Latest News
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍
‘ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു’: രാജി സംബന്ധിച്ച് യെദ്യൂരപ്പ

Horoscope Today January 19, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today January 19, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

എനിക്കറിയാം ഞാനിത് മുൻപ് പറഞ്ഞിട്ടുണ്ടെന്ന്, എങ്കിലും വീണ്ടും പറയും. ചൊവ്വാഴ്ച ഭരിക്കുന്നത് ചൊവ്വ ഗ്രഹമാണ്. എന്തുകൊണ്ടാണ് അത് അങ്ങനെ ആയിരിക്കണം എന്ന് ആർക്കും അറിയില്ല. പുരാതന ജ്ഞാനത്തിൽ അത്തരം കാര്യങ്ങൾ നഷ്ടപ്പെടുന്നു. എന്നിരുന്നാലും, പറയപ്പെടുന്നത് ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ ഊർജ്ജസ്വലരും, സജീവരു നിരവധി കഴിവുകളുള്ളവരുമായിരിക്കും എന്നാണ്.

Read More: Horoscope of the Week (January 17- January 23, 2021): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

പ്രണയത്തിന്റെയും ആദർശവാദത്തിന്റെയും ഒരു ചെറിയ പൊട്ടിത്തെറിയാണ് ഇന്നലത്തെ വിചിത്രമായ ഗ്രഹ വശങ്ങളെ മാറ്റിസ്ഥാപിക്കുന്നത്. ഒരർത്ഥത്തിൽ ഇത് വളരെ നിരുത്തരവാദപരമായ പകൽ സ്വപ്നം കാണുന്നവർക്കല്ലാതെ മറ്റെല്ലാവർക്കും അപകടകരമായ സംയോജനമാണ്. സാമാന്യബുദ്ധി നിർദ്ദേശിക്കുന്നത് സാമ്പത്തിക ആശങ്കകൾ ആദ്യം വരണം, അടുത്ത കുറച്ച് ദിവസങ്ങൾ വളരെ ചെലവേറിയതായി കാണപ്പെടും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ചൊവ്വ നിങ്ങളുടെ താല്പര്യങ്ങളുടെയും, അവകാശങ്ങളുടെയും ജാമ്യം നിൽക്കുന്ന ഗ്രഹമാണ്. അതിനാൽ നിങ്ങൾ സകാരാത്മകമായ ഒരു പാതയിലാണ്, സാമ്പത്തിക പ്രശ്നങ്ങളോ, അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ തടസ്സങ്ങളോ ഉണ്ടായാൽ പോലും നിങ്ങളുടെ ആത്മവിശ്വാസത്തെ അത് ഇല്ലാതാക്കില്ല. എല്ലാത്തിനേക്കാളും ഉപരി നിങ്ങളുടെ ആത്മീയ മാനങ്ങളെക്കുറിച്ചുള്ള ധാരണ ഇത് ഉണർത്തുകയും ചെയ്യും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ സൗര ഗൃഹവുമായി ചന്ദ്രനൊരു ബന്ധം നിർമിക്കുന്നത് കാരണം നിങ്ങളുടെ ജീവിതത്തിലെ നിയമപരമായതോ, വിദേശ സംബന്ധിയായതോ, അല്ലെങ്കിൽ പഠനവുമായി ബന്ധപ്പെട്ടതോ ആയ ആഗ്രഹങ്ങളെ ഒരു വഴിത്തിരിവിലേക്ക് ഇതെത്തിക്കും. വിവേകമുള്ള കുംഭം രാശിക്കാർ ചില പ്രത്യേകതാരമായ ഒഴിവുദിവസങ്ങൾക്ക് പദ്ധതിയിടുന്നുണ്ട്, ആനന്ദവു൦ , സ്വയം വികാസവും ഒരുമിച്ചു ലഭിക്കുന്ന ദിവസങ്ങൾ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ജീവിതത്തിനു പ്രചോദനം നൽകും. ഇത്തരം സന്ദർഭങ്ങളിൽ പ്രധാനപ്പെട്ടതും പരിഗണിക്കേണ്ടതുമായ കാര്യമെന്തെന്നാൽ നിങ്ങളുടെ പദ്ധതികളെ എങ്ങനെ നടപ്പിലാക്കാം എന്നുള്ളതിനെ സംബന്ധിച്ച് നിങ്ങൾ തയ്യാറെടുത്തിരിക്കണം. നിങ്ങൾക്ക് സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഒത്ത് നിങ്ങൾക്ക് മുന്നോട്ട് പോകാം, അഥവാ കാര്യങ്ങൾ അല്പം കൂടെ ദ്രുതഗതിയിൽ നടക്കുകയാണെങ്കിൽ നിങ്ങൾ അതിനു തയ്യാറായിരിക്കണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമൂഹികമായൊരു സംഘർഷം ഉണ്ടാകാമെങ്കിലും നിങ്ങൾ വലിയ കൂട്ടം മനുഷ്യരുമായി കൂടുമ്പോഴാണ് നിങ്ങൾ ഏറ്റവും സന്തോഷിക്കുന്നത്. നിങ്ങളോട് പ്രണയതാല്പര്യത്തോടെ വരുന്നവർ ഒരുപക്ഷേ നിങ്ങളോട് ഒറ്റയ്ക്ക് സംസാരിക്കുകയും അതുകാരണം നിങ്ങൾ കുരുക്കിലായത് പോലെ നിങ്ങളക്ക് തോന്നുകയും ചെയ്യാം. എന്നാൽ നിങ്ങൾ എപ്പോഴും ഓർക്കേണ്ട കാര്യമെന്തെന്നാൽ നിങ്ങളുടെ അനുവാദം കൂടാതെ നിങ്ങളോട് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നതാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രശ്നങ്ങൾ നേരിടുന്ന സുഹൃത്തുക്കളോടോ സഹപ്രവർത്തകരോടോ ദീര്ഘമായൊരു ഉപദേശം നൽകേണ്ട കാര്യമില്ല. അവർക്ക് നിങ്ങളുടെ പിന്തുണയും, ആവേശവുമാണ് ആവശ്യം, നിങ്ങളുടെ വിമർശനമല്ല. ഇത് ശ്രദ്ധയും അനുകമ്പയും ആവശ്യമായ സാഹചര്യമാണ്, അല്ലാതെ മത്സരമല്ല. എന്തൊക്കെ ആയാലും, നിങ്ങൾ മനുഷ്യർക്ക് എതിരെ പ്രവർത്തിക്കുന്നതിനേക്കാൾ നേട്ടം അവരോടൊപ്പം പ്രവർത്തിക്കുമ്പോൾ കിട്ടും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

