scorecardresearch

Daily Horoscope January 28, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily horoscope January 28, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope January 28, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope January 28, 2022: കഴിഞ്ഞ ആഴ്‌ച ഞാൻ ഒരു പത്രപ്രവർത്തകനോട് സംസാരിച്ചിരുന്നു. എങ്ങനെയാണ് ജ്യോതിഷത്തിന്റെ പ്രവർത്തനമെന്ന് അദ്ദഹം ചോദിച്ചു. അത് എങ്ങനെയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ഇത് നല്ല ഫലങ്ങൾ നൽകുന്നുവെന്ന് എനിക്ക് അറിയാം. മറ്റ് സമ്പ്രദായങ്ങളെ അപേക്ഷിച്ച് ആളുകളുടെ സ്വഭാവത്തെ മികച്ച രീതിയിൽ വിവരിക്കുന്നുവെന്നും അറിയാം. ചിലപ്പോൾ വളരെ മികച്ച ചില പ്രവചനങ്ങൾ നടത്തുമെന്നും റിയാം. അത് മതി എനിക്ക്!

Also Read: Weekly Horoscope (January 23- January 29, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് തീർച്ചയില്ലാത്ത അവസ്ഥയായിരിക്കും ഇത്. അതിൽ അവിടെ അതിശയിക്കാനൊന്നുമില്ല! ചില രഹസ്യമായ ഭയങ്ങളെയും ആശങ്കകളെയും കുറിച്ച് നിങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കും. എന്നാൽ ഈ സമയത്തെ പൊതുവായ മാനസികാവസ്ഥ നിങ്ങൾക്ക് അനുകൂലമാണ്. സഹായകരമായ സാഹചര്യങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ആത്യന്തിക വിജയം നിങ്ങളുടേതാവും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾക്ക് സമയമുണ്ടെങ്കിൽ അത് നിങ്ങളുടെ തൊഴിൽ രംഗത്തെ വിജയം നേടുന്നതിനോ അല്ലെങ്കിൽ ഒരു വ്യക്തിഗത ശീലം പൂർത്തീകരിക്കുന്നതിനോ വേണ്ടിയോ ചിലവഴിക്കാം. ചില അധിക ജോലികൾക്കായി സമയം ചെലവഴിക്കാം. നിങ്ങളുടെ ആവേശകരമായ പ്രവണതകളുമായി മുന്നോട്ട് പോകാൻ അധിക പ്രായോഗിക സഹായം ആവശ്യമാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിലവിലെ ഗ്രഹങ്ങളുടെ ക്രമീകരണങ്ങൾ നിങ്ങളെ യാത്രയിൽ നിലനിർത്തിക്കൊണ്ടിരിക്കും. കൂടാതെ വീട്ടിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ വഴികൾ പരീക്ഷിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. സമയം ലാഭിക്കുന്ന ഉപകരണങ്ങളും ഗാഡ്‌ജെറ്റുകളും നിങ്ങളുടെ ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ചേക്കാം. അതേസമയം കൂടുതൽ പരിചയസമ്പന്നരായ ആളുകളുടെ പക്കൽ നിങ്ങൾക്ക് ആവശ്യമായ ഉത്തരങ്ങൾ ഉണ്ടായിരിക്കണം. എന്നിരുന്നാലും, ആദ്യം നിങ്ങൾ ചോദിക്കേണ്ടതുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജീവിതം മുന്നേറ്റത്തിന്റെ പാതയിലേക്ക് തിരിയുന്നു. ഇന്നത്തെ അസാധാരണമായ സജീവമായ ഗ്രഹചിത്രം പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ കാര്യങ്ങൾ നേരത്തെ തന്നെ ആരംഭിക്കണം. നിങ്ങൾ കടന്നു പോയ ദുരവസ്ഥയിൽ നിന്ന് കരകയറാനും നിങ്ങളുടെ ജീവിതത്തിൽ സാഹസികതയുടെ ഒരു നവോന്മേഷം പകരാനും പറ്റിയ നിമിഷമാണിത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഊർജ്ജസ്വലമായ ഗ്രഹങ്ങൾ ഈ ദിവസത്തെ രസകരമായ ഒരു ദിവസമാക്കി മാറ്റുന്നു. ശുക്രനും ശനിയും തമ്മിലുള്ള നിലവിലെ ബന്ധത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഏറെക്കുറെ അനിവാര്യമാണ്. അതിനാൽ നിങ്ങൾ ഒരു പങ്കാളിയുമായി ഇടപഴകിയില്ലെങ്കിൽ പരിഭ്രാന്തരാകരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് മറ്റുള്ളവരില്ലാതെ ജീവിക്കാൻ കഴിയില്ല – അത് മറ്റാരെക്കാളും നന്നായി നിങ്ങൾക്കറിയാം! പങ്കാളികൾക്കും ഒപ്പമുള്ളവർക്കും നിങ്ങൾ കൂടുതൽ ശ്രദ്ധ നൽകണം. നിങ്ങൾക്ക് താങ്ങാൻ കഴിയുന്നതിനേക്കാൾ കൂടുതൽ എടുക്കേണ്ടി വന്നാൽ അതിനെ നേരിടാൻ സുഹൃത്തുക്കളെ ആശ്രയിക്കുന്നതിന് മടിക്കാതിരിക്കുക. വിശ്രമിക്കാൻ അധികം സമയമില്ല.

Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ ശരിക്കും തയ്യാറായാലും ഇല്ലെങ്കിലും, വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഒന്നിലേക്കാണ് നിങ്ങൾ പ്രവേശിക്കുന്നത്. അവസാനനിമിഷത്തിൽ സാമൂഹിക ഇടപഴകലുകൾ മാറിമറിഞ്ഞാലോ, അല്ലെങ്കിൽ സുഹൃത്തുക്കൾ അവർക്കു തോന്നുന്നതുപോലെ മാറിയാലോ ആശ്ചര്യപ്പെടേണ്ട. അപ്രതീക്ഷിതമായി അങ്ങനെ പലതും സംഭവിക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒട്ടുമിക്ക ക്രമീകരണങ്ങളിലും നിങ്ങൾ സന്തുഷ്ടരാണ്. എന്നിരുന്നാലും, ഈയിടെയായി സമ്മർദപൂരിതമായ ഒരു ദിനചര്യയിൽ മുഴുകാൻ നിങ്ങൾ നിങ്ങൾ മുന്നോട്ട് പോയേക്കാം. അങ്ങനെയെങ്കിൽ, പദ്ധതികളിൽ മാറ്റം വരുത്തുന്നത് നന്നായിരിക്കും. ഒരു സാമ്പത്തിക പദ്ധതിക്ക് കൂടുതൽ സൂക്ഷ്മപരിശോധന ആവശ്യമായി വന്നേക്കാം, നിങ്ങളുടെ തിരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിരവധി അഭിപ്രായവ്യത്യാസങ്ങൾ വരുന്ന ഒരു കാലഘട്ടമാണ് ഇത്. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ വസ്തുക്കമ്പോളത്തിൽ ഇടപെടാൻ പറ്റുന്ന മികച്ച സമയമാണിത്. എന്നിരുന്നാലും മറ്റുള്ള കാര്യങ്ങളിലും തികച്ചും കാലികമായി നിലനിർത്തുന്ന ഇടപെടൽ നടത്തുക. പ്രത്യേകിച്ചും നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പൊതുവായ ചില പ്രവണതകൾക്ക് സാധ്യതയുണ്ട്. നേരിയ തോതിൽ തടസ്സങ്ങളുണ്ടാവുന്നത് തുടരുന്നു. ഇത് ആസ്വാദ്യകരവും ഉത്തേജിപ്പിക്കുന്നതുമായ ഒരു കാലഘട്ടമായിരിക്കില്ല. തൊഴിൽ രംഗത്തെ നീക്കങ്ങൾ പരിഗണിക്കുകയാണെങ്കിൽ, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക. ചെറുപ്പക്കാരോട് ദയ കാണിക്കുക. നിങ്ങൾക്ക് എപ്പോൾ അവരുടെ സഹായം ആവശ്യമായി വരുമെന്ന് നിങ്ങൾക്കറിയില്ല!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഉടൻ തന്നെ നിങ്ങളുടെ ഔദാര്യത്തെ അഭിനന്ദിക്കും. നിങ്ങളുടെ സംഭാവനകൾ ഊഷ്മളമായി സ്വീകരിക്കപ്പെടും. പണത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ നല്ല മനസ്സിന്റെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെയും അന്തരീക്ഷത്തിൽ നടക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ഗ്രഹനിലയിലെ പ്രധാന പ്രദേശങ്ങളിലെ ശക്തമായ ഗ്രഹങ്ങളുടെ സാന്നിധ്യം എല്ലാ സംഭവങ്ങൾക്കും ഊഷ്മളമായ തിളക്കം നൽകുന്നു. എന്നാൽ അവ അമിത ആത്മവിശ്വാസത്തിനും അക്ഷമയ്ക്കും നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങൾക്ക് കഴിയുമെങ്കിൽ മുൻകൈയെടുക്കുക. ക്രമേണ മുന്നേറുന്നതായി ഒരു സംരംഭത്തിലേക്ക് വേണ്ടി നിങ്ങളുടെ ക്രിയാത്മകതകളെ ഉപയോഗിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today january 28 2022 aries gemini cancer virgo capricorn zodiac signs check astrological prediction