മിറര്‍ മാറ്റര്‍ എന്ന് വിളിക്കുന്ന ഒന്നിനെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഡാര്‍ക്ക് മാറ്ററിനും ആന്റി-മാറ്ററിനും മുകളിലാണ് അതിന്റെ സ്ഥാനം. ദ്രവ്യത്തിലെ കണങ്ങള്‍ കറങ്ങുന്ന രീതിയെ കുറിച്ചാണ് അത് പ്രതിപാദിക്കുന്നത്. ഈ പ്രപഞ്ചം ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ വിചിത്രമായി മാറുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. എങ്കില്‍, ഞാനതിനോട് യോജിക്കുന്നു. നമ്മുടെ മനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്ക് മനസ്സിലാകുന്നില്ലെന്നതാണ് ആശ്ചര്യകരമായ കാര്യം.

Horoscope of the Week (June 28- July 04, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

തുടര്‍ച്ചയായി മൂന്നാം ദിവസവും ചന്ദ്രന്റെ പിന്തുണയുണ്ട്. തീര്‍ച്ചയായും സന്തോഷിക്കാന്‍ അതൊരു കാരണമാണ്. മറ്റുള്ളവരെ കുറ്റം പറയാതിരിക്കുകയെന്നത് പ്രധാനമാണ്. പക്ഷേ, ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതില്‍ നിങ്ങള്‍ക്കുള്ള പങ്കിനെ അംഗീകരിക്കണം.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

മറ്റുള്ളവര്‍ അവരുടെ ഉപകരണമായി നിങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ചെറുതായി നീരസം ഉണ്ടാകാം. എന്നിരുന്നാലും, അത് കാര്യമാക്കാതെ മുന്നോട്ട് പോകാനുള്ളൊരു മാര്‍ഗം എന്നത് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി ഉണ്ടാക്കുക എന്നതാണ്.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

പൊതുവില്‍ സഹായകരമായ നിലയിലാണ് നിങ്ങളുടെ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍. ഒരുപക്ഷേ, നിങ്ങളൊന്ന് നിന്നശേഷം സത്യവും നുണകളും തമ്മില്‍ തിരിച്ചറിയുന്നതിനായി ചിന്തിക്കേണ്ടതുണ്ട്. ആരെങ്കിലുമൊരാള്‍ മറ്റൊരു വാദം ഉയര്‍ത്തുന്നുണ്ടാകും. ചിലപ്പോള്‍ അവര്‍ അതിലെ ഓരോ വാക്കുകളും വിശ്വസിക്കുന്നുണ്ടാകും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങള്‍ ശരിയായ കര്‍ക്കിടം രാശിക്കാരന്‍ ആണെങ്കില്‍ നിങ്ങളുടെ മറവിടത്തില്‍ നിന്നും പുറത്ത് വന്ന് നല്ലൊരു ജോലി കണ്ടെത്തണം. ഭൂതകാലത്തിലെ തിരിച്ചടികള്‍ മറക്കുക. എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റുമെന്ന് തിരിച്ചറിയുക. കൂടാതെ, നിങ്ങളുടെ തോന്നലുകള്‍ യഥാര്‍ത്ഥമാണെന്ന് നിങ്ങളുടെ സുഹൃത്തിനെയോ പ്രിയപ്പെട്ടവരെയോ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും വേണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ പിന്‍വാങ്ങുന്നത് നല്ലതാണ്. നിങ്ങളുടെ ജീവിതത്തില്‍ ഇപ്പോള്‍ ഏറ്റവും നന്നായിരിക്കുന്നത് എന്താണെന്ന് കണ്ടെത്തുക. മറ്റെവിടെയെങ്കിലും നിങ്ങളുടെ ഊര്‍ജ്ജം ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ നിലവിലെ നിലയെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

