നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

horoscope, astrology, horoscope today, ie malayalam

ഒരു ജ്യോതിഷിയായാൽ അർത്ഥമാക്കുന്നത് സ്വയം വിശദീകരിക്കാൻ നിങ്ങളോട് എപ്പോഴും ആവശ്യപ്പെടുന്നു എന്നാണ്! ജ്യോതിഷത്തെ നിഗൂഢതയുള്ള മാന്ത്രികവിദ്യകളായ – പ്രേതങ്ങൾ, പറക്കുംതളികകള്‍, മാജിക്, കൂടാതെ വിശദീകരിക്കാനാകാത്ത മറ്റെന്തെങ്കിലുമായി ആശയക്കുഴപ്പത്തിലാക്കുന്ന നിരവധി മാധ്യമപ്രവർത്തകരോട് ഞാൻ അടുത്തിടെ സംസാരിക്കുകയുണ്ടായി. യഥാർത്ഥത്തിൽ, ജ്യോതിഷം വളരെ വിചിത്രമാണെങ്കിലും, അതിന്റെ തത്ത്വങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പഠിക്കാൻ കഴിയും. അടിസ്ഥാനകാര്യങ്ങൾ വളരെ ലളിതമാണ്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ പ്രശ്‌നങ്ങൾ‌ക്ക് മറ്റുള്ളവരുടെ മോശം നിർവഹണരീതിയെയോ അപകർഷതാബോധത്തെയോ കുറ്റപ്പെടുത്തുന്നത് പ്രയാസകരമല്ല. എന്നിരുന്നാലും, ചന്ദ്രൻ നിങ്ങളുടെ വ്യക്തിപരമായ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ രാശിയെ കുറ്റപ്പെടുത്താം. അത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ സഹായിക്കില്ലെന്ന് മാത്രം…

Read More: നടി ജമീല മാലിക്ക് അന്തരിച്ചു

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

എന്തോ നിങ്ങളെ ആശ്ചര്യഭരിതരാക്കാൻ പോകുന്നു, പക്ഷേ സംഭവിക്കുന്നത് ചില വിചിത്രമായ രീതിയിൽ, പൂർണ്ണമായും ഒരു നിസ്സാര കാര്യമായിരിക്കും. നിങ്ങൾക്ക് ഇന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം ശാന്തതയും സമചിത്തതയും പാലിക്കുക എന്നതാണ്. എല്ലായ്പ്പോഴും ഒരു പ്രായോഗിക മാർഗ്ഗം പിന്തുടരുക: നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതാണ് നല്ലതാണ്, പക്ഷേ അവയിൽ നിന്ന് ഒഴിഞ്ഞുമാറരുത്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഇപ്പോൾ നിങ്ങൾ വിശ്വാസം കാത്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്, പ്രധാനമായും ജോലിസ്ഥലത്ത്. പ്രധാനപ്പെട്ട ജോലികൾ വീട്ടിൽ തന്നെ ഏൽപ്പിക്കണം എന്ന കാര്യം നിങ്ങൾ ഓർക്കണം, കാരണം നിങ്ങൾ ഉടൻ ക്ഷീണിതരാകുകയും വിശ്രമം ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ സൂചനകൾ ഇപ്പോൾ ഉണ്ട്. കൂടാതെ, തീർച്ചയായും, മറ്റുള്ളവർ അവരുടെ ന്യായമായ പങ്ക് നിർവഹിക്കേണ്ട സമയമാണിത്.

Read More: ‘നിങ്ങളെ ഇങ്ങനെ കാണുന്നത് നിരാശാജനകം’; ഒമർ അബ്ദുല്ലയ്ക്ക് ഷേവിങ് സെറ്റ് അയച്ചുകൊടുത്ത് ബിജെപി

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ജോലിയിൽ ഒരു പ്രധാന നീക്കം നടത്താനുള്ള അവസരം നിങ്ങൾക്ക് തീർച്ചയായും ഉണ്ട്, പക്ഷേ അവസരത്തിന്റെ ജാലകം വളരെ ചെറുതാണ്. സാമ്പത്തിക ഭയങ്ങളോ ആശങ്കകളോ ഒരു പ്രധാന അഭിലാഷത്തിന് തടസ്സമായി നിൽക്കാൻ അനുവദിക്കരുത്. ചോദ്യങ്ങൾ ചോദിക്കുകയും സംശയങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുക – എന്നാൽ നിങ്ങളുടെ തീരുമാനങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചുനിൽക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

അവകാശങ്ങളാൽ നിങ്ങൾക്ക് ഈ ദിവസത്തിൽ മുൻഗണന ഉണ്ടായിരിക്കണം, എന്നാൽ ഒരു കൈകൊണ്ട് നൽകുന്നത് മറുകൈ കൊണ്ട് എടുത്തുകളയാം. അത് സർവസാധാരണമാണ്! അതിനാൽ പിന്നീട് നിരാശപ്പെടാം, പക്ഷേ നീരസത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിൽ കാര്യമില്ല, കാരണം നിങ്ങൾ തെറ്റായ വ്യക്തിയെ കുറ്റപ്പെടുത്താം.

Read More: ബാങ്ക് പണിമുടക്ക്: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ജനുവരിയിലെ ശമ്പളം നേരത്തെ ലഭിച്ചേക്കും

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ വൈകാരിക സന്തുലിതാവസ്ഥ പുനസ്ഥാപിക്കാൻ ആഴ്ചയിൽ പിന്നീട് മതിയായ സമയം ഉണ്ടാകും. അതിനാൽ, ഇന്ന് നിങ്ങൾക്ക് കുറച്ച് അപകടസാധ്യതകൾ അനുവദിക്കാം, എന്നിരുന്നാലും വിജയിക്കുന്ന ഒരേയൊരു പദ്ധതികൾ വളരെ പുരാതനമായിരിക്കും. നിങ്ങളുടെ നിലയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പുണ്ടാകുന്നതുവരെ കൂടുതൽ നവീനാശയങ്ങൾ ഉപേക്ഷിക്കണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഒരു കൂട്ടം ചെറിയ കാലചക്രങ്ങൾ ഇപ്പോൾ‌ നിർ‌ണ്ണായക ഘട്ടത്തിലാണ്, നിങ്ങൾ‌ മടങ്ങിവരാത്ത ഒരു ഘട്ടത്തിലെത്തിയതായി തോന്നുന്നു, പക്ഷേ, ഇത് ഒരു മോശം കാര്യമാണോ അല്ലയോ എന്നത് ഒരു സങ്കീർ‌ണ്ണത നിറഞ്ഞ കാര്യമാണ്. വാസ്തവത്തിൽ ഞാൻ പറയും, നിങ്ങൾക്ക് ഒരു വ്യക്തിപരമായ പ്രശ്നം മറക്കാനോ അവഗണിക്കാനോ കഴിയുമെങ്കിൽ, നിങ്ങൾ സ്വയം ഒരു വലിയ ഉപകാരമാണ് ചെയ്യുന്നത്!

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഉറപ്പുള്ള ഒരു കാര്യമുണ്ടെങ്കിൽ അത് എല്ലാം മാറുകയാണ് എന്നതാണ്. നിങ്ങളുടെ ഗ്രഹ സ്ഥാനങ്ങൾ നിങ്ങളുടെ സ്വന്തം നിർമ്മാണത്തിലല്ലെങ്കിൽ പോലും ഒരു വാഗ്വാദത്തിൽ നിങ്ങൾ പങ്കെടുക്കേണ്ടി വരുന്ന ഘട്ടത്തിലേക്ക് നീങ്ങും എന്ന് ഉറപ്പു വരുത്തുന്നു.

Read More: ‘എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ’; പൃഥ്വിയോട് ചേർന്ന് നിന്ന് മല്ലിക

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

തീവ്രമായ ഗ്രഹങ്ങളുടെ വിന്യാസം കാരണം കൃത്യമായി എന്താണ് നടക്കുന്നത് എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ചുറ്റി തിരിയാനും സമയം പാഴാക്കാനുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, എല്ലാം നല്ലതാണ്. ഇന്നത്തെ വൈകാരികമായ ചന്ദ്രന്റെ ഇടപെടൽ കാരണം നിങ്ങളെ സമ്മർദ്ദത്തിലാക്കാൻ പങ്കാളികളെ അനുവദിക്കരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വീട്ടിലെ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അവസരമുണ്ടെങ്കിൽ, അതായത് ഒരു കുടുംബ പ്രശ്‌നമോ ഗാർഹിക പ്രശ്‌നമോ പരിഹരിക്കാനുള്ള അവസരം ലഭിക്കുകയാണെങ്കിൽ, നിങ്ങൾ കഴിയുന്നത്ര വേഗത്തിൽ നീങ്ങുക. കാര്യങ്ങൾ നിയന്ത്രിക്കാൻ പ്രയാസമാണ്, പക്ഷേ നിങ്ങൾ പരമാവധി ശ്രമിക്കണം. നിങ്ങൾ വിജയിക്കുകയെന്നത് പ്രധാനമല്ലെന്നും നിങ്ങളുടെ പരിശ്രമങ്ങൾക്കാണ് പ്രാധാന്യമെന്നും ചില ആളുകൾ പറയും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഏതൊരു അർത്ഥവത്തായ ബന്ധത്തിലും പങ്കാളികൾ നൽകാനും സ്വീകരിക്കാനും പഠിക്കണം. ഈ തത്വം നിങ്ങളുടെ സ്വകാര്യജീവിതത്തെ പോലെ തന്നെ നിങ്ങളുടെ പ്രൊഫഷണൽ മേഖലയിലും ബാധകമാണ്, പക്ഷേ അത് നേടാൻ കഴിയില്ല. അതിനാൽ, നടപ്പിലാക്കാൻ കഴിയുമെന്ന് നിങ്ങൾക്കുറപ്പുള്ള കാര്യങ്ങൾ മാത്രം നിങ്ങൾ ഇന്ന് വാഗ്ദാനം ചെയ്യൂ.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ വളരെ തിടുക്കം കാട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ ഇപ്പോൾ നിർണ്ണയിക്കണം – എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുക. ഒരു സാമ്പത്തിക പ്രശ്‌നം ഇപ്പോൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും നിങ്ങൾക്ക് പരിണതഫലങ്ങൾ നേരിടേണ്ടിവരുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ സാമ്പത്തികത്തിൽ പിന്നിലാകം – പക്ഷേ നിങ്ങൾക്ക് കൂടുതൽ ആദരവ് പ്രതീക്ഷിക്കാം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today january 29 2020 aries gemini cancer virgo capricorn other zodiac signs check astrological prediction

The moderation of comments is automated and not cleared manually by malayalam.indianexpress.com