Daily horoscope January 26, 2022: സ്നേഹത്തിന്റെ ഗ്രഹമാണ് ശുക്രൻ. അതിനാല്‍ തന്നെ ശുക്രന്റെ ഗ്രഹനില പ്രകാരം നമ്മളില്‍ പലരും പുതിയ സുഹൃത്തുക്കള്‍ക്ക് ജീവിതത്തില്‍ ഇടം നല്‍കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. സാമൂഹികമായ ബന്ധങ്ങള്‍ വികസിപ്പിക്കാനും പുതിയ വികാരങ്ങള്‍ അനുഭവിക്കാനുമുള്ള ആഗ്രഹം ഉണ്ടാകുന്നു. അപരിചിതരെ നമ്മുടെ ജീവതത്തിലേക്ക് സ്വാഗതം ചെയ്യുന്ന സമയമാണിത്.
Also Read: Weekly Horoscope (January 23- January 29, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഗ്രഹങ്ങളുടെ വിചിത്രമായ സംയോജനം സംഭവിക്കുന്നതിനാല്‍ സമ്മർദ്ദത്തിൽ നിന്നും ഒരു ചെറിയ ആശ്വാസം ഉണ്ടായേക്കും. എന്നിരുന്നാലും കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. നിങ്ങൾ എത്ര വേഗത്തിൽ പ്രവർത്തിക്കുന്നുവോ അത്രയും നല്ലത്. പരിചയസമ്പത്തുള്ള സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കാതിരിക്കരുത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
പരിചയമില്ലാത്ത ആളുകളുമായി ഇടപഴകുമ്പോൾ നിങ്ങളുടെ അനുമാനങ്ങള്‍ ശെരിയാകണമെന്നില്ല, അശ്രദ്ധ പുലര്‍ത്തുന്നതിനാലാണിത്. ഇത് അമിത ആത്മവിശ്വാസത്തിന്റെയും മറ്റുള്ളവരെ നിസാരമായി കാണാനുള്ള പ്രവണതയുടെയും ഫലമായിരിക്കാം. കൂട്ടായി ചെയ്യുന്ന പ്രവൃത്തികളില്‍ നിങ്ങളുടെ പങ്ക് കൃത്യമായി നിര്‍വഹിക്കണം. വിശ്വസ്തരായ സുഹൃത്തുക്കൾ പ്രതീക്ഷിക്കുന്നത് അതാണ്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
അസാധാരണ കഴിവുള്ള ഒരു വ്യക്തി ഇപ്പോള്‍ കൂടെ ഉണ്ടായിരിക്കാം. സമീപകാലങ്ങളില്‍ നിങ്ങളുടെ പ്രതിബദ്ധതയില്ലായ്മയെക്കുറിച്ച് സഹപ്രവർത്തകർ ചൂണ്ടിക്കാണിച്ചാല്‍ നിങ്ങൾ ജോലിയിൽ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. എന്നാല്‍ ചില വ്യക്തികള്‍ക്ക് നിങ്ങളോട് കടപ്പാടുണ്ട്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പുതിയതായി എത്തുന്ന കാര്യങ്ങള്‍ നിങ്ങളുടെ പദ്ധതികളെ ബാധിച്ചേക്കാം. ഒരുപക്ഷേ സാമ്പത്തികമോ വ്യക്തിപരമോ ആയ കാര്യങ്ങളെ സംബന്ധിച്ച അപ്രതീക്ഷിത വാർത്തകൾ ഇന്ന് തേടിയെത്തിയേക്കും. ഒരു സുഹൃത്തിനെ ഭയപ്പെടുത്തുന്ന സാഹചര്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചാല്‍ നല്ലതാണ്. പ്രണയം സംബന്ധിച്ച് പങ്കാളിയെക്കുറിച്ച് അഭിമാനിക്കാന്‍ കഴിയും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
മുൻകാലങ്ങളിൽ നിങ്ങളെ പലതിനും പ്രേരിപ്പിക്കുകയും ശല്യപ്പെടുത്തുകയും ചെയ്ത ആളുകള്‍ ജീവിതത്തില്‍ നിന്ന് ഇല്ലാതായേക്കും. അസാധാരണമായ വഴിത്തിരിവുകൾക്ക് വിധേയമായിട്ടുള്ള വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടേണ്ടതാണ്. ഓർക്കുക അനന്തരഫലങ്ങളിൽ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
സാമൂഹികമായി ഒരു നല്ല കാലഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നത്. നിലനില്‍പ്പിനായി പ്രവര്‍ത്തിക്കുന്നതിന് സഹപ്രവര്‍ത്തകര്‍ക്ക് അല്ലെങ്കില്‍ പങ്കാളികള്‍ക്ക് ധാരാളം ആശയങ്ങൾ ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല. നിങ്ങൾ അയവുള്ളവരായിരിക്കണം, കൂടാതെ ഏത് സാഹചര്യത്തിനോടും പൊരുത്തപ്പെടാൻ തയ്യാറായിരിക്കണം.
Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ആകസ്മികമായി സംഭവിക്കുന്ന ചർച്ചകളും കണ്ടുമുട്ടലുകളുമാണ് നിങ്ങളിലെ മികച്ച ആശയങ്ങൾ പലപ്പോഴും ഉണർത്തുന്നത്. എന്നിരുന്നാലും അപ്രതീക്ഷിതമായ ചിലത് സംഭവിക്കുമ്പോൾ മാനസിക ബുദ്ധിമുട്ടുണ്ടായേക്കാം. നിർദ്ദേശങ്ങൾ സ്വീകരിക്കാന്‍ തയാറായിരിക്കണം. തൊഴില്‍ മേഖലയില്‍ ഒരു സുപ്രധാന ചുവടുവെപ്പ് നടത്താൻ കഴിയുമെങ്കിൽ സംശയങ്ങൾക്കും അനാവശ്യ കാലതാമസങ്ങൾക്കും വഴങ്ങരുത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഗ്രഹ ചലനങ്ങളുടെ അസ്ഥിരതയും താൽക്കാലിക രീതികളും കാരണം ഇപ്പോൾ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി കാണുന്നു. വൈകാരികമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. നിലവില്‍ എന്താണ് തോന്നുന്നതെന്ന് ഒരു പ്രത്യേക വ്യക്തിയോട് പറയാൻ നിങ്ങൾ ഉടൻ തയ്യാറാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
പ്രതീക്ഷ നൽകുന്ന എല്ലാ കാര്യങ്ങളുമായു നിങ്ങൾ മുന്നോട്ട് പോകണം. എന്നാൽ ശനിയും വരുണഗ്രഹവും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ കുറയുമെന്ന് ഉറപ്പിക്കാനാകില്ല. ജോലിസ്ഥലത്ത് സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ട്. പക്ഷേ അതിശയകരമാംവിധ നല്ല പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
മുന്നോട്ട് പോകുന്നതിനായുള്ള എറ്റവും നല്ല മാര്‍ഗം ഏതാണെന്ന് തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നു. പ്രവൃത്തികളുടെ ഫലം നിങ്ങള്‍ എത്രത്തോളം മികച്ചതായി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. എല്ലാത്തിലും ഒരു വ്യക്തത ഉണ്ടാകുന്നത് വരെ കാത്തിരിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന കാര്യം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
എല്ലാം തോന്നുന്നത് പോലെയും നിങ്ങൾ കണ്ടെത്തിയതുപോലെയും അല്ല. വേഗത്തിൽ സമ്പന്നരാകാനുള്ള പദ്ധതികളില്‍ എപ്പോഴും പോരായ്മകള്‍ ഉണ്ടായിരിക്കും. എന്നാൽ ഇവ കണ്ടെത്താനും കൈകാര്യം ചെയ്യാനും നിങ്ങൾ ബുദ്ധിമുട്ടുന്നിടത്തോളം ഭാവിയിൽ പ്രതീക്ഷയോടെ മുന്നോട്ട് പോകാതിരിക്കാൻ ഒരു കാരണവുമില്ല.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരിക്കണം. നിങ്ങൾ സ്വാഭാവികമായും ആശങ്കാകുലനാണെങ്കിലും, അഭിലാഷ പദ്ധതികളുമായി മുന്നോട്ട് പോകാൻ നിലവിലെ ശുഭാപ്തിവിശ്വാസം സഹായിക്കും. സമയത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കിലും സാമ്പത്തിക സഹായം എത്തും. പക്ഷെ, സ്വന്തം നില മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രയത്നിക്കാമായിരുന്നു.