യുക്തിപരമല്ലാത്ത പെരുമാറ്റത്തിൽ ആർക്കെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ അത് നിങ്ങൾക്കാണ്. ഇതൊരു കർക്കശമായ നിലപാടായി നിങ്ങൾക്ക് തോന്നാം എന്നാൽ ചന്ദ്രന്റെ പ്രത്യേകമായ അവസ്ഥ കാരണം നിങ്ങളുടെ വികാരങ്ങൾ കൂടാനും സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയോട് കഠിനമായ ഭാഷയിൽ തന്നെ നിങ്ങൾക്ക് സംസാരിക്കാൻ തോന്നാം. എന്നാൽ അങ്ങനെ ചെയ്യണമോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം ആണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സംഭവങ്ങളുടെ വേഗത നിങ്ങളെ അസ്വസ്ഥമാകും വിധം വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. ഇത്തരം മാറ്റങ്ങളുമായി താദാത്മ്യം പ്രാപിച്ച് മുന്നോട്ട് പോകാൻ പറ്റിയ ഏറ്റവും നല്ല രീതി അപ്രതീക്ഷിതമായത് പ്രതീക്ഷിക്കണം എന്നതാണ്, അതിനനുസരിച്ചു യോജിച്ചുപോവുക. തടസങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന സത്യം മനസിലാക്കി അസ്വസ്ഥരാകാതിരിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

എന്തുകൊണ്ടാണ് ബന്ധങ്ങളിൽ നിങ്ങൾ ബുദ്ധിമുട്ട് നേരിടുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം നിങ്ങളുടെ സാഹസികമായതും, നീരസം ഉളവാക്കുന്നതുമായ സംസാരത്തിൽ അസ്വസ്ഥരാണ്. എനിക്ക് തോന്നുന്നത് ഇപ്പോഴത്തേക്കെങ്കിലും പങ്കാളികൾ പറയുന്നത് നിങ്ങൾ വിശ്വസിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഗാർഹികമോ കുടുംബപരമായോ ആയ പ്രശ്നനങ്ങളുടെ നടുവിൽ നിൽക്കുന്നവർ എല്ലാത്തിനും പരിഹാരം ഉണ്ടാകുമെന്ന് മനസിലാക്കുക. തത്വവും ധാർമികതയും നിലനിർത്തുക, സുഹൃത്തുക്കളിൽ നിന്നും നിയമ നിർദേശങ്ങളും സഹായവും ആവശ്യപ്പെടുക. പൂർവ്വകാലത്തെ പ്രശ്നങ്ങളെ പരിഹരിക്കുന്ന രീതിയിൽ നിങ്ങൾ പരിഹാരങ്ങൾ കണ്ടെത്തും, എന്നിരുന്നാലും തടസങ്ങൾ നേരിടും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മറ്റുള്ളവരോട് നിങ്ങൾ വളരെ മാന്യതയോടെ സംസാരിക്കണമെങ്കിലും, നിങ്ങളെ മാത്രം ബാധിക്കുന്ന ബന്ധങ്ങളിൽ വരുന്ന കാര്യങ്ങളിൽ ഉത്തരവാദിത്വമില്ലാതെ പെരുമാറാൻ നിങ്ങൾക്ക് കഴിയും. കുട്ടികളെ കൈകാര്യം ചെയ്യുന്നത് സാധാരണയെക്കാൾ കൂടുതൽ സമയമെടുക്കുമെങ്കിലും, നിങ്ങൾക്ക് അതിനോടൊപ്പം ജീവിക്കാൻ സാധിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ഏറ്റവും വലിയ വ്യാകുലത നിങ്ങളറിയാതെ അല്ലെങ്കിൽ നിങ്ങളെ അറിയിക്കാതെ വേണ്ടപ്പെട്ടവർ കാര്യങ്ങൾ നടത്തുമോ എന്നതാണ്. നിങ്ങളുടെ തന്നെ ഉറപ്പില്ലായ്‌മ ഒരു അപൂർണമായ സാഹചര്യം സൃഷ്ടിക്കാം, എന്നാൽ സൂര്യനും ചന്ദ്രനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമ്പോൾ താങ്കളുടെ ഹാസ്യവും മെച്ചപ്പെടും.

Web Title: Horoscope today january 19 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today January 18, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com