Horoscope Today January 30, 2021: സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമായി ഭവിക്കാവുന്ന ഒരു ശക്തമായ ഗ്രഹ വിന്യാസമുള്ളതായി ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു. ഞാൻ ഒരു വിപണി തകർച്ചയെക്കുറിച്ച് പ്രവചിക്കുകയല്ല. പക്ഷെ, ഞാൻ ഇന്ന് നിക്ഷേപം നടത്തുകയാണെങ്കിൽ, സുരക്ഷിതമായ മാർഗങ്ങളിൽ ഉറച്ചുനിൽക്കും. വൈകാരികമായ അപകടസാധ്യതകൾക്കും ഇതേ ഉപദേശം ബാധകമാണ്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളെക്കുറിച്ചുള്ള സംശയങ്ങളും, ശ്രദ്ധയൂന്നാൻ കഴിയാത്ത അവസ്ഥയും മാത്രമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നേടാൻ കഴിയാത്ത തരത്തിൽ സമ്മർദ്ദമായി മുന്നിൽ നിൽക്കുന്നത്. സർഗ്ഗാത്മകവും കാൽപനികവുമായ കാര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകാനും സഹകരണത്തിന്റെയും വിട്ടുവീഴ്ചയുടെയും മനോഭാവത്തിൽ പ്രവർത്തിക്കാനും നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങളോട് ഉപദേശിക്കുന്നുണ്ട്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
അവസാനം ഗ്രഹങ്ങൾ നിങ്ങൾക്ക് അൽപ്പം ശ്രദ്ധ നൽകുകയാണ്. ആദ്യ സന്ദർഭത്തിൽ ഇതിനർത്ഥം ഒരു തടസ്സം വീട്ടിൽനിന്ന് തന്നെ മാറേണ്ടതുണ്ടെന്നാണ്. ഇത് കുടുംബത്തിലെ സാഹചര്യങ്ങളെയും വീട്ടിലെ സംഭവവികാസങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളെ പ്രാപ്തമാക്കുന്നു. രണ്ടാമതായി, നിങ്ങൾക്ക് കൗതുകകരമായ ഒരു കാൽപനിക അഭിലാഷത്തിനായി മുന്നോട്ട് പോകാൻ കഴിയും.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
നിങ്ങളുടെ ഗ്രഹ ക്രമീകരണങ്ങളുടെ തൊണ്ണൂറു ശതമാനവും ഇപ്പോഴും അനുകൂലവും ശുഭകരവും ആസ്വാദ്യകരവും മനോഹരവുമാണ്. അത് തീവ്രവും ഗൗരവമുള്ളതുമായ ഒരു സമീപനത്തിന് പത്ത് ശതമാനം മാത്രമാണ് ഇടം നൽകുന്നത്. എന്നാൽ മണിക്കൂറുകൾ കടന്നുപോകുമ്പോൾ അത് വർധിച്ചുവരും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഗാർഹിക ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട സ്വാധീനങ്ങൾക്കിടയിൽ ചന്ദ്രന്റെ ചില ക്രമീകരണങ്ങൾ നിങ്ങളെ നിങ്ങളുടെ അഭിനിവേശങ്ങളിലേക്കും ആനന്ദങ്ങളിലേക്കും ഓടിപ്പോവാൻ പ്രേരിപ്പിക്കുന്നുണ്ട്. സ്വയം ആസ്വദിക്കാൻ പര്യാപ്തമാവുന്നതിനുള്ള തടസ്സങ്ങളെ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയുമോ എന്നത് ചോദ്യമാണ്. ഒരുപക്ഷേ നിങ്ങൾക്ക് കഴിയും, പക്ഷേ അതിനായി വലിയ ചിലവ് വരും- വൈകാരികവും സാമ്പത്തികവുമായ ചിലവുകൾ.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
കുടുംബവുമായി ബന്ധപ്പെട്ട ദീർഘകാല പ്രതീക്ഷകളും വീടുമായി ബന്ധപ്പെട്ട പദ്ധതികളും അതിവേഗം മുന്നോട്ടു നീങ്ങുന്നതിനുള്ള ശക്തമായ സാധ്യത കാണുന്നു. വാസ്തവത്തിൽ, വിവിധ സംഭവങ്ങളുടെ പെട്ടെന്നുള്ള മാറ്റങ്ങൾ കണ്ട് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. കുറച്ച് മുമ്പ് മാറ്റിവച്ച ഒരു സാമൂഹിക ഇടപഴകൽ ഉടൻ പുനക്രമീകരിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പണം ഇപ്പോഴും എല്ലാറ്റിന്റെയും കേന്ദ്രത്തിലാണ്. അതിനാൽ അടുപ്പമുള്ള ആരെങ്കിലും അതിരുകടന്ന രീതിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ കാര്യങ്ങൾ അല്പം മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങൾക്ക് നല്ലത് ചെയ്യും, പ്രത്യേകിച്ചും ഇപ്പോൾ അന്തരീക്ഷം അതിന് അനുകൂലമാണെന്നും തോന്നുന്നു.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ഉയർന്ന നിലവാരത്തിന് അനുകൂലമായ വളരെയധികം കാര്യങ്ങളുണ്ട്. മാത്രമല്ല, ചില അവസരങ്ങളിൽ, നിങ്ങളുടെ കാഴ്ചകളെ കൂടുതൽ യാഥാർത്ഥ്യത്തിന്റേതായ തലത്തിലേക്ക് താഴ്ത്തുന്നതിനായി ധാരാളം കാര്യങ്ങൾ പറയേണ്ടതുണ്ടാവും. അതുവഴി നിങ്ങൾക്ക് സംശയത്തിന്റെ ആനുകൂല്യം മറ്റുള്ളവർക്ക് നൽകാൻ കഴിയും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
പ്രിയപ്പെട്ടവർ നിങ്ങളെ ചില സമയങ്ങളിൽ ദുരിതത്തിലാക്കിയിട്ടുണ്ട്. എന്നാൽ ആ ദുഃഖം വളരെ മധുരതരമായിരിക്കും. നിങ്ങളുടെ സ്വഭാവത്തിൽ അതിശയകരമായ, വികാരാധീനമായ എന്തോ ഒന്ന് ഉണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്ക് താഴ്‌ച്ചകളെയും ഉയർച്ചകളെയും ആസ്വദിക്കാം! ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്!
ധനു രാശി (നവംബർ 23 – ഡിസംബർ 22)
അടുത്തിടെ ഉയർന്നുവന്ന എന്തെങ്കിലും ഒരു കാര്യത്തെ ഭീഷണിയായാണോ സാധ്യതയായാണോ കാണുന്നത് എന്നത് പ്രശ്നമല്ല. കാര്യം എന്തായാലും, അത് സമയത്തിന്റെ ഒഴുക്കിൽ വീണ്ടും അപ്രത്യക്ഷമായിട്ടുണ്ട്. നിങ്ങൾക്ക് സാഹചര്യങ്ങൾ പാകപ്പെടുത്താൻ കുറച്ച് ദിവസങ്ങൾ കൂടി നൽകുന്നു. നിങ്ങൾ ചെയ്യുന്നതെല്ലാം പൂർണ്ണമായും പ്രായോഗികമായ കാര്യങ്ങളായിരിക്കുന്നത്രയും കാലം നിങ്ങൾക്ക് വളരെ ശാന്തമായ രീതിയിൽ മുന്നോട്ട് പോവാനാവും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സൗഹാർദ്ദപരമായ ഒരു വാരാന്ത്യത്തിലേക്കാണ് എത്തിച്ചേരാനുള്ളത്. അല്ലെങ്കിൽ കുറച്ച് അധിക ജോലി ചെയ്യേണ്ടി വരും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിശാലമായ ലോകത്ത് സജീവമായി തുടരുക. കുടുംബകാര്യങ്ങളെ സംബന്ധിച്ചിടത്തോളം വിപുലീകൃതമായ കൂട്ടായ്മകൾക്ക് പ്രാധാന്യം കൈവരിക്കും. പ്രണയത്തിൽ, തടസ്സങ്ങളെ ഒഴിവായാക്കാനും പുതിയ വഴികൾ വെട്ടിത്തെളിക്കാനുമുള്ള സമയമാണിത്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ മനോഹരമായ ഒരു കണ്ടെത്തൽ നടത്താൻ പോകുകയാണ്, അതിന്റെ പ്രാധാന്യം എന്തെന്ന് കുറച്ച് കാലത്തേക്ക് വ്യക്തമായിരിക്കില്ല. വാസ്തവത്തിൽ, ഇപ്പോൾ ചൊവ്വയുടെ സ്വാധീനമുണ്ട്. ഒരു പുതിയ ലോകം നിങ്ങളുടെ മുൻപിൽ തുറക്കും. സ്വയം ആസ്വദിക്കൂ! കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സംഭവിച്ചതെല്ലാം അറിയാൻ വേണ്ടത്ര സമയമെടുക്കുക.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങൾ ആഗ്രഹിക്കുന്നതിലും കൂടുതൽ ശക്തികളുടെ സ്വാധീനം നിലവിൽ നിങ്ങളുടെ ജീവിത്തിലുണ്ട്. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഭൗതികമായ കാര്യങ്ങൾ ഉപേക്ഷിച്ച് നിങ്ങളുടെ ചില നിഗൂഢ ഫാന്റസികളിൽ മുഴുകാം. നിങ്ങൾക്ക് എല്ലായ്പ്പോഴും യാഥാർത്ഥ്യത്തിന് വഴങ്ങാൻ കഴിയില്ല! ഒരു സ്വപ്നജീവിയായിരിക്കാം നിങ്ങൾ.