Daily horoscope January 22, 2022: ചൊവ്വയിൽ ജീവജാലങ്ങൾ ഉണ്ടാവാനുള്ള സാധ്യത സംബന്ധിച്ച് അടുത്തിടെ വലിയ ആകാംഷ ഉണ്ടായിരുന്നു. ഞാൻ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം, ഭൂമിക്ക് പുറത്ത് മറ്റു ജീവജാലങ്ങളെ കണ്ടെത്തുന്നത് നമ്മൾ നമ്മളെ കാണുന്ന രീതികൾക്ക് എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്നതാണ്. എനിക്കതിൽ സംശയമുണ്ട്, കാരണം നമ്മൾ ഇതിനോടകം തന്നെ തികച്ചും വ്യത്യസ്തവും അതിശയകരവുമായ നിരവധി ജീവജാലങ്ങളുമായാണ് ഭൂമിയിൽ സഹവസിക്കുന്നത്.
Also Read: 2022 Yearly Horoscope Predictions: വർഷഫലം 2022
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾക്ക് കുറച്ച് അധികം സമയം പ്രവർത്തിക്കാൻ സമ്മർദ്ദമുണ്ടെന്ന് തോന്നുന്നു, ഒരുപക്ഷേ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാകും. എന്നാൽ കൂടുതൽ സംതൃപ്തിയും അന്തസ്സും പദവിയും നൽകുന്ന ഒഴിവുസമയ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കാനും ശ്രമിക്കുക. നിങ്ങൾക്ക് ശരിക്കും മികവ് പുലർത്തണമെന്നുണ്ടെങ്കിൽ അസാധാരണമായ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിലവിൽ ഏറ്റവും മികച്ച അവസ്ഥയിൽ ഉള്ള വ്യക്തികൾ, ദൂരെയെവിടെയെങ്കിലും അവധിക്കാലം ആഘോഷിക്കുന്നവരോ വിശ്രമിക്കുന്നവരോ ആകാം. ഏറ്റവും കുറഞ്ഞത്, സാഹസികതയും ആവേശവും നൽകുന്ന എല്ലാം നിങ്ങൾ പിന്തുടരണം. കൂടാതെ ധാർമ്മിക പ്രശ്നങ്ങൾ പരിഗണിക്കുന്നതിനുള്ള വളരെ നല്ല സമയം കൂടിയാണിത്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഇന്ന് നിങ്ങളുടെ ചാർട്ടിൽ കൃത്യമായ ഒരു ശ്രദ്ധകേന്ദ്രമുണ്ട്, പണമാണത്. പുറമേ ഇത് രസകരമായ ഷോപ്പിംഗ് യാത്രകളെയാണ് സൂചിപ്പിക്കുന്നത്, എന്നാൽ ആഴത്തിൽ നോക്കുകയാണെങ്കിൽ, നിങ്ങളുടെ ദീർഘകാല മുൻഗണനകളെ എങ്ങനെ ക്രമീകരിക്കുന്നു, നിങ്ങളുടെ കയ്യിൽ ഉള്ള വിഭവങ്ങൾ ഉപയോഗിച്ച് നിങ്ങൾ മറ്റുള്ളവരെ എങ്ങനെ സഹായിക്കുന്നു എന്നതൊക്കെയാണ് പ്രധാന ചോദ്യം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
എല്ലാ മുൻവിധികളും മുൻധാരണകളും വിലക്കുകളും ഉപേക്ഷിക്കുക എന്നതാണ് ജീവിതം ആസ്വദിക്കാനുള്ള ഒരേയൊരു മാർഗം. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി നിങ്ങൾ മറ്റുള്ളവരെ വിലയിരുത്തുന്ന നിമിഷം, അല്ലെങ്കിൽ അവർ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് എത്തിയില്ലെന്ന് പരാതിപ്പെടുമ്പോൾ, യഥാർത്ഥത്തിൽ ലഭ്യമായതിനെ അഭിനന്ദിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
മറ്റുള്ളവർ അവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്ത രീതി സ്വാർത്ഥതയുള്ളതായി തോന്നിയേക്കും. എന്നാൽ, നിങ്ങൾ അതിനെ സൂക്ഷ്മമായി നോക്കുകയാണെങ്കിൽ, പല സാഹചര്യങ്ങളിലും അവരുടെ പ്രവർത്തികൾ അരക്ഷിതാവസ്ഥയിൽ ഉണ്ടായതാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും, അതുകൊണ്ട് തന്നെ അവർക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന എല്ലാ പിന്തുണയും സഹതാപവും ആവശ്യമാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
സ്വയം സംതൃപ്തിയും കഠിനാധ്വാനവും പ്രതിനിധീകരിക്കുന്ന വിവിധ സുപ്രധാന ഗ്രഹങ്ങൾ നിങ്ങളുടെ ചാർട്ടിലെ പ്രദേശങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. സ്വന്തമായ കഴിവുകളും യഥാർത്ഥ അനുഭവങ്ങളും സംയോജിപ്പിച്ച് ഏറെ മൂല്യമുള്ള എന്തെങ്കിലും നേടാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ പ്രധാനപ്പെട്ട കോമ്പിനേഷനാണ്.
Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ ഇപ്പോൾ ഒരു ഗാർഹിക കലഹത്തെ കുറിച്ചു ആലോചിക്കുന്നുണ്ടാകാം. നിങ്ങളുടെ ഓരോ വാഗ്ദാനങ്ങളും നിങ്ങൾ നിറവേറ്റുന്നിടത്തോളം കാലം ഇത് വളരെ ശുഭകരമായ ഒരു കാലഘട്ടമാണ്. മാറ്റങ്ങളിൽ പിടിച്ചു നിൽക്കുക എന്നതാണ് നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ചെറിയ യാത്രകൾക്ക് അനുയോജ്യമായ സമയമാണിത്. പ്രത്യേകിച്ച് നിങ്ങൾ പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക്. നിങ്ങളിൽ സഹജമായതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ നാടോടി പ്രവണതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് വളരെയധികം കാര്യങ്ങൾ പറയാനുണ്ട്. ഗാർഹിക പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, പിന്നീട് സമ്മർദങ്ങൾ വർദ്ധിച്ചാലുണ്ടാകുന്ന പ്രതിസന്ധികൾ നിങ്ങൾക്ക് ഒഴിവാക്കാനാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ അടുത്ത ഘട്ടത്തെക്കുറിച്ച് നിങ്ങൾ ദീർഘനേരം ചിന്തിക്കുന്നുണ്ടാവാം. ചില ചോദ്യങ്ങൾ നിങ്ങളുടെ കാഴ്ചപ്പാടുകൾക്ക് പുറത്താകാം, അതുകൊണ്ട് തന്നെ നിങ്ങൾ ആദ്യ തത്ത്വങ്ങളിലേക്ക് തിരികെ പോയി എല്ലാം പുനഃരാരംഭിക്കേണ്ടതുണ്ട്. നിങ്ങൾക്ക് താങ്ങാനാവുന്നതെന്ത് താങ്ങാൻ കഴിയാത്തതെന്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാറിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ ധാരണയാണ് ഒരു പ്രധാന ഘടകം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ ഓപ്ഷനുകൾ പലതും വൈവിധ്യപൂർണ്ണവുമാണ്, നിങ്ങളുടെ നിലവിലെ സങ്കോചങ്ങളുടെ രഹസ്യം അതിൽ തന്നെയുണ്ട്. എല്ലാമുണ്ടായിട്ടും അതുകൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത പോലെയാണിത്. നിങ്ങളുടെ മുൻഗണനകൾ നിശ്ചയിക്കുന്നത് വരെ ഒരു സുഹൃത്തിന് സഹായിക്കാനായേക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ സോളാർ ചാർട്ട് തികച്ചും കൗതുകകരമായ അവസ്ഥയിലാണ്, അഭിമുഖീകരിക്കാൻ പ്രയാസമുള്ള പലകാര്യങ്ങളിലും ഒരു മൂടുപടം വരച്ചിരിക്കുന്നതായി തോന്നുന്നു. രണ്ട് തരത്തിലുള്ള പെരുമാറ്റരീതികൾ ഇന്ന് വളരെ നല്ലതായി സൂചിപ്പിച്ചിരിക്കുന്നു. ഒന്നിൽ നിങ്ങൾ ഒരു ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതായി കാണുന്നു, മറ്റൊന്നിൽ നിങ്ങൾ ധ്യാനത്തിനായി അൽപ്പസമയം ചെലവഴിക്കുന്നതായി കാണുന്നു.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഇത് ഏറ്റവും കൗതുകകരമായ സാമൂഹിക കാലഘട്ടങ്ങളിൽ ഒന്നായിരിക്കാം, എന്നാൽ അതെല്ലാം പുറത്തുപോകാനും സുപ്രധാനമായ ബന്ധങ്ങൾ ഉണ്ടാക്കാനുമുള്ള നിങ്ങളുടെ സന്നദ്ധതയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ആവശ്യമായ താൽപ്പര്യം കാണിച്ചാൽ, മറ്റെല്ലാം പിന്തുടരും, അവനാവശ്യ സംശയങ്ങൾ നിങ്ങളെ ഓരോന്നിൽ നിന്നും പിന്തിരിപ്പിക്കാൻ അനുവദിക്കരുത്.
