ഇന്നത്തെ തീയതിക്ക് നമ്മളൊരു ലളിതമായ സംഖ്യാജ്യോതിഷം നൽകുകയാണെങ്കിൽ ഇന്നത്തെ ദിവസത്തിന്റെ ആക്കം അഞ്ചെന്ന് ലഭിക്കും. തെരെഞ്ഞെടുപ്പുകളുടെ അക്കമാണ് അഞ്ച്, നമ്മുക്ക് ലഭ്യമായ വ്യത്യസ്ത അവസരങ്ങളെക്കുറിച്ച് മനസിലാക്കാൻ പ്രേരിപ്പിക്കുന്ന അക്കമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്വതന്ത്രരായ ആത്മാക്കൾക്ക് സമയമാണ്. ഇതിൽ കൂടുതലായി നമുക്കെന്താണ് ചോദിക്കാനുള്ളത്?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾക്ക് പ്രാധാന്യം നൽകാനുള്ള സമയമാണ്, മറ്റുള്ളവർ രണ്ടാം സ്ഥാനത്ത് വരുന്നതിനാൽ അവർ നിങ്ങളുടെ സഹായം, സഹാനുഭൂതി, തുണ എന്നിവ ആവശ്യമാണ്. സാധിക്കുമെങ്കിൽ താമസിപ്പിക്കാൻ നിൽക്കാതെ എത്രയും വേഗം സാമ്പത്തിക പദ്ധതികൾക്ക് രൂപം നൽകുക, കാരണം ഇനി വരൻ പോകുന്ന അവസരങ്ങളുടെ ഘോഷയാത്രയിൽ നിങ്ങൾക്ക് സഹായം വേണ്ടിവരും,

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സ്വാഭാവികമായ പ്രണയസംബന്ധമായതും വൈകാരികമായതുമായ ദൃഷ്ടിയിൽ നിന്നു നോക്കിയാൽ ശുക്രന്റെ ചലനങ്ങൾ ഭാഗ്യം കൊണ്ടെത്തിക്കുന്നവയാണ്. ആദ്യമായി നിങ്ങളുടെ പൂർവ്വകാലത്തുള്ള മനുഷ്യരുമായി നിങ്ങൾ ബന്ധം സ്ഥാപിക്കുക അതുകഴിഞ്ഞു കൃത്യം ഏഴു ദിവസത്തിനകം നിങ്ങൾക്ക് സന്തോഷം നൽകുന്ന ഒരു കാര്യം സംഭവിക്കും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അടുത്ത നാലോ അഞ്ചോ ദിവസത്തിന്റെ ഇടവേളയിൽ നിങ്ങള്ക നിങ്ങളുടെ തീരുമാനം നടപ്പാക്കാനുള്ള അധികാരം ലഭിക്കാം, ഇത് നിങ്ങൾക്ക് സ്വയം കാലിടറുകയോ നിങ്ങളുടെ താൽപ്പര്യങ്ങളെ തുരങ്കം വയ്ക്കുകയോ ചെയ്യാതെ തന്നെ നടപ്പാക്കാം. സഖ്യങ്ങളുണ്ടാക്കി നിങ്ങളോട് സഹാനുഭൂതി ഉള്ളവരുമായി ചേർന്നുനിന്ന് പ്രവർത്തിക്കേണ്ട സമയമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജോലി നല്കുന്നവരോ അല്ലെങ്കിൽ അധികാരത്തിൽ ഇരിക്കുന്നവരോ പുതിയൊരു സംരംഭത്തിനായുള്ള ഒരുക്കങ്ങൾ നടത്തുകയാണ്, എന്നാൽ നിങ്ങൾ ഒരു തീരുമാനം എടുക്കുന്നതിനു മുൻപായി അവർക്കിത് പ്രാവർത്തികമാക്കാൻ സാധിക്കില്ല. മറ്റുള്ളവർ ആവശ്യമില്ലാതെ ഒച്ചയുണ്ടാക്കുമ്പോൾ നിങ്ങൾ സമാധാനമായി ഇരിക്കുകയാണെങ്കിൽ നിങ്ങൾ രക്ഷപ്പെടുകയും ഒരു നാണക്കേട് ഒഴിവാക്കുകയും ചെയ്യാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ആളുകളെയും സാഹചര്യങ്ങളെയും അതെങ്ങനെയാണോ അങ്ങനെതന്നെ കാണാൻ ശ്രമിക്കുക. എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി നിങ്ങൾക്ക് സത്യസന്ധമായി മനസിലാക്കാൻ സാധിച്ചാൽ, കാലതാമസങ്ങളും, കൃത്യനിഷ്ഠതയില്ലായ്മയും ജീവിതത്തിന്റെ ഭാഗമാണെന്നു മനസിലാകും. പ്രതീക്ഷിക്കാത്തൊരു കാലതാമസം നിങ്ങൾക്ക് ചിന്തിക്കാനുള്ള അവസരം നൽകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചില രീതിയിൽ നോക്കിയാൽ നിങ്ങള്‍ വളരെ യാഥാർത്യമായൊരു ആളാണെങ്കിലും, വികാരങ്ങളുടെ കാര്യമെത്തിക്കഴിഞ്ഞാൽ നിങ്ങൾ സ്വയം ഒളിക്കാൻ ശ്രമിക്കുന്നു. നിങ്ങൾ മനസിലാക്കേണ്ടൊരു കാര്യമെന്തെന്നാൽ സ്നേഹബന്ധമുള്ളവർ വ്യക്തമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി അർഹിക്കുന്നുണ്ട്. നിങ്ങൾ അവരോട് സത്യസന്ധമായി പെരുമാറിയാൽ അവരും നിങ്ങളോട് അങ്ങനെതന്നെ പെരുമാറും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

അഗാധമായ കാര്യങ്ങളെ സംബന്ധിച്ചാണെങ്കിൽ നിങ്ങളെ പൂർവ്വകാലത്തേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിനെ എങ്ങനെയും എതിർക്കുക, ചില മനുഷ്യർ എത്രതന്നെ നിങ്ങളെ വിടാതെ പിന്തുടർന്നാലും ശരി. വൈകാരികമായി ആരും നിങ്ങളെ ഭീഷണിപെടുത്താൻ അനുവദിക്കരുത്. നാണക്കേട് ഉണ്ടാക്കാവുന്ന എന്തെങ്കിലും നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഏറ്റുപറഞ്ഞു മുന്നോട്ട് വരിക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

കഴിഞ്ഞ പന്ത്രണ്ട് മാസങ്ങൾക്കിടയിൽ നിങ്ങളുടെ വ്യക്തിജീവിതം ഒരിക്കൽ അല്ല രണ്ടു തവണയല്ല മറിച്ച് മൂന്ന് തവണയോളം പൂർണമായും മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾ ഒന്നോ രണ്ടോ ബന്ധങ്ങളെ എങ്ങനെ കൈകാര്യം ചെയുന്നു, നിങ്ങളുടെ പങ്കാളികളെ ഒപ്പം നിർത്തുന്നതിൽ നിങ്ങൾ എത്രത്തോളം വിജയിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാകാര്യങ്ങളും നിലനിൽക്കുന്നത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കൂട്ടായൊരു സാമ്പത്തിക രീതിയുടെ ചോദ്യങ്ങൾ നിങ്ങളെ അപ്രാപ്യനാണ് എന്ന തോന്നലിലേക്ക് കൊണ്ടെത്തിച്ചിരിക്കാം, അല്ലെങ്കിൽ പണമിടപാടുകൾക്ക് നിങ്ങൾ മികച്ച വ്യക്തിയല്ല എന്ന തോന്നൽ ഉണ്ടാക്കിയിരിയ്ക്കാം. എന്നാൽ അതിനുശേഷമുണ്ടായ സംഭവങ്ങൾ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ കാര്യങ്ങൾ ആവശ്യം വരുമ്പോൾ നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഇതിനോടകം നിങ്ങളെ മനസിലാക്കിയിട്ടുണ്ടാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പുതിയ പുരോഗതികളെക്കുറിച്ച് നിങ്ങള്‍ വ്യാകുലപ്പെടുന്നത്തിനു മുൻപ് തിരശീലയ്ക്ക് പിന്നിലായി നടന്ന കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുക. ഒരു പ്രശ്നം എന്തെന്നാൽ മുൻപ് ഉള്ളപോലെ ചോദ്യങ്ങൾ വ്യക്തമായിരിക്കില്ല, അതുപോലെതന്നെ അന്നുണ്ടായിരുന്ന നിലവാരം ഉണ്ടാകണമെന്നുമില്ല. ഉയർന്ന തത്വങ്ങളോട് ചേർന്ന് നിൽക്കുക, നിങ്ങൾക്ക് ഒരുപാട് തെറ്റാന്‍ സാധ്യതയില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കൂട്ടുകച്ചവടബന്ധത്തിൽ ചില അഗാധമായ മാറ്റങ്ങൾ സംഭവിക്കാമെന്നാണ് എല്ലാ പ്രാധാന്യമർഹിക്കുന്ന ഗ്രഹങ്ങളുടെ നിരകളും സൂചിപ്പിക്കുന്നത്. സാധിക്കുമെങ്കിൽ, എന്താണ് ചെയ്യണ്ടതെന്ന് മനസിലാക്കാൻ സാധിക്കാത്തവർ അല്ലെങ്കിൽ മനസിലാക്കാൻ ആഗ്രഹമില്ലാത്തവർ എന്നിങ്ങനെയുള്ളവരെ മനസിലാക്കുക. ഒരുപക്ഷേ അവരുമായി ദീര്ഘമായതും അഗാധമായതുമായൊരു സംഭാഷണം ആവശ്യമായിരിക്കാം! എന്നാൽ അത് ചെയ്യാൻ സാധിക്കുന്ന വ്യക്തി നിങ്ങളാണോ?

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

അടുത്ത മാസം സംഭവിക്കാൻ പോകുന്ന ഏതുതരത്തിലുള്ള വാഗ്‌വാദങ്ങളും ഗാർഹിക അവസരങ്ങൾ കാരണം ഉണ്ടാകുന്നവയായിരിക്കും. നിങ്ങളെക്കൊണ്ട് സാധിക്കുന്നത് ചെയ്യുക, ചെയ്തുതീർക്കേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തുതീർക്കുക. നിങ്ങളൊരിക്കലും അവസാനം വരെ എത്തില്ലായിരിക്കാം, എന്നാലും നിങ്ങൾക്ക് നിങ്ങളുടെ ഭാരം മറ്റൊരു ചുമലിലേക്ക് മാറ്റാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook