ശക്തനായ യുറാനസിന്റെ നിലവിലെ നില കഴിഞ്ഞ അമ്പത് വര്‍ഷത്തിന് മുൻപ് സംഭവിച്ചതാണ്. അന്ന് നിങ്ങളെന്താണ് ചെയ്തിരുന്നത്. അന്ന് ലോകം മറ്റൊരിടമായിരുന്നു. ക്യാമറയായി പരിണമിക്കുന്ന മൊബൈല്‍ ഫോണുകള്‍ അന്നുണ്ടായിരുന്നില്ല. പക്ഷേ, മിക്ക മറ്റു വസ്തുക്കളും അതേപോലെ തന്നെയായിരുന്നു. അന്നുമിന്നും നമ്മുടെ വികാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഒരേപോലെയാണ്. അതേ ആകാശത്തിന് കീഴിലാണ് നമ്മള് വസിക്കുന്നത്.
Horoscope of the Week (July 05- July 11, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഒരു കരാറില്‍ നിന്നും ഒരാളെ വിടുതല്‍ ചെയ്യുന്നതിന് മഹാമനസ്കതയോടെ നിങ്ങള്‍ മുന്‍കൈയെടുക്കേണ്ടി വരും. അതൊരു സാമ്പത്തിക കരാര്‍ ആണെങ്കില്‍ ഈ ഉപദേശയം ബുദ്ധിപരമല്ലാത്തതായി വ്യാഖ്യാനിക്കപ്പെടും. അതൊരു കുടുംബകാര്യമാണെങ്കില് കുട്ടിയോ പ്രായമില്ലാത്തൊരു വ്യക്തിയോ ആയിരിക്കും ഗുണഭോക്താവ്.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
നിങ്ങളുടെ പാത്രത്തില്‍ നല്ലൊരു ജോലി ലഭിച്ചിട്ടുണ്ട്. അത് കഠിനമായി അധ്വാനിച്ച് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. വളരെപ്പെട്ടെന്ന് നിങ്ങളുടെ മാനസികാവസ്ഥ മാറാം. ഒരുപക്ഷേയത്, പങ്കാളിയുടെ വികാരങ്ങളും ആവശ്യങ്ങളും നിങ്ങള്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാകും…
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
ഒരു തര്‍ക്കത്തിനുള്ള സാധ്യത കാണുന്നുണ്ട്. അതില്‍ ഭാഗികമായി നിങ്ങള്‍ ഉത്തരവാദിയാകും. അക്ഷമ നിങ്ങള്‍ ഉപേക്ഷിച്ചാല്‍ മറ്റുള്ളവര്‍ക്കും സ്വന്തമായി താല്പര്യങ്ങള് ഉണ്ടാകുമെന്ന് നിങ്ങള്‍ മറന്ന് പോകും. അവ നിങ്ങളുടെ താല്പര്യങ്ങളുമായി കൂട്ടിമുട്ടുന്നത് ആയിരിക്കില്ല. ചെറിയ തോതിലെ പരസ്പര ബഹുമാനം മികച്ച ഗുണം ചെയ്യും.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ ഇന്നത്തെ പദ്ധതികളില്‍ ചില പ്രതിപക്ഷ സ്വരമുണ്ടാകും. എങ്കിലും അവയെ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പമാണ്. നിങ്ങളുടെ ശ്രമങ്ങളെ മറ്റുള്ളവര്‍ പാളം തെറ്റിക്കുന്നുവെന്ന ചിന്തയില്ലാതെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു എല്ലാം.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
പങ്കാളിയാകാന്‍ സാധ്യതയുള്ളവരെ രസിപ്പിക്കാന്‍ ഇപ്പോഴും നിങ്ങള്‍ക്ക് കഴിയും. മറ്റുള്ളവരെ നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാനുമാകും. പക്ഷേ, അത് വളരെക്കാലം ചെയ്യാനുമാകില്ല. അതിനാല്‍, പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ കാലതാമസം കൂടാതെ അത് പൂര്‍ത്തീകരിക്കണം. ചെറിയൊരു നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് പങ്കാളില്‍ നിങ്ങളോട് നന്ദിയുള്ളവരായിരിക്കും.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