നിങ്ങളുടെ സാമ്പത്തിക നില മികച്ചതാക്കേണ്ടതുണ്ട്. അടുത്ത വര്‍ഷം ധാരാളം പണം ചെലവഴിക്കേണ്ടി അവസരം വരുന്നുണ്ട്. അന്ന് നിങ്ങളുടെ കൈയില്‍ ധാരാളം പണം ഉണ്ടാകുന്നത് നല്ലതാണ്.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

ഒരു കടംകഥയുടെ മേല്‍ നിങ്ങള്‍ സമയം ചെലവഴിക്കുകയായിരിക്കും. അല്ലെങ്കില്‍, ഒരു രഹസ്യം സൂക്ഷിക്കുകയുമാകും. ഈ ആഴ്ചയവസാനം വരെയെങ്കിലും നിങ്ങള്‍ വകതിരിവ് കാണിക്കണം. നിങ്ങള്‍ക്ക് ശരിയാണെന്ന് അറിയാവുന്ന ഒരു കാര്യം ചെയ്യുന്നതില്‍ നിന്നോ നല്ലൊരു ഉദാഹരണമായി മാറുകയോ ചെയ്യുന്നതില്‍ നിന്നും നിങ്ങളെ അത് തടയരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ ശരീരത്തിന്റെ നല്ലതിനുവേണ്ടിയൊരു കാര്യം പറഞ്ഞോട്ടെ, നിങ്ങള്‍ അമിതമായി അധ്വാനിക്കുന്നതായി തോന്നുന്നു. അതിനാല്‍, വിശ്രമിക്കുക. എന്നിട്ട് വീണ്ടും ജോലി ചെയ്യുക. സമര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കണം.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

നിങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ അംഗീകാരം ലഭിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളുടെ മേല്‍ ഗ്രഹങ്ങളുടെ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പക്ഷേ എന്തിനാണത്. ഒരു ആതിഥേയന്‍ എന്ന നിലയിലുള്ള നിങ്ങളുടെ കഴിവുകള്‍ ആശ്ചര്യപ്പെടുത്തുമെന്നുള്ള സൂചനകളാണുള്ളത്.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

ഇതുവരെയില്ലാത്ത വിധം ഏറ്റവും പ്രതികരണശേഷിയില്ലാത്ത നിലയാണ് നിങ്ങളുടെ ഗ്രഹനിലയ്ക്കുള്ളത്. നിങ്ങള്‍ക്ക് നിശ്ചയദാര്‍ഢ്യക്കുറവ് അനുഭവപ്പെടാം. ശ്രദ്ധിക്കേണ്ട ഒരു കാര്യം, അശ്രദ്ധമായി എന്തെങ്കിലും ചെയ്ത് അപകടങ്ങളില്‍പ്പെടരുത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്ന വാശി എല്ലായ്‌പ്പോഴും പുലര്‍ത്താനാകില്ല. അതിനാല്‍, ഇന്ന് നിങ്ങള്‍ റിലാക്‌സ് ചെയ്ത സാഹര്യം വിലയിരുത്തണം. വീട്ടില്‍ അപ്രതീക്ഷിതമായൊരു ഇടത്തിലൂടെ സഹായം വരാം. തൊഴിലിടത്ത് മുതലാളി നിങ്ങള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുകയോ സ്ഥാനക്കയറ്റം നല്‍കുകയോ ചെയ്യാം.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

വ്യക്തിപരമായ കാര്യങ്ങളും ബന്ധങ്ങളും പുനപരിശോധിക്കേണ്ട സമയമാണിത്. ചൊറിച്ചിലുണ്ടാക്കുന്നതും വിശ്രമമില്ലാത്തതുമായ ഗ്രഹനില സൃഷ്ടിക്കപ്പെടുന്നു. പക്ഷേ, അതിന് കാരണം നിങ്ങളുടെ സാമൂഹിക സൗഹൃദം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത് കൊണ്ട് കൂടിയാണ്. നിങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ പുതിയ സൗഹൃദങ്ങള്‍ തയ്യാറെടുക്കുന്നു.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook