Daily Horoscope July 04, 2022: എനിക്ക് തിങ്കളാഴ്ച ഇഷ്ടമുള്ള ഒരു ദിവസമാണ്. ഇത് ചന്ദ്രന്റെ ദിവസമായതുകൊണ്ടാകാം. ഒരുപാട് കെട്ടുകഥകള്‍ ഈ ഗ്രഹത്തെ ചുറ്റിപ്പറ്റിയുണ്ട്. മിക്ക സംസ്കാരങ്ങളിലും ഈ ഗ്രഹത്തെ ഒരു ദേവതയായും യുവതിയായും അമ്മയായുമൊക്കെ കാണപ്പെടുന്നു. എന്തു തന്നെയായാലും നമ്മുടെ കാര്യങ്ങള്‍ നാം കൃത്യമായി ചെയ്യുക എന്നതാണ്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
പതിവിലും കുറച്ച് വൈകാരികമായിരിക്കും ഇന്നത്തെ ദിവസം. എന്നാല്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസവും ഉണ്ടായിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒരു കാര്യം മറ്റുള്ളവരുടെ ആഗ്രഹങ്ങൾ അവഗണിച്ചാല്‍, അത് നിങ്ങള്‍ അവരെ വേദനിപ്പിക്കുന്നതിന് തുല്യമായിരിക്കും. വിജയിക്കാനുള്ള നിശ്ചയദാർഢ്യത്താൽ നിങ്ങൾക്ക് എല്ലാവരെയും ആകർഷിക്കാനാകും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സൗമ്യത, അനുകമ്പ എന്നീ ഗുണങ്ങളുള്ള ഗ്രഹമായ ശുക്രന്‍ ഇപ്പോള്‍ നിങ്ങള്‍ സംരക്ഷണ നല്‍കുന്നു. ഒരു കവചം പോലെ. ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ അതുകൊണ്ട് സാധിക്കണമെന്നില്ല, എന്നാൽ അത്തരം പ്രകോപനങ്ങളെ മാറ്റിനിർത്താനുള്ള ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും ഇത് നിങ്ങൾക്ക് നൽകും.
Also Read: Bharani Star Predictions July 2022: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇതൊരു വിചിത്രമായ നിമിഷമാണെന്നതില്‍ സംശയമില്ല. എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾ നിങ്ങളോട് പറയുമെന്ന് ഉറപ്പാക്കാൻ എന്ത് നടപടികൾ സ്വീകരിച്ചാലും കാര്യമുണ്ടാകില്ല. നിങ്ങൾക്ക് വസ്തുതകൾ അറിയാമെങ്കിലും, ആളുകൾ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് നിങ്ങൾക്ക് ഇപ്പോഴും മനസിലാകില്ല.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ചുറ്റും നടക്കുന്ന കാര്യങ്ങളുടെ സത്യമെന്താണെന്ന് നിങ്ങള്‍ക്ക് അറിയാം. പക്ഷെ ജീവിതമെന്നത് നിങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏതൊരാള്‍ക്കും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഉപദേശം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക എന്നതാണ്. ഒരു രാത്രി കൊണ്ട് എല്ലാം മാറിമറിഞ്ഞേക്കാം.
Also Read: Ketu Graha Effects: കേതു ദശയിൽ നിങ്ങളുടെ നാളിന് സംഭവിക്കുന്നതെന്ത്?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
മത്സരബുദ്ധിയില്ലാതെ മുന്നോട്ട് പോയാലും നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. ചന്ദ്രനും വ്യാഴവും അനുകൂലമാണെങ്കില്‍ ചെറിയ പരിശ്രമം കൊണ്ട് തന്നെ നേട്ടമുണ്ടാക്കാന്‍ കഴിയും. ആഗ്രഹങ്ങളുടെ അടുത്ത ഘട്ടമാണ് ആസൂത്രണം ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ ഏറ്റവും സ്വകാര്യ അഭിലാഷങ്ങൾ പൊതു മധ്യത്തിലേത്തിക്കാനുള്ള സമയമാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
തിരിച്ചടികളില്‍ നിന്ന് മടങ്ങി വരാന്‍ ധാരാളം അവസരമുണ്ട്. എന്നാല്‍ സഹപ്രവര്‍ത്തകരും മറ്റ് കാര്യങ്ങളും നിങ്ങളുടെ വഴിയില്‍ വരുന്നതായി തോന്നുന്നു. ആശയക്കുഴപ്പം ഒഴിവാക്കാനുള്ള മാർഗം എല്ലാ സംശയാസ്പദമായ പ്രവർത്തനങ്ങളും മാറ്റിവയ്ക്കുക എന്നതാണ്. അതിനാൽ നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, കുറച്ച് ദിവസത്തേക്ക് കാത്തിരിക്കുക.
