scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

Horoscope Today July 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today July 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, August 22, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്നത്തെ ദിവസം

ആശ്ചര്യപ്പെടുത്തുന്ന ഒരു വസ്തുത ഇതാണ്: നമ്മുടെ ശരീരത്തിലുള്ള ആറ്റങ്ങളിൽ 93 ശതമാനവും സൂര്യനിൽ നിന്ന് ഉത്ഭവിച്ചവയുടേതാണ്. ശേഷിക്കുന്ന ഏഴ് ശതമാനം മഹാവിസ്ഫോടനത്തിൽ നിന്ന് അവശേഷിക്കപ്പെട്ടവയുടേതാണെന്നും കരുതപ്പെടുന്നു, ആയിരം കോടി വർഷത്തിനും രണ്ടായിരം കോടി വർഷത്തിനും ഇടയിലെപ്പോഴോ നമ്മുടെ പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് നമ്മൾ വിശ്വസിക്കുന്ന ഭീമാകാരമായ സ്ഫോടനത്തിൽ നിന്ന്.

Horoscope of the Week (June 28- July 04, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ജീവിതത്തിൽ ഇപ്പോഴും ശ്രദ്ധ ആവശ്യമുള്ള പ്രധാന മേഖലയാണ് പണത്തിന്റേത്, അതുമായി ബന്ധപ്പെട്ട ആവേശങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും. ഞാൻ നിങ്ങളോട് ഒരു വിശുദ്ധനാകാൻ ആവശ്യപ്പെടുന്നില്ല, എന്നാൽ നിങ്ങൾ നിങ്ങളുടെ സ്വന്തം കാര്യങ്ങൾക്ക് നൽകുന്ന പരിഗണന കുറച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ കൂടുതൽ തയ്യാറാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

ഉന്നതമായ നിലയിലെന്ന് ജ്യോതിഷികൾ പറയുന്ന അവസ്ഥയിലാണ് ഇന്നത്തെ നിങ്ങളുടെ ചാർട്ട്. ഈയൊരു വാക്ക് മതിയാവും നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതിനുള്ള വഴിയിലാണെന്ന് ധാരണ നൽകാൻ. നിങ്ങൾ അർഹിക്കുന്ന ബഹുമാനം ലഭിക്കും, ഒടുവിൽ അതിൽ എത്തിച്ചേരുന്നത് വളരെ സന്തോഷകരമായിരിക്കും.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

വീട്ടിൽ പറയാൻ ഒരു കാര്യം മാത്രമേ ശേഷിക്കുന്നുള്ളൂ, പക്ഷേ, കൃത്യമായി അത് എന്താണ് എന്നത് നിങ്ങളുടെ ചാർട്ടിൽ നിന്ന് വ്യക്തമല്ല! ജിഗ്സോ പസിലിൽ‌ അവസാനത്തെ ഒരു ഭാഗം കൂടി ചേർത്താൽ‌ നിങ്ങൾ‌ക്ക് നിങ്ങളുടെ സ്വന്തം വഴിയിലൂടെ പോകാനും കുടുംബബന്ധങ്ങളിലുള്ളവർക്ക് അവരെ‌ സ്വയം പരിപാലിക്കാനും കഴിയും. മറ്റ് ആളുകൾ ഇപ്പോൾ സഹകരിക്കുമെന്ന് പ്രതീക്ഷിക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ ജാതകത്തിലൂടെ ധാരാളം ഗ്രഹങ്ങളുടെ പാറ്റേണുകൾ സാവധാനത്തിൽ മുന്നേറുന്നു. അവ അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ ആശയങ്ങളിൽ നിങ്ങൾ സന്തുഷ്ടരാകും ഒപ്പം വീട്ടിലെ കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ കൂടുതൽ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ പ്രധാന അഭിലാഷങ്ങളിലൊന്ന് യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗവും നിങ്ങൾ കണ്ടെത്തും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സമൃദ്ധിയിലേക്ക് എന്തായാലും എത്തിച്ചേരും. ഒരു പ്രത്യേക ഗ്രഹ വിന്യാസം നിങ്ങളുടെ വരുമാനത്തിൽ നിങ്ങൾക്ക് അർഹമായ വർദ്ധനവുണ്ടാവുന്നതിനെ സൂചിപ്പിക്കുന്നു. നക്ഷത്രങ്ങളുടെ വാഗ്ദാനം നിറവേറപ്പെടുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു! നിങ്ങൾ ചെയ്യേണ്ടത് അതിന് മുൻകൈയെടുക്കുക എന്നതാണ്.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

എളിമയോടെയുള്ളതും അലൗകികവുമായ കാര്യങ്ങൾ ദീർഘകാലം നിലനിൽക്കുന്നവയോടും ആഴത്തിൽ നിലനിൽക്കുന്നവയോടും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പ്രത്യക്ഷത്തിൽ അർത്ഥശൂന്യരെന്ന് തോന്നുന്ന ആളുകളെയോ സംഭവങ്ങളെയോ തള്ളിക്കളയരുത്, കാരണം അവയ്ക്ക് ഒടുവിൽ വലിയ പ്രാധാന്യമുണ്ടാകാം. ഏറ്റവും നിസ്സാര സംഭവവികാസങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കാം.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

ഈ വാരത്തിൽ നിങ്ങൾ പണത്തെക്കുറിച്ച് ചിന്തിക്കാൻ ആരംഭിക്കേണ്ട ഘട്ടമാണിത്. നിങ്ങളുടെ സോളാർ ചാർട്ട് മികച്ച സാമ്പത്തിക നൈപുണ്യത്തെ സൂചിപ്പിക്കുന്നു, അതിനാൽ നിങ്ങൾ ഇപ്പോൾ കുറച്ച് വിലപേശലുകൾ നടത്താൻ തയ്യാറാണെന്നതിൽ എനിക്ക് സംശയമില്ല. പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ പോലും, നിങ്ങൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ വഴികൾ മുറിച്ച് കടക്കുമ്പോഴും പ്രശ്നങ്ങൾ കാണുമ്പോൾ മാറി നടക്കുന്നതിനും നിങ്ങൾക്ക് കുറ്റബോധമുണ്ടായേക്കാം, മറ്റുള്ളവരെ പൊലെ തന്നെ. എന്നിരുന്നാലും, അടുത്തിടെ സൂര്യൻ ചെലുത്തിയ സ്വാധീനം സൂചിപ്പിക്കുന്നത് അടുത്ത മാസം നിങ്ങളെക്കാൾ മോശമായ ആളുകളെ സഹായിക്കുന്നതിലൂടെ നിങ്ങൾ ഒരു മറുപടി നൽകുമെന്നാണ്.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

സമർപ്പണത്തോടെയുള്ള കഠിനാധ്വാനത്തിനും ഉത്തരവാദിത്തങ്ങളോടുള്ള അർപ്പണ മനോഭാവത്തിനും സമീപത്തേക്കാണ് നിങ്ങളുടെ ചാർട്ടിലെ നിലവിലെ പ്രവണതകൾ. ബന്ധങ്ങൾ പോലും ഇതിനായി പ്രവർത്തിക്കണം, അല്ലാത്തപക്ഷം സംഭവങ്ങൾ നിങ്ങളുടെ പിടിയിൽ നിന്ന് തെറിക്കും. അത് സംഭവിച്ചയുടൻ, നിങ്ങൾ കഴിഞ്ഞു എന്ന് കരുതിയ സാഹചര്യങ്ങളെ വീണ്ടും നേരിടേണ്ടി വരും.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

നമുക്ക് അപ്പക്കഷണങ്ങൾ കൊണ്ട് മാത്രം ജീവിക്കാൻ കഴിയില്ല. ശ്രദ്ധേയമായതും നിങ്ങളുടെ നിലവിലെ സാഹചര്യങ്ങൾക്ക് അത്രത്തോളം പ്രസക്തമായതുമായ പ്രസ്താവനയാണത്. നിങ്ങളുടെ നോട്ടം നിലത്തേക്കാണ് പതിപ്പിക്കുന്നതെങ്കിൽ, അത്ഭുതകരമായ അവസരങ്ങൾ നിങ്ങൾ കാണാതെ പറന്നു പോവും. നിങ്ങളുടെ കാഴ്ചകൾ ആകാശത്തേക്ക് ഉയർത്തുക!

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

മറ്റുള്ളവരെ നിശ്ചയദാർഢ്യത്തോടെ നിർത്തിയാൽ മാത്രമേ നിങ്ങൾക്ക് സ്വന്തം കാര്യങ്ങളിലേക്ക് പോവാൻ കഴിയൂ. നിങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടതിന്റെ സത്യസന്ധമായ സംതൃപ്തി ലഭിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരിക്കാം ഇത്. അപ്പോഴും, നിങ്ങൾക്ക് ക്ഷമാപണം ലഭിച്ചേക്കില്ല!

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

ഒരു പ്രത്യേക നാടകത്തിൽ സമാപന രംഗം അവതരിപ്പിക്കപ്പെടാൻ പോകുന്നതുപോലുള്ള സമയമാണിത്. ഒരുപക്ഷേ അതെല്ലാം വസ്തുകളുടെ ചോദ്യങ്ങളാവാം. ആരാണ് ശരിയെന്ന കാര്യം തിളച്ചുമറിയുന്നുണ്ടാനവും, പക്ഷേ, മീനരാശിയിലുള്ളയാൾ എന്ന നിലയിൽ, സത്യം ആപേക്ഷികമാണെന്ന് നിങ്ങൾ ഓർമ്മിക്കണം. ഓരോരുത്തരും അവരവരുടെതായ രീതിയിൽ ശരിയായിരിക്കാം!

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today july 02 2020 aries gemini cancer virgo capricorn zodiac signs check astrological prediction