Daily Horoscope January 29, 2022: ഊർജ്ജസ്വലനായി നിലനില്‍ക്കുന്ന ചന്ദ്രൻ എപ്പോഴും നല്ല സൂചനയാണ്. മറ്റ് ഗ്രഹങ്ങളെ നോക്കുമ്പോൾ നമുക്ക് വ്യത്യസ്തമായ ഒരു മതിപ്പ് ലഭിക്കുന്നു. എന്റെ അഭിപ്രായത്തിൽ, ഒരു തർക്കത്തിനുള്ള സാഹചര്യങ്ങള്‍ രൂപപ്പെടുന്നത് എപ്പോഴും രാവിലെയാണ്. നന്നായി ഉറങ്ങാന്‍ ശ്രമിക്കുക, നല്ല ഉറക്കവും വിശ്രമവും കൂടുതല്‍ ഉന്മേഷം നല്‍കും. പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാകില്ല.
Also Read: Weekly Horoscope (January 23- January 29, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സ്വപ്നങ്ങൾ, ഭാവന, അവബോധം എന്നിവ ഇപ്പോൾ പ്രധാനമാണ്. പ്രായോഗിക പ്രശ്നങ്ങൾക്കുള്ള ഏത് പരിഹാരത്തിനും ഇത് ആവശ്യമാണ്. എന്നാൽ കഠിനവും പ്രായോഗികവുമായ ജോലി കൂടാതെ നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല. അസാധാരണമായ ഒരു സമീപനത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമൊ എന്നത് പരിശോധിക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഗൗരവമേറിയ നിമിഷത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോകുന്നത്. എന്നിട്ടും വിചിത്രമായ ചില തിരഞ്ഞെടുപ്പുകള്‍ നടത്തിയേക്കാം. കൂട്ടായ പരിശ്രമങ്ങളുടെ ഉത്തരവാദിത്വം നിങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍ അമിത പ്രതിബദ്ധത കാണിക്കാതിരിക്കുക. ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
തൊഴില്‍ മേഘലയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണൊ നിങ്ങള്‍. എങ്കില്‍ അടുത്ത കുറച്ച് ദിവസങ്ങള്‍ ഇന്റര്‍വ്യൂകള്‍ക്കായി അപേക്ഷകള്‍ തയാറാക്കാനും വലിയ നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം. നിങ്ങളുടെ ചിന്തകളേയും വികാരങ്ങളെയും അടുത്ത് നില്ക്കുന്നവര് വിലമതിക്കും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അധിപനായ ശുക്രൻ സമ്മർദ്ദങ്ങള്‍ നിറഞ്ഞ ബന്ധങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നു. വ്യക്തിപരവും തൊഴിൽപരവുമായ ബന്ധങ്ങളെ വികലമാക്കുന്ന ചില പിരിമുറുക്കങ്ങൾ ലഘൂകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ക്ഷമാപണം നടത്തേണ്ടതാണ്. അടുത്ത ആഴ്ചയിലേക്ക് മാറ്റി വയ്ക്കരുത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഒരു പ്രത്യേക നടപടിയെക്കുറിച്ചുള്ള നിങ്ങളുടെ സംശയമാണ് മുന്നോട്ട് പോകാന്‍ സാധിക്കാത്തതിന്റെ കാരണം. എന്നിരുന്നാലും വരും ദിവസങ്ങളിൽ സംഭവവികാസങ്ങളുടെ വേഗത നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. രഹസ്യ വിവരങ്ങൾ നിങ്ങളുടെ പദ്ധതിയുടെ മാറ്റത്തിന് കാരണമായേക്കാം. നിങ്ങളുടെ മനസ് മാറുകയാണെങ്കില്‍ അത് മറ്റുള്ളവരെ അറിയിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പരിചയക്കാർക്കോ സഹപ്രവർത്തകർക്കോ വേണ്ടി നിങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തേക്കാം. നിലവിലെ കാലയളവ് പല കാര്യങ്ങളും ശരിയായ വിധത്തിലാക്കാനുള്ള അവസരം നല്‍കിയേക്കും. നിങ്ങൾ ഇപ്പോൾ അത് ചെയ്യുകയാണെങ്കിൽ, അനാവശ്യമായ തടസങ്ങൾ ഒഴിവാക്കാനാകും.
Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ ഗ്രഹനില അസാധാരണവും സ്വതന്ത്രവുമായ വീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിങ്ങൾക്ക് ആവശ്യമുള്ളത്ര സമയം ചെലവഴിക്കാം. കുറച്ച് ദിവസങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കൂടിയാലോചനകള്‍ നടത്തുക. ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിലവിലെ സംഭവവികാസങ്ങൾ എവിടേക്കാണ് നയിക്കുന്നത് എന്നതിനെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. വരാനിരിക്കുന്ന കുറച്ച് ദിവസങ്ങളിലെ മാറ്റങ്ങൾ പെട്ടെന്ന് മനസിലാകണമെന്നില്ല. അടുത്ത ആഴ്ച വരെ അവയുടെ അർത്ഥം വ്യക്തമാകില്ല. കാത്തിരിക്കാന്‍ ഒരുപാട് സമയമില്ല എന്നത് മനസിലാക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
സാമ്പത്തിക സ്ഥിതി നിർണായകമായി തുടരുന്നു. ഒരു പരിഹാരത്തിനായി സാഹസികമായ തീരുമാനമെടുക്കാന്‍ പ്രലോഭനമുണ്ടായേക്കാം. ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കും. പ്രധാനപ്പെട്ട പ്രശ്നം അടുത്ത ബന്ധുക്കള്‍ക്കൊ പ്രിയപ്പെട്ട ഒരാള്‍ക്കൊ മറ്റൊന്നും നോക്കാതെ പണം നല്‍കിയതാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സൂര്യന്റെയും വരുണഗ്രഹത്തിന്റെയും ഒരേസമയത്തെ ചലനങ്ങൾ നിങ്ങളുടെ വൈകാരിക ജീവിതത്തിൽ സ്വാധീനം ചെലുത്താൻ പോകുകയാണ്. അത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ നാടകീയമായിരിക്കും. ആശ്വാസമായി ഒരു പഴയ പങ്കാളി ജീവിതത്തിലേക്ക് മടങ്ങിയെത്തും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ചന്ദ്രൻ നിങ്ങള്‍ക്ക് അനുകൂലമായ സ്ഥാനത്താണ്. അതിനാൽ കുടുംബാംഗങ്ങളും കൂടെ താമസിക്കുന്ന ആളുകളും നിങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ ഗ്രഹങ്ങൾ നാടകീയമായ സാമ്പത്തിക ഇടപാടുകൾക്കും പ്രധാനപ്പെട്ട കരാറുകൾക്കും സാധ്യത കാണിക്കുന്നത് ഇതാദ്യമല്ല. നിങ്ങൾ ഇപ്പോൾ വളരെ മുറുകെ പിടിക്കുന്ന മിഥ്യാധാരണകൾ തകര്‍ന്നേക്കാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഈ വർഷം ആദ്യം ആരംഭിച്ചതും എന്നാൽ ഒരിക്കലും പൂർത്തിയാകാത്തതുമായ ആഭ്യന്തര മാറ്റത്തിനുള്ള പദ്ധതികൾ ഉടൻ വിജയകരമായ ഒരു സമാപനത്തിലെത്തിക്കേണ്ടതാണ്. വേണ്ടത് അൽപ്പം ദൃഢനിശ്ചയവും ആത്മവിശ്വാസവുമാണ്. എല്ലാത്തിനുമുപരി, നിങ്ങൾ സ്വയം വിശ്വസിക്കണം.
