Daily horoscope January 20, 2022: ഇന്ന് ഞാൻ കുംഭം രാശിയെക്കുറിച്ച് സംസാരിക്കും. ഈ ശ്രദ്ധേയമായ രാശി രണ്ട് ഗ്രഹങ്ങളാൽ ഭരിക്കപ്പെടുന്നു. ഒന്ന് മാറ്റത്തെ വെറുക്കുകയും യാഥാസ്ഥിതിക ശൈലിയുമുള്ള ശനി. മറ്റൊന്ന് മാറ്റത്തെ ഇഷ്ടപ്പെടുന്നതും എല്ലാം വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിക്കുന്നതുമായ വരുണഗ്രഹം. ഒരുപക്ഷേ ഇതുകൊണ്ടായിരിക്കാം കുഭം രാശിക്കാര്‍ വളരെ സങ്കീർണ്ണമായത്. നിങ്ങൾക്ക് കുഭം രാശിയിലുള്ളവരെ അറിയാമെങ്കില്‍ അവരോട് ക്ഷമയോടെ സമീപിക്കുക.
Also Read: 2022 Yearly Horoscope Predictions: വർഷഫലം 2022
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലെ ഒരു പ്രത്യേക അദ്ധ്യായം ഇപ്പോൾ അവസാനിക്കുകയാണ്. യഥാർത്ഥ സാഹചര്യം വളരെ സങ്കീർണ്ണമാണ്. കാരണം ഒരിക്കൽ വളരെ ലളിതമായിരുന്നത് കൂടുതൽ ആളുകളെയും പുതുമയുള്ളതുമായ സാധ്യതകൾ ഉൾക്കൊള്ളാൻ തുടങ്ങുന്നു. ജീവിതം കൂടുതൽ സങ്കീർണ്ണമാകാതിരിക്കാൻ കാരണങ്ങളില്ല. അത് നിങ്ങൾക്ക് എന്തെങ്കിലും ഗുണം ചെയ്തേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വൈകാരിക വിഷയങ്ങള്‍ ഒരു വശത്ത് നിലനില്‍ക്കുകയാണ്. നിങ്ങളിൽ യാത്ര ചെയ്യാൻ ഭാഗ്യമുള്ളവർക്ക് ഒരു അവധിക്കാല ഇടവേളയിലേക്ക് കടന്നേക്കാം. അല്ലെങ്കിൽ നിങ്ങൾ അവിടെത്തന്നെ തുടരുകയാണെങ്കിൽ ദൂരെ നിന്ന് ആരെങ്കിലും ഉടൻ വിളിച്ചേക്കാം. നിങ്ങളുടെ ആഴത്തിലുള്ള ആവശ്യങ്ങൾ നോക്കുകയാണെങ്കിൽ, മാറ്റത്തിനും വൈവിധ്യത്തിനും ഉത്തേജനത്തിനുമുള്ള ആഗ്രഹം കാണുന്നു.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
മറ്റുള്ളവർ എന്താണ് യഥാര്‍ത്ഥത്തില്‍ സംസാരിക്കുന്നതെന്ന് നിങ്ങൾ കാണാൻ തുടങ്ങും. രസകരമായ കാര്യം എന്തെന്നാൽ, അവർ സംസാരിക്കുന്നത് അസംബന്ധമാണെങ്കിൽപ്പോലും, നിലവിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾ കാണും. നിങ്ങൾ തെറ്റായ സ്ഥലത്താണ് നോക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പിശാചിനും അഗാധമായ നീലക്കടലിനും ഇടയിൽ നിങ്ങൾ കുടുങ്ങിപ്പോയേക്കാം, നിങ്ങളുടെ മനസ്സ് ഉറപ്പിക്കാൻ കഴിയാതെ വന്നെക്കാം. എന്തിനാണ് വിഷമിക്കുന്നത്? നിങ്ങൾ ഉടൻ ഒരു വഴി കണ്ടെത്തുമെന്ന് അറിയാമെങ്കിലും ഈ ചോദ്യം ഉണ്ടായേക്കാം. നിങ്ങൾക്ക് വേണമെങ്കിൽ സാഹചര്യങ്ങൾ ചെറുതായി മാറുന്നത് വരെ കാത്തിരിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ സഹപ്രവർത്തകരുമായി എത്ര നന്നായി ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ജോലിസ്ഥലത്തെ കാര്യങ്ങള്‍ . വീട്ടിൽ പോലും വ്യക്തിബന്ധങ്ങൾ ഇപ്പോൾ പ്രധാനമാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നിങ്ങള്‍ക്ക് ഒപ്പം നിന്ന് കാണാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാന്‍ പരിശ്രമിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഹൃദയത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന ചില കാര്യങ്ങള്‍ സംഭവിക്കും. നിങ്ങളുടെ രാശിയിലെ തികഞ്ഞ വിന്യാസം വികാരാധീനമായ ഏറ്റുമുട്ടലുകളുടെ അനുയോജ്യമായ സാധ്യതയെ സൂചിപ്പിക്കുന്നു, അതേസമയം കൂടുതൽ ഗ്രഹങ്ങളുടെ വശം ഒരു ശ്രമവും ഒഴിവാക്കില്ലെന്ന് സൂചിപ്പിക്കുന്നു. നിങ്ങളുടെ പ്രതിഫലം പിന്നീട് ലഭിക്കും.
Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സ്നേഹ ബന്ധങ്ങളും കുട്ടികളും നിങ്ങളുടെ ചുമലിലെ ഉത്തരവാദിത്തങ്ങളുടെ ഭാരം വർദ്ധിപ്പിക്കുന്നു. ഇത്തരം ഭാരങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഒരിക്കൽ ‘അതെ’ എന്ന് പറഞ്ഞത് ‘അല്ല’ പറയാൻ പഠിക്കണം. ഒരു തീരുമാനം എടുക്കാന്‍ നിങ്ങൾക്ക് എത്രത്തോളം കഴിയുമെന്ന് അറിഞ്ഞിരിക്കണം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വ്യക്തിപരമായ സമ്മർദങ്ങൾ അൽപ്പം അയവുള്ളതാകാം. എന്നാൽ നിങ്ങൾക്ക് വേണ്ടത് കൃത്യമായി ചെയ്യാന്‍ ബാധ്യസ്ഥനാണ്. നിങ്ങളുടെ സ്വന്തം മനസ്സിൽ ബോധ്യമുള്ളപ്പോള്‍ മാത്രമേ നിങ്ങൾ ശരിയാണെന്ന് മറ്റുള്ളവരോട് പറയാന്‍ കഴിയു.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിയന്ത്രണാതീതമാകാൻ തുടങ്ങുന്ന സാമ്പത്തിക പ്രതിബദ്ധതകളെക്കുറിച്ച് എന്തുചെയ്യണം എന്നതുപോലുള്ള കൂടുതൽ ഗൗരവമേറിയ ആശങ്കകള്‍ ഉണ്ടായേക്കും. എന്ന് ഇത്തരം ചിന്തകളില്‍ നിന്ന് വീടും കുടുംബകാര്യങ്ങളും നിങ്ങള്‍ക്ക് ഒരു മാറ്റം നല്‍കും. നിങ്ങളുടെ സ്വന്തം അധികാരം ഉറപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ അൽപ്പം ആശയക്കുഴപ്പത്തിലാകുന്നു എന്നത് വലിയ പ്രശ്നമായി കാണേണ്ടതില്ല. ഇവിടെ ഒരു പുഞ്ചിരിയോടെ മറ്റുള്ളവരെ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും നിങ്ങൾക്ക് കഴിയും. എല്ലാവരും അത് ഇഷ്ടപ്പെടുകയും ചെയ്യും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള ആവശ്യം ഇപ്പോൾ വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ കടന്നുപോകുന്ന സുഹൃത്തുക്കളിൽ നിങ്ങൾക്ക് താൽപ്പര്യം നഷ്ടപ്പെടാൻ തുടങ്ങും. കൂടാതെ ദീർഘകാല ജോലികളില്‍ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്യും. അത് ഒരുപക്ഷേ നല്ല കാര്യമാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പറ്റിയ സമയമാണ്. ഇത് വിചിത്രമായ ഉപദേശം പോലെ തോന്നാം, പക്ഷേ നിങ്ങളുടെ മാതൃഗുണങ്ങൾ വിനിയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് തൊഴില്‍ മേഖല. മറ്റുള്ളവർ നിങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ശക്തി വിവേകത്തോടെ പ്രയോഗിക്കുക.