നിങ്ങളുടെ മനസ്സിലുള്ളതിനെ വിശദമായി ചര്‍ച്ച ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നിങ്ങള്‍ മനസ്സിലാക്കും. ആഗ്രഹങ്ങളേയും പ്രതീക്ഷകളേയും നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പേടികളേയും അഭിമുഖീകരിച്ചാല്‍ മാത്രമേ പ്രധാനപ്പെട്ട ബന്ധങ്ങളെ നേര്‍വഴിയിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
ഭൂതകാലത്തേക്കാള്‍ അല്പം കൂടുതലായി നിങ്ങള്‍ ധാരാളിയാകുന്നതിനെ കുറിച്ചൊരു കാര്യം പറയാനുണ്ട്. നിങ്ങളുടെ കൈയിലെ പണം എത്രയുണ്ടെന്ന് അവസാനം എണ്ണി നോക്കാനായിരിക്കും നിങ്ങല്‍ ആഗ്രഹിക്കുന്നത്. അതിന് നിങ്ങള്‍ ചെയ്യേണ്ടൊരു കാര്യം പുതിയ അനുഭവങ്ങളില്‍ നിന്നും നിങ്ങള്‍ മാറി നില്‍ക്കണം. നിങ്ങളുടെ വരവിനനുസരിച്ചേ ചെലവ് ചെയ്യാവു.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങള്‍ കുറച്ച് കൂടി ആ്തമവിശ്വാസമുള്ളവരായി മാറാന്‍ പോകുന്നു. പക്ഷേ, അത് കുറച്ച് സമയത്തേക്ക് മാത്രമാണ്. ചന്ദ്രന് അതിന്റെ നില മാറ്റുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ലഭിച്ച വ്യക്തിപരമായ അവസരം മുതലാക്കാന്‍ നിങ്ങള്‍ തയ്യാറെടുത്തിരിക്കണം. കഴുകന്റെ കണ്ണുകളോടെ അവസരങ്ങള്‍ക്കായി കാത്തിരിക്കുക.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
മിന്നുന്നതെല്ലാം പൊന്നല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പോകുന്നു. അത്തരമൊരു സംശയം അങ്ങേയറ്റം ഉപകാരമുള്ളതാണ്. ഒരോ നീക്കങ്ങളേയും സൂക്ഷ്മമായി വിലയിരുത്താന്‍ നിങ്ങളെ പ്രപഞ്ചം പ്രാപ്തമാക്കുന്നത് ഇങ്ങനെയാണ്. ശ്രദ്ധയോടെ പരിശോധിക്കുന്നതിലൂടെ ഒരു അടുത്ത ബന്ധത്തിന് കൂടെ നേട്ടമുണ്ടാകും.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
എല്ലാ വഴികളും നിങ്ങള്‍ പരിശോധിച്ചിട്ടുണ്ടാകുമെന്ന് സംശയമൊന്നുമില്ല. പക്ഷേ, മറ്റുള്ളവര്‍ അവരുടെ പ്രവര്‍ത്തി ചെയ്യുന്നതിനായി നിങ്ങള്‍ കുറച്ച് കാത്ത് നില്‍ക്കണം. ക്ഷമയോടിരിക്കുക എന്നതാണ് ഗ്രഹങ്ങള്‍ നല്കുന്ന സന്ദേശം. നിങ്ങള്‍ക്ക് വേറൊന്നും ചെയ്യാനില്ലെന്ന് ആരെങ്കിലും പറയും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ശനിയടക്കമുള്ള അനവധി ഗ്രഹങ്ങളെ സൂര്യന് വെല്ലുവിളിക്കുകയാണ്. പഴയ ബുദ്ധിമുട്ടുകള്‍ പുതിയ വീര്യത്തോടെയും സ്വയം മനസ്സിലാക്കിയും നിങ്ങള്‍ നേരിടണം. അതിലൂടെ നിങ്ങളുടെ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കും. ചിലപ്പോള്‍ ഒരു യുവ സുഹൃത്ത് മികച്ചൊരു ഉപദേശവുമായി എത്തും.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
സ്വതന്ത്രമായ ജീവിതമായിരുന്നു നിങ്ങള്‍ നയിച്ചിരുന്നത്. നിലവിലെ ഗ്രഹ നില നിങ്ങളുടെ സ്വന്തം കാര്യം നോക്കണമെന്ന ആഗ്രഹത്തെ കൂടുതല്‍ ശക്തമാക്കും. മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ പരാജയപ്പെടുന്ന നിങ്ങളുടെ ആ വ്യക്തിപരമായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ സമയം ബുദ്ധിപരമായി ഉപയോഗിക്കുക. നിങ്ങളുടെ ശ്രദ്ധ മാറ്റുന്ന വാഗ്ദാനങ്ങള്‍ കുറയ്ക്കുക.