത് ആശ്ചര്യമുള്ള ഒരു കാര്യമല്ല. എന്നാൽ ആസ്ടെക്ക് മനുഷ്യർ പോലും ഈ നക്ഷത്രസമൂഹത്തെ മത്സ്യം എന്നാണ് വിളിക്കുന്നത്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇത് ചെലവേറിയ ദിവസമാണെങ്കിൽ തിരക്കുള്ള ദിവസം കൂടിയാകുമെന്നാണ് മൊത്തത്തിലുള്ള ചിത്രം സൂചിപ്പിക്കുന്നത്. എന്നാൽ, മറ്റുള്ളവർക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിക്കാത്ത ഒന്നിനോടും നിങ്ങൾക്കും എന്തെങ്കിലും ബാധ്യതയുണ്ടെന്ന് തോന്നുന്നില്ല. വിശ്രമം ആവശ്യമുള്ളവർക്കും വ്യക്തിപരമായ കാര്യങ്ങൾ ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നവർക്കും ഇത് യോജിച്ച സമയമാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
മറ്റുള്ളവർ ഇപ്പോൾ ശരിയായ സമീപനം കാണിക്കുന്നുണ്ടെന്ന് തോന്നുന്നു, എന്നാൽ കൂടുതൽ സഹിഷ്ണതയോടെ വ്യത്യസ്തത കാഴ്ചപാടുകൾ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണെന്ന എന്ന വസ്തുത നിങ്ങളുടെ പൊതു സാഹചര്യത്തെ സഹായിക്കുന്നു. നിങ്ങൾ വൈകാരികമായി കൂടുതൽ സുരക്ഷിതരായതിനാലാണിത്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇത് അൽപം പരിഭ്രാന്തി നിറഞ്ഞ നിമിഷമാണ്. നിങ്ങളുടെ ചുറ്റുമുള്ളവർ കൃത്യമായ കാരണങ്ങൾ ഇല്ലാതെ നിഗമനകളിൽ എത്തിയേക്കാം. എല്ലാവരും കുറ്റപ്പെടുത്താൻ തയ്യാറാണെന്ന് തോന്നുന്നു, നിങ്ങൾക്ക് തെറ്റുവരുത്താൻ അത്ര എളുപ്പമാണോ? നിങ്ങൾ നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ചിലപ്പോൾ തെറ്റായ കാര്യം പറഞ്ഞുപോയേക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ ആളുകളുടെ സ്വഭാവം മനസിലാകുന്നതിൽ അൽപം പുറകോട്ട് ആണ്. കാരണം നിങ്ങൾക്ക് എപ്പോഴും എല്ലാം നല്ലതാകും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം, അതുപോലെ നിങ്ങൾക്ക് എപ്പോഴും ഓരോ നിഗമങ്ങളിലേക്ക് എത്തിച്ചേരുന്നതും കാരണമാണ്. നിങ്ങളുടെ വിശ്വാസയോഗ്യമായ ഗുണങ്ങൾക്ക് പ്രശംസ അർഹിക്കുന്നു, ഒരുപക്ഷെ നിങ്ങൾ മറ്റുള്ളവരെ അവർ എങ്ങനെയാണോ അതുപോലെ കാണുന്നത് കൊണ്ട് ആവാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളൊരു വൈകാരിയമായ ബുദ്ധിമുട്ട് തരണം ചെയ്തിരിക്കുന്നു, എന്നാൽ ഇനിയും കുറച്ചു നാളത്തേക്ക് അതിന്റെ തിരകൾ ഉണ്ടായേക്കാം. ഏതെങ്കിലും വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ അതിരുകടന്നുപോയിട്ടുണ്ടെങ്കിൽ സ്വയം നിയന്ത്രിക്കുകയും ചുറ്റുമുള്ളതിനെയെല്ലാം സംരക്ഷിക്കുകയും വേണം. ഇത് അശ്രദ്ധ നിറഞ്ഞ ഒരു സമയമാണ്, എന്നാൽ അതിന്റെ റിസ്ക് ഏറ്റെടുക്കാൻ മറ്റുള്ളവരെ അനുവദിക്കാം, പ്രത്യേകിച്ച് അതിനു ഏതെങ്കിലും തരത്തിലുളള നഷ്ടത്തിന് സാധ്യതയുണ്ടെങ്കിൽ.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
എല്ലാ കണ്ണുകളും നിങ്ങൾക്ക് മേൽ ആയിരിക്കും. നിങ്ങളുടെ ജാതകത്തിലെ പൊതുവായിട്ടുള്ളതും, ജോലി സംബന്ധമായ മേഖലകളെയും യോജിപ്പിച്ചിരിക്കുന്ന ഗ്രഹങ്ങൾ ഇപ്പോഴും വളരെ ശക്തമാണ്, എന്നാൽ ഇന്നത്തെ ചന്ദ്രാഘാതത്തിന്റെ വൈകാരിക ഭാവങ്ങൾ കണക്കിലെടുത്താൽ, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങൾക്ക് കൂടുതൽ പ്രേരണനൽകും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ പൊതുവെ വളരെ സൗഹാർദ്ദപരമായ ഒരു ഘട്ടത്തിലാണ്, എന്നാലും പങ്കാളിത്തങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. ഇന്നത്തെ നക്ഷത്ര വിന്യാസം സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്നു. ഏകാന്തത മൂല്യവത്തായ ഒരു സ്വത്താണ്, നിങ്ങളുടെ വ്യക്തിപരമായ അഭിലാഷങ്ങളുമായി സമാധാനത്തോടെ മുന്നോട്ട് പോകാൻ ഒറ്റയ്ക്കിരിക്കുന്നത് നല്ലതാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വൈകാരിക ബന്ധങ്ങളിൽ നിങ്ങൾ പൊട്ടിത്തെറിക്കാനും തണുക്കാനും സാധ്യതയുണ്ട്. ഒരു നിമിഷം ആവേശത്തോടെ മുന്നോട്ട് വന്നാലും അടുത്ത നിമിഷം പിന്നോട്ട് പോകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ഇപ്പോൾ ഇതുപോലെ പെരുമാറുകയാണെങ്കിൽ, സൂക്ഷിക്കുക, കാരണം അടുത്ത ആഴ്ച മറ്റൊരാൾ നിങ്ങൾക്ക് ചെറിയൊരു ഡോസ് നൽകാൻ സാധ്യതയുണ്ട്! എന്നാൽ നിങ്ങൾഅത് അങ്ങോട്ട് നൽകുകയാണെങ്കിൽ, അത് ഏറ്റുവാങ്ങാനും തയ്യാറായിരിക്കണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറായി ഒരു നേരിയ കയറിൽ നടക്കുകയാണ്, പക്ഷേ തോൽക്കാൻ തയ്യാറല്ല. നിങ്ങളുടെ പ്രൊഫഷണൽ അഭിലാഷങ്ങൾ ഉൾപ്പെടെയുള്ള ലൗകിക അഭിലാഷങ്ങൾ വളരെ വലുതാണ്. സംശയാതീതമായ ആസ്തികൾ പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ധൈര്യമായി മുന്നോട്ട് പോകുക, മറ്റുള്ളവരുടെ പ്രവർത്തികളിൽ നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെങ്കിൽ, നിങ്ങളുടെ കരുതലുണ്ടെന്ന് അവരെ കാണിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഒരുപാട് ആശങ്കകളും കാലതാമസങ്ങളും ഉണ്ടായിട്ടുണ്ട്, പക്ഷെ അവയെല്ലാം നിങ്ങൾ അമിതമായി പ്രതീക്ഷിച്ചത് കൊണ്ടാണ്. നിങ്ങൾ ഇപ്പോൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും വിശ്രമത്തിനും സന്തോഷത്തിനും കൂടുതൽ ഊന്നൽ നൽകാനും തുടങ്ങിയേക്കാം. കൂടാതെ, അടുത്ത ബന്ധങ്ങളിൽ നിന്ന്, പ്രത്യേകിച്ച് കുട്ടികളിൽ നിന്ന് നല്ലൊരു ബന്ധം ഉറപ്പാക്കുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വ്യക്തിഗതമായ സാമ്പത്തിക കാര്യങ്ങളും സംയുക്ത സാമ്പത്തിക ക്രമീകരണങ്ങൾക്കും ഇപ്പോൾ കൂടുതൽ പ്രാധാന്യമുണ്ട്. നിങ്ങൾ വൈകാരികമായ മാനസികാവസ്ഥയിലായിരിക്കുമെന്നും നിങ്ങളെ നിസ്സാരമായി കാണുന്ന ആളുകളോട് അത്ര സന്തുഷ്ടരായിരിക്കില്ലെന്നുമാണ് ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, അവരുമായി ഇടപഴകുന്നതിന് നിങ്ങളുടെ പണം ചിലവാക്കണമെന്ന് അർത്ഥമില്ല.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾക്ക് പ്രത്യേകമായ ഒരു പങ്കാളിത്തം ഉണ്ടാക്കാൻ സാധിക്കുമെന്ന് നിലവിലെ പ്രചോദനകരമായ വശങ്ങൾ സൂചിപ്പിക്കുന്നു. അൽപ്പം പരിശ്രമം വേണ്ടിവന്നേക്കും. എന്നാൽ ഒരു ലളിതമായ ചോദ്യമായിരിക്കാം. മറ്റുള്ളവർ സത്യത്തിലേക്ക് എത്തുമെന്നതിനാൽ ഒരുപക്ഷെ വിശദീകരണം ആവശ്യമായി വന്നേക്കും.
