Daily Horoscope January 31, 2022: ശുക്രനും ശനിയും ഒരു ബന്ധം രൂപപ്പെടുത്തുന്നു. ഉത്തരവാദിത്തമുള്ളവരും കടമകളെക്കുറിച്ച് ബോധമുള്ളവരുമായ എല്ലാ ആളുകളും അഭിവൃദ്ധി പ്രാപിക്കും എന്ന് അത് സൂചിപ്പിക്കുന്നു. പരമ്പരാഗത മൂല്യങ്ങൾ മികച്ചതായിരിക്കും എന്നും അത് സൂചിപ്പിക്കുന്നു. രാഹുവിന്റെ നീണ്ടുനിൽക്കുന്ന സാന്നിധ്യം അർത്ഥമാക്കുന്നത് അപ്രതീക്ഷിതമായത് ഏത് നിമിഷവും സംഭവിക്കാം എന്നാണ് – ഒരുപക്ഷേ സംഭവിക്കും എന്ന് മാത്രം.
Also Read: Weekly Horoscope (January 30- February 05, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ആഴ്ചയുടെ തുടക്കത്തിൽ ഗ്രഹങ്ങളുടെ വശങ്ങൾ പ്രതീക്ഷ നൽകുന്നതും ശുഭാപ്തിവിശ്വാസമുള്ളതും പ്രചോദനം നൽകുന്നതുമാണ്, നിങ്ങൾ വിശാലവും അതിരുകടന്നതുമായ ഒരു മാനസികാവസ്ഥയിലായിരിക്കാൻ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾ പരീക്ഷിക്കാൻ സുഹൃത്തുക്കൾ നിങ്ങളെ പ്രേരിപ്പിക്കും. ഇതെല്ലാം രണ്ട് ഗ്രഹങ്ങളുടെ സ്വാധീനത്താലാണ് – ബുധനും കേതുവും. അവ നിങ്ങളുടെ ഭാവനയെ വളരെയധികം വർദ്ധിപ്പിക്കുന്നു.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഈ ആഴ്ചയിൽ ശ്രദ്ധിക്കേണ്ട കാര്യം അനുരഞ്ജനമായിരിക്കണം, പ്രത്യേകിച്ചും നിങ്ങൾ അർഹതയില്ലാത്ത വിമർശനത്തിന് ഇരയായി എന്ന് കരുതുമ്പോൾ. പ്രതികാരം ചെയ്യുന്നതിനേക്കാൾ എല്ലാം നേരിടാൻ കൂടുതൽ ധൈര്യം ആവശ്യമാണ്, അതിനാൽ തെറ്റാണെന്ന് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ സമ്മർദ്ദത്തിലാക്കാൻ മറ്റുള്ളവരെ അനുവദിക്കരുത്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ ജീവിതം അതിന്റെ സ്വഭാവമനുസരിച്ച് സങ്കീർണ്ണമാണ്. അതുകൊണ്ടാണ് ഇപ്പോൾ നിങ്ങളുടെ ഗ്രഹചിത്രം വ്യാഖ്യാനിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു തീർച്ചയില്ലാത്ത വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമ്പോൾ, വിജയത്തിന് സമ്പൂർണ്ണമോ ആത്യന്തികമോ ആയ ഉറപ്പ് ഇല്ല എന്നതാണ് പ്രശ്നം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ ചുറ്റുപാടുകൾക്ക് പ്രാധാന്യം കൂടുതൽ കൈവരുന്നു. അത് നിങ്ങളുടെ പ്രവൃത്തിയെ ബാധിക്കുന്നു. വീട്ടിലെ ജോലികൾക്കൊപ്പം ഐതെങ്കിലും തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങൾ കൂടുതൽ ഏർപ്പെട്ടേക്കാം. ഒരുപക്ഷേ നിങ്ങൾ വിശാലമായ ലോകത്തെ നിങ്ങളുടെ സ്വന്തം കുടുംബത്തിന്റെ ഒരു തരം വിപുലമായ ഭാഗമായി കണ്ടേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
പ്രധാനമായും ചന്ദ്രന്റെ ദ്രുതഗതിയിലുള്ള ചലനമാണ് ദൈനംദിന പ്രവണതകളെ നിയന്ത്രിക്കുന്നത്. ഇന്ന് നിങ്ങളുടെ ചിന്തയെ നിയന്ത്രിക്കുന്നത് വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ഭ്രമാത്മക ഗ്രഹമായ കേതു സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്നതിലേക്ക് നിങ്ങളുടെ മനസ്സ് തിരിക്കും. യഥാർത്ഥ കാര്യം മാത്രം സ്വീകരിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും.അനുകരണങ്ങൾ വേണ്ട, ദയവായി!
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പണം സമ്പാദിക്കുന്നതിനേക്കാൾ പണം ചെലവഴിക്കുന്നത് ഇപ്പോൾ പ്രധാനമാണ്. നിങ്ങളുടെ ജീവിതശൈലിയെ കാര്യമായി മെച്ചപ്പെടുത്തുന്നതോ ജീവിതനിലവാരം ഉയർത്തുന്നതോ ആയ കാര്യങ്ങൾ നിങ്ങൾക്ക് വാങ്ങാൻ കഴിയുമോ എന്നത് ചോദ്യമാണ്. ആവശ്യത്തേക്കാൾ ആഡംബരമാണ് പ്രധാനമെന്ന് തോന്നുന്നു. അതിനാൽ അൽപ്പം വിശ്രമിക്കുക.
Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിലവിലെ ഗ്രഹ വിന്യാസം ആത്മീയ അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുയോജ്യമാണ്. എന്നാൽ പ്രായോഗിക പരിചരണത്തിൽ മുഴുകിയിരിക്കുന്നവരോ ജോലികളിൽ മുഴുകിയിരിക്കുന്നവരോ ആയവർക്ക് ഇത് വലിയ സഹായമല്ല. ഒരു ഉപദേശമുള്ളത് നിങ്ങൾക്ക് ആവശ്യമുള്ള സമയമെടുക്കാൻ ശ്രമിക്കുക എന്നതാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിലവിലെ യാത്രകൾ ജീവിതത്തിന്റെ ഉയർന്ന വശത്തെ, സത്യത്തിനായുള്ള മനുഷ്യന്റെ അന്വേഷണത്തെ എടുത്തുകാണിക്കുന്നു. അടുത്ത കുറച്ച് ദിവസത്തേക്ക് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും അനുയോജ്യമായ കാര്യം, ആത്മാർത്ഥമായി സഹതാപവും പിന്തുണയും ആവശ്യമുള്ളവർക്കുള്ള സേവനത്തിൽ മുഴുകുക എന്നതാണ്. അതിനായി നിങ്ങളുടെ താൽപ്പര്യങ്ങൾ ത്യജിക്കുക എന്നതാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിലവിലെ ആകാശചിത്രം വളരെ വിശാലമാണ്. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അർത്ഥമാക്കുന്നത് നിങ്ങളുടെ നിക്ഷേപങ്ങളോ സമ്പാദ്യങ്ങളോ പ്രതീക്ഷിച്ചതിലും വലിയ വരുമാനം നൽകിയേക്കാം എന്നാണ്. മാത്രമല്ല, അടുത്ത മാസത്തിൽ നിങ്ങളുടെ ചെലവുകൾ നിയന്ത്രണാതീതമായേക്കാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ലൗകിക അഭിലാഷങ്ങൾ പ്രായോഗിക പ്രശ്നങ്ങൾ നേരിടുന്നതായി തോന്നാം. അപ്പോൾ വിധിയെ പഴിച്ചിട്ട് കാര്യമില്ല. പകരം, ദീർഘകാല പദ്ധതികളിലേക്ക് നിങ്ങളുടെ ശ്രദ്ധ മാറ്റുക. നിങ്ങൾ ആഗ്രഹിക്കുന്നത് എന്തായിരിക്കും? ലോക സമാധാനം, ഒരുപക്ഷേ? അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ജീവിതത്തിലെ ഒരു ഏറ്റുമുട്ടലിന് അവസാനമെങ്കിലും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സ്വപ്നങ്ങളുടെയും വിശ്വാസങ്ങളുടെയും നിങ്ങളുടെ ആന്തരിക ലോകമാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടത്. നിങ്ങൾ പ്രാഥമികമായി ദൈനംദിനമായ നിസ്സാരകാര്യങ്ങളിൽ ശ്രദ്ധാലുവാണെങ്കിൽ, ഇന്നത്തെ കാലത്തെ ചെറിയ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കാഴ്ചകൾ കഴിയുന്നത്ര ഉയരത്തിൽ ഉയർത്തി വിശാല ചിത്രം നോക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഈ ആഴ്ചയിലെ നക്ഷത്ര വിന്യാസങ്ങൾ നിങ്ങളുടെ ഭാവനാത്മകവും അപ്രായോഗികവുമായ സ്വഭാവത്തിന് അനുയോജ്യമാണ്. സാമൂഹികവും തൊഴിൽപരവും സാമ്പത്തികവുമായ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് എന്റെ ഉപദേശം. ഇപ്പോൾ അവ ആസൂത്രണ ഘട്ടത്തിനപ്പുറം പോകേണ്ടതില്ല. അടുത്ത ആഴ്ച വരെയെങ്കിലും സമയം നൽകേണ്ടി വരും.
