Latest News

Horoscope Today July 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today July 03, 2021: ഇന്ന് വികാരാധീനമായ ഒരു ദിവസമാണ്, രഹസ്യസ്വഭാവമുള്ള വൃശ്ചികരാശി, അതിതീവ്രമായ വികാരങ്ങളെ കൊണ്ടും രഹസ്യമായ മോഹങ്ങളെ കൊണ്ടും നിറഞ്ഞിരിക്കുന്നു, വിജയിക്കാനുള്ള ഉത്സാഹവും കാണാം. വൃശ്ചികരാശിക്കാർ അവരുടെ ആ മൂലതത്വത്തിൽ ആയിരിക്കും മറ്റുള്ളവർക്ക് അപകടങ്ങളിൽ നിന്നും മാറണമെങ്കിൽ ചില ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. എടുത്ത് ചാട്ടങ്ങൾ ഒഴിവാക്കുക, ഒരു നിഗമനത്തിലേക്ക് പോകുന്നതിനു മുൻപ് വസ്തുതകളെ രണ്ടു തവണ പരിശോധിക്കുക.

Read More: Horoscope of the Week (June 27 – July 03, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അസുഖകരമായ സാഹചര്യങ്ങളിൽ നിന്നും മാറിനടക്കാൻ വലിയ രീതിയിലുള്ള ഊർജ്ജം ആവശ്യമാണെന്ന് മറ്റാരേക്കാളും നിങ്ങൾക്ക് നന്നായി അറിയാം. എന്തായാലും, വിയോജിപ്പോടുകൂടിയുള്ള ഏറ്റുമുട്ടലുകൾ ഇപ്പോൾ ജ്ഞാനത്തോടും സംയമനത്തോടും കൂടിയും വേണം അപകടരഹിതമാക്കാൻ. ദീർഘകാലമായി നിലനിൽക്കുന്ന ധാർമ്മികമായ ഒരു ചോദ്യത്തെ കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറിയെന്ന് നിങ്ങൾക്ക് മനസിലാക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾക്ക് വേണമെന്ന് നിങ്ങൾ കരുതുന്നതും, നിങ്ങൾക്ക് ശരിക്കും ഗുണം ചെയ്യുന്നതും തമ്മിൽ വേർതിരിക്കാൻ നിങ്ങൾ ഇപ്പോൾ നിർബന്ധിതമായിരിക്കും. ഒരു പ്രത്യേക വ്യക്തിക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് എന്ത് സംഭാവന ചെയ്യാനാകുമെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ തികച്ചും യാഥാർത്ഥ്യബോധമില്ലാത്തതാകാം. ആ സാഹചര്യത്തിൽ, അടുത്ത ആഴ്ച വരെ വിവാദപരമായ ചോദ്യങ്ങൾ ഒഴിവാക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

പങ്കാളികൾക്ക് ആവശ്യമായ പിന്തുണയും നിർദേശങ്ങളും നൽകുന്നതിലൂടെ നിങ്ങളുടെ വികാരപരമായ ക്ഷേമം മെച്ചപ്പെടുകയും ശക്തിപ്പെടുകയും ചെയ്യും. അടിസ്ഥാനമില്ലാത്ത ചിന്തകളോ ഭയമോ കൊണ്ട് നിങ്ങളുടെ സമനില തകർക്കാൻ ദയവുചെയ്ത് അനുവദിക്കരുത്. ഈ ആഴ്ച സംഭവിക്കുന്ന മിക്ക കാര്യങ്ങളും യാഥാർഥ്യത്തിലുള്ളതിനേക്കാൾ വലുതായി നിങ്ങൾക്ക് തോന്നിയേക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാവധാനം നീങ്ങുന്ന ശനിയുടെ വളവു തിരിവുകൾ കാരണം നിലവിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് നിങ്ങൾക്ക് വേവലാതി ഉണ്ടാവാൻ തുടങ്ങും. പങ്കാളിക്കുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാത്തതിനാൽ അതു നിങ്ങളെ ചെറിയ രീതിയിലെ ആശങ്കപ്പെടുത്തുകയുള്ളു. ഈ ആഴ്ച ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടത് നിങ്ങളുടെ താല്പര്യങ്ങളെ ത്യജിക്കാതിരിക്കുന്നതിലാണ്. അത് അത്ര നന്നാവില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പരാതികൾ ഉയർത്തുന്നതിൽ നിങ്ങൾ വിമൂഖത കാണിക്കരുത്, ആദ്യം പങ്കളികൾ ഉൾപ്പടെ നിങ്ങൾ ജോലിസ്ഥലത്തെ നിങ്ങളുടെ പ്രതീക്ഷകൾ അല്ലെങ്കിൽ വീട്ടിലെ ആഗ്രഹങ്ങൾ, ആവശ്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ ചെവി നല്കാതിരുന്നേക്കാം. എന്തായാലും, നിങ്ങൾ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ, നിങ്ങളുടെ ആശയങ്ങൾ ക്രമേണ നിങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ആത്മാർത്ഥതയും കൂറും ചോദ്യം ചെയ്യപ്പെടുന്നില്ല, പക്ഷേ ആരെയും നിരാശരാക്കാതെ തന്നെ നിങ്ങൾക്ക് സ്വയം സ്വതന്ത്രനാകാൻ കഴിയുമെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ ലക്ഷ്യമിടുന്നത് ആശ്രയത്വത്തെക്കാൾ പരസ്പര വിശ്വാസത്തോടെയുള്ള ഒരു ബന്ധമാണ്. അത് ഒരു ഉത്തമ മാതൃകയും ആയിരിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് നിങ്ങൾക്കറിയാമെന്ന് എല്ലാവരോടും വ്യക്തമാക്കാതെ തന്നെ വഴി മാറികൊടുക്കാനുള്ള അറിവും വിവേകവും നിങ്ങൾക്കുണ്ട്. എന്നിരുന്നാലും, ഒരു സാമ്പത്തിക വീഴ്ചയുടെ വില നിങ്ങൾ ഇപ്പോഴും കണക്കാക്കേണ്ടതുണ്ട്. അത് കാര്യമാക്കേണ്ട, ഇത് പരിഹരിക്കാനായി നിങ്ങൾക്ക് ഒരുപാട് സമയമുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഓർക്കുക, ഒരു പ്രത്യേക വൈകാരിക ബന്ധം അല്ലെങ്കിൽ താല്പര്യം നിങ്ങളേക്കാൾ പ്രധാനമാണ്, തീർച്ചയായും സുഹൃത്തുക്കളെക്കാളും. നിങ്ങളുടെ വികാരങ്ങളെ വേണമെങ്കിൽ വ്യക്തമാക്കാം, അപ്പോൾ മറ്റുള്ളവർ നിങ്ങൾക്ക് കൂടുതൽ സംതൃപ്തി നൽകുന്ന അർത്ഥവത്തായ രീതിയിൽ പ്രതികരിച്ചേക്കും.
നിങ്ങളുടെ പണം തമോദ്വാരത്തിലേക്ക് വലിച്ചെറിയേണ്ടങ്കിൽ പണം സംബന്ധിച്ച ചോദ്യങ്ങളിൽ നൂറ് മുതൽ നൂറ്റി പത്ത് ശതമാനം വരെ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വളരെയധികം അസ്വസ്ഥമാക്കുന്ന എന്തോ നടക്കുന്നുണ്ട്, എന്നാൽ എന്താണ് തെറ്റെന്ന് ചൂണ്ടി കാണിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. സത്യത്തിൽ നിങ്ങളുടെ സോളാർ ചാർട്ടിന്റെ നിഗൂഢമേഖലകളെ ചുറ്റിപ്പറ്റിയുള്ള ഗ്രഹ പ്രവർത്തനമാണ് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത്. ജീവിതം വീണ്ടും സ്ഥിരത കൈവരിക്കുന്നതുവരെ കാത്തിരിക്കുക, ഒരുപക്ഷേ അടുത്ത ആഴ്ച വരെ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ സർഗാത്മകമായ ആഗ്രഹങ്ങളെ ഉണർത്താൻ ഒരു കൂട്ടം ഗ്രഹങ്ങൾ ഗൂഢാലോചന നടത്തുമ്പോൾ, ആരെങ്കിലും അല്ലെങ്കിൽ മറ്റെന്തെങ്കിലും, നിങ്ങളുടെ ഭാവനയെ ഉത്സാഹിപ്പിക്കും, ചിറകുകൾ വിരിച്ച് ഭൂതകാലത്തിൽ നിന്ന് സ്വയം മോചിതരാകാൻ അത് നിങ്ങളെ പ്രോത്സാഹിപ്പിക്കും. നിങ്ങൾ ഇതുവരെ ശരിയായിരുന്നുവെന്ന് നിങ്ങൾ വഴിയേ തിരിച്ചറിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ അവകാശമാണെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾക്കായി നിങ്ങൾക്കിപ്പോൾ പോരാട്ടത്തിനിറങ്ങാം. കുടുംബാംഗങ്ങൾക്കായി നിങ്ങൾ ചെയ്ത എല്ലാത്തിനും ഒപ്പം കുടുംബം മെച്ചപ്പെടുത്തുന്നതിനായി നിങ്ങൾ നടത്തിയ എല്ലാ പരിശ്രമത്തിനുമുള്ള അംഗീകാരവുമാണ് നിങ്ങൾക്ക് ഇപ്പോൾ ലഭിക്കാനുള്ളത്. പങ്കാളികൾക്കും അവർ ശരിയാണെന്ന് ഒരുപോലെ തോന്നിയേക്കാം എന്നതും നിങ്ങൾ അംഗീകരിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ കടങ്ങൾ ഇപ്പോൾ വീട്ടണം, മുൻകാല പ്രതിബദ്ധതകളെ മാനിക്കുകയും ഉചിതമെന്ന് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്യുക. അപ്പോൾ മറ്റാർക്കും നിങ്ങളെ നന്നാക്കാനോ നിങ്ങളുടെ പരമാവധി ചെയ്തിട്ടില്ലെന്ന് പറയാനോ കഴിയില്ല. നിങ്ങൾ വളരെ അച്ചടക്കമുള്ള വ്യക്തിയാണ്, പലരും വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ, അതാണ് നിങ്ങളുടെ വിജയത്തിലേക്കുള്ള താക്കോൽ.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 03 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 02, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com