Horoscope Today January 21, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം; രാശിഫലം

Horoscope Today January 21, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today January 21, 2021: ധനുരാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ്. കൂടാതെ ചന്ദ്രന്‍ ശക്തമായ സ്ഥാനത്ത് തുടരുന്നുവെന്നത്, പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിയാന്‍ യോജിച്ച ദിവസമാണെന്നാണ് സൂചിപ്പിക്കുന്നത്. മിക്ക ജ്യോതിഷികളും വാണിജ്യ മേഖലയിലുളള തങ്ങളുടെ ഇടപാടുകാരോട് പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഉപദേശിക്കുന്ന ദിവസമാണിന്ന്. എന്നിരുന്നാലും മറ്റ് ഘടകങ്ങള്‍ കൂടി നോക്കി വേണം തീരുമാനമെടുക്കേണ്ടത് എന്നാണ് ഞാന്‍ പറയുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അല്‍പം ക്ഷമയോടെ കാര്യങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യേണ്ട സമയമാണ്. കൃത്യമായ് ഇടപെടുക എന്നാല്‍, വേണ്ട സമയത്തുള്ള ശരിയായ പ്രവര്‍ത്തിയെന്നാണ് ഉദ്ദേശിക്കുക. വീടും വീടുമായ് ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും നിങ്ങളെ തിരക്കുള്ള വ്യക്തിയാക്കുന്ന സമയമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ചെയ്യുന്ന ജോലി ഏറ്റവും ഭംഗിയായ് പൂര്‍ത്തീകരിക്കുന്നവരാണ് നിങ്ങളെങ്കിലും അതിന്‍റെ ഫലം ആസ്വദിക്കണമെങ്കില്‍, ചില അനാവശ്യ ചിന്തകളൊഴിവാക്കി മനസ്സിനെ ശാന്തമാക്കുക. അങ്ങനെ ചെയ്താല്‍ മാത്രമേ, ദീര്‍ഘനാളായുള്ള സ്വപ്നങ്ങള്‍‌ സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളിലേക്ക് നിങ്ങള്‍ക്ക് ശ്രദ്ധ തിരിക്കാനാവൂ.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

മാനസീക വ്യാപരങ്ങളുള്‍പ്പെടെ എല്ലാ ആശയസംവേദനങ്ങള്‍ക്കും വഴിയൊരുക്കുന്ന ബുധന്‍ തന്‍റെ സ്ഥാനം അല്‍പം കൂടി മെച്ചപ്പെടുത്തുന്ന സമയമാണ്. വീട്ടിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളൊന്നും അത്ര കാര്യമായെടുക്കേണ്ടതില്ല. മറ്റുചില മേഖലകളില്‍ ആശയങ്ങള്‍ നടപ്പിലാക്കാനുളള ഉടന്‍ ഉണ്ടായേക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വൈകാരികമായ ചില ആശങ്കകളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്നേഹിക്കുന്നവരുടെയും അടുത്ത സുഹൃത്തുക്കളുടയെും സാമീപ്യം തേടാവുന്നതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ പക്വമായും ശാന്തതയോടെയും യുക്തിയോടും കൂടെ, നിങ്ങളുടെ നിയന്ത്രണം പിടിവിട്ടുപോകാതെ കൈകാര്യം ചെയ്യുമെന്നതാണ് ഈ സമയത്ത് സ്വീകരിക്കാവുന്ന അനുയോജ്യമായ തീരുമാനം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രതിരോധിക്കാന്‍ കഴിയാത്തവിധം മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ തേടിയെത്താന്‍ ഇടയുണ്ടെങ്കിലും, അല്‍പം കൂടി മെച്ചപ്പെട്ട ഇടപാടുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതാണ് നല്ലത്. അത്ര പ്രയോജനകരമല്ലാത്ത ചില നേട്ടങ്ങളേക്കാള്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്കും ആത്മപരിശോധനയ്ക്കുമായുള്ള സമയമാണിപ്പോള്‍.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നല്ലതെന്തെന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിവുള്ളതിനാല്‍, ജോലി സംബന്ധമായതും മറ്റ് പണമിടപാടുകളിലും കൃത്യമായ ധാരണ പുലര്‍ത്തുക. വിട്ടുവീഴ്ചകളും വഴങ്ങികൊടുക്കലുകളും നല്ലതാണെങ്കിലും മുഴുവന്‍ സമയവും ആ മനോഭാവം തുടരേണ്ടതില്ല. നിങ്ങളുടെ കാര്യപ്രാപ്തിയെക്കുറിച്ച് മറ്റുള്ളവര്‍ അറിയേണ്ടതും ആവശ്യമാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

താല്‍ക്കാലിക നേട്ടങ്ങളുണ്ടാക്കുന്ന പല ഇടപാടുകള്‍ക്കും സൂര്യന്‍ പ്രേരിപ്പിക്കുമെങ്കിലും, ദീര്‍ഘകാലത്തേക്ക് സുരക്ഷിതമെന്ന് തോന്നിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് നിങ്ങള്‍ പരിഗണന നല്‍കേണ്ടത്. സ്വന്തം കാര്യങ്ങള്‍ക്ക് ഇത്രമാത്രം പ്രാധാന്യം നല്‍കുന്നത് ശരിയാണോയെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ബുധന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയേക്കാം. സ്വന്തം നേട്ടങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ മറ്റുള്ളവരെ സഹായിക്കാന്‍ മറക്കരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സമാധാനമാണ് നിങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ കലഹങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാം. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ആത്മനിയന്ത്രണമില്ലാത്ത ആളുകള്‍ കലാപമുണ്ടാക്കി കൊണ്ടേയിരിക്കും, എന്നാല്‍ കൃത്യമായ ലക്ഷ്യബോധമുള്ളവര്‍ അതിനെയൊക്കെ മറികടക്കും. നിങ്ങളും അക്കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ വിജയം നിങ്ങളുടെ കൈകളിലാണ്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍. ഇപ്പോഴുള്ള സമ്മര്‍ദ്ദങ്ങള്‍ പോലും പഴയതിന്‍റെ ബാക്കിയാണെന്ന്, കുറച്ചുനാള്‍ പിന്നോട്ടാലോചിച്ചാല്‍ മനസ്സിലാകും. ശുഭാപ്തി വിശ്വാസത്തോടെ, പുഞ്ചിരിച്ച് മുന്നോട്ട് പോകേണ്ട സമയമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചന്ദ്രന്‍റെ അനുകൂലസ്ഥാനം ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ നിരത്തുമെങ്കിലും തല്‍ക്കാലം എടുത്ത് ചാടാതിരിക്കുന്നതാണ് ഈ രാശിക്കാര്‍ക്ക് നല്ലത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വാഗ്ദാനങ്ങള്‍ എപ്പോഴും പൂര്‍ത്തീകരിക്കപ്പെടണമെന്ന് നിര്‍ബന്ധമില്ല. പ്രായോഗികമായ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ മറ്റുള്ളവരുടെ താല്‍പര്യമില്ലായ്മയ്ക്ക് നിങ്ങള്‍ കൂടുതല്‍ സഹിക്കേണ്ടി വരാന്‍ സാധ്യതയുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പലവിധത്തിലുള്ള വാഗ്വാദങ്ങളുമായ് എത്താനിടയുണ്ട്. കാര്യങ്ങളെക്കുറിച്ച് ആരും, ഒരു പക്ഷേ, നിങ്ങള്‍ പോലും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതില്ലെന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. ആത്മനിയന്ത്രണമില്ലാതെ പെരുമാറുന്ന സഹപ്രവര്‍ത്തകരോട്, ചുറ്റുമുള്ളവരോട് അല്‍പം മര്യാദയോടെ ഇടപഴകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താം. ചിലര്‍ അത് ഉള്‍ക്കൊള്ളും മറ്റ് ചിലര്‍ തള്ളിക്കളയാനും സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സന്തോഷവും പ്രത്യാശയും നിറഞ്ഞ ഒരു ദിവസമാണ് ഇന്ന്. സൂര്യനും രാഹുവും തമ്മിലുള്ള സ്ഥാനം യാഥാര്‍ത്ഥ്യമാകാത്ത ചില മോഹങ്ങളും പ്രതീക്ഷകളും നിങ്ങള്‍ക്ക് തോന്നാന്‍ കാരണമാകും. പ്രതികരിക്കാന്‍ പ്രാപ്തരാകുന്നത് വരെ, അല്ലെങ്കില്‍ ലക്ഷ്യങ്ങള്‍ക്കായ് ശ്രമിക്കാനാകുമെന്ന് ബോധ്യമാകുന്നത് വരെ നിങ്ങളുടെ സ്വപ്നപദ്ധതികള്‍ മറ്റുള്ളവരോട് പറയാതിരിക്കുന്നതാണ് നല്ലത്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today january 21 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today January 20, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം; രാശിഫലംastrology, horoscope
The moderation of comments is automated and not cleared manually by malayalam.indianexpress.com