Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

Horoscope Today July 06, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today July 06, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope, Astrology

പ്ലൂട്ടോ ഇനി ഒരു ഗ്രഹമല്ല എന്ന കാര്യം നിങ്ങള്‍ അറിഞ്ഞോ? കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതൊരു വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരുപാട് ജ്യോതിശാത്രജ്ഞര്‍ ഇപ്പോഴും ഇതൊരു തെറ്റായ തീരുമാനമാണെന്ന് കരുതുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയാണ്. ഇത് കോടിക്കണക്കിന് ഡോളര്‍ ചെലവില്‍ പ്ലൂട്ടോയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുന്നു. നമ്മൂടെ വിദൂര അയല്‍വാസിയെ പുനഃസ്ഥാപിക്കുന്നതിനായി അവര്‍ ഒരു പ്രചാരണത്തിന് നേതൃത്വം നല്‍കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പൊതുവായതും ലൗകികമായതുമായ സംഭവങ്ങള്‍ നിങ്ങളുടെ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. എന്നാലും നിങ്ങള്‍ അമിതമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്. സംയുക്തമായി ചെയ്യാനിരുന്ന ഒരു കാര്യത്തില്‍ നിന്നും സുഹൃത്ത് ദിവസങ്ങള്‍ക്ക് മുമ്പ് പിന്‍മാറിയിരിക്കാം. പക്ഷെ അമിതമായി പ്രതികരിക്കേണ്ട. കൂടുതല്‍ വൈകാരിക പ്രതികരണങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നിങ്ങള്‍ക്കറിയാം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ദൃഢതയുള്ള രാശി എന്നാണ് ഇടവത്തെ വിളിക്കുന്നത്. ഇത് മാറ്റത്തോടുള്ള നിങ്ങളുടെ വിമുഖതയെ നിയന്ത്രിക്കുന്നു. നിങ്ങളുടെ സാഹചര്യങ്ങള്‍ അതേപടി തുടരണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ആന്തരിക സ്വഭാവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തണം

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ആരോ നിങ്ങളുടെ മനസ് വിഷമിപ്പിക്കാന്‍ ശ്രമിക്കുന്നതായി കാണുന്നു. എന്നാല്‍ നിങ്ങള്‍ക്ക് സ്വയം മൂര്‍ച്ച കൂട്ടാം. പ്രകോപനം ഉണ്ടായാല്‍ ഉടനടി തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള ഒരു മാനസികാവസ്ഥയില്‍ ആകും നിങ്ങളില്‍ പലരും. ചിലപ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. എന്നാല്‍ നിങ്ങള്‍ സ്വയം ജാഗ്രത പാലിക്കണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് എന്താണ് നിങ്ങള്‍ക്ക് ചെയ്യേണ്ടത് എന്ന് ചിന്തിക്കുന്നതിനുള്ള സമയമായില്ലേ ശരിക്കും? സാധാരണയായി നിങ്ങളുടെ ഉള്‍വിളി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടാകും, പക്ഷെ ഇപ്പോള്‍ മറ്റെല്ലാരും അഭിപ്രായങ്ങള്‍ പറയുകയും നിങ്ങളും നിങ്ങളുടെ അഭിപ്രായം പറയുകയും ചെയ്യും. വസ്തുതകള്‍ ഒടുവില്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

രാജ്യവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയതോ അപ്രതീക്ഷിതമോ ആയ മാറ്റങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരിക്കണം. മറ്റുള്ളവര്‍ വരുത്തുവച്ച കുഴപ്പങ്ങള്‍ നിങ്ങള്‍ ഇപ്പോഴും പരിഹരിക്കുന്നുണ്ടെങ്കില്‍ പോലും, മറ്റ് പ്രധാന സംഭവ വികാസങ്ങളെ കുറച്ച് സമയത്തേക്ക് നേരിടേണ്ടി വരില്ല, കുറഞ്ഞത് അടുത്ത ആഴ്ച വരെ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സ്‌നേഹത്തിന്റെ ഗ്രഹമായ ശുക്രന്‍ നിങ്ങളുടെ രാശിയിന്മേല്‍ തികച്ചും പുതിയ സ്വാധീനം ചെലുത്തി തുടങ്ങി. അത് നിങ്ങളുടെ ജീവിതത്തിന് വൈകാരികമായി ആശ്വാസമേകുന്നു. ഉടനടി ഫലം പ്രതീക്ഷിക്കരുത്, എന്നാല്‍ ഏഴ് തിവസത്തിനുള്ളില്‍, അല്ലെങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ മാനസികാവസ്ഥയില്‍ ഒരു പുരോഗതി ഉണ്ടാകും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ചില വ്യക്തികള്‍ നിങ്ങളുമായി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു. പക്ഷെ നിങ്ങള്‍ ഉത്തരം നല്‍കേണ്ട പ്രധാന ചോദ്യം നിങ്ങളുടെ ദീര്‍ഘകകാല താത്പര്യങ്ങള്‍ ഇത്തരം വഴക്കുകളുടെ ഭാഗമാകുകയാണോ അതോ മാന്യമായ നിശബ്ദത പാലിക്കുകയാണോ എന്നതാണ്. നിങ്ങളുടെ സ്വന്തം ഭാവിയില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മിണ്ടാതിരിക്കാന്‍ സാധിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടിലെ സ്ഥിതി ഇപ്പോഴും മാറ്റാവുന്നതാണെന്നു തോന്നുന്നു. നിങ്ങള്‍ കുറഞ്ഞ സമ്മര്‍ദ്ദത്തിലാണെന്നു തോന്നുന്നു. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ നിങ്ങള്‍ ഒന്നും പറയുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ മനസമാധാനത്തിനായി പിന്തുണയും അംഗീകാരവും നിര്‍ണായകമായവരുടെ മാത്രം കൂടെ തുടരുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പ്രണയ സാധ്യതകള്‍ തീര്‍ത്തും അനുകൂലമാണ്. പക്ഷെ വിനോദത്തിനും സ്വാഭാവികതയ്ക്കുമുള്ള സമയം താത്ക്കാലികമായി കുറഞ്ഞിട്ടുണ്ട്. സാമാന്യ ബോധത്തിന് നിരക്കാതെയും തീര്‍ത്തും വ്യക്തിപരമായ മാനദണ്ഡങ്ങളുടേയും പേരില്‍ നിങ്ങള്‍ മറ്റുള്ളവരെ വിധിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റുള്ളവര്‍ എന്തു പ്രതീക്ഷിക്കുന്നു എന്നതാണ് ഒരു പരിതിവരെ നിങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിക്കുന്നത്. എന്നിരുന്നാലും നിങ്ങള്‍ക്ക് ചോയ്‌സ് ഉണ്ട്. എന്താണ് ശരിക്കും നിങ്ങള്‍ക്ക് താത്പര്യം എന്ന് നിങ്ങള്‍ ചിന്തിക്കണം. നിങ്ങളുടെ ഹൃദയത്തെ നിങ്ങള്‍ പിന്തുടരണം, വേണ്ടി വന്നാല്‍ വിദഗ്‌ദോപദേശം തേടണം. തിടുക്കം കൂട്ടേണ്ട ആവശ്യമില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ രേഖാചിത്രത്തിലെ അതിലോലമായ പ്രദേശങ്ങളിലെ ഗ്രഹങ്ങളുടെ പ്രവര്‍ത്തനം നിങ്ങളുടെ സ്വഭാവത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു വശം പ്രകടിപ്പിക്കാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ജീവിതം ഒരുമിച്ച് കൊണ്ടുവരാനുള്ള കഴിവ് മറ്റുള്ളവരെ കൂടുതല്‍ ആകര്‍ഷിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ബാക്കി കിടക്കുന്ന പദ്ധതികളും ഷോപ്പിങ് പദ്ധതികളുമെല്ലാം ഇന്ന് രാവിലത്തോടെ പൂര്‍ത്തിയാക്കണം. ഇന്ന് ഉച്ചതിരിഞഞഅ സജീവമായ അവസ്ഥകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളെ സ്വതന്ത്രരാക്കുന്നു. പങ്കാളികള്‍ യുക്തിസഹമായി പെരുമാറുപെന്ന് പ്രതീക്ഷിക്കരുത്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 06 2019 aries capricorn taurus scorpio sagittarius gemini cancer check astrology

Next Story
Horoscope Today July 05, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com