scorecardresearch
Latest News

Daily horoscope January 27, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily horoscope January 27, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Daily horoscope January 27, 2022: ജ്യോതിഷം സംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾക്കറിയാമെന്ന് എനിക്കുറപ്പുണ്ട്. ജ്യോതിശാസ്ത്രപരമായ കാരണങ്ങളാലാണ് അത്. ഉദാഹരണത്തിന്, പുരാതന കാലത്ത് നമുക്ക് ഏഴ് ഗ്രഹങ്ങളുണ്ടായിരുന്നു, ലോകം ഏഴ് പർവതങ്ങളാൽ ചുറ്റപ്പെട്ടിരുന്നു, ഏഴ് ജ്ഞാനികൾ മനുഷ്യരാശിയെ ജ്ഞാനം പഠിപ്പിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അതൊരു നല്ല, ശുഭാപ്തിവിശ്വാസമുള്ള, സംഖ്യയാണ്!

Also Read: Weekly Horoscope (January 23- January 29, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ കൂടുതൽ ബഹുമാനം ലഭിക്കാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ കരിയറിലെ പുതിയ വികസനങ്ങളിലോ അല്ലെങ്കിൽ നിങ്ങൾക്ക് പൊതു പദവി നൽകുന്ന മറ്റേതെങ്കിലും മേഖലയിലോ നിങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുകയാവാം, എന്നാൽ അതിന്റെ സാധ്യതകൾ താൽക്കാലികമായി കുറയുകയാണ്. നിങ്ങൾക്ക് ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഗാർഹികമായ മെച്ചപ്പെടത്തലുകൾ അജണ്ടയിലുണ്ടെങ്കിൽ അതിൽ നിങ്ങൾ വിജയിക്കാം, നിങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യങ്ങളെക്കുറിച്ച് ബന്ധുക്കൾക്ക് സംശയമില്ലെന്ന് ഉറപ്പാക്കുക. ആരെങ്കിലും നിങ്ങളെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരു ബാക്ക് അപ്പ് പ്ലാൻ ഉണ്ടാകുന്നത് ഗുണം ചെയ്യും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

തീർച്ചയായും പലതിൽ നിന്നും പുറത്തുകടക്കേണ്ട സമയമാണിത്, മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അധികം വിഷമിക്കേണ്ടതില്ല. ക്രിയാത്മകവും ആസ്വാദ്യകരവുമായ ഒരു പ്രവർത്തനത്തിൽ ചേരാനുള്ള പദ്ധതികളെ ബാധിക്കുന്ന വാർത്തകൾ നിങ്ങൾ കേട്ടേക്കാം, അതിനാൽ വൈകിക്കരുത്! നിങ്ങൾ എത്ര വേഗത്തിൽ പോകുന്നുവോ അത്രയും വേഗം നിങ്ങൾക്ക് പ്രതിഫലം ലഭിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളിൽ ചിലരെ നിലവിലെ പിരിമുറുക്കങ്ങൾ മറ്റുള്ളവരെക്കാൾ വളരെ കൂടുതലായി ബാധിക്കുന്നു, എന്നാൽ നിങ്ങൾ സാധാരണയായി അവഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന സാധ്യതകൾക്കായി ശ്രമിക്കണം. ചില പദ്ധതികളിൽ പുനർവിചിന്തനം ആവശ്യമായി വന്നേക്കാം, എന്നാൽ മറ്റുള്ളവർ സ്വയം ശ്രദ്ധിക്കണം. ഓരോ കേസിനെയും അതിന്റേതായ രീതിയിൽ എടുക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ സ്വകാര്യ കാര്യങ്ങളെക്കാൾ പൊതുജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ആളാണെന്ന് തോന്നുന്നു. വളരെക്കാലം മുമ്പ് പൂർത്തിയാക്കിയതായി നിങ്ങൾ കരുതുന്ന കരിയർ സംബന്ധമായ കാര്യങ്ങളിൽ വരും ആഴ്ചകളിൽ കുറച്ചുകൂടി ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഏത് കാര്യത്തിലായാലും, പഴയ സ്ഥാനത്തേക്ക് പോയി പഴയ ശീലങ്ങളിലേക്ക് മടങ്ങുന്നത് സന്തോഷകരമായ ഒന്നാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഭാവിയിലേക്കുള്ള പദ്ധതികൾക്ക് നിലവിലെ ഗ്രഹനില മികച്ചതാണ്, എന്നാൽ മുൻപുണ്ടായിരുന്ന ആളുകളോടും സ്ഥലങ്ങളോടും അഭിപ്രായങ്ങളോടും വിടപറയേണ്ടി വരുന്നത് വിഷമകരമാണ്. എല്ലാറ്റിനുമുപരിയായി, പണം സുരക്ഷിതമായി ഉപയോഗിക്കുക. നിങ്ങളുടെ ചെലവിൽ മറ്റൊരാൾ സുഖിക്കുന്നത് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാവില്ല.

Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഓരോ നിമിഷവും ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങളാണ് നിങ്ങൾ എടുക്കുന്നത്. ഇത് ആസ്വാദ്യകരമായ സമയമാണോ അല്ലയോ എന്നത്, പ്ലാനിലെ പെട്ടെന്നുള്ള മാറ്റങ്ങളെ നേരിടാനുള്ള നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് എത്രത്തോളം ആത്മവിശ്വാസമുണ്ട്, നിങ്ങളുടെ സ്വന്തം മാർഗങ്ങളിലേക്ക് തിരികെ പോകാൻ നിങ്ങൾ എത്രത്തോളം തയ്യാറാണ് എന്നതിനെ ആശ്രയിച്ചിരിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അടുത്ത കുറച്ച് ദിവസങ്ങളിൽ, വിത്തുകൾ വിതയ്ക്കപ്പെടും, അത് വരും മാസങ്ങളിൽ പുതിയ സാഹചര്യങ്ങളിലേക്ക് നയിക്കും. വിദേശ ബന്ധങ്ങൾ വളരെ പ്രധാനമാണെന്ന് തോന്നുന്നു, എന്നാൽ ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് ഇപ്പോൾ അറിയാൻ കഴിയില്ല . രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മികച്ച ബിസിനസ് പ്ലാനുകൾ അൽപം ആവേശം ഉണ്ടാകുന്നുണ്ട്, അതിന്റെ മുടക്കുമുതൽ എത്ര ചെറുതാണെങ്കിൽ പോലും. എന്നാൽ, ഏറ്റവും നിസ്സാരമായ കാര്യങ്ങളിൽ പോലും നിങ്ങൾ നിയന്ത്രണം നിലനിർത്തേണ്ടത്പ്രധാനമാണ്, അല്ലാത്തപക്ഷം നിങ്ങൾ അസുന്തിഷ്ടനാകും. നിങ്ങൾ നടത്തിയ എല്ലാ ശ്രമങ്ങൾക്കും ശേഷം അങ്ങനെ സംഭവിക്കുന്നത് മോശമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ബന്ധങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു പ്രധാന പ്രശ്നം, നിങ്ങളുടെ സ്വാതന്ത്ര്യത്തിന് നൽകുന്ന പ്രാധാന്യവും നിങ്ങളെ കെട്ടിയിടാൻ ശ്രമിക്കുന്ന ആളുകൾക്ക് വഴങ്ങാതിരിക്കാൻ നിങ്ങൾ കാണിക്കുന്ന വിമുഖതയുമാണ്. പക്ഷേ ഒരു ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പങ്കാളികളോട് വിശദീകരിക്കുകയാണെങ്കിൽ അവർ അത്ഭുതകരമാം വിധം പൊരുത്തപ്പെടുന്നവരാണെന്ന് നിങ്ങൾക്ക് മനസിലായേക്കാം, അത് ആശ്വാസം നൽകും!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ആഗ്രഹങ്ങളെ അഴിച്ചുവിടണം. എല്ലാവർക്കും മുകളിലെത്താനുള്ള അവസരമുണ്ട്, ഇപ്പോൾ നിങ്ങളുടെ ഊഴമാണ്, അതാണ് അൽപ്പം ശ്രദ്ധയാകർഷിക്കുന്നത്, അതുകൊണ്ട് ദയവായി മടിക്കരുത് ആത്മവിശ്വാസക്കുറവ് ഉണ്ടാകരുത്. നിങ്ങൾക്ക് ഇടയ്ക്കിടെ സംശയങ്ങൾ പിടികൂടുന്നെങ്കിൽ, വിദഗ്ധരുടെ സഹായം തേടുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വളരെ പ്രധാനപ്പെട്ട പലതും തിരശ്ശീലയ്ക്ക് പിന്നിൽ നടക്കുന്നു. ഗൂഢാലോചനകൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു, പക്ഷേ രഹസ്യങ്ങൾ കൂടുതൽ കാലം നിങ്ങൾക്ക് സൂക്ഷിക്കാൻ കഴിയില്ല. ജോലിയിൽ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതിനേക്കൾ തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ചേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today january 27 2022 aries gemini cancer virgo capricorn zodiac signs check astrological prediction

Best of Express