രാശിചക്രം പുതിയൊരു കാലയളവിലേക്ക് കടക്കുന്നതിനെ സൂചിപ്പിച്ച് അതിന്റെ മറ്റൊരു ഭാഗത്തേക്ക് മാറാൻ പോവുകയാണ് ചന്ദ്രൻ. സാധാരണ ഗതിയിൽ, പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മികച്ച നിമിഷമാണിത്, അതിനാൽ മുന്നോട്ടേക്ക് കുതിക്കാൻ തയ്യാറാവുക. എന്നാലും, വ്യക്തിഗത സാഹചര്യങ്ങളും ജ്യോതിഷ ഘടകങ്ങളും ഓരോ വ്യക്തികളുടെയും കാര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കും. അതിനാലാണ് ജാഗ്രത പാലിക്കാനും അപകടസാധ്യതകൾ ഒഴിവാക്കാനും നിർദേശിക്കുന്നത്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സവിശേഷമായതും ക്രമരഹിതമായി കാണപ്പെടുന്നതുമായ ഒരു ഗ്രഹ ക്രമീകരണം ഉണ്ട്. അവ അനുകൂലമായി ഭവിക്കുകയും ചെയ്യാം.അതുകൊണ്ടാണ് നിങ്ങളുടെ ബുദ്ധിമുട്ടുകൾ വളരെ എളുപ്പത്തിൽ വലിയ നേട്ടങ്ങളായി മാറുന്നത്. നിങ്ങൾ കണ്ടെത്തിയതുപോലെ ഇത് വിചിത്രമാണ്. ഒരു നിമിഷത്തിനുള്ളിൽ ഭാഗ്യം മാറുന്ന രീതിയാണിത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഉയർന്ന ആത്മീയ സത്യങ്ങളിലേക്ക് ഗ്രഹങ്ങൾ നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്ന നിമിഷങ്ങളിൽ ഒന്നാണിത്. നിങ്ങളുടെ ആകാശരീതികളുമായി നിങ്ങൾ യോജിക്കുന്നുവെങ്കിൽ, നിങ്ങൾ ഏറ്റവും ഉയർന്ന ഉദ്ദേശ്യങ്ങളിൽ നിന്ന് മാത്രമേ പ്രവർത്തിക്കൂ. എന്നാൽ, ബന്ധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരു മാനസിക ബന്ധമാണ്, നിങ്ങളും പങ്കാളിയും ഒരേ തരംഗദൈർഘ്യത്തിലാണെന്ന ബോധം ആണത്.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
ഏതെങ്കിലും തരത്തിലുള്ള ഒരു കാറ്റു വീഴ്ചയ്ക്ക് ഈ നിമിഷം ഇപ്പോൾ തികച്ചും അനുയോജ്യമാണ്. ഈ വാരാന്ത്യന്ത്യത്തെ സമ്പന്നതയിൽ അവസാനിപ്പിക്കാത്തതോ അല്ലെങ്കിൽ കുറഞ്ഞത് കൂടുതൽ സമ്പന്നതയിലെത്തിയെന്ന് തോന്നാത്തതോ ആയ മിഥുന രാശിക്കാർ കുറവായിരിക്കും. നിങ്ങളുടെ ബന്ധങ്ങൾ പോലും നിങ്ങൾക്ക് താങ്ങാനാവുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
കൂടുതൽ സഹായകരമായ നക്ഷത്രങ്ങളുടെ സ്വാധീനം വർധിച്ചിരിക്കുന്ന സമയമാണിത്. നിങ്ങളുടെ ചാന്ദ്ര ചിത്രം ശുഭസൂചകമാണ്. പ്രത്യേകിച്ചും ഈ വാരാന്ത്യം ആഘോഷത്തിന്റേതാവും. കൂടാതെ, ഒരു രഹസ്യമായ അഭിലാഷം വളരെ വിവേകപൂർണ്ണമായ തരത്തിൽ ഒരു ചുവട് മുന്നോട്ട് കൊണ്ടുപോകാനാവും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ വിജയിക്കാൻ വേണ്ടിയാണ് കളിച്ചിട്ടുണ്ടാവുക. ഫലങ്ങൾ എല്ലായ്പ്പോഴും നിങ്ങൾ പ്രതീക്ഷിച്ചത് പോലെ ആയിരിക്കില്ലെങ്കിലും. നിങ്ങളുടെ നിലവിലെ വികാരങ്ങൾ നിങ്ങളുടെ യഥാർത്ഥ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല, അതിനാൽ പ്രകാശമുള്ള ഭാഗത്ത് നോക്കുക. ഗ്ലാസ് പകുതി ശൂന്യമാണോ – അല്ലെങ്കിൽ പകുതി നിറഞ്ഞിട്ടുണ്ടോ? ഇതെല്ലാം നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു – അല്ലേ?
