Daily horoscope January 24, 2022: വിദൂര ഗ്രഹങ്ങളിലേക്കുള്ള യാത്രയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? പ്രകാശവേഗതയേക്കാൾ വേഗത്തിൽ സഞ്ചരിക്കുക അസാധ്യമാണെന്ന് നമ്മൾ വിശ്വസിക്കുന്നു. അതിനർത്ഥം നമുക്ക് ഒരിക്കലും താരതമ്യേന അടുത്തുള്ള നക്ഷത്രത്തിലേക്ക് പോലും എത്താൻ കഴിയില്ല എന്നാണ്. യഥാർത്ഥത്തിൽ, നമുക്കറിയാവുന്നതുപോലെ, പ്രകാശം വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത വേഗതയിൽ സഞ്ചരിക്കുന്നു. അതിനാൽ, പ്രകാശം എന്താണെന്നതിനെക്കുറിച്ച് കൂടുതൽ കണ്ടെത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു, തുടർന്ന് ഗാലക്സിയുടെ വിദൂര ഭാഗങ്ങൾ സന്ദർശിക്കുന്നതിനെക്കുറിച്ചും.
Also Read: Weekly Horoscope (January 23- January 29, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾക്ക് ആഴ്ചയിൽ തിരക്കുള്ള തുടക്കം ആവശ്യമായിരിക്കും. അതിനാൽ നിങ്ങൾ മന്ദഗതിയിലാകരുത്! നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ചത് പതിവ് ജോലികളിൽ ഉറച്ചുനിൽക്കുക എന്നതാണ്. ഒപ്പം വൈകാരികതകളും പശ്ചാത്താപവും മാറ്റി നിർത്തുക. സ്വയം കാണിക്കുന്ന അച്ചടക്കം ഗുണകരമാണ്. അതിന് പകരമായി ഒന്നുമില്ല.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
കഴിഞ്ഞ ആഴ്ചകളിൽ നിങ്ങളുടെ ലൗകിക അഭിലാഷങ്ങൾ പിന്തുടരുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടാവാം. അങ്ങനെയെങ്കിൽ അത് ഇപ്പോൾ ഉപേക്ഷിക്കരുത്. വിജയം ഉറപ്പാണെങ്കിലും, അല്ലെങ്കിലും ഇനിയും ചില കാര്യങ്ങൾ ചെയ്യാനുണ്ട്. നിങ്ങൾ ശരിയാണെന്ന് ആളുകൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ഏറ്റവും മികച്ച വാക്കുകൾ കണ്ടെത്തുക എന്നതാണ് പ്രധാന കാര്യം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ അസ്തിത്വം മെച്ചപ്പെടുത്തുന്നതിന് നിങ്ങൾ ഒരു ശ്രമവും നടത്തേണ്ടതില്ല. ഗ്രഹങ്ങളുടെ ഗുണകരമായ ഒരു നിര നിങ്ങളുടെ വൈകാരികാവസ്ഥയെ ഇന്ന് കാര്യമായി ബാധിക്കും. നിങ്ങളുടെ പങ്കാളിത്തത്തിന്റെ പൊതുവായ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇത് പ്രയോജനപ്പെടുത്താം. അങ്ങനെ പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിൽ അത് വിഡ്ഢിത്തമാണെന്ന് പറയേണ്ടി വരും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടെങ്കിലും തൊട്ടു മുൻപിലുള്ള ഭാവി ഗുണകരവും ക്രിയാത്മകവുമാണ്. ദീർഘകാലാടിസ്ഥാനത്തിൽ, നിങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ കൂടുതൽ സ്ഥലവും സൗകര്യവും ആവശ്യമാവും. എന്നിരുന്നാലും നിങ്ങളുടെ ഭവനത്തിലും കുടുംബകാര്യങ്ങളിലും ചന്ദ്രൻ ഒരു പങ്കുവഹിക്കാൻ തുടങ്ങുന്നതിനാൽ ഇപ്പോൾ നിങ്ങൾ ഒരു നീക്കവും നടത്താൻ സാധ്യതയില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ ഭൗതിക വിഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ചെലവഴിക്കുന്നതിനേക്കാൾ ലാഭിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു, പക്ഷേ പണം ഒഴുകുകയാണെങ്കിൽ, ആഡംബരങ്ങളേക്കാൾ ആവശ്യങ്ങളിലേക്ക് അത് ചിലവഴിക്കാം. എല്ലാറ്റിനുമുപരിയായി, കിംവദന്തികളും അഭ്യൂഹങ്ങളും അമിതമായി ഇഷ്ടപ്പെടുന്നവരിൽ നിന്നും അല്ലെങ്കിൽ നിങ്ങളുടെ സമയം പാഴാക്കാൻ ശ്രമിക്കുന്നവരിൽ നിന്നും മാറിനിൽക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ രാശിയുമായി ചന്ദ്രൻ വളരെ ശക്തമായി യോജിപ്പിച്ചിരിക്കുന്നു. അതിനാൽ നിങ്ങളുടെ സ്വന്തം വഴി നേടാനും വിവേകപൂർണ്ണമായ വിട്ടുവീഴ്ചകളിൽ എത്തിച്ചേരാനും സാധാരണയേക്കാൾ വലിയ ശ്രമം നടത്താനുള്ള ദിവസമാണിത്. വസ്തുതകൾ നിങ്ങളുടെ വിരൽത്തുമ്പിലുണ്ടെങ്കിൽ പോലും, ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. കൂടാതെ നിങ്ങൾക്ക് അസ്വസ്ഥതകൾ ഇല്ലാതാക്കാൻ കഴിയും.
Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ചിലപ്പോൾ നിങ്ങൾക്ക് മറഞ്ഞ് നിൽക്കാൻ അവസരം വരും, പക്ഷേ ഇപ്പോൾ അല്ല. നിങ്ങളുടെ അത്യാവശ്യങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും ഇന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. പൊതുവായ ഗ്രഹചിത്രം അസാധാരണമാംവിധം സഹായകരമാണ്. മറ്റ് ബന്ധപ്പെട്ട വ്യക്തികളുമായി നിങ്ങൾ ഒരു സംഭാഷണം തുടരുന്നിടത്തോളം പ്രശ്നങ്ങൾ തുറന്നിടുന്നതിൽ വലിയ അപകടസാധ്യതയില്ല.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഒരു പ്രത്യേകമായ താൽപര്യമില്ലായ്മ ഉണ്ടായിരുന്നിട്ടും, മറ്റുള്ളവർ നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ നിർബന്ധിതരാകുമ്പോൾ നിങ്ങൾ അത് ഇഷ്ടപ്പെടുന്നു. ഈ ആഴ്ച നിങ്ങൾ ആവശ്യപ്പെടുന്നത് അതാണ്. നിങ്ങളുടെ ആശയങ്ങൾ ഒരുപക്ഷേ ഏറ്റവും മികച്ചതാണ് എന്നതാണ് വസ്തുത. എന്നാൽ മറ്റുള്ളവർ സമ്മതിക്കുമോ എന്ന ചോദ്യമുണ്ട്. ഒരുപക്ഷേ ഇല്ല എന്നതാവും അതിന് ഉത്തരം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഇന്നത്തെ മിക്ക വ്യക്തിഗത നടപടികളിലും പിരിമുറുക്കത്തിന്റെ അഭാവം ഉണ്ടായിരിക്കണം. എന്നിരുന്നാലും ആവേശം വലിയ വാദങ്ങളിലേക്കും തർക്കങ്ങളിലേക്കുമെത്തി തിളച്ചുമറിയാം. ഇത് സജീവമായ സമയങ്ങളാണ്. അശ്രദ്ധരായ വ്യക്തികൾക്ക് ഉടൻ പലതും കണ്ടെത്താനാകും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ആകാശമാണ് പരിധി, നിങ്ങളുടെ പ്രധാന പ്രവർത്തന മേഖലകൾ എന്തുതന്നെയായാലും നിങ്ങളുടെ അഭിലാഷങ്ങൾ കൈവരിക്കാതിരിക്കുന്നതിന് ഒരു കാരണവുമില്ല. സുഹൃത്തുക്കൾ നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സഹായം നൽകും. എന്നിരുന്നാലും നിങ്ങൾ ഇപ്പോൾ സ്വീകരിക്കുന്ന ഏതൊരു സഹായവും നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ തിരികെ നൽകേണ്ടി വന്നേക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ ജോലിയും പണവും തമ്മിലുള്ള ഗ്രഹബന്ധങ്ങൾ, ആസന്നമായ ഒരു മാറ്റത്തെ നിർദ്ദേശിക്കാൻ കഴിയുന്നത്ര ശക്തമാണ്. മിക്കവാറും നിങ്ങളുടെ എല്ലാ മുൻകാല പ്രയത്നങ്ങൾക്കും പ്രതിഫലമായി വരും പുതിയ മാറ്റങ്ങൾ. കുറഞ്ഞത്, അത് ഒരു വ്യാഖ്യാനമാണ്. കൂടാതെ, ചില കാരണങ്ങളാൽ ഞങ്ങൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങളുടെ വിവേകപൂർണമായ തിരഞ്ഞെടുപ്പ് ആവശ്യമാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഇത് ലജ്ജിച്ച് പിന്മാറാനുള്ള സമയമല്ല. സൂര്യൻ, ചൊവ്വ, ശുക്രൻ, ശനി എന്നിവ നിങ്ങളുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ എന്നിവയെ അഭിമുഖീകരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഗ്രഹങ്ങളിൽ ചിലതാണ്. മറ്റുള്ളവരെ എപ്പോഴും പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിനുപകരം നിങ്ങൾ ഇവയെ നിങ്ങളുടെ ഉള്ളിലെ ബോധ്യങ്ങളെ മുൻഗണനയാക്കേണ്ട സമയമാണിത്.
