നിങ്ങൾക്കറിയാവുന്നതുപോലെ, ഞാൻ ഇടയ്ക്കിടെ ടൈം ട്രാവൽ എന്ന വിഷയം ഉന്നയിക്കുന്നു. കാരണം ജ്യോതിഷികൾക്ക് അത് കാരണമുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ജനിക്കുന്നതിനുമുമ്പുള്ള ഒരു കാലഘട്ടത്തിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്കായി എങ്ങനെ ജാതകം രേഖപ്പെടുത്താനാവുമെന്ന് എനിക്കറിയില്ല. ‘ഗ്രാൻഡ് ഫാദർ പാരഡോക്സ്’ എന്നത് എന്തായാലും നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്! ഞാൻ നാളെ അതിനെക്കുറിച്ച് വിശദീകരിക്കാം.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഗ്രഹങ്ങളെ സംബന്ധിച്ചിടത്തോളം ഇത് തിരക്കുള്ള സമയമാണ്. മങ്ങിയ വെളിച്ചമുണ്ട് ചുറ്റിലും. മുന്നോട്ട് പോകാനാണോ നിങ്ങൾ തീരുമാനിക്കുന്നതെന്നത് നിങ്ങളിൽ മാത്രം ബാധ്യസ്ഥമായ കാര്യമാണ്. നിങ്ങളുടെ വ്യക്തിഗത സാഹചര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ധാരണയെ അടിസ്ഥാനമാക്കിയാവും ആ തീരുമാനം. നിങ്ങളെ ആശങ്കപ്പെടുത്തുന്നതെന്തും, മറഞ്ഞിരിക്കുന്ന നീരസങ്ങളാണ്, പ്രത്യേകിച്ച് മറ്റ് ആളുകളുടെ!
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഇപ്പോഴും ഒരു പരിധിവരെ അനിശ്ചിതത്വമുണ്ട്, ആശയക്കുഴപ്പമുണ്ടാക്കുന്ന സംഭവവികാസങ്ങൾ തുടരുന്നുണ്ട്, പക്ഷേ വികസിച്ചുകൊണ്ടിരിക്കുന്ന നാടകീയതകളുമായി ബന്ധപ്പെട്ട് അനുകൂലമായ ഒരു വശമുണ്ട്. അവ്യക്തമായ ഇടങ്ങളിൽ നിന്ന് ഉയർന്നുവരുന്ന സ്ഥിരതയും സുരക്ഷയും നിങ്ങൾക്ക് കാണാൻ കഴിയുന്ന ഒരു ഘട്ടത്തിലാണ് നിങ്ങൾ ഇപ്പോൾ എന്ന് കരുതുന്നു.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
ചില ഗ്രഹങ്ങൾ മുന്നോട്ട് പോകാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവ നിങ്ങളെ നിശ്ചലമായിരിക്കാൻ പ്രേരിപ്പിക്കുന്നു. മാറ്റങ്ങൾ അപ്രതീക്ഷിതമായി വരുന്നതായി തോന്നിയേക്കാം. പക്ഷേ അങ്ങനെയല്ല ജ്യോതിഷം കാണുന്നത്. വാസ്തവത്തിൽ, ഇപ്പോൾ സംഭവിക്കുന്നതെല്ലാം ഒരു മാസം അല്ലെങ്കിൽ ഒരു വർഷം മുമ്പ് നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ ആന്തരിക പിരിമുറുക്കം ആരോഗ്യകരമായതിനേക്കാൾ അല്പം കൂടുതലായിരിക്കാം. എന്നിട്ടും ഞാൻ ഊഹിക്കുന്നത് നിങ്ങൾ ഇപ്പോൾ വിശ്രമിക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങളുടെ അവസരങ്ങൾ നിങ്ങൾക്ക് തൊട്ടടുത്തുനിന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ്. അതിനാൽ നിങ്ങൾ ലക്ഷ്യത്തിൽ ശ്രദ്ധ പുലർത്തുകയും ഓരോ വിശദാംശങ്ങളും പരിശോധിക്കുകയും വേണം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ ആത്മവിശ്വാസത്തെ സംശയിക്കുന്ന ഒരാളല്ല നിങ്ങൾ സാധാരണ. എന്നിട്ടും നിങ്ങൾ നിങ്ങളുടെ മുൻഗണനകളെ ചോദ്യം ചെയ്യുന്നത് കാണാനാവുമെന്ന് ഞാൻ കരുതുന്നു. കാരണം നിങ്ങൾക്ക് അതിലൂടെ പുതിയ കണ്ടെത്തലുകൾ നടത്താനാവും. ലോകത്തെ പുതുതായി കാണുന്നതിനായുള്ള ഒരു സമസ്യയാണത്. നിങ്ങൾ എത്രമാത്രം പലതിനെയും അവഗണിച്ചിട്ടുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾക്ക് ഇപ്പോൾ വേണ്ടത് നിങ്ങളെ ഒരു നിശ്ചലാവസ്ഥയിൽ നിന്ന് പുറത്തെത്തിക്കുന്നതിന് ആവശ്യമായ പണമാണ്. സത്യം പറഞ്ഞാൽ, നിങ്ങൾ ആഡംബരത്തിന്റേതായ ഒരു ഇടത്തെ ആസ്വദിച്ച സമയമാണിതെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ വരുമാനം വർദ്ധിക്കുകയാണെങ്കിൽ, അത് പെട്ടെന്ന് തന്നെ നടക്കും. നിങ്ങൾ ശരിയാണെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്താൻ നിങ്ങൾ പുറപ്പെടുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും വിജയിക്കും എന്നത് ഓർക്കുക.