നാമെല്ലാം കരുതിയതിനേക്കാൾ ഒരുപാട് ജലമുള്ള ഈ പ്രപഞ്ചത്തിൽ എന്ന ഏറ്റവും പുതിയ വാർത്ത നിങ്ങൾ കേട്ടിരുന്നോ? സൂര്യന്റെ അത്രയും വലുപ്പത്തിൽ, പൂർണമായും ജലത്താൽ മറയ്ക്കപ്പെട്ട ഒരു പുതിയ ഗ്രഹം കണ്ടെത്തിയിട്ടുണ്ട്. അത്തരമൊരു ലോകത്ത് ഏതുതരം സമുദ്രജീവികൾ വസിക്കുന്നുവെന്ന് ആർക്കറിയാം. നമ്മൾ എപ്പോഴെങ്കിലും കണ്ടെത്തുമോ എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

ഭൂതകാലത്തെ വൈകാരിക അനുഭവങ്ങൾ ആഴത്തിൽ സ്വാധീനം ചെലുത്താത്ത അപൂർവമായ മേടരാശിക്കാർ ആയിരിക്കും ഇത്. നിങ്ങളുടെ വീടിന്റെയും കുടുംബത്തിന്റെയും പശ്ചാത്തലമാണ് നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടുന്നത്. സാമ്പത്തിക കാര്യങ്ങളിൽ പരമാവധി ശ്രദ്ധ നൽകുക. ആശ്ചര്യകരമായ വാഗ്ദാനങ്ങൾ അതേപടി സ്വീകരിക്കരുത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

