Horoscope Today July 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

നിലവിലെ എല്ലാ ഗ്രഹരീതികളുടെയും പശ്ചാത്തലത്തിൽ നോക്കുമ്പോൾ, രണ്ട് മഹാഗ്രഹങ്ങളായ ശനിയും വരുണഗ്രഹവും തമ്മിലുള്ള തീവ്രവും പരസ്പരവിരുദ്ധവുമായ ബന്ധം കാണാം. ഇത് വളരെ സുരക്ഷിതമായ എല്ലാത്തിനെയും സ്വപ്നവും ഭാവനാത്മകവുമായതുമായി കൂട്ടിയിടിപ്പിക്കുന്നു. നിങ്ങൾ ഇപ്പോൾ ആശയകുഴപ്പത്തിലാണെങ്കിൽ പേടിക്കണ്ട, ഒരുപാട് ആളുകൾ ആശയകുഴപ്പത്തിലാണ്.

Read More: Horoscope of the Week (July 04 – July 10, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ ചന്ദ്രൻ സന്തോഷവും ശുഭാപ്തിവിശ്വാസവും നൽകുന്നു, പക്ഷേ നെപ്റ്റ്യൂണും സൂര്യനുമായുള്ള ഇപ്പോഴത്തെ ബന്ധം യാഥാർത്ഥ്യമല്ലാത്ത പ്രതീക്ഷകളിലേക്കും പ്രതീക്ഷകളിലേക്കും നിങ്ങളെ നയിക്കുന്നു. നിങ്ങൾ ഒരുപാട് ആഗ്രഹിക്കുന്ന പദ്ധതികൾ ഇപ്പോൾ നടത്താതിരിക്കുന്നതാണ് നല്ലത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇന്നത്തെ തലക്കെട്ടുകൾ വെളിപ്പെടുത്തുന്ന പോലെ, ഇതൊരു വികാരാധീനമായ കാലഘട്ടമാണ്. ഇതിലെ പ്രശ്നമെന്തെന്നാൽ ആർക്കും വസ്തുതകളെ നേരായ ദിശയിൽ ലഭിച്ചിട്ടില്ല എന്നതാണ്, നിങ്ങൾക്ക് പോലും. എന്തായാലും, സഹപ്രവർത്തകരിൽ നിയന്ത്രണം ചെലുത്താൻ നിങ്ങൾക്ക് കഴിയും, അതുകൊണ്ട് അവരിൽ നിന്നും മണ്ടത്തരങ്ങൾ സ്വീകരിക്കരുത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വാക്കാൽ ഉറപ്പു നൽകുന്ന കുറച്ചു അവസരങ്ങൾ ചന്ദ്രൻ നിങ്ങൾക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഉറപ്പുകൾ ചിലപ്പോൾ പ്രവർത്തിയിലേക്ക് എത്തിയേക്കില്ല. അതുകൊണ്ട് മറ്റുള്ളവർ പ്രായോഗിക ജോലികളിൽ ശ്രദ്ധിക്കാൻ വിമുഖത കാണിക്കുന്നതിന് നിങ്ങൾ നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഭൂതകാലത്തെ അഭിമുഖീകരിക്കുന്നതിലൂടെ നിങ്ങൾക്ക് നേടാൻ നിരവധിയുണ്ട്. നിങ്ങൾ ഇപ്പോൾ കടന്നു പോകുന്നതെല്ലാം വിരൽ ചൂണ്ടുന്നത് കഴിഞ്ഞ ആറു മാസം നടന്ന കാര്യങ്ങളിലേക്കാണ്. നിങ്ങളിൽ കൂടുതൽ ഓർമയുള്ളവർക്ക് ഇപ്പോഴത്തെ സമ്മർദ്ദങ്ങൾ അതിനും മുൻപ് ഉള്ളതാണെന്ന് മനസിലാകും. ഇത് അർത്ഥമാക്കുന്നത് എന്തെന്നാൽ അടുത്ത വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കാൻ നിങ്ങൾക്ക് എല്ലാ അവസരവും ഉണ്ടെന്നാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

തർക്കങ്ങളും വാദങ്ങളും ചിലപ്പോൾ അക്രമാസക്തം ആയേക്കും, പക്ഷേ അവ ഒഴിവാക്കാവുന്നതാണ്. സത്യം പറയുകയാണെങ്കിൽ, ആത്മനിയന്ത്രണമില്ലാത്ത ആളുകൾ നാശം സൃഷ്ടിക്കും പക്ഷേ ഒരു ദൗത്യം നിറവേറ്റാനുളള വ്യക്തികൾ വലിയ മുന്നേറ്റം നടത്തും. ഓർക്കുക, സമാധാനം നിലനിർത്തുക എന്നതിലാണ് നിങ്ങളുടെ കഴിവ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സൂര്യൻ നിങ്ങളെ അവസരങ്ങൾ നേടാനും നിങ്ങളുടെ ഭാവിയിൽ അഭിവൃദ്ധിയിൽ കൊണ്ടുവരാനും പണം സമ്പാദിക്കാനും ഉപദേശിക്കുന്നുണ്ടെങ്കിലും, ബുധൻ മറ്റു വലിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ പോവുകയാണ്, അതിൽ ഇത്രയധികം താല്പര്യം കാണിക്കുന്നത് ശരിയാണോ എന്ന് നിങ്ങളെ തന്നെ ആശ്ചര്യപ്പെടുത്തും. ഒരുപക്ഷെ മറ്റുള്ളവർക്ക് മുൻഗണന കൊടുക്കുന്നതാണ് നല്ലത്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾക്ക് നല്ലത് എന്താണെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ, സാമ്പത്തിക കാര്യങ്ങളിലും തൊഴിൽ വിഷയങ്ങളിലും നിങ്ങൾ നിലയുറപ്പിക്കുന്നത് തുടരും. ഒതുങ്ങുന്നതും വിട്ടുവീഴ്ച കാണിക്കുന്നതും നല്ലതാണ്, പക്ഷേ കൃത്യമായ പാതയിൽ പോകാതെ നിങ്ങൾ പൂർണമായും മാറിപ്പോകരുത്. പങ്കാളികൾക്ക് ദേഷ്യമുണ്ടെന്ന് തോന്നുന്നു, അതുകൊണ്ട് തന്ത്രപരമായ സമീപനം സ്വീകരിച്ച് അവരുടെ പിന്തുണ നേടുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നല്ല നിബന്ധനകൾ പാലിക്കുന്നതിന് നിങ്ങൾക്ക് അവകാശമുണ്ട്. ഒരർത്ഥത്തിൽ ചെയ്യുന്ന കാര്യത്തിലെ ഫലത്തേക്കാൾ നിങ്ങളുടെ മനോഭാവമാണ് കൂടുതൽ കണക്കാക്കുക. അത് എന്തെന്നാൽ, ഭൗതിക നേട്ടങ്ങളെക്കാൾ വ്യക്തിഗത നേട്ടങ്ങൾക്കുള്ള സമയമാണിത്. താത്പര്യങ്ങളെക്കാൾ ആശയങ്ങൾക്കാണ് പ്രാധാന്യം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ തീർത്തും വ്യക്തമാണ്. പ്രിയപ്പെട്ടവരോ അടുത്ത സുഹൃത്തുക്കളോ യുക്തിരഹിതമായിരിക്കും, പക്ഷേ വൈകാരികമായ പിരിമുറുക്കങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞേക്കില്ല. എന്നിരുന്നാലും, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്, എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും പക്വവും ശാന്തവും യുക്തിസഹവുമായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള ബോധപൂർവമായ തീരുമാനമെടുക്കുക എന്നതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ധൈര്യത്തോടെ ഭാവിയിൽ വിശ്വസിക്കുക. മനസിന്റെയും എല്ലാത്തരം ആശയവിനിമയങ്ങളുടെയും ഗ്രഹമായ ബുധൻ നല്ലതിനായി അതിന്റെ സ്ഥാനം മാറ്റുകയാണ്. വീട്ടിൽ ഉണ്ടാകുന്ന അഭിപ്രായ ഭിന്നതകൾ അത്ര പ്രാധാന്യമില്ലാത്തവയാകും, നിങ്ങളുടെ ആശയങ്ങൾ ആവശ്യമായ മേഖലകളിൽ ഉപയോഗിക്കുന്നത് എളുപ്പമായി തോന്നും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ സ്വാഭാവികമായ കഴിവുകൾ മികച്ച പ്രവർത്തനത്തിനായുള്ള രൂപത്തിലാണ്, പക്ഷേ, അവയുടെ പ്രയോജനം അനുഭവിക്കണമെങ്കിൽ, നിങ്ങളുടെ മനസ്സിനെ വിശ്രമിക്കാൻ അനുവദിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ പ്രധാനപ്പെട്ട ഊഹങ്ങൾക്ക് അർത്ഥമുണ്ടാകു, നിങ്ങളുടെ വിലയേറിയ അവബോധങ്ങൾ വിജയിക്കുകയുള്ളു, അതിനുള്ളിലെ ചെറിയ ശബ്‌ദം പോലും ശ്രദ്ധിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇത് കാണാനും കാത്തിരിക്കാനും കേൾക്കാനുമുള്ള സമയമാണ്. ശരിയായ പെരുമാറ്റം കൃത്യമായ സമയത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്, പ്രവർത്തിക്കാനുള്ള സമയം എപ്പോഴാണെന്ന് നിങ്ങൾ സ്വയമറിയും. അതുവരെ വീട്ടുത്തരവാദിത്തങ്ങൾ നിങ്ങളെ തിരക്കിലാക്കും. പങ്കാളികൾ ഇപ്പോഴും സമ്മർദ്ദത്തിലാണ് പക്ഷേ അത് വഴിയേ മാറും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 07 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 06, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com