ശക്തമായ ഗ്രഹങ്ങളുടെ ഒരു പരമ്പര ഊർജ്ജസ്വലമായ ആകാശബന്ധങ്ങൾ സൃഷ്ടിക്കുന്നതിനാൽ മുഴുവൻ സൗരയൂഥവും ആവേശത്തിലാണ്. എന്നാൽ ഫലം എന്താണ്? മിക്ക ജ്യോതിഷികൾക്കും അനിശ്ചിതത്വം പ്രവചിക്കാൻ കഴിയും: അത് എളുപ്പമാണ്! എന്നിരുന്നാലും, ഞങ്ങൾ ലോകകാര്യങ്ങൾ നോക്കുമ്പോൾ കൂടുതൽ കൃത്യമായി പറയാൻ വളരെ പ്രയാസമാണ്. എന്തും സംഭവിക്കാം!
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ജീവിതത്തിന്റെ പ്രതീകമായ സൂര്യൻ ധാരാളം ആശ്ചര്യങ്ങൾ അയയ്ക്കുന്നു. ലളിതമായ ഒരു പ്രവചനം ഉണ്ട്: അപ്രതീക്ഷിതമായ കാര്യങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, എന്റെ ദൈനംദിന അതിജീവന സാധ്യതകൾ പുറത്തെടുത്ത് അടുത്ത ആഴ്ച മുഴുവൻ മറ്റൊന്നും ശ്രദ്ധിക്കാതെ പ്രവർത്തിക്കും. പങ്കാളികൾ നേരായ മാനസികാവസ്ഥയിലായിരിക്കും, എല്ലാം കൊണ്ടും നല്ല ദിവസമാണ് നിങ്ങൾക്കിന്ന്!
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങൾ കഴിയുന്നിടത്തോളം നിങ്ങളുടെ ചിന്തകളും ആശങ്കകളും മാറ്റി വച്ച് ഈ ആഴ്ച്ച ആസ്വദിക്കാൻ ശ്രമിക്കുക. യഥാർത്ഥ ഇടവം രാശിക്കാരെ പോലെ ആവശ്യമില്ലാത്ത ചുമതലകൾ ഏറ്റെടുക്കാതിരിക്കുക. നിങ്ങളെ അദൃശ്യമാക്കുക എന്നത് എത്ര എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നൊരു കാര്യമാണെന്ന് നിങ്ങൾക്കപ്പോൾ മനസിലാകും.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
വൈകാരികമായ പ്രശ്നങ്ങളുമായി നിങ്ങളിപ്പോളോരു പരസ്പരധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ തെറ്റായി പോയതെന്തോ ഒന്ന് ശരിയാക്കേണ്ടതുണ്ടെന്ന തോന്നൽ ഇപ്പോഴും ബാക്കി നിൽക്കുന്നു. നിങ്ങളിപ്പോൾ നിങ്ങളുടെ മനസിൽ തോന്നുന്നത് സംസാരിക്കുമെങ്കിലും, ഇത് കാരണം ഒരകൽച്ച പരിഹരിക്കപ്പെടുമെന്ന് കരുതരുത്. നിങ്ങളുടെ കാര്യങ്ങൾ വ്യക്തമാകുന്നതിനു മുൻപ് മുന്നോട്ട് പോകാനുള്ള വഴികൾ ലഭിക്കും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
മറ്റുള്ളവരെന്താണ് ആലോചിക്കുന്നതെന്ന് മനസിലാക്കാൻ ഇപ്പോൾ ഒരു വഴിയുമില്ല. എന്നാൽ എനിക്ക് തോന്നുന്നു നിങ്ങൾക്ക് നിങ്ങളുടെ പങ്കാളികളുടെ സത്യസന്ധതയിലും ആത്മാര്ഥതയിലും വിശ്വസിക്കാം, അതിനാൽ തന്നെ അവർ എന്തു തന്നെ ചെയ്താലും അത് നല്ല ഉദ്ദേശത്തോടു കൂടെ ആയിരിക്കും. മറ്റുള്ളവർ ചെയ്തതിനു നിങ്ങൾ അനുഭവിക്കേണ്ടി വരില്ലയെന്ന് ഉറപ്പിക്കുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ചൊവ്വ ഗ്രഹത്തെ നിങ്ങളെപ്പോഴും ശ്രദ്ധിക്കണം, കാരണം അതിനു നിങ്ങളുടെ ഉത്സാഹത്തിനെ നിയത്രിക്കാനുള്ള കഴിവുണ്ട്. ഈ സ്വർഗീയമായ ഗ്രഹം നിങ്ങളോട് കൂടുതൽ കഠിന പ്രയത്നം ചെയ്യാൻ പറഞ്ഞു കൊണ്ടേയിരിക്കുമ്പോഴും, നിങ്ങളുടെ സാമ്പത്തികമായ പ്രതിഫലം അധികം വൈകുകയില്ല എന്ന് നിങ്ങളോർക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നു നിങ്ങൾ പരിഗണിക്കുമ്പോൾ അടുത്ത രണ്ടാഴ്ചകളിലായി നടക്കാൻ പോകുന്ന കാര്യങ്ങൾക്കെല്ലാം പ്രാധാന്യമില്ലാതാകും. നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം നേടാനായി നിങ്ങൾ തയ്യാറാണെങ്കിൽ ആവേശത്തോടെ തന്നെ ഉദ്യോഗമൊഴിയുക. നിങ്ങളുടെ പ്രശ്നക്കാരായ സുഹൃത്തുക്കൾ നിങ്ങളെ അസ്വസ്ഥപെടുത്താൻ അനുവദിക്കരുത്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ഔദ്യോഗികമായ ആഗ്രഹങ്ങൾക്ക് ശുക്രൻ തീർച്ചയായും നിങ്ങൾക്ക് സമര്ത്ഥമായ സാഹചര്യങ്ങൾ നൽകുന്നു. കന്യകയുടെ ചിഹ്നത്തിൽ ജനിച്ച നിങ്ങളിൽ മിക്കവരും മനസിലാക്കിയ ഒരു കാര്യമായിരിക്കും എന്ത് അറിയാമെന്നുള്ളതിനേക്കാൾ ആരെയറിയാം എന്നുള്ളതാണ് പ്രധാനമെന്ന്. നിങ്ങളുടെ വ്യക്തിപ്രഭാവത്തിനു ഒരുപാട് ഉപകാരങ്ങളുണ്ടെന്നും നിങ്ങൾക്ക് മനസ്സിലായിക്കാണും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
കുടുംബപരവും ഗാർഹികവുമായ സമ്മർദങ്ങൾക്കിടയിൽ ഔദ്യോഗികവും ലൗകികവുമായ ആഗ്രഹങ്ങൾ ഒന്നുമല്ല എന്ന് ചിലപ്പോൾ തോന്നാം. ഈ താരതമ്യം തീർത്തും ഒരു അബദ്ധധാരണയാണ്. നിങ്ങൾ നിഷ്പക്ഷമായി നോക്കിക്കാണുകയാണെങ്കിൽ നിങ്ങൾ എല്ലാ മേഖലകളിലും എത്ര ഭംഗിയായി ശോഭിക്കുന്നു മനസിലാകും. സുഹൃത്തുക്കൾ തമ്മിൽ വാഗ്വാദമുണ്ടാകുമ്പോൾ നിങ്ങൾ പക്ഷം ചേരണമെന്നില്ല.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾക്കാണോ നിങ്ങളുടെ പങ്കാളിക്കാണോ സ്വാതന്ത്ര്യം വേണ്ടതെന്നുളളത് വ്യക്തമല്ല, എന്തു തന്നെയായാലും ഒരു പ്രതിബദ്ധതയിൽ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. നിങ്ങളിൽ ചിലർ എല്ലാം അവസാനിക്കാൻ തയ്യാറായിട്ടുമുണ്ടാകും. എന്നാൽ നിങ്ങൾ വിവേകപൂർവം കുറച്ചു കൂടെ നാൾ പിടിച്ചു നിന്നു മുൻപോട്ട് എന്താണെന്നുള്ളത് മനസിലാക്കാൻ ശ്രമിക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇന്ന് നിങ്ങളിൽ വൈകാരികത വർധിക്കാൻ സാധ്യതയുണ്ട്. ഈ ആഴ്ച പക്ഷേ ബുദ്ധിജീവികളാകും കാര്യങ്ങൾ ചെയ്യുക, അതിനാൽ നിങ്ങൾ വിവേകപൂർവം നിങ്ങളുടെ ആശയങ്ങളെ മറ്റൊരു സമയത്തേക്കായി മാറ്റി വയ്ക്കുക. സുഹൃത്തുക്കളുടെ കുടെയുണ്ടാകുമ്പോള് സൂക്ഷിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് ധനനഷ്ടം സംഭവിക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ ചിഹ്നത്തിലുണ്ടായിരുന്ന ശുക്രന്റെ പ്രഭാവത്തിൽ ചെറിയൊരു മാറ്റം വന്നിട്ടുള്ളതിനാൽ, വൈകാരികമായ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ നിങ്ങൾക്ക് കുറച്ച് ദിവസങ്ങൾ കൂടെ ബാക്കിയുണ്ട്. മറ്റുള്ളവർക്ക് ഈ കാര്യത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങൾക്കൊരു ക്ഷണം ലഭിക്കും. നിങ്ങൾ അതിശയിക്കുമെന്ന് എനിക്ക് തോന്നുന്നു.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
ഈയടുത്തായി തീരുമാനത്തിൽ എത്തിച്ച കാര്യങ്ങളോ കരാറിലെത്തിയ കാര്യങ്ങളോ ഇനി മാറാൻ സാധ്യതയില്ല. നിലനിൽക്കുന്ന സാഹചര്യങ്ങളിലേക്ക് കൂടുതലായി എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടെന്നും തോന്നുന്നില്ല. എന്നാൽ, കുറച്ചു നാൾ കഴിഞ്ഞു ഒന്നോ രണ്ടോ വ്യത്യസ്തമായ അഭിപ്രായങ്ങൾ കേൾക്കാൻ സാധ്യതയുണ്ട്. നിങ്ങൾ നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നതാണ് അതിനൊരു കാരണം.