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ഇത് അഭിനന്ദനങ്ങൾക്കായുള്ള സമയമായിരിക്കില്ല, പക്ഷേ ഉടൻ തന്നെ അത് ആഗതമാവും. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങൾക്ക് ആഘോഷിക്കാനായി എന്തെങ്കിലും ഉണ്ടാകും. ഭൂതകാലത്തിലേക്ക് തിരിഞ്ഞ് പൂർണ്ണമായും പുതിയൊരു തുടക്കം കുറിക്കാൻ തീരുമാനിക്കുക. പക്ഷേ എല്ലാ പ്രായോഗിക സംഭവവികാസങ്ങളും നിങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇന്നത്തെ ദിവസം അത്ര എളുപ്പമായിരിക്കില്ല, പക്ഷേ നിങ്ങളുടെ പതിവ് വൈദഗ്ദ്ധ്യം ഉപയോഗിച്ച് നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തതായി വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണുള്ളത്. അപ്രതീക്ഷിതമായ കാര്യങ്ങൾ നടക്കുമ്പോൾ പോലും അത് നിങ്ങൾക്ക് നേരത്തേ അറിയാമായിരുന്നു എന്ന തരത്തിലാവും നിങ്ങൾ പെരുമാറുക. അവ മുൻകൂട്ടി കണ്ടെന്ന തരത്തിലാവും നിങ്ങളുടെ പ്രതികരണങ്ങൾ. ഇപ്പോൾ ജീവിതം വളരെ വിചിത്രമായിരിക്കും! പരാജയം വിജയമായി മാറുന്നതിനാലാണ് ഭാഗികമായി അത്.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഈ വാരം അവസാനിക്കുന്നത് തുടക്കത്തിലുള്ളതിനേക്കാൾ മികച്ച അവസ്ഥയിലാവുന്നതിൽ നിന്ന് നിങ്ങളെ തടയാൻ വളരെ മോശമായ മനോഭാവത്തിന് മാത്രമേ കഴിയൂ. മറുവശത്ത്, ഒരു ചെറിയ ശുഭാപ്തിവിശ്വാസം നിങ്ങളെ ഉന്നതങ്ങളേലേക്ക് കൊണ്ടുപോകും. സാമൂഹിക സംഘർഷത്തിന്റേതായ ഒരു ഇടം ഉണ്ടാകാം. പക്ഷേ നിങ്ങളുടെ പ്രതിജ്ഞാബദ്ധത പാലിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ മാത്രമാവും അത് അനുഭവിക്കേണ്ടി വരിക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ജീവിതത്തിന്റെ ഒരു മേഖലയിലെ വിജയം ഒരുപക്ഷേ മറ്റൊരു കാലതാമസത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ്. പ്രപഞ്ചം എല്ലായ്പ്പോഴും സന്തുലിതാവസ്ഥയിലേക്ക് മടങ്ങുന്നുവെന്നത് ഒരു ജ്യോതിഷ നിയമമാണ്. എന്നിട്ടും അത് സംഭവിക്കാൻ പോകുന്നത് എപ്പോഴാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം!
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പ്രത്യേകതയുള്ള ഒരാൾ ഇപ്പോൾ നിങ്ങളെ സമീപിക്കുന്നു. അവർ നിങ്ങൾക്ക് അറിയാത്ത മറ്റൊരു ലോകത്തിൽ നിന്നുള്ളയാളാകാം. പക്ഷേ ഇതിനർത്ഥം ആ ബന്ധം മൂല്യമേറിയതും ശാശ്വതവും ആകില്ല എന്നതല്ല. നിങ്ങൾക്ക് ഉടൻ തന്നെ ആ ബന്ധത്തിൽ നിന്ന് പ്രയോജനം നേടാൻ കഴിയില്ലെന്നും ഇതിനർത്ഥമില്ല.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
ഒരു പ്രത്യേക പദ്ധതിക്കായി നിങ്ങൾ ധാരാളം സമയം പാഴാക്കിയിരിക്കാം. അതോ നിങ്ങൾക്ക് ധാരാളം സമയമുണ്ടോ? കുറച്ച് സമയം കാത്തിരിക്കുക, ഒന്നും അങ്ങനെ പാഴാകുന്നില്ലെന്നും ഉടനെയോ അല്ലെങ്കിൽ പിന്നീടോ നിങ്ങളുടെ അനുഭവവും വൈദഗ്ധ്യവും വളരെ വിലമതിക്കപ്പെടുമെന്നും നിങ്ങൾ കാണും. നിങ്ങൾ ഒരു വഴിത്തിരിവിലെത്തിയിട്ടുണ്ടാവും. നിങ്ങളുടെ പതിവ് സൂക്ഷ്മതയോടെ പങ്കാളികളെ കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.