വിദേശത്തോ വിദൂരത്തോ ഉള്ള പ്രിയപ്പെട്ടവരിൽ നിന്ന് നിങ്ങൾക്ക് ഇപ്പോൾ വിശേഷങ്ങൾ അറിയാം. മുൻ‌കാലത്ത് നിങ്ങളുടെ ജീവിതത്തിലുണ്ടായിരുന്ന ആളുകളിൽ‌ നിന്നും വിവരങ്ങൾ‌ വളരെ മുമ്പുതന്നെ എത്തും. വിചിത്രമായ വാദപ്രതിവാദങ്ങൾ മനോഹരമായ ബന്ധങ്ങളേയും പ്രിയപ്പെട്ട ഓർമ്മകളേയും പുനരുജ്ജീവിപ്പിക്കും. ഇതെല്ലാം വൈകാരിക ഗ്രഹമായ ശുക്രന്റെ സ്വാധീനം മൂലമാണ്. അത് പ്രണയ സാധ്യതകളിലേക്ക് ക്രമേണ എത്തിക്കുന്നു.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ സാഹചര്യം ശ്രദ്ധാപൂർവ്വം പരിഗണിക്കുക. ബിസിനസ്സ് കാര്യങ്ങളിൽ, മറ്റ് മേഖലകളിലെന്നപോലെ, നിങ്ങൾക്കും ക്ഷമ ചോദിക്കേണ്ടതാണ്. അതിനാൽ, എന്തുകൊണ്ടാണ് നിങ്ങൾ ഭൂതകാലത്തിലേക്ക് നോക്കാത്തത് – മികച്ച പരിഹാരം കണ്ടെത്താൻ ശ്രമിക്കുക? ഭാവിക്കായി സംശയാസ്പദമായ പ്രതിബദ്ധതകൾ ഏറ്റെടുക്കുന്നത് ബുദ്ധിപൂർവം ഒഴിവാക്കുന്നതായിരിക്കും നല്ലത്!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജീവിതമെന്നത് കാണുന്നതുപോലെ അത്ര എളുപ്പമല്ല. അങ്ങനെയായിരുന്നെങ്കിലെന്ന് നമ്മളാഗ്രഹിച്ചാലും അത് സാധ്യവുമല്ല. നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് അധികം വൈകാതെ നിങ്ങള്‍ക്ക് മനസിലാകും. ഈ ഒരാഴ്ച നിങ്ങള്‍ നേരിടുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ വാചകത്തില്‍ ഉത്തരം കണ്ടെത്താനാകും. കൃത്യമായ വാക്കുകള്‍ കണ്ടെത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമ്പത്തികമായി അമിതബാധ്യകള്‍ ഒന്ന് കഴിയുമ്പോള്‍ ഒന്നെന്ന രീതിയില്‍ നിങ്ങള്‍ക്കുണ്ടായ് കൊണ്ടിരിക്കുകയാണെങ്കിലും വരും ആഴ്ചകളില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. പ്രേമസംബന്ധമായ കാര്യങ്ങള്‍ നിങ്ങളുടെ വരുതിയിലാണെന്നതിനാല്‍ തന്നെ വലിയ രീതിയില്‍ ശ്രദ്ധകൊടുത്ത് കുഴപ്പങ്ങളില്‍ ചാടാതിരിക്കാന്‍ ശ്രദ്ധിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇരുമ്പിനെ മൃദുവായ തുണിയില്‍ പൊതിഞ്ഞ് പിടിക്കുന്നത് പോലെ നിങ്ങളില്‍ പലരും പ്രതിസന്ധി ഘട്ടങ്ങളെ മറച്ചു പിടിക്കുന്ന സമയമാണ്. നിങ്ങളെ സഹായിക്കാനെത്തുന്നവരും പ്രതിസന്ധിയില്‍പ്പെടാന്‍ സാധ്യതയുണ്ട്. നിശ്ചയദാര്‍ഢ്യമുള്ളവരാകുന്നതില്‍ മറ്റൊന്നും വിചാരിക്കേണ്ടതില്ല, അതില്‍ നിന്ന് പിന്തിരിയുകയും വേണ്ട. അതുപോലെ തന്നെ ചില സമയങ്ങളില്‍ ദയയും പ്രകടിപ്പിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഔദ്യോഗികപരമായ് നിങ്ങളുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തിയാക്കപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്ന സമയമാണ്. നിങ്ങളുടെ ഗ്രഹനിലയെക്കുറിച്ച് അന്തിമമായ് പറയണമെങ്കില്‍ ഈ ആഴ്ച കഴിയണം. അതുകൊണ്ട് ഇതുമാത്രമാണ് ലക്ഷ്യപൂര്‍ത്തീകരണത്തിനായുള്ള ഒരേ ഒരു സമയമെന്ന് പറയാനാകില്ല. അതുപോലെ തന്നെ വൈകാരിക അവസ്ഥകളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നത് ഗുണം ചെയ്യും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈ രാശിയില്‍പ്പെട്ടവര്‍ അല്‍പം നിരാശയിലേക്ക് പോകാനിടയുള്ള സാഹചര്യമാണ്. എന്തോ വലിയ കാര്യം സംഭവിക്കുന്നതായ് നിങ്ങള്‍ക്ക് തോന്നുമെങ്കിലും അതിനെക്കുറിച്ച് ആശങ്ക വേണ്ട. വരാനിരിക്കുന്ന നല്ല ദിവസങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടതെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കനുകൂലമായ് നീങ്ങുന്നതിനാല്‍, പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു കുടുംബപ്രശ്നം ഉടന്‍ തന്നെ തീര്‍പ്പിലാക്കുന്നതിനുള്ള സാധ്യത ഉണ്ട്. മാറിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ വികാരങ്ങള്‍ അല്‍പം കുഴപ്പങ്ങള്‍‌ സൃഷ്ടിക്കുമെങ്കിലും അതത്ര ഗൗരവമായ് എടുക്കേണ്ടതില്ല. നിങ്ങളുടെ ഉത്തരവാദിത്തത്തില്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പൂര്‍‌ണബോധ്യമുണ്ടാകുന്നത് നല്ലതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തിരക്കുള്ള ഓട്ടത്തിന് താല്‍ക്കാലികമായ് വിരാമമിടുക. ഒന്നുകില്‍ ഇപ്പോഴുള്ള തിരക്കുകളെ ക്രമീകരിക്കുക. അല്ലെങ്കില്‍ ഒരു ദിവസം അവധിയെടുക്കുക. ഈ തിരക്കുകളൊന്നും അത്ര പ്രാധാന്യമുള്ളതല്ല. പ്രധാനപ്പെട്ട കാര്യമെന്താണെന്ന് വച്ചാല്‍ നിങ്ങളെ എവിടെയായിരുന്നാലും എന്ത് ചെയ്യുകയാണെങ്കിലും ആത്മീയ-മാനസിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധ കൊടുക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)</h

ഒരു തവണ മുന്നിട്ടിറങ്ങിയാല്‍ പിന്നെ മറ്റുള്ളവരെ സംഘടിപ്പിച്ച് കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന്‍റെ സംതൃപ്തി നിങ്ങള്‍ മറക്കില്ല. നിങ്ങള്‍ക്കറിയുന്നത് പോലെ മറ്റുള്ളവര്‍ക്ക് കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതാകാം ഒരുപക്ഷേ, അതിന് കാരണം. നിങ്ങളുടെ ലക്ഷ്യങ്ങളെയൊക്കെ മാറ്റി വച്ച് ഇന്ന് പൊതുകാര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. ജോലി സ്ഥലത്താണെങ്കില്‍ മറ്റുള്ളവരോടൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വളഞ്ഞ വഴിയിലല്ലാതെ സാധാരണ വ്യക്തി ചിന്തിക്കുന്ന രീതിയില്‍ ചിന്തിക്കുക. ജോലിസ്ഥലത്താണെങ്കില്‍ സഹകരണമനോഭാവം വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി, നിങ്ങളുടെ മാത്രം ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കാതിരിക്കുക. പൊതുകാര്യങ്ങളില്‍ നേതൃത്വം ഏറ്റെടുക്കുന്നത് തുടരാവുന്നതാണ്. ഒരു കാര്യം തിരിച്ചറിയേണ്ടതാണ്, ബന്ധങ്ങള്‍ നീണ്ട് നില്‍ക്കണമെങ്കില്‍, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായിരിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook