Latest News

Horoscope Today July 02, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today July 02, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today July 02, 2021: യോഗാത്മകദര്‍ശകനായ ബുധൻ അതിന്റെ സ്ഥാനത്ത് നിന്നും നീങ്ങുന്നു, മൊത്തത്തിൽ അത് കൂടുതൽ സ്വീകാര്യമായ സ്ഥാനം സ്വീകരിക്കുന്നു. എല്ലാവർക്കും പെട്ടെന്ന് ലക്ഷ്യങ്ങളിൽ എത്താൻ കഴിയുമെന്ന് ഇതിന് അർത്ഥമില്ല, പക്ഷേ കഴിയുന്നത്രയും തടസങ്ങൾ സൃഷ്ടിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവരുടെ തടസങ്ങൾ മറികടന്ന് സൽസ്വഭാവികളായവർക്ക് ഒരു ധാരണയിൽ എത്താൻ കഴിയും.

Read More: Horoscope of the Week (June 27 – July 03, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കാലാകാലങ്ങളിൽ എല്ലാവർക്കും ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടും. ഇപ്പോൾ നിങ്ങൾക്ക് അല്പം നിരാശ തോന്നാം, അത് നിങ്ങൾ ഇത്രയും കാലം ഓരോ കാര്യങ്ങളുടെയും നാടുവിലായിരുന്നത് കൊണ്ടാണ്. ഇപ്പോൾ ജീവിക്കാൻ ആവശ്യമായതെല്ലാം നിങ്ങൾക്കുണ്ട്. നിങ്ങളൊരു ദീർഘകാല ചക്രത്തിലാണ്, അതുകൊണ്ട് ഇപ്പോഴത്തെ പ്രധാനമല്ലാത്ത വളർച്ചകൾ പോലും അടുത്ത വർഷം ഈ സമയത്ത് വളരെ പ്രാധാന്യമുള്ളതാകുമെന്ന് ഓർക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സൗരയൂഥ ഗ്രഹനിലയിലെ ഇപ്പോഴത്തെ വികസനങ്ങൾ സൂചിപ്പിക്കുന്നത് തൊഴിൽപരമായി യാത്ര ചെയ്യാൻ പുതിയ പാതകളും, വെട്ടിപ്പിടിക്കാൻ പുതിയ സ്ഥലങ്ങളും ഉണ്ടെന്നാണ്. ആവേശകരമായ പുതിയ ഒരു ഘട്ടത്തിന്റെ വക്കിലാണ് നിങ്ങൾ നിൽക്കുന്നതെന്ന് ഇന്നത്തെ ഗ്രഹങ്ങളുടെ ക്രമവും സൂചിപ്പിക്കുന്നു. നിങ്ങൾ തയ്യാറാണോ എന്നതാണ് ചോദ്യം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ എത്രതന്നെ ഉൾകൊള്ളുന്നവരായാലും, നിങ്ങൾ ഇനിയും പ്രാധാന്യം നൽകണമെന്ന് മറ്റുള്ളവർ ആഗ്രഹിക്കും. കഴിഞ്ഞ ആഴ്ചകളിൽ നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിയെന്ന് ഏതൊരു വിട്ടുവീഴ്ചകളിലും ഓർക്കണം. പ്രശ്നങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിന് ഒരുപാട് കാര്യങ്ങൾ പറയേണ്ടി വരും, അതുകൊണ്ട് നിയമങ്ങൾ വളചോടിക്കരുത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മറ്റുള്ളവർ അവരുടെ തുറുപ്പു ചീട്ടുകൾ കളിച്ചു കഴിഞ്ഞു, അതുകൊണ്ട് അടുത്ത നീക്കം നടത്തേണ്ടത് നിങ്ങളാണ്. ചൊവ്വ ഇപ്പോഴൊരു സഖ്യകക്ഷിയാണ്, അതുകൊണ്ട്, നിർണ്ണായക പ്രവർത്തനങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്ന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. ജോലിസ്ഥലത്ത് ജീവിതം വളരെ വേഗതയിൽ മുന്നോട്ട് പോകുന്നു, അതുകൊണ്ട് നിങ്ങളുടെ കയ്യിലുള്ള വിഷയങ്ങളിൽ ശ്രദ്ധിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വ്യക്തിപരമായും തൊഴിൽപരമായും നിങ്ങൾ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചതിന്റെ ഫലമായി നിരവധി ഗ്രഹങ്ങൾ പരസ്പരം എതിർക്കുന്നതായി തോന്നുന്നു, നിങ്ങളുടെ ഊർജ്ജം എവിടെ, എങ്ങനെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവേചനമുണ്ടായിരിക്കണം. കുട്ടികളെ ശ്രദ്ധിക്കാം, പക്ഷേ അവരെ തടയുന്നതിന് പകരം അവരെ നല്ല പാതയിലൂടെ നയിക്കാൻ ശ്രമിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാനസികമായും ശാരീരികമായും അല്പം തളർത്തിയിരിക്കാം, മനസിന്റെ ഗ്രഹമായ ബുധന് വലിയ നന്ദി. വ്യക്തിപരമായ ആഗ്രഹങ്ങൾ തകരുന്നതായി തോന്നുന്നുണ്ടെങ്കിൽ, പ്രശ്നം മിക്കവാറും യഥാർത്ഥ ആശയവിനിമയത്തിന്റെയോ സാമാന്യബോധത്തിന്റെയോ അഭാവമാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ ഇപ്പോൾ ഫോമിലേക്ക് മടങ്ങുകയും, നിങ്ങളുടെ സർഗ്ഗാത്മകതകൊണ്ടും ജീവിതത്തോടുള്ള താൽപ്പര്യം കൊണ്ടും എല്ലാവരേയും അമ്പരപ്പിക്കാനും തയ്യാറാകണം. എന്നിരുന്നാലും, നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതകളുടേയും ചെലവുകളുടേയും അടിസ്ഥാന വസ്തുതകളെ നേരിടാൻ ഇന്നത്തെ സൂര്യനും ചന്ദ്രനും നിങ്ങളെ നിർബന്ധിക്കുന്നുണ്ടെന്ന് ഓർക്കുക. നിങ്ങൾ അത് ഇപ്പോൾ തന്നെ ചെയ്യുന്നത് നിങ്ങൾ നിങ്ങൾക്ക് തന്നെ വലിയ ഉപകാരം ചെയ്യുന്നത് പോലെയാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വ്യക്തിപരമായ തരത്തിൽ, നിങ്ങൾ വളരെ അസാധാരണവും സങ്കീർണവുമായ അവസ്ഥയിലേക്ക് കടന്നതായി തോന്നുന്നു. സൂചനകൾ നല്ലതാണ്, അതിനെ കുറിച്ചു ഭയക്കേണ്ടതില്ല. എന്തായാലും, നിങ്ങൾക്ക് കഴിയുന്നിടത്തെല്ലാം സൗഹൃദം വളർത്തുക. ഒപ്പം മറ്റുള്ളവരുമായി മധുരമായ ബന്ധം സൂക്ഷിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ഗ്രഹനിലയുടെ ലോലമായ പ്രദേശങ്ങളെ പ്ലൂട്ടോ ഇപ്പോഴും സ്വാധീനിക്കുന്നുണ്ട്, പഴയ കാലത്തെ കുറിച്ച് ഓർക്കുന്നതിലാണ് കൂടുതൽ അപകടം ഇരിക്കുന്നതെന്ന് ഓർക്കുക. എല്ലാം കൊണ്ടും അനുദിനമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഏറ്റവും സൂഷ്മമായ കാര്യങ്ങൾ പോലും പിടിച്ചെടുക്കുന്നതിലൂടെ നിങ്ങളുടെ പ്രധാന ആഗ്രഹങ്ങളെ വീണ്ടും അതിന്റെ പാതയിൽ കൊണ്ടുവരാൻ സാധിച്ചേക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വലിയ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് കുറച്ചു സമയമെടുക്കും. അതുകൊണ്ട്, എന്തുകൊണ്ട് നിങ്ങളുടെ പാത മാറ്റിക്കൂടാ, നിങ്ങളുടെ വ്യക്തിപരവും അടുപ്പമുള്ളതുമായ കാര്യങ്ങൾ പുതുക്കാനും വീണ്ടെടുക്കാനും ആവശ്യമായ ഉത്തേജനം മാത്രമാണ് എതിർ കാഴ്ചപ്പാടുകളും ജീവിതരീതികളും നൽകുന്നതെന്ന് മനസ്സിലാക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും പ്രതിരോധപരമായിരിക്കും, ഇതൊരു യുദ്ധമായി പ്രകടമായാലും. ഇപ്പോൾ വേണ്ടത് നൽകാനും സ്വീകരിക്കാനുമുള്ള വലിയ സന്നദ്ധതയാണ്. എല്ലാത്തിനുമുപരി, ഇതു രണ്ടുപേരെ കൂട്ടിചേർക്കും, രണ്ടു പേരുടെയും സ്വാപ്നങ്ങളെ ഇപ്പോൾ പ്രയോഗത്തിൽ വരുത്തുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സമീപകാല സംഭവവികാസങ്ങൾ മറ്റുള്ളവർക്ക് ഉറച്ച പ്രതിബദ്ധത നൽകാൻ കഴിയുന്നില്ല അല്ലെങ്കിൽ അവരെ തയ്യാറാകുന്നില്ല. എന്തായാലും, നിങ്ങളുടെ സ്വന്തം പദ്ധതികൾ നിർത്തിവക്കാനോ അമൂല്യമായ ഒരു ആഗ്രഹം ഉപേക്ഷിക്കാനോ ഇത് കാരണമല്ല. ഒരു വീക്ഷണം യാഥാർത്ഥ്യമാക്കുന്നതിന് എങ്ങനെ പണം സമ്പാദിക്കാം എന്നതുപോലുള്ള ചില ദീർഘകാല ചോദ്യങ്ങൾ നിങ്ങൾക്ക് ഉടൻ പരിഹരിക്കാൻ കഴിയും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today july 02 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today July 01, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com