Also Read: Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ചിലപ്പോൾ വികാരാധീനനായിരിക്കാൻ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങളുടെ വികാരങ്ങള്‍ ഒരു ബിസിനസ് പോലെ കൈകാര്യം ചെയ്യേണ്ടതാണെന്ന് മനസിലാക്കും. സാമൂഹികമായ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തുമ്പോള്‍ പ്രിയപ്പെട്ട കാര്യങ്ങളില്‍ നിന്ന് അല്‍പ്പം മാറി നില്‍ക്കേണ്ടതായി വന്നേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
പ്രത്യക്ഷത്തിലുള്ള ബുദ്ധിമുട്ടുകള്‍ ദുരിതമായ മാറാനുള്ള സാധ്യത വിരളമാണ്. വാസ്തവത്തില്‍ തൊഴില്‍ മേഖലയില്‍ ശക്തി തെളിയിക്കാനുള്ള സമയമാണിത്. ജോലിയില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സ്വയം മുന്നോട്ട് നീങ്ങുകയും തത്ഫലമായുണ്ടാകുന്ന കാര്യങ്ങള്‍ നേരിടുകയും ചെയ്യുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങള്‍ക്ക് സംസാരിക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പഴയ കാര്യങ്ങളെക്കുറിച്ചായിരിക്കരുത്. നിങ്ങള്‍ കൂടുതല്‍ പ്രായോഗികമായി ചിന്തിക്കേണ്ട സമയമാണ്. മുന്‍കാലങ്ങളില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓര്‍മയുണ്ടായിരിക്കണം. നിങ്ങളുടെ പൂർവ്വികർ ചെയ്തതെല്ലാം അത്ര എളുപ്പത്തിൽ തള്ളിക്കളയാനുള്ളതല്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ രാശിയിലെ സുപ്രധാനവും വ്യത്യസ്തവുമായ മേഖലകളിലൂടെ ചന്ദ്രൻ കടന്നുപോകുന്നു. അതിനാൽ ജോലിസ്ഥലത്തെ തിരക്കേറിയ സ്ഥിതി കുറച്ച് ദിവസത്തേക്ക് തുടരുമെന്ന് തോന്നുന്നു. എന്നിരുന്നാലും ഇപ്പോൾ നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളില്‍ സാധ്യത കാണാനാകും. അടുത്ത പങ്കാളികൾ വഴി വലിയ ഭാഗ്യം വരാം.
Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങളുണ്ട്. പക്ഷെ അതുകൊണ്ട് ജീവിതം ആസ്വദിക്കരുത് എന്നല്ല അര്‍ത്ഥം. മുന്‍പെങ്ങുമില്ലാത്ത വിധം ബിസിനസ് കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യാന്‍ കഴിയും. പുതിയ സാമൂഹിക ഇടപെടല്‍ ഭാവിയില്‍ പ്രയോജനം ചെയ്യും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ എല്ലാ ജോലികളും പൂർത്തിയാക്കിയതിന് ശേഷം കൂടുതൽ സമയം ലഭിക്കില്ല. പക്ഷേ സഹപ്രവർത്തകരുടെയും ആശ്രിതരുടെയും ആവശ്യങ്ങൾക്ക് മുകളിൽ നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങൾ പിന്തുടരുന്നതിലൂടെ ദിവസം സജീവമാക്കാം. ഒരു പ്രത്യേക പ്രശ്നം അവഗണിക്കാൻ നിങ്ങൾക്ക് തീരുമാനിക്കേണ്ടി വന്നേക്കാം.
Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം
