scorecardresearch

Daily horoscope January 19, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily horoscope January 19, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Daily horoscope January 19, 2022: മകരം രാശിയെ കുറിച്ച് അവസാന ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. ഇന്ത്യയും ഗ്രേറ്റ് ബ്രിട്ടനും മകരം രാശിയിലുള്ള രാജ്യങ്ങളാണെന്ന് ചില ജ്യോതിഷികൾ അവകാശപ്പെടുന്നു. നിരവധി നൂറ്റാണ്ടുകളായി അവർ പങ്കിട്ട ചരിത്രവും ഭാഷകളും ഭക്ഷണവും മതവും തമ്മിലുള്ള ബന്ധവും അവർ ചൂണ്ടിക്കാണിക്കുന്നു. വ്യക്തിപരമായി, രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വ്യത്യസ്ത സംസ്കാരങ്ങൾക്ക് കണ്ടുമുട്ടാനും ഇടകലരാനും സുഹൃത്തുക്കളാകാനും കഴിയുന്ന മറ്റ് പലർക്കും ഒരു മികച്ച ഉദാഹരണമാണെന്ന് ഞാൻ കരുതുന്നു.

Also Read: 2022 Yearly Horoscope Predictions: വർഷഫലം 2022

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സൂര്യനും ചന്ദ്രനും ക്ഷേമത്തിന്റേതായ പൊതു വികാരത്തെ നിലനിര്‍ത്തുന്നതിനായി സന്തുലിതമായ പ്രവർത്തനം നടത്തുന്നു. സമാന ചിന്താഗതിക്കാരായ ആളുകളെ അന്വേഷിക്കേണ്ടത് പ്രധാനമാണ്, അല്ലാത്തപക്ഷം നിങ്ങൾ സ്വയം പോരാടുന്നതിന് വളരെക്കാലം ചെലവഴിക്കേണ്ടിവരും. അനാവശ്യ കാര്യങ്ങള്‍ക്കായി നിങ്ങളുടെ ഊർജ്ജം പാഴാക്കുന്നതിൽ അർത്ഥമില്ല.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിയമപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങൾ പരമപ്രധാനമാണ്, അതിനാൽ നിങ്ങൾ നിയമങ്ങൾ വളച്ചൊടിക്കുന്നതിന് മുമ്പ് ചിന്തിക്കുക. എല്ലായ്‌പ്പോഴും ശരിയായ കാര്യം ചെയ്യുക. നിങ്ങൾ പഠിക്കാനും വെല്ലുവിളികളെ നേരിടാനും പുതിയ അനുഭവങ്ങളെ നേരിടാനും ബാധ്യസ്ഥനാണ്. മറ്റൊരു വശത്ത് നിങ്ങളുടെ പക്ഷത്ത് നിങ്ങളെ സ്നേഹിക്കുന്ന ഒരാളുണ്ടെന്ന് വൈകാതെ മനസിലാക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ മിണ്ടാതിരുന്ന് മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടതായ സാഹചര്യം ഉണ്ടാകും. പിടിവാശിക്ക് അനുകൂലമായി പങ്കാളികൾ വസ്‌തുതകളെ അവഗണിക്കുന്ന രീതിയെക്കുറിച്ച് നിങ്ങൾക്ക് വളരെയേറെ ബോധമുണ്ട് എന്നതാണ് പ്രശ്‌നം. അവർ നന്നായി ചിന്തിച്ചിരുന്നെങ്കിൽ എന്ന് പ്രതീക്ഷ പോലും വളരെ കൂടുതലാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പങ്കാളികളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സങ്കീർണ്ണമാണ്. പങ്കാളിയുടെ ആവശ്യങ്ങൾ നിങ്ങളെ തളർത്തുന്നു. മറ്റുള്ളവര്‍ക്കായി കാത്തിരിക്കുന്നതിനുപകരം ആവശ്യമായ എല്ലാ ജോലികളും നിങ്ങൾ സ്വയം നിർവഹിക്കുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം നിങ്ങൾക്ക് എന്നേക്കും കാത്തിരിക്കേണ്ടി വന്നേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മത്സരിക്കാനും ഒന്നാമതെത്താനും ഇന്ന് അനുയോജ്യമായ ദിവസമാണ്. എന്നാൽ നിങ്ങൾ നിയമങ്ങൾക്കനുസൃതമായി മുന്നോട്ട് പോകണം. എളുപ്പവഴിയിലൂടെ പോയി സമയം ലാഭിച്ച് നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുമെന്ന് കരുതുന്ന നിമിഷം വലിയ തിരിച്ചടി ഉണ്ടായേക്കും. അത് തീർച്ചയായും നാണക്കേടായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജോലിയും പതിവ് ഉത്തരവാദിത്തങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ കൂടുതല്‍ പരിശ്രമിക്കുക. അതിശയകരമായ ഒരു കാര്യം നിങ്ങളുടെ വഴിയിൽ വരുന്നു, ആരംഭ ഘട്ടമായതിനാല്‍ പരാജയപ്പെട്ടേക്കാം. കന്നി രാശിയുടെ ഗുണങ്ങളായ സംഘടനാ വൈദഗ്ധ്യവും കാര്യക്ഷമതയും നിങ്ങള്‍ വിലമതിക്കണം.

Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ചെറിയ യാത്രകളും ഗൗരവമേറിയ ചര്‍ച്ചകളും ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നാൽ പെട്ടെന്നുള്ള ഫലങ്ങൾ പ്രതീക്ഷിക്കരുത്. പാരമ്പര്യം പിന്തുടരുന്നതിൽ നിന്ന് മറ്റാരെക്കാളും നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നല്ല പെരുമാറ്റത്തിലൂടെയുള്ള നിങ്ങളുടെ രീതി എല്ലാ മേഖലയിലും പ്രയോജനപ്പെടുത്തണം. മുന്നോട്ട് പോയി മെച്ചപ്പെട്ട ഭാവിയിക്കായി പരിശ്രമിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തിക മേഖലയില്‍ ചില സാഹസിക പരമായ സംഭവവികാസങ്ങള്‍ ഉടലെടുത്തേക്കാം. എന്നാൽ ഗുരുതരമായ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ നിങ്ങൾ ഒന്നും ചെയ്യേണ്ട എന്ന് തീരുമാനിച്ചേക്കാം. ജോലിസ്ഥലത്ത് അവധിയെടുക്കുന്നത് ഉറപ്പാക്കുക. ജോലി ചെയ്യുന്ന പലരും ‘യോഗങ്ങളിൽ’ കൂടുതൽ കൂടുതൽ സമയം ചെലവഴിക്കുകയോ അല്ലെങ്കിൽ ഒന്നും ചെയ്യാതിരിക്കാനുള്ള വഴികൾ കണ്ടെത്തുകയോ ചെയ്തേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വീണ്ടും പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ സ്ഥിത സങ്കീര്‍ണമാകുന്നതായി കാണപ്പെടുത്തു. എന്നാൽ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളില്‍ പരിഹാരം കൊണ്ടുവരണം. ദയവായി നിങ്ങളുടെ വൈകാരിക ആവശ്യങ്ങൾ അവഗണിക്കരുത്, അല്ലാത്തപക്ഷം നിങ്ങൾ ഒറ്റയ്ക്കായിരിക്കും. ഒരു പഴയ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പുതിയ ശ്രമം നല്ലതായിരിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ രഹസ്യങ്ങൾ ആരുമായും പങ്കു വയ്ക്കരുത്. ശരാശരി മകരം രാശിക്കാര്‍ക്ക് ഇപ്പോൾ കുറച്ച് സമയം ആവശ്യമാണ്, അതിനാൽ പങ്കാളികൾ ദയവായി ശ്രദ്ധിക്കുക. ഇപ്പോൾ എടുക്കുന്ന ബസിനസ് പരമായ തീരുമാനങ്ങൾക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകും, അതിനാൽ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത് മനഃശാസ്ത്രപരമായ രാശികള്‍ പ്രവർത്തിക്കുന്നു എന്നതാണ്. ഇത് നിങ്ങളെ കഠിനമായി തളർത്തുന്നു. നിങ്ങളുടെ ആത്മവിശ്വാസത്തിന് ഒരു താൽക്കാലിക പ്രഹരം ഏൽപ്പിച്ചേക്കാം, എന്നാല്‍ പിടിച്ചു നില്‍ക്കുക, അവസാനം നിങ്ങൾ വിജയിക്കും. നിങ്ങൾക്കറിയാവുന്നതുപോലെ തന്നെ നിലവില്‍ മറ്റൊരു വഴിയുമില്ല!

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഭൗതീക ഉത്തരവാദിത്തങ്ങളുടെ ഭാരം മുമ്പത്തേക്കാൾ കൂടുതൽ ആഴത്തിലാണ്. എന്നാൽ ഇത് ഒരു നല്ല കാര്യമായിരിക്കും. എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് നിങ്ങൾ വേവലാതിപ്പെടുകയാണോ. എങ്കില്‍ നിങ്ങളുടെ സമയം കൊണ്ട് ഉൽപ്പാദനക്ഷമമായ എന്തെങ്കിലും ചെയ്യാൻ ആ ചിന്ത പ്രേരിപ്പിക്കും. അധിക സമ്മർദ്ദം നല്ല കാര്യമായിരിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today january 19 2022 aries gemini cancer virgo capricorn zodiac signs check astrological prediction