ഇത് വൈകാരികമായ ഒരു ദിനമായിരിക്കുമെന്ന് ചന്ദ്രൻ വ്യക്തമാക്കുന്നു. ഇതൊരു നല്ല കാര്യമാണോ എന്നതിൽ എനിക്ക് ഉറപ്പില്ല! നാമെല്ലാവരും മറ്റുള്ളവരുടെ വികാരങ്ങളെക്കുറിച്ച് ബോധമുള്ളവരാണെങ്കിൽ വിഷമിക്കേണ്ടതില്ല. എല്ലാത്തിനും നമ്മൾ സ്വയം പഴിക്കുന്നുവെങ്കിൽ നമ്മളെ എല്ലാം പെട്ടെന്ന് ബാധിക്കുന്നുവെങ്കിൽ അത് അത്ര നല്ലതല്ല.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ വൈകാതെ ജോലിസ്ഥലത്ത് ഒരു വഴിത്തിരിവിലെത്തും. ഒരുപക്ഷേ അടുത്ത ആഴ്‌ചയുടെ തുടക്കത്തിൽ തന്നെയാവാം അത്. നിങ്ങളുടെ നക്ഷത്രങ്ങൾ പങ്കുവയ്ക്കുന്ന യഥാർത്ഥ കാര്യം ലൗകിക വിജയത്തിന് ഉറച്ച അടിത്തറ ആവശ്യമാണ് എന്നതാണ്. നല്ല ആശയങ്ങൾ ഈ ഘട്ടത്തിൽ അനിവാര്യമാണ്. അതിനാൽ നിങ്ങളുടെ ചിന്തകളെ കെട്ടഴിച്ച് വിടുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

യാത്രയുമായി ബന്ധപ്പെട്ട നക്ഷത്രങ്ങൾ ഒരു പുതിയ ഉന്നതിയിലെത്തുകയാണ്. നിങ്ങൾക്ക് ചിലപ്പോൾ അസ്വസ്ഥത അനുഭവപ്പെടാം. എന്നിരുന്നാലും, ഇത് അലംഭാവത്തിനുള്ള സമയമല്ലെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകട്ടെ. നിങ്ങളുടെ സുരക്ഷിത ഇടങ്ങൾ നിങ്ങൾ ഉപേക്ഷിച്ചേക്കാം. നിങ്ങൾ നിസാരമായ ഒരു തെറ്റ് ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ അത് വളരെ എളുപ്പത്തിൽ ഒഴിവാക്കാം. ഒട്ടേറെ തവണ പരീക്ഷിച്ച് ഉറപ്പിക്കുക എന്നതാണ് ആ തെറ്റ് ഒഴിവാക്കാനുള്ള മാർഗം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഇപ്പോളോ അല്ലെങ്കിൽ ഈ വാരാന്ത്യത്തിലോ ഒരു നിർദേശപ്രകാരമോ ക്ഷണപ്രകാരമോ ഉള്ള നിങ്ങളുടെ യാത്ര എവിടേക്ക് എത്തിച്ചേരുമെന്ന് അറിയില്ല. പോസിറ്റീവ് ആയ പാത പിന്തുടരുകയും വിധിയെ അതിന്റെ അതിശയകരമായ വല നെയ്യാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു സംഭവമാണിത്. നിങ്ങൾ പ്രയാസമേറിയ വാഗ്ദാനങ്ങൾ നൽകാൻ സാധ്യതയുണ്ട്. അതിനാൽ വാഗ്ദാനങ്ങൾ നൽകുമ്പോൾ അവ പാലിക്കാൻ നിങ്ങൾ തയ്യാറാണെന്ന് ഉറപ്പാക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പങ്കാളികളുടെയും സഹപ്രവർത്തകരുടെയും പൂർണ്ണ പിന്തുണയില്ലാതെ പദ്ധതികൾ ആരംഭിക്കാൻ ഒരു വഴിയുമില്ല. പ്രായമായതോ അല്ലെങ്കിൽ കൂടുതൽ പരിചയസമ്പത്തുള്ളതോ ആയ ഒരാൾ മുന്നോട്ടുപോക്കിന്റേതായ താക്കോൽ കൈവശം വയ്ക്കുന്നു, ഒരുപക്ഷേ സാമ്പത്തിക പിന്തുണയുടെ രൂപത്തിലാവാം അത്. നിങ്ങളുടെ ശക്തമായ മേന്മ ഇപ്പോൾ നിങ്ങളുടെ മനോഹാരിതയാണ് – ഒപ്പം പങ്കാളികളെ നിങ്ങളുടെ ചെറുവിരലനക്കത്തനനുസരിച്ച് ചുറ്റും നിർത്താനുള്ള നിങ്ങളുടെ അപ്രതിരോധ്യമായ കഴിവും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സ്വയം ഓർമിക്കാനുള്ള സമയമാണിത്. നിങ്ങളുടെ ചെലവുകളുമായി ബന്ധപ്പെട്ട് നിരന്തരമായ സമ്മർദ്ദം നേരിടേണ്ടി വരുന്ന ഒരു കാലയളവിന്റെ അവസാനത്തിലാണ് നിങ്ങൾ വരുന്നത്. പക്ഷേ വിശ്രമിക്കാനുള്ള സമയം ആയിട്ടില്ല ഇപ്പോഴും. വാഗ്ദാാനങ്ങൾ നിറയുന്നത് വരെ കാത്തിരിക്കുക. നിങ്ങൾക്ക് ഒരു മികച്ച സാമൂഹികമായ വാഗ്ദാനം ലഭിക്കുകയാണെങ്കിൽ അതിനായി നിങ്ങൾ തയ്യാറാവുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പെട്ടെന്നുള്ള തീരുമാനമെടുക്കാൻ നിങ്ങളെ പലതും പ്രേരിപ്പിച്ചേക്കാം. എന്നാൽ നിങ്ങൾക്ക് നല്ലത് എന്താണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, അന്തിമ പ്രതിബദ്ധതയിൽ നിന്ന് നിങ്ങൾ പിന്നോട്ട് പോകും. കാൽപനികരായ കന്നിരാശിക്കാർക്ക് കാര്യങ്ങൾ അവയുടെ വഴിക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്, ഒപ്പം സമയം അതിന്റെ വഴിക്ക് മുന്നോട്ട് നീങ്ങുമെന്നും. മുൻകാലത്തെ തെറ്റുകൾക്ക് നിങ്ങളെ കുറ്റപ്പെടുത്താൻ ആരെയും അനുവദിക്കരുത് – അവ നിങ്ങളുടെ തെറ്റല്ലെങ്കിൽ!

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

കുടുംബ പ്രതിബദ്ധതകളും ലൗകിക അഭിലാഷങ്ങളും തമ്മിൽ ഒരു സംഘർഷം നടക്കുന്നു. അടുത്ത പ്രധാന ചാന്ദ്ര ക്രമീകരണം നിങ്ങളുടെ പൊതു കടമകളെ മറികടന്ന് ജീവിതത്തിന്റെ വ്യക്തിപരമായ വശങ്ങൾ വഴി കടന്നുപോവും. അടുത്ത കാലത്തായി നിങ്ങൾക്ക് നിങ്ങൾ കഠിനാധ്വാനം ചെയ്യുകയാണെന്ന് തോന്നാം. വിഷമിക്കേണ്ട – നിങ്ങൾ ഒരു എതിരാളിയെ പരാജയപ്പെടുത്താൻ പോവുകയാവാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചുറുചുറുക്കോടെ മുന്നിൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടാവാം. എന്നിരുന്നാലും, മാറിനിൽക്കാനും മറ്റുള്ളവരെ സ്വന്തം പോരാട്ടങ്ങളിൽ പങ്കെടുപ്പിക്കാനും അനുവദിക്കുന്നതാണ് നല്ലതാണ്. ഒരോ കാര്യങ്ങളിലും പോയി ഇടപെടുന്നതിൽ യാതൊരു അർത്ഥവുമില്ല, പ്രത്യേകിച്ചും അത് ഒരു മോശം സാഹചര്യത്തെ കൂടുതൽ വഷളാക്കിയേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പൊതുവായ മാനസികാവസ്ഥ അതിരാവിലെ തന്നെ മാറുകയും നിങ്ങളെ കൂടുതൽ ഗുരുതരമായ മേഖലകളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. ആസൂത്രണം ചെയ്ത വിവിധ പദ്ധതികളിൽ മാറ്റം വരുത്താനായി തയ്യാറെടുക്കേണ്ടി വരും. അടുത്ത കുറച്ച് ദിവസത്തേക്ക് നിങ്ങൾ പുതിയ കാര്യങ്ങൾക്കായി സമയം കണ്ടെത്തേണ്ടി വരും. ഒരു രഹസ്യം മൂടിവയ്ക്കാനാവും. ചില ആശയക്കുഴങ്ങളുമായി ബന്ധപ്പെട്ട് ഒന്നിൽ കൂടുതൽ ഉത്തരങ്ങളുണ്ടാകാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജീവിതം തീർച്ചയായും ചൂടുപിടിക്കുകയാണ്, മാത്രമല്ല നിങ്ങളുടെ ബന്ധങ്ങളുടെ ആരോഗ്യത്തിന് വ്യക്തിപരവും തൊഴിൽപരവുമായ എല്ലാത്തിനും മുന്നിൽ നിങ്ങൾ പ്രാധാന്യം നൽകും. കാൽപനികരായ മകരരാശിക്കാർക്ക് ഒരു ആഘോഷസമാനമായ സമയം വരികയാണ്, പക്ഷേ അതിനായി തിരക്കുകൂട്ടരുത്. അടുത്ത നാല് ആഴ്ചകളിലായി മനോഹരമായ വൈകാരിക ഗ്രഹങ്ങൾ എത്തിച്ചേരും. അതിശയകരമായ സാമ്പത്തികമായ നേട്ടങ്ങളെക്കുറിച്ച് പ്രതീക്ഷിക്കാവുന്നതാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിർണായകമായ നിരവധി ഗ്രഹങ്ങൾ വളരെ സജീവമായിരിക്കുമ്പോൾ കാര്യങ്ങൾ ചലനാത്മകമായി മുന്നോട്ട് നീങ്ങുകയാണ്. എന്നിരുന്നാലും, മറ്റുള്ളവർ നിങ്ങളുടെ സന്തോഷത്തിലേക്ക് സംഭാവന നൽകിയിട്ടുണ്ടെന്നും അവർക്ക് അർഹമായ അംഗീകാരവും നന്ദിയും നൽകേണ്ടതുണ്ടെന്നും നിങ്ങൾ ഓർക്കണം. എല്ലാത്തിനുമുപരി, ജീവിതം നിങ്ങളുടെ വഴിക്ക് പോകുമ്പോൾ, നിങ്ങൾ പങ്കാളികളെ ഒപ്പം കൊണ്ടുപോകേണ്ടതുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒരു ദീർഘകാല പങ്കാളിയോടോ, ഒരു പുതിയ സുഹൃത്തിനോടോ ഉള്ളതോ, അല്ലെങ്കിൽ അല്ലെങ്കിൽ ഒരു സ്ഥലവുമായി ബന്ധപ്പെട്ടതോ ഒരു സ്വപ്നത്തിലുള്ളതോ ആയ നൈമിഷികമായ പ്രണയങ്ങളെ ആസ്വദിക്കാത്ത മീന രാശിക്കാറുണ്ടാവും. നിങ്ങളുടെ ജാതകത്തിലെ സാമൂഹികവും വൈകാരികവുമായ സമ്മർദ്ദങ്ങൾ അമിതമാണ്. കൂടാതെ സ്വാതന്ത്ര്യബോധവും അനന്തമായ സാധ്യതകളും ഉണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook