Daily Horoscope July 01, 2022: ഈ ആഴ്ച ഞാൻ ടൈം ട്രാവലിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ‘ഗ്രാന്‍ഡ് ഫാദര്‍ പാരഡോക്സിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ടൈം ട്രാവൽ സാധ്യമായെങ്കില്‍ നമുക്കു പഴയ കാലത്തേക്ക് സഞ്ചരിക്കാനും സ്വന്തം മുത്തച്ഛനെ കൊല്ലാനും കഴിയുമെന്നാണ് ഇതു പറയുന്നത്. അതായതു നമ്മൾ ഒരിക്കലും ജനിക്കില്ല. അങ്ങനെയാണെങ്കിൽ ആ കൊല ചെയ്യാന്‍ ഒരിക്കലും കഴിയുമായിരുന്നില്ല. ഈ ആശയക്കുഴപ്പത്തിന് എനിക്കറിയാവുന്ന ആരും ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇന്ന് നല്‍കാനുള്ള ഏറ്റവും ലളിതമായ ഉപദേശം ആരെയും വിശ്വസിക്കരുതെന്നാണ്. ഇതിനര്‍ത്ഥം ആരും നിങ്ങളെ മനപൂര്‍വം പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നല്ല. പദ്ധതികളില്‍ നിര്‍ബന്ധിതമായി മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം. ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. ഇപ്പോള്‍ സംഭവിക്കുന്നതെല്ലം മുന്‍കാല പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാം, മറ്റാര്‍ക്കും തൊടാന്‍ കഴിയാത്ത സ്ഥാനത്താണെങ്കില്‍ മാത്രം. നിങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കണം. ഇല്ലെങ്കില്‍ വെറുതെ സമയം പാഴാക്കേണ്ടതില്ല.
Also Read: Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളൊരു യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ ഒന്നും വിട്ടുപോകരുത്. നിയമപരമായ തര്‍ക്കങ്ങള്‍ മുന്നിലുണ്ടെങ്കില്‍ സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുക. ഒരു പങ്കാളിക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെങ്കില്‍ ക്ഷമയോടെ കാത്തിരിക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഇന്നത്തെ ചില പ്രത്യേക ഗ്രഹ സ്വാധീനങ്ങളെ ആഗിരണം ചെയ്യുന്നതിനുള്ള ഏറ്റവും ഉപയോഗപ്രദമായ മാർഗം നിങ്ങളുടെ ഭൗതികവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. വളരെ ലളിതമായി പറഞ്ഞാല്‍ പണം സൂക്ഷിക്കാനുള്ള അനുയോജ്യമായ സമയമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ദിവസം മുഴുവന്‍ വൈകാരിക പിരിമുറുക്കം നിറഞ്ഞതായിരിക്കാം. ആരെങ്കിലും നിങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ ഉറച്ചാതായി തോന്നിയാല്‍ സംയമനം പാലിക്കുക. എത്ര പ്രകോപിപ്പിച്ചാലും അമിതമായി പ്രതികരിക്കരുത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ ശാരീരിക ക്ഷമതയെ പരിപാലിക്കേണ്ടതുണ്ട്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പ്രശ്നത്തെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ഒരുങ്ങും.
Also Read: Weekly Horoscope (June 26 – July 02, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
തുലാം രാശിക്കാരെ രണ്ടായി വേര്‍തിരിച്ചിരിക്കുന്നു. ഒന്നു സര്‍ഗാത്മക കഴിവുള്ളവര്‍, മറ്റൊന്ന് കലാപരമായ മികവുള്ളവര്‍. നിങ്ങളുടെ മേഖലയില്‍ കയ്യൊപ്പ് പതിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. തുലാം രാശിയിലുള്ള 99 ശതമാനം ആളുകളും ഇതിനായുള്ള ശ്രമത്തലാണെന്ന് കാര്യം മറക്കരുത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വീട്ടിൽ എന്തെങ്കിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഇന്ന് അത് ആരംഭിക്കാനുള്ള അനുയോജ്യമായ സമയമായിരിക്കും. നിങ്ങളിൽ താമസസ്ഥലം മാറുന്നതിനോ സമാനമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നവരോ ഉണ്ടെങ്കില്‍ സമയം അതിവേഗം നീങ്ങുന്ന കാര്യം മനസിലാക്കുക.
Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഗുരുതരമായ തെറ്റിദ്ധാരണകളിലേക്കുള്ള പ്രവണതയുണ്ട്. കഠിനമായതും ദീർഘകാലത്തേക്കുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുക. എല്ലാ യാത്രാ പദ്ധതികളും ഏതെങ്കിലും തരത്തിലുള്ള വികാരങ്ങളിൽ നിന്ന് മുക്തമാകണം. എവിടെയെങ്കിലും പുതിയ സ്ഥലത്തേക്ക് പോകാൻ താൽപ്പര്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ഇപ്പൊഴൊരു ചുവടു വയ്ക്കുകയാണ്. ദീര്‍ഘകാല ലാഭത്തിനായി ചെറിയ നഷ്ടം സഹിക്കാന്‍ നിങ്ങള്‍ തയാറാകമം. ജീവിതത്തിന്റെ സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ചില ആളുകൾ മനസിലാക്കുന്നതിനേക്കാൾ സുരക്ഷിതത്വവും ആശ്വാസവും യഥാർത്ഥത്തിൽ നിങ്ങള്‍ക്ക് ആവശ്യമാണ്.
Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ചുറ്റും പിരിമുറുക്കങ്ങള്‍ നിറഞ്ഞ ദിവസമാണിന്ന്. ഏത് മേഖലയിലും പൂര്‍ണമായും പുതിയ തുടക്കത്തിന് തയാറാവുക. നിങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ച് നില്ക്കുക. അവ പിന്തുടരുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഇന്നത്തെ ഗ്രഹനില യഥാർത്ഥത്തിൽ നിങ്ങളുടെ മീനരാശിയുടെ ഗുണങ്ങൾക്ക് യോജിക്കുന്നതാമണ്. നിങ്ങളുടെ ഭാവന ഒന്നോ രണ്ടോ സാഹസിക ചിന്തകൾ ഉയർത്തിയേക്കാം. എല്ലാത്തരം കാര്യങ്ങള്‍ക്കും പകൽ സ്വപ്നങ്ങൾക്കും അനുയോജ്യമായ നിമിഷമാണിത്.
Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ: ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം
