Horoscope Today January 29, 2021: ടൈം ട്രാവലിനെക്കുറിച്ച് അവസാനമായി ഒരു ചിന്തകൂടി ഇന്ന് പങ്കുവയ്ക്കുന്നു. യഥാർത്ഥത്തിൽ ഭൂതകാലത്തിലേക്ക് പോകാതെ, ഭൂതകാലത്തെ കാണാനുള്ള ഒരു മാർഗം നക്ഷത്രങ്ങളെ നോക്കുക എന്നതാണ്. നിങ്ങൾ ഒരു വിദൂര നക്ഷത്രത്തിലേക്ക് നോക്കുകയാണെങ്കിൽ, നിങ്ങളുടെ കണ്ണിലേക്ക് പ്രവേശിക്കുന്ന പ്രകാശം അതിന്റെ യാത്ര ആയിരക്കണക്കിന് അല്ലെങ്കിൽ പതിനായിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് തുടങ്ങിയതാണ്. നമുക്ക് വേണ്ടത്ര സങ്കീർണമായ ഉപകരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ, നമ്മുടെ ഗ്രഹത്തെ സൃഷ്ടിക്കുന്നതിനുമുമ്പ് നടന്ന യഥാർഥ സംഭവങ്ങൾ കാണുന്നതിന് അത്തരം പ്രകാശത്തെ വിശകലനം ചെയ്യാൻ നമുക്ക് കഴിയുമായിരുന്നു!
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
എന്തൊരു വിചിത്ര സമയമാണിത്.സുഹൃത്തുക്കൾ പ്രവചനാതീതരാവുന്നു. മാത്രമല്ല സംഭവങ്ങൾ അവയുടേതായ രൂപഘടനയിലല്ല പ്രവർത്തിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഓരോ കൂട്ടുകെട്ടുകൾക്കും സഹകരണങ്ങൾക്കും പകരം മറ്റൊന്ന് വീതം അടുത്ത മാസത്തോടെ കടന്നുവരാം. ഒരേയൊരു വ്യത്യാസം അവ ക്രമേണ മൃദുവായി വളരും എന്നതാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഇതിലും തിരക്കുള്ള സമയത്തെക്കുറിച്ച് ചിന്തിക്കാൻ പ്രയാസമാണ്, പക്ഷേ, എല്ലാ ഗ്രഹങ്ങളും നിങ്ങളുടെ ജാതകത്തിൽ വ്യതിരിക്തമായ സ്ഥാനങ്ങൾ വഹിക്കുമ്പോൾ, നിങ്ങൾ സ്വയം വേഗത കൈവരിക്കണം. എല്ലാ വഴികളിലൂടെയും സ്വയം വലിച്ചുനീട്ടുക, ഒപ്പം തന്നെ വിശ്രമിക്കുക. ഹൃദയത്തിന്റെ കാര്യങ്ങളിൽ, നിങ്ങളുടെ വികാരങ്ങൾക്ക് പ്രഥമസ്ഥാനം നൽകുക, സാമൂഹിക സമ്മർദ്ദങ്ങൾക്ക് രണ്ടാമതായും സ്ഥാനം നൽകുക.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
സമീപകാല പരിശ്രമങ്ങൾക്കുള്ള പ്രതിഫലങ്ങൾ വളരെ നേരത്തേ തന്നെ, ഒരുപക്ഷേ ഇന്ന് തന്നെ നിങ്ങളുടെ വഴിയിൽ വന്നു ചേരും. നിങ്ങൾ സമ്പന്നതയിലാണെന്നും ബുദ്ധിശാലിയാണെന്നും കൂടുതൽ സുരക്ഷിതത്വത്തിലാണെന്നും തോന്നിക്കൊണ്ടാവും ഈ വാരം അവസാനിക്കുക. മറ്റുള്ളവർ നിങ്ങളോട് കാണിക്കുന്ന വാത്സല്യത്തെക്കുറിച്ച് നിങ്ങൾ അറിയുകയാണെങ്കിൽ നിങ്ങൾ കൂടുതൽ സ്നേഹിക്കുന്നതായിഅനുഭവപ്പെടും. അത് നിങ്ങളുടെ ജീവിതത്തിലെ മറ്റ് മേഖലകളിലെ വിജയത്തെ പ്രോത്സാഹിപ്പിക്കും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ ആശങ്കാകുലമായ അവസ്ഥയിലായിരിക്കാം, പക്ഷേ ഒരിക്കലും നെഗറ്റീവ് ചിന്തകൾക്ക് വഴിയൊരുക്കരുത്. നിങ്ങളെ ദുർബലപ്പെടുത്താൻ വീടുമായി ബന്ധപ്പെട്ട സംഭവങ്ങളെ അനുവദിക്കരുത്. കുടുംബപരമായ കാര്യങ്ങളിൽ നിങ്ങളുടെ നിയന്ത്രണമുണ്ടാവണമെന്ന് മനസിലാക്കുക, അത് ഭാവിയിലേക്കായി നിങ്ങളെ സജ്ജമാക്കും. നിങ്ങൾ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചിരിക്കുന്ന അവസ്ഥ ഇനിയുണ്ടാവില്ല.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ മനസ്സ് വളരെയധികം ചിന്തകളാൽ അലങ്കോലപ്പെട്ടതായി തോന്നുന്നു. അടുത്തതായി എന്തുചെയ്യണമെന്ന് അറിയാൻ പ്രയാസമായ അവസ്ഥയിലാവും നിങ്ങൾ. ലളിതമായ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ച് മനസ്സ് ശാന്തമാക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് പുരാതന ഋഷിമാർ സംസാരിക്കാറുണ്ടായിരുന്നു. അത് പറയുന്നതിനേക്കാൾ എളുപ്പമാവും ചെയ്യാൻ! എന്തുതന്നെയായാലും, നിങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കാൻ ശ്രമിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ചുറ്റും ഇപ്പോഴും ധാരാളം പിരിമുറുക്കങ്ങളുണ്ട്, എന്നാൽ ചില സാങ്കൽപ്പിക വേവലാതികളിൽ നിന്നും മിഥ്യാധാരണകളിൽ നിന്നും മുക്തമായിക്കൊണ്ട് കുറച്ച് ദീർഘവീക്ഷണത്തോടെ ഭാവിയിലേക്കായി ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് കഴിയും. അടുത്ത ആഴ്ചയ്ക്ക് നിഗൂഢതയുടേതായ ഒരു പങ്ക് കൊണ്ടുവരാൻ കഴിയും. അതിനാൽ നിങ്ങളുടെ ഉത്തരങ്ങൾ തയ്യാറാക്കുക. കൂടാതെ വസ്തുതകളെക്കുറിച്ച് ഒരു ധാരണ നേടുക.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ഇന്ന് നിങ്ങളുടെ ജാതകത്തിൽ ഒരു കാര്യത്തിന് പ്രാധാന്യമർഹിക്കുന്നു- നിങ്ങളുടെ പദ്ധതികൾക്കായി പണം നൽകേണ്ടതിന്റെ ആവശ്യകതയ്ക്ക്. നിങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ ശക്തമായ തീരുമാനങ്ങൾ ആവശ്യമാണ്. നിസ്സാര കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ പാഴാക്കി വിടരുത്. എല്ലാത്തിനുമുപരി നേടാൻ നിങ്ങൾക്ക് ഇനിയും വളരെയധികം കാര്യങ്ങളുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് ചിന്തിക്കാനാകും. കുടുംബ കാര്യങ്ങളും വീട്ടു കാര്യങ്ങളും പരിശോധിക്കാൻ നിങ്ങളുടെ സമയം ഉപയോഗിക്കാം. നിങ്ങൾ ഒരു പരിധിവരെ അസ്ഥിരമായ അവസ്ഥയിലായിരിക്കാമെന്ന് ചന്ദ്രൻ സൂചിപ്പിക്കുന്നു. എന്നാൽ നിങ്ങൾക്ക് ഉയർന്ന നിലവാരത്തിൽ മാത്രം മുന്നോട്ട് പോവാനുള്ള അനുമതിയുമുണ്ട്.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ ആരായാലും, നിങ്ങൾ ഇതുവരെ എന്തായിരുന്നു എന്നാലും, നിങ്ങൾ എത്രമാത്രം പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, നിങ്ങൾക്ക് സംഭവിക്കുന്നതെല്ലാം ചില ക്രമീകരണങ്ങൾ അനാവരണം ചെയ്യപ്പെടുന്നതിന്റെ ഭാഗമാണെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങളുടെ വിധിയിലേക്ക് അല്പം കൂടി അടുക്കാൻ സമീപകാല സംഭവങ്ങൾ നിങ്ങൾക്ക് അവസരം നൽകിയെന്നുകൂടി നിങ്ങൾ മനസ്സിലാക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ സ്വന്തം ഭാവിയുടെ യജമാനത്തി അല്ലെങ്കിൽ യജമാനൻ എന്ന നിലയിൽ നിങ്ങൾക്ക് ഈ സമയം പ്രധാനമാണ്. നിങ്ങളുടെ തൊഴിൽപരമോ വ്യക്തിപരമോ ആയ പ്രധാന അഭിലാഷങ്ങൾ നേടിയെടുക്കാൻ നിങ്ങൾ ശ്രമം നടത്തണം. കൂടാതെ, പ്രിയപ്പെട്ട ഒരാളുടെ മനസ്സ് ശാന്തമാക്കാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ, ദയവായി കാലതാമസമില്ലാതെ അത് നിറവേറ്റാൻ ശ്രമിക്കുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
അടുത്ത കുറച്ച് ദിവസങ്ങൾ വൈകാരികമായി വെല്ലുവിളി നിറഞ്ഞതാകാം. പക്ഷേ നിങ്ങൾ ബുദ്ധിമുട്ടുകളിൽ നിന്ന് ഒളിച്ചോടരുത്. സ്വയം നോക്കിക്കാണുന്നതിനുള്ള തികച്ചും പുതിയൊരു മാർഗ്ഗം നിങ്ങൾ കണ്ടെത്തും. ഒപ്പം മറ്റ് ആളുകളും നിങ്ങൾക്ക് വളരെ നല്ല ഉപദേശം നൽകും എന്നതാണ് സത്യം. നിങ്ങളുടെ ആത്മാഭിമാനം ഉയർത്തുന്നതിൽ നിങ്ങൾക്ക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
തികച്ചും ലൗകികമായ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് പ്രചോദനം ലഭിക്കും. ഒരു യാത്ര നിങ്ങൾക്ക് അനുയോജ്യമാകും. അത് പരാജയപ്പെട്ടാൽ, ആത്മീയ അന്വേഷണത്തിന്റെ ഒരു ഇടം തേടുന്നത് പരിഗണിക്കാമോ എന്ന് ചിന്തിക്കാവുന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ബഹിരാകാശത്തേക്കുള്ള ഒരു യാത്രക്കും നിങ്ങളിലേക്കുള്ള ആന്തരിക പര്യവേഷണത്തിനും ഇടയിൽ ഏത് തിരഞ്ഞെടുക്കാമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.