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ അല്പം കുഴപ്പത്തിലായതായി തോന്നാം – നിങ്ങളുടെ മനസ്സ് മറ്റെവിടെയെങ്കിലും ആയിരിക്കാം. ശരിയായ സമീപനം വഴക്കമുള്ളതും കാൽപനികവുമാണെന്ന് അടുത്ത കുറച്ച് ദിവസങ്ങളിലെ സംഭവങ്ങൾ കാണിക്കും. നിങ്ങളുടെ മാനസികാവസ്ഥ കാര്യമായി മാറാൻ പോകുന്ന ഒരു സമയത്ത്, നിങ്ങളുടെ സാധ്യതകൾ തുറന്നിടുന്നത് നന്നായിരിക്കും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
മാറ്റത്തെ നിങ്ങൾ പൂർണമായും പ്രതിരോധിക്കുന്നുവെങ്കിൽ, ഇന്നത്തെ വൈകാരിക ഗ്രഹ ചിത്രത്തെക്കുറിച്ചുള്ള പലതിനെയും നിങ്ങൾ അവഗണിക്കും, പക്ഷേ നിങ്ങൾ മുന്നോട്ട് പോകാൻ തയാറാണെങ്കിൽ, ജീവിതം ദിവസം കൂടുതൽ സാഹസികമാവുകയാണെന്ന് നിങ്ങൾ മനസ്സിലാക്കും. നിങ്ങൾ ചിലപ്പോൾ ഇന്ന് തൊഴിൽപരമായ അഭിലാഷങ്ങളാൽ നയിക്കപ്പെടും. അല്ലെങ്കിൽ ചിലപ്പോൾ സമൂഹത്തിൽ മുകളിലെത്തുന്നതിനുള്ള ആഗ്രഹത്താൽ നയിക്കപ്പെടും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വീട്ടിലോ ജോലിസ്ഥലത്തോ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് നിങ്ങളുടേതിനേക്കാൾ മുൻഗണന നൽകാമെന്ന് കരുതുന്നത് നല്ല ആശയമായിരിക്കാം. അത്തരം നിസ്വാർത്ഥതയുടെ പ്രതിഫലം ഉടൻ ലഭിക്കുകയും ചെയ്യും! കൂടാതെ, നിങ്ങൾ നിരവധി പ്രശ്നങ്ങൾ ഒഴിവാക്കുകയും പുതിയ ഇടത്തിലേക്കുള്ള കവാടങ്ങൾ തുറക്കുന്നതിനുള്ള വഴി കണ്ടെത്തുകയും ചെയ്യും. അത് സംഭവിച്ചുകഴിഞ്ഞാൽ, നിങ്ങൾ ഭാവിയിലേക്ക് കുതിക്കാൻ തയ്യാറാകും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ലോകം മുഴുവൻ ഒരു ധനുരാശിപരമായ മനസ്സിന്റെ ചട്ടക്കൂടിലായിരിക്കും. ബുധൻ നിങ്ങളുടെ ഗ്രഹാധിപനായ വ്യാഴവുമായി ചേർന്ന് അത്ഭുതകരമായ ഒരു രീതിയിൽ നേട്ടം കൈവരിക്കാൻ നിങ്ങളെ പ്രാപ്തമാക്കുന്നു. സമയത്തിനും മുമ്പ് നിങ്ങൾ കുതിച്ചേക്കാം. വേഗത വർദ്ധിക്കുമ്പോൾ, ഗ്രഹങ്ങൾ അക്ഷമയ്ക്കെതിരെ ഒരു മുന്നറിയിപ്പ് നൽകാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള സമയമാണ്. പങ്കാളികൾക്ക് വിധിപറയാനുള്ള ശേഷി ഇല്ലായിരിക്കാം, പക്ഷേ അവരുടെ വാക്കുകളിൽ നിങ്ങളുടെ ജ്ഞാനത്തിന്റേതായ ഒരു അകക്കാമ്പ് അടങ്ങിയിരിക്കും. അപൂർവ്വമായി നക്ഷത്രങ്ങൾ അത്തരം ആത്മീയ ആഴങ്ങളെ ആനന്ദത്തിനുള്ള അത്ഭുത സാധ്യതകളുമായി സംയോജിപ്പിക്കുന്നു. കൂടാതെ, നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ വാങ്ങിക്കൊണ്ട് ഈ ഇടത്തിലെ അന്തരീക്ഷത്തെ നിങ്ങൾക്ക് ലഘൂകരിക്കാം!
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വൈകാരികവും ശാരീരികവുമായ നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഒപ്പം നിങ്ങൾ എല്ലാ തലത്തിലും സ്വയം രൂപപ്പെടുത്തേണ്ടിയും വരും. സന്തോഷകരമെന്നു പറയട്ടെ, കാൽപനികമായി അനുകൂലമായ അവസ്ഥയാണിത്, ഒപ്പം അവ ശാന്തവുമാണ്. അത് നിങ്ങളുടെ വഴി നേടാനുള്ള അവസരം നൽകുന്നു.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
മനഃശാസ്ത്രജ്ഞർ നിങ്ങൾക്കുള്ളിലെ ‘കുട്ടി’ എന്ന് വിളിക്കുന്ന കാര്യത്തെ സ്വതന്ത്രമാക്കാനുള്ള സമയമാണിത്. കലാബോധമുള്ള മീനരാശിക്കാർ മികച്ച മാനസിക അവസ്ഥയിലായിരിക്കാം. ഒരു പ്രത്യേക സർഗാത്മക ശേഷി ആർജിച്ചിട്ടില്ലാത്ത മീനരാശിക്കാർ പോലും ദൈനംദിന ജീവിതത്തിൽ പുതിയ ക്രിയാത്മക ശേഷികൾ പരിശീലിക്കാൻ സാധ്യതയുണ്